Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

Projects

നാച്വറൽ വിനിഗർ

Project

നാച്വറൽ വിനിഗർ


കേരളത്തിന്റെ പൊതുസമൂഹത്തിൽ ആരോഗ്യസംബന്ധമായ അവബോധം വർദ്ധിച്ചുവരികയാണ്. പ്രകൃതിദത്ത ഭക്ഷണങ്ങളും പാനീയങ്ങളിലേക്കുമുള്ള മടങ്ങിപ്പോക്കിന്റെ വേഗം വർദ്ധിച്ചിരിക്കുന്നു. വൈദേശിക ഭക്ഷണ ക്രമത്തോടുള്ള ഭ്രമം മലയാളിയെ രോഗാതുരരാക്കിയപ്പോളാണ് ഈ തിരിച്ചറിവ് രൂപപ്പെട്ടത്. പുറമെ നിന്നുള്ള ഭക്ഷണത്തേക്കാൾ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം സുരക്ഷിതമാണെന്നാണ് പൊതുവെയുള്ള ധാരണ.

നാച്വറൽ വിനിഗർ 


കേരളത്തിന്റെ പൊതുസമൂഹത്തിൽ ആരോഗ്യസംബന്ധമായ അവബോധം വർദ്ധിച്ചുവരികയാണ്. പ്രകൃതിദത്ത ഭക്ഷണങ്ങളും പാനീയങ്ങളിലേക്കുമുള്ള മടങ്ങിപ്പോക്കിന്റെ വേഗം വർദ്ധിച്ചിരിക്കുന്നു. വൈദേശിക ഭക്ഷണ ക്രമത്തോടുള്ള ഭ്രമം മലയാളിയെ രോഗാതുരരാക്കിയപ്പോളാണ് ഈ തിരിച്ചറിവ് രൂപപ്പെട്ടത്. പുറമെ നിന്നുള്ള ഭക്ഷണത്തേക്കാൾ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം സുരക്ഷിതമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ വീടുകളിൽ പാചകം ചെയ്‌യുന്നതിനായി ഉപയോഗിക്കുന്ന ചേരുവകൾ പലതും വിഷലിപ്തമാണ്. മനുഷ്യശരീരത്തിന് ഹാനികരമാകുന്ന അളവിലുള്ള ചേരുവകൾ ഇവയിലെല്ലാം ഉൾപ്പെട്ടിരിക്കുന്നു. 


സാദ്ധ്യതകൾ 


നാളികേരത്തിന്റെ നാടായ കേരളത്തിൽ ധാരാളം നാളികേര അധിഷ്ഠിത വ്യവസായങ്ങളുണ്ട് . ടി സ്ഥാപനങ്ങളിലെല്ലാം നാളികേര വെള്ളം നശിപ്പിച്ചു കളയുന്നതിനുള്ള ചിലവ് വേറെയും. പാഴായി പോകുന്ന നാളികേര വെള്ളത്തിൽ നിന്നും നിർമിക്കുന്ന പ്രകൃതിദത്ത വിനിഗർ ഇന്ന് പ്രകൃതിദത്ത ഉത്പന്നങ്ങളിലെ തരംഗമായി മാറിക്കഴിഞ്ഞു.മുൻപും ഈ വ്യവസായം  നിലവിലുണ്ടായിരുന്നു. എന്നാൽ ബ്രൗൺ നിറത്തിൽ കലങ്ങിയ അവസ്ഥയിലുള്ള വിനഗറായിരുന്നു പരാജയത്തിന്റെ മുഘ്യകരണം. എന്നാൽ ഇന്ന് ആസിഡ് വിനിഗർ പോലെ ക്ലാരിറ്റിയുള്ള ക്ലിയർ വിനിഗർ നാളികേര വെള്ളത്തിൽ നിന്നും നിർമ്മിക്കാൻ കഴിയുന്ന തരത്തിലുള്ള സാങ്കേതിക വിദ്യ ലഭ്യമാണ്. സാങ്കേതിക വിദ്യയും പരിശീലനവും ആർജ്ജിച്ചു ചെറിയ യന്ത്ര സംവിധാനവും ഒരുക്കിയാൽ ലാഭകരമായി നടപ്പാക്കുന്ന വ്യവസായ സംരംഭമാണ് ക്ലിയർ വിനിഗർ നിർമ്മാണം.


