Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767സ്റ്റീം പുട്ടുപൊടി (Steammade Puttupodi)
പുട്ട് മലയാളികളുടെ ഗൃഹാതുരത്വമാണ്. അടുത്ത കാലത്തായി വിപണിയിലെത്തിയ മാർദ്ദവമുള്ള പുട്ടുപൊടികൾ വളരെ പെട്ടന്നാണ് വിപണി കിഴടക്കിയത് .മാർദ്ദവവും രുചിയും കൂടുതലുള്ളതിനാൽ ഉപഭോകതാക്കളെ പെട്ടന്ന് ആകർഷിക്കാൻ ഈ ഉല്‌പനത്തിനായി. നിലവിൽ പുട്ടുപൊടി ഉല്പാദിപ്പിച്ച് കൊണ്ടിരിക്കുന്ന സംരംഭകർ പോലും സ്റ്റീം പുട്ടുപൊടിയിലേക്ക് മാറാൻ നിർബന്ധിതരായിരിക്കുന്നു . മുൻപ് വലിയ മുതൽ മുടക്കായിരിക്കുന്നു ഇതിന് തടസ്സം , എന്നാൽ ഇപ്പോൾ ചെറിയ മുതൽ മുടക്കിലും സ്റ്റീം പുട്ടുപൊടി ആരഭിക്കുന്നതിനുള്ള യന്ത്രങ്ങളും പരീശീലനങ്ങളും ലഭ്യമാണ് ,ചെറുകിട ഉല്‌പാദക വിതരണ യൂണിറ്റുകൾക്ക് ഈ പദ്ധതി കൂടുതൽ ഗുണപ്രദമാണ്.
സ്റ്റീം പുട്ടുപൊടി
മഹാമാരിക്കാലത്തിനപ്പുറം ഭക്ഷ്യസംസ്‌കരണ വ്യവസായം കൂടുതൽ പ്രസക്തമാവുകയാണ് .മനുഷ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളൂം സമഗ്രമായ മാറ്റങ്ങൾക്ക് വിധേയമായ കാലത്തും മാറ്റമില്ലാതെ തുടരുന്ന ഏകമേഖല ഭക്ഷ്യസംസ്‌കരണ രംഗമാണ്. മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്ന് ഭക്ഷണം ആകുന്നതിനാലാണ് ലോക്ക് ഡൌൺ കാലത്തും ഭക്ഷ്യ വ്യവസായങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ ഗവൺമെൻറ് അനുമതി നല്‌കിയത്. പ്രത്യേകം പായ്‌ക്ക് ചെയ്‌ത ഭക്ഷണവസ്‌തുക്കളുടെ ആവശ്യകത വളരെ കൂടുതലാണ് ,വളരെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ജനങ്ങൾ പുറത്തിറങ്ങുന്ന ഇക്കാലത്ത് പാചകത്തിന് തയാറായ ഭക്ഷ്യ വിഭങ്ങൾക്കാണ് കൂടുതൽ ഡിമാന്റ്. കോവിഡ് ഉത്തേജക പദ്ധതികളും, സംരംഭകത്വ സഹായപദ്ധതികളുമായി വിവിധ സർക്കാർ സംവിധാനങ്ങളും മുന്നോട്ടു വരുന്നു.മുഖ്യമന്ത്രിയുടെ സംരംഭകത്വ സഹായപദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കേരള ഫിനാൻഷ്യൽ കോർപറേഷനും ചെറുകിട വ്യവസായ വായ്‌പ രംഗത്ത് ചുവട് ഉറപ്പിക്കാൻ തയാറെടുക്കുന്നു. തൊഴിലിടങ്ങൾ അരഷിതമാകുന്ന കോവിഡ് കാലത്ത് പുതിയ സംരംഭങ്ങൾ തുടക്കമിട്ട് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ട്ടിച്ച് പുനരധിവാസത്തിന്റെ പുതിയ അതിജീവന മാതൃകകൾ നാം സൃഷ്ട്ടിക്കേ ണ്ടിയിരിക്കുന്നു.തൊഴിൽ അന്വേഷകരിൽ നിന്ന് തൊഴിൽ ദാതാക്കളിലേക്കുള്ള മാറ്റം സാധ്യമാക്കുന്ന തരത്തിൽ സംരംഭകരോടുള്ള സാമൂഹിക മനോഭാവത്തിലും വ്യത്യാസങ്ങൾ ദൃശ്യമാണ് സ്റ്റീം പുട്ടുപൊടി
പുട്ട് മലയാളികളുടെ ഗൃഹാതുരത്വമാണ്. അടുത്ത കാലത്തായി വിപണിയിലെത്തിയ മാർദ്ദവമുള്ള പുട്ടുപൊടികൾ വളരെ പെട്ടന്നാണ് വിപണി കിഴടക്കിയത് .മാർദ്ദവവും രുചിയും കൂടുതലുള്ളതിനാൽ ഉപഭോകതാക്കളെ പെട്ടന്ന് ആകർഷിക്കാൻ ഈ ഉല്‌പനത്തിനായി. നിലവിൽ പുട്ടുപൊടി ഉല്പാദിപ്പിച്ച് കൊണ്ടിരിക്കുന്ന സംരംഭകർ പോലും സ്റ്റീം പുട്ടുപൊടിയിലേക്ക് മാറാൻ നിർബന്ധിതരായിരിക്കുന്നു . മുൻപ് വലിയ മുതൽ മുടക്കായിരിക്കുന്നു ഇതിന് തടസ്സം , എന്നാൽ ഇപ്പോൾ ചെറിയ മുതൽ മുടക്കിലും സ്റ്റീം പുട്ടുപൊടി ആരഭിക്കുന്നതിനുള്ള യന്ത്രങ്ങളും പരീശീലനങ്ങളും ലഭ്യമാണ് ,ചെറുകിട ഉല്‌പാദക വിതരണ യൂണിറ്റുകൾക്ക് ഈ പദ്ധതി കൂടുതൽ ഗുണപ്രദമാണ്.
