Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

Projects

കപ്പലണ്ടി മിഠായി

Project

കപ്പലണ്ടി മിഠായി


മലയാളികളുടെ നാവിൻ തുന്പിൽ എന്നും ഗൃഹാതുരത്വം പകരുന്ന ഒന്നാണ് കപ്പലണ്ടി മിഠായി. മുൻപ് കുടിൽ വ്യവസായമായിരുന്ന കപ്പലണ്ടി മിഠായി നിർമ്മാണം ഇന്ന് യന്ത്രസംവിധാനങ്ങളോടെയുള്ള സംഘടിത വ്യവസായമായി മാറിക്കഴിഞ്ഞു. കപ്പലണ്ടി മിഠായിയുടെ സ്വീകാര്യത തന്നെയാണ് ഈ വ്യവസായത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നതും. ഗ്രാമങ്ങളിലും നഗരങ്ങളിലും വലുപ്പച്ചെറുപ്പ ഭേദമില്ലാതെ എല്ലാ വ്യാപാര ശാലകളിലും വില്പനയുണ്ട്. ടി വ്യവസായത്തിന്റെ എല്ലാ ഘടകങ്ങളിലും യന്ത്രവൽക്കരണം സാദ്ധ്യമായതുമൂലം ലാഭകരമായി നടപ്പിലാക്കാൻ കഴിയുന്ന ഒരു ചെറുകിട വ്യവസായമാണ് കപ്പലണ്ടി മിഠായി നിർമ്മാണം.


കപ്പലണ്ടി മിഠായി വരുമാനം ഉറപ്പാക്കാൻ കപ്പലണ്ടി മിഠായി നിർമ്മാണം

 മലയാളികളുടെ നാവിൻ തുന്പിൽ എന്നും ഗൃഹാതുരത്വം പകരുന്ന ഒന്നാണ് കപ്പലണ്ടി മിഠായി. മുൻപ് കുടിൽ വ്യവസായമായിരുന്ന കപ്പലണ്ടി മിഠായി നിർമ്മാണം ഇന്ന് യന്ത്രസംവിധാനങ്ങളോടെയുള്ള  സംഘടിത വ്യവസായമായി മാറിക്കഴിഞ്ഞു. കപ്പലണ്ടി മിഠായിയുടെ സ്വീകാര്യത തന്നെയാണ് ഈ വ്യവസായത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നതും. ഗ്രാമങ്ങളിലും നഗരങ്ങളിലും വലുപ്പച്ചെറുപ്പ ഭേദമില്ലാതെ എല്ലാ വ്യാപാര ശാലകളിലും വില്പനയുണ്ട്. ടി വ്യവസായത്തിന്റെ എല്ലാ ഘടകങ്ങളിലും യന്ത്രവൽക്കരണം സാദ്ധ്യമായതുമൂലം ലാഭകരമായി നടപ്പിലാക്കാൻ കഴിയുന്ന ഒരു ചെറുകിട വ്യവസായമാണ് കപ്പലണ്ടി മിഠായി നിർമ്മാണം.

സാദ്ധ്യതകൾ


നിലവിൽ തമിഴ്‌നാട്ടുകാരുടെ കുത്തകയാണ് കപ്പലണ്ടി മിഠായി നിർമ്മാണം. എന്നാൽ ടി വ്യവസായത്തിന് വലിയ സാദ്ധ്യത കേരളത്തിലുണ്ട് .വലിയ വിപണിയുണ്ട് എന്നുള്ള തന്നെയാണ് കാരണം. നവ സംരംഭകർക്ക് ധൈര്യത്തോടെ കടന്നുവരാൻ കഴിയുന്ന ഒരു വ്യവസായ മേഖല കൂടിയാണ് കപ്പലണ്ടി മിഠായി നിർമ്മാണം. അസംസ്‌കൃത വസ്തുക്കളായ കപ്പലണ്ടിയും ശർക്കരയും മറ്റും സുലഭമായി ലഭ്യമാണ്. വലിയ ബുദ്ധിമുട്ടില്ലാതെ മാർക്കറ്റ് ചെയ്‌യാനും സാധിക്കും. അതി വിദഗ്ദ്ധ തൊഴിലാളികളുടെ സേവനം ആവശ്യമില്ല. യന്ത്രങ്ങളും പരിശീലനവും തദ്ദേശീയമായി തന്നെ ലഭ്യമാണ്