ഉല്പാദന രീതി 


നാളികേര വ്യവസായം നടക്കുന്ന കന്പനികളിൽ നിന്നോ കൊപ്രാ കളങ്ങളിൽ നിന്നോ നാളികേര വെള്ളം നാളികേര വെള്ളം ശേഖരിക്കാം.ടി വെള്ളം കരടുകൾ നീക്കം ചെയ്‌യുന്നതിനായി ക്ലോത്ത് ഫിൽട്രേഷൻ നടത്തി ക്യാനുകളിൽ നിറയ്‌ക്കും. തുടർന്ന് ആവശ്യമായ അളവിൽ പഞ്ചസാര ചേർത്ത് നാളികേര വെള്ളം തിളയ്‌പ്പിക്കും. നന്നായി തണുത്ത നാളികേര വെള്ളത്തിൽ അമോണിയം സൾഫേറ്റ്, യീസ്റ്റ് സിട്രിക് ആസിഡ് തുടങ്ങിയവ ചേർത്ത് ആൽക്കഹോളിക് ഫെർമെന്റേഷൻ നടത്തും. 7 ദിവസമാണ് ടി പ്രോസസ്സിങ്ങിനായി സൂക്ഷിക്കുക . 7 ദിവസത്തിനു ശേഷം തെളിവെള്ളം ഊറ്റി എടുത്ത് മദർ കൾച്ചർ ചേർത്ത് അസറ്റിക് ഫെർമെന്റേഷന് വിധേയമാക്കും.  7 ദിവസത്തിന് ശേഷം 40% വിനിഗർ വേർതിരിച്ചെടുത്തു വില്പനക്ക് തയ്യാറാക്കും. വിനിഗറിന്റെ PH വാല്യൂ 3.5 ൽ നിലനിർത്താൻ ശ്രദ്ധിക്കണം. പാസ്ചറൈസേഷനോ സിസ്റ്റിലേഷനോ നടത്തി പേടി ബോട്ടിലിൽ പായ്ക്ക് ചെയ്ത് വിപണിയിൽ എത്തിക്കാം. മദർ കൾച്ചർ നിർമ്മാണവും ഇതോടൊപ്പം നടത്തേണ്ടി വരും. മദർ കൾച്ചർ ന്റെ സ്റ്റോക്ക് കൂടുന്നതിനൊപ്പം വിനിഗർ നിർമ്മാണത്തിന്റെ അളവും വർദ്ധിപ്പിക്കാം.


സാങ്കേതിക വിദ്യ പരിശീലനം 


പ്രകൃതിദത്ത ക്ലിയർ വിനിഗർ നിർമ്മാണത്തിന്റെ പരിശീലനവും യന്ത്രങ്ങളും മദർ കൾച്ചറും പിറവം അഗ്രോപാർക്കിൽ നിന്നും ലഭിക്കും. ഫോൺ : 0485-2242310 


മൂലധന നിക്ഷേപം 


1.സിസ്റ്റലേഷൻ / പാസ്ചറൈസേഷൻ യൂണിറ്റ്            = 1,25,000 

2 ടാങ്കുകൾ  = 40000

3. അനുബന്ധ ഉപകരണങ്ങൾ = 20000

4. മദർ കൾച്ചർ 50 മില്ലി = 50000

ആകെ = 235000


പ്രവർത്തന ചിലവുകൾ 


( പ്രതിദിനം 200 ലിറ്റർ വിനിഗർ നിർമ്മിക്കുന്നതിനുള്ള ചിലവ് )

1. നാളികേരവെള്ളം 200 * 2 = 400 

2. പഞ്ചസാര അനുബന്ധ ചേരുവകൾ = 1500

3. തൊഴിലാളികളുടെ വേതനം = 1200

4. പായ്ക്കിങ് മെറ്റീരിയൽസ് 

(ബോട്ടിൽ ക്യാപ് ലേബൽ )      =3400

5. ഇന്ധന ചിലവുകൾ ഇതര ചിലവുകൾ  = 400

ആകെ = 6900



വരവ് 


( പ്രതിദിനം 200 ലിറ്റർ വിനിഗർ 300 മില്ലി വീതമുള്ള ബോട്ടിലുകളിൽ നിറച്ചു വില്പന നടത്തുന്പോൾ ലഭിക്കുന്നത്.)

1. 300 മില്ലി ബോട്ടിൽ വില്പന വില = 48

2. 35 % കമ്മിഷൻ കിഴിച് ഉല്പാദകൻ ലഭിക്കുന്നത് = 31

3. 31 * 666  = 20646


ലാഭം 


വരവ് = 20646

ചിലവ് = 6900

ലാഭം = 13746


ലൈസൻസ് - സബ്‌സിഡി 


ഭക്ഷ്യ സുരക്ഷാ വിഭാഗം തദ്ദേശ സ്ഥാപനം വ്യവസായ വകുപ്പ് എന്നിവയിൽ നിന്നുള്ള അനുമതികൾ സംരംഭകൻ നേടിയിരിക്കണം.സ്ഥിര മൂലധന നിക്ഷേപത്തിന് അനുബന്ധമായി വ്യവസായ വകുപ്പിൽ നിന്ന് സബ്‌സിഡി ലഭിക്കും.    

Post your enquiry

Your email address will not be published.