Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

Projects

സ്റ്റീൽ സ്‌ക്രബ്ബർ റീപായ്‌ക്കിംഗ്

Project

സ്റ്റീൽ സ്‌ക്രബ്ബർ റീപായ്‌ക്കിംഗ്

എല്ലാ വീടുകളിലും പാത്രങ്ങൾ വൃത്തിയാക്കുന്നതിനായി സ്റ്റീൽ സ്‌ക്രബുകൾ ഉപയോഗിച്ച് വരുന്നു. ഇത്തരം ഉല്പന്നങ്ങളിൽ ബ്രാൻഡിന് വലിയ പ്രസക്‌തി ഇല്ല. വീട്ടമ്മമാർ ഒരു മാസത്തോളം ഉപയോഗിച്ചിട്ട് പിന്നീട് പുതിയത് വാങ്ങി ഉപയോഗിക്കുന്ന രീതിയാണ് നിലനിൽക്കുന്നത്. ഈ ശീലം വിപണനത്തെ കൂടുതലായി സഹായിക്കുന്നു. ചെറിയ പലവ്യഞ്ജന വില്‌പന കേന്ദ്രങ്ങൾ മുതൽ ഷോപ്പിംഗ് മാളുകൾ വരെ വിപണിയുണ്ട്.

ഒരു ലക്ഷം രൂപയ്‌ക്കൊരു കുടുംബ സംരഭം 

സ്റ്റീൽ സ്‌ക്രബറുകൾ 

കേരളം കൊറോണ കാലത്തെ അതിജീവിക്കുന്നതിനുള്ള തയാറെടുപ്പുകളിലാണ്. ലോകത്ത് ആകമാനം ആഞ്ഞടിച്ച മഹാമാരി സംസ്ഥാന വ്യവസായ മേഖലയെ പൊതുവെയും ചെറുകിട വ്യവസായ മേഖലയെ ആകമാനവും ദുരിതത്തിലാഴ്‌ത്തിയ കാഴ്ചകൾക്ക് നാം സാക്ഷികളാണ്. ചെറുകിട വ്യവസായ മേഖലയെ താങ്ങിനിർത്തുന്നതിന് മൊറട്ടോറിയം അടക്കം പല പദ്ധതികളും സർക്കാർ പ്രഖ്യാപിച്ച് കഴിഞ്ഞു.ഈ ദുരിത കാലത്തിനപ്പുറവും ഉയർത്തെഴുന്നേൽക്കുകയും മുന്നോട്ട് പോവുകയും ചെയേണ്ടതുണ്ട്.

കൊറോണക്കാലത്തിനുശേഷം തുറന്ന് കിടക്കുന്ന വിപണി നമുക്ക് മുന്പിലുണ്ട്. അവിടെ ചെറുകിടക്കാർക്ക് കടന്നു ചെല്ലാൻ നിരവധി അവസരങ്ങളുണ്ട്. വലിയ മുതൽ മുടക്കില്ലാതെ ചെറുകിട വ്യവസായങ്ങൾ വീടുകളിൽ ആരംഭിച്ചുകൊണ്ട് നമുക്ക് ഈ വിപണി സാധ്യതകൾ പ്രയോജനപ്പെടുത്താം. ചെറിയ മുതൽ മുടക്കിൽ ആരംഭിക്കാൻ കഴിയുന്ന ചെറുകിട സംരംഭമാണ് സ്റ്റീൽ സ്‌ക്രബറുകളുടെ പായ്‌ക്കിംഗും വിതരണവും.

സ്റ്റീൽ സ്‌ക്രബർ - സാധ്യതകൾ 

എല്ലാ വീടുകളിലും പാത്രങ്ങൾ വൃത്തിയാക്കുന്നതിനായി സ്റ്റീൽ സ്‌ക്രബുകൾ ഉപയോഗിച്ച് വരുന്നു. ഇത്തരം ഉല്പന്നങ്ങളിൽ ബ്രാൻഡിന് വലിയ പ്രസക്‌തി ഇല്ല. വീട്ടമ്മമാർ ഒരു മാസത്തോളം ഉപയോഗിച്ചിട്ട് പിന്നീട് പുതിയത് വാങ്ങി ഉപയോഗിക്കുന്ന രീതിയാണ് നിലനിൽക്കുന്നത്. ഈ ശീലം വിപണനത്തെ കൂടുതലായി സഹായിക്കുന്നു. ചെറിയ പലവ്യഞ്ജന വില്‌പന കേന്ദ്രങ്ങൾ മുതൽ ഷോപ്പിംഗ് മാളുകൾ വരെ വിപണിയുണ്ട്.

ചെറിയ മുതൽ മുടക്കിൽ വീട്ടിൽ തന്നെ ആരംഭിക്കാൻ കഴിയുന്നതാണ് സ്റ്റീൽ സ്‌ക്രബറുകളുടെ പായ്‌ക്കിംഗും വിപണനവും. കുടുംബാംഗങ്ങളുടെ ഒഴിവ് സമയം പ്രയോജനപ്പെടുത്തി ആരംഭിക്കാവുന്ന സംരഭം. ഈ സംരംഭത്തിന് ആവശ്യമായ അസംസ്‌കൃത വസ്‌തുക്കളും പായ്‌ക്കിംഗ് മെറ്റീരിയലുകളും സുഗമമായി ലഭിക്കും.

ഈ പ്രൊജെക്റ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ:- https://www.bspace.co.in/documents/subscription/steel-scrubber-repacking

Post your enquiry

Your email address will not be published.

Top