Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767പപ്പട നിർമ്മാണം
പപ്പട നിർമ്മാണം മുൻപ് ഒരു പാരന്പര്യ തൊഴിൽ ആയിരുന്നു. എന്നാൽ ഇന്ന് യന്ത്രവത്ക്കരണത്തിന്റെ ഭാഗമായി ധാരാളം സംരംഭകർ ഈ രംഗത്ത് വിജയം വരിച്ച് മുന്നേറുകയാണ്. കൈ തൊഴിലായി പപ്പട നിർമ്മാണം നടത്തിയിരുന്നപ്പോൾ ഉല്പാദനത്തിനും വിതരണത്തിനും പരിമിതികൾ ഉണ്ടായിരുന്നു.എന്നാൽ മാവ് കുഴക്കുന്നതിനും മാവ് പരത്തുന്നതിനും കട്ട് ചെയ്‌ത് ഉണക്കുന്നതിനുമെല്ലാം യന്ത്രങ്ങൾ ലഭ്യമായപ്പോൾ ഉല്പാദനത്തിനും വിതരണത്തിനും വലിയ പുരോഗതിയാണ് ഉണ്ടായത്. യന്ത്രവത്‌കൃത പപ്പട നിർമ്മാണം നമ്മുടെ സംസ്ഥാനത്ത് വിജയകരമായി നടന്നുവരുന്ന ഒരു വ്യവസായ സംരംഭമാണ്.
കേരള സംരംഭക സൗഹൃദമാക്കുകയാണ്. പുതിയ വ്യവസായ നയം വ്യവസായ സംബന്ധിയായ നിയമങ്ങളിൽ സമഗ്രമായ മാറ്റത്തിന് വഴിവെച്ചിരിക്കുന്നു. സംരംഭകനെ ശത്രുവായി കാണുന്ന സമീപനത്തിന് മാറ്റം വന്നു കഴിഞ്ഞു. ഗവൺമെന്റ് സംവിധാനങ്ങളും സമൂഹവും സംരംഭകന്റെ പ്രശ്നങ്ങളെ സഹാനുഭൂതിയോടെ വീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു.സാന്പത്തികരംഗത്തും വില് പനയിലും താൽകാലികമായ മാന്ദ്യം നിലനിൽക്കുന്നുണ്ടെങ്കിലും പുതിയ സംരംഭകർക്ക് ധാരാളം അവസരങ്ങൾ ഇപ്പോഴും നിലവിലുണ്ട്. മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ നിർമ്മാണം നവ സംരംഭകർക്ക് കടന്നു വരാനും എളുപ്പത്തിൽ വിജയം വരിക്കുവാനും കഴിയുന്ന മേഖലയാണ്. ഇത്തരത്തിൽ കുറഞ്ഞ മുതൽ മുടക്കിൽ ഉല്പാദിപ്പിച്ച് വിതരണം നടത്താൻ കഴിയുന്ന ഒരു സംരംഭമാണ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പപ്പട നിർമ്മാണം.
പപ്പട നിർമ്മാണം മുൻപ് ഒരു പാരന്പര്യ തൊഴിൽ ആയിരുന്നു. എന്നാൽ ഇന്ന് യന്ത്രവത്ക്കരണത്തിന്റെ ഭാഗമായി ധാരാളം സംരംഭകർ ഈ രംഗത്ത് വിജയം വരിച്ച് മുന്നേറുകയാണ്. കൈ തൊഴിലായി പപ്പട നിർമ്മാണം നടത്തിയിരുന്നപ്പോൾ ഉല്പാദനത്തിനും വിതരണത്തിനും പരിമിതികൾ ഉണ്ടായിരുന്നു.എന്നാൽ മാവ് കുഴക്കുന്നതിനും മാവ് പരത്തുന്നതിനും കട്ട് ചെയ്‌ത് ഉണക്കുന്നതിനുമെല്ലാം യന്ത്രങ്ങൾ ലഭ്യമായപ്പോൾ ഉല്പാദനത