നിർമ്മാണരീതി


കപ്പലണ്ടി മിഠായിയുടെ നിർമ്മാണം വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു പ്രക്രീയയാണ്. ഗുണമേന്മയുള്ള കപ്പലണ്ടി തിരഞ്ഞെടുക്കുക എന്നുള്ളതാണ് ആദ്യത്തെ നടപടി. ട്രേ ഓവനിൽ വച്ച് നിശ്ചിത ചൂടിൽ 15 മുതൽ 20 മിനിറ്റ് വരെ ചൂടാക്കണം. കപ്പലണ്ടിയിലെ ജലാംശം നീക്കം ചെയ്ത് ക്രിസ്‌പി ഫോമിൽ ആക്കുന്നതിന് വേണ്ടിയാണ് ഇത്. തുടർന്ന് ടി കപ്പലണ്ടി ചണച്ചാക്കിൽ കെട്ടി ഒരു  വയ്‌ക്കും. അടുത്ത ദിവസം പീനട്ട് പീറ ഉപയോഗിച്ച് കപ്പലണ്ടിയുടെ പുറം  നീക്കം ചെയ്തശേഷം രണ്ടായി പിളർത്തി എടുക്കും. തുടർന്ന് ഉപയോഗിക്കേണ്ട ശർക്കര ലായനി തലേ ദിവസം തയാറാക്കി വയ്‌ക്കും. 2 കി .ഗ്രാം. കടലയ്ക്ക് 1 കി ഗ്രാം ശർക്കര എന്ന അനുപാതത്തിലാണ് ശർക്കര ലായനി നിർമ്മിക്കുന്നത്. ഒരു കിലോ ശർക്കരയ്‌ക്ക് 500 മില്ലി ശുദ്ധജലം ചേർത്ത് തിളപ്പിച്ച് ഉരുക്കിയാണ് ശർക്കര പാവ് തയാറാക്കുന്നത്.അടുത്ത ദിവസം ശർക്കര ലായനി ജാഗരി മിക്‌സിംഗ് മെഷ്യനിൽ ഒഴിച്ച് 138 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കും. ഇതേ സമയം ജാഗരി മിക്സിങ് മെഷ്യന്റെ ബൗൾ വേഗത കുറഞ്ഞ് കറങ്ങി കൊണ്ടിരിക്കും.ടി ബൗളിനുള്ളിൽ ചട്ടുകം സ്റ്റഡിയായിരിക്കും.  ചൂട് ഓഫാക്കിയ ശേഷം ചെറിയ അളവിൽ ലിക്വിഡ് ഗ്ലൂക്കോസ് ചേർക്കും. തുടർന്ന് മുൻപ് തയാറാക്കി വച്ച കടല ശർക്കര ലായനിയിൽ നിക്ഷേപിക്കും. സ്വാദ് വർദ്ധിപ്പിക്കാനായി ഏലയ്‌ക്കാപൊടി ചേർക്കാം. ശർക്കരയും കടലയും പാകത്തിന് ഇളകി ചേർന്നതിന് ശേഷം കട്ടിംഗ് മെഷ്യനിൽ നിരത്തി കാറ്റ് ചെയ്ത് പായ്ക്ക് ചെയാം. കപ്പലണ്ടി മിഠായിയുടെ വലുപ്പവും കനവും ആവശ്യത്തിനനുസരിച്ച് കൂട്ടുകയും കുറയ്‌ക്കുകയും ചെയാം.


മൂലധന നിക്ഷേപം


യന്ത്രങ്ങൾ -അനുബന്ധ ഉപകരണങ്ങൾ

1. ഹോട്ട് എയർ ഓവൻ                    =           1,20,000.00

2 ഗ്രൗണ്ട് നട്ട് പീലർ                         =              75,000.00

3 ജാഗരി മിക്‌സിംഗ് യന്ത്രം              =           2,25,000.00

4 റോളിങ് & കട്ടിങ് മെഷ്യൻ           =           2,25,000.00

5 അനുബന്ധ ഉപകരണങ്ങൾ         =               50,000.00

ആകെ                           =            6,95,000.00


പ്രവർത്തന വരവ് -ചിലവ് കണക്ക്


ചിലവ്


(100 കി.ഗ്രാം. കപ്പലണ്ടി മിഠായി നിർമ്മിക്കാനുള്ള ചിലവ് )

1. കടല 65 കി.ഗ്രാം. * 100.00.                          – 6,500.00

2. ശർക്കര 35 കി.ഗ്രാം.*40.00.                          – 1,400.00

3. ലിക്വിഡ് ഗ്ലൂക്കോസ് 1 കി.ഗ്രാം. * 50.00          – 50.00

4. ഏലയ്ക്ക.                                                      – 100.00

5. തൊഴിലാളികളുടെ വേതനം                           – 3,600.00

ഇലക്ട്രിസിറ്റി അനുബന്ധ ചിലവുകൾ                – 300.00

ആകെ                                                             – 11,950.00


വരവ്


( 100 കി.ഗ്രാം. കപ്പലണ്ടി മിഠായി വിൽപ്പന നടക്കുന്പോൾ ലഭിക്കുന്നത് )

കപ്പലണ്ടി മിഠായി 100 കി.ഗ്രാം. * 160   = 16,000.00


ലാഭം


വരവ്           – 16,000.00

ചിലവ്.        – 11,950.00

ലാഭം           – 4,050.00


ലൈസൻസ്, സബ്‌സിഡി


തദ്ദേശ ഭരണ സ്ഥാപനം, വ്യവസായ വകുപ്പ് എന്നിവടങ്ങളിൽ നിന്നുള്ള ലൈസൻസുകളും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ രജിസ്‌ട്രേഷനും നേടിയിരിക്കണം. സ്ഥിര മൂലധന നിക്ഷേപത്തിന്റെ 30% വരെ വ്യവസായ വകുപ്പു വഴി സബ്‌സിഡി ലഭിക്കും.


പരിശീലനം, യന്ത്രങ്ങൾ


കേരളത്തിലെ ആദ്യ കാർഷിക-ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായ രംഗത്തെ ഇൻക്യൂബേഷൻ സെന്ററായ പിറവം അഗ്രോപാർക്കിൽ നിന്ന് യന്ത്രങ്ങളും നിർമ്മാണ പരിശീലനവും ലഭിക്കും.

ഫോൺ: 0485-2242310

Post your enquiry

Your email address will not be published.