നിർമ്മാണരീതി
ഗുജറാത്തിൽ നിന്നെത്തുന്ന IR -8 ഇനത്തിൽ പെട്ട അരിയാണ് സ്റ്റീം പുട്ടുപൊടി നിർമ്മാണത്തിന് കൂടുതലായി ഉപയോഗപ്പെടുത്തുന്നത് ,സ്വാദ് കൂടുതലാണ് എന്നതാണ് ഇതിനു കാരണം .അരി 15 മിനിറ്റ് നേരം റൈസ് വാഷർ യൂണിറ്റിൽ കുതിർത്തി വയ്‌ക്കും.റൈസ് വാഷർ ചെറിയ അളവിൽ കറങ്ങി കൊണ്ടിരിക്കുന്നതിനാൽ ഈ സമയത്ത് അരിയുടെ കഴുകൽ പ്രക്രിയയും നടക്കും ,തുടർന്ന് ഈ വെള്ളം വാർത്തി കളഞ്ഞതിനുശേഷം ആവശ്യത്തിന് വെള്ളം നിറച്ച് രണ്ടാം ഘട്ട കഴുകൽ പ്രക്രിയ പൂർത്തിയാകും.തുടർന്ന് അരി സ്റ്റീമിംഗ് യന്ത്രത്തിൽ 20 മിനിറ്റ് സൂക്ഷിച്ച് മാർദ്ദവമുള്ളതാക്കി മാറ്റും.മിനി ബോയിലറോ പാരന്പര്യരീതിയിൽ അടുപ്പ് കത്തിച്ച് പാത്രത്തിൽ വെള്ളം നിറച്ച് നീരാവിയുണ്ടാക്കി തട്ടുകളിൽ നിറച്ച അരിയിൽ നീരാവി കടത്തിവിട്ട് അരി മാർദ്ധവമുള്ളതാകുന്ന രീതിയോ അവലംബിക്കാം. തുടർന്ന് 10 മിനിറ്റ് നേരം തണുക്കാൻ അനുവദിച്ച ശേഷം സിംഗിൾ സ്റ്റേജ് പൾവറൈസറുകളിൽ പൊടിച്ചെടുക്കാം.തുടർന്ന് ഉരുളി റോസ്റ്റർ ഉപയോഗിച്ച് റോസ്റ്റ് ചെയ്‌ത് ഈർപ്പം കുറച്ചതിനുശേഷം ചൂട് മാറുന്പോൾ പായ്‌ക്ക് ചെയ്‌യാം. ബ്രാൻഡ് ഉല്‌പന്നമായി വിപണിയിലെത്തിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ഗ്രേഡിംഗ് യന്ത്രം ഉപയോഗിച്ച് പൊടിയിലെ കട്ട കെട്ടിയത് നീക്കം ചെയ്‌ത ശേഷം പായ്‌ക്ക് ചെയുന്നത് നല്ലതായിരിക്കുകയും . 500gm ,1 kg ,5 kg പായ്‌ക്കുകളാണ് വിപണിയിലെത്തുന്നത്
മൂലധന നിക്ഷേപം
(പ്രതിദിനം 600 kg പുട്ടുപൊടി ഉല്പാദിപ്പിക്കുന്നതിനുള്ള യന്ത്രങ്ങൾ )
1.റൈസ് വാഷർ -1,30,000.00
2. പൾവറൈസർ ,റോസ്റ്റർ -2,20,000.00
3. പായ്‌ക്കിംഗ് യന്ത്രങ്ങൾ - 1,10,000.00
4. പാത്രങ്ങൾ അനുബന്ധ സംവിധാനങ്ങൾ -75,000.00
ആകെ - 5,35,000.00
പ്രവർത്തന വരവ് ചിലവ് കണക്ക്
അരി -600kg* 29.00. -17400.00
പായ്‌ക്കിംഗ് മെറ്റീരിയലുകൾ -700.00
തൊഴിലാളികളുടെ വേതനം. - 2000.00
ഇലക്‌ട്രിസിറ്റി അനുബന്ധ ചിലവുകൾ -1000.00
ആകെ -21,100.00
വരവ്
(പ്രതിദിനം 564 kg പുട്ടുപൊടി വിറ്റഴിക്കുന്പോൾ ലഭിക്കുന്നത് )
1 kg MRP -70.00
കമ്മിഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത് - 52.50
564kg *52.50 - 29610.00
ലാഭം
വരവ് - 29610.00
ചിലവ് - 21100,00
ലാഭം - 8510.00
ലൈസൻസുകൾ -സബ് സി ഡി
ഉദ്യം രജിസ്‌ട്രേഷൻ ,ഭക്ഷ്യ സുരക്ഷാ ലൈസൻസ്, പാക്കേജിംഗ് ,ഗുഡ്‌സ് സർവീസ് ടാക്‌സ് രജിസ്‌ട്രേഷൻ എന്നിവ നേടി വേണം വ്യവസായം ആരംഭിക്കാൻ .മൂലധന നിക്ഷേപത്തിന് ആനുപാതികമായി വ്യവസായ വകുപ്പിൽ നിന്ന് സബ് സി ഡി ലഭിക്കും.
Your email address will not be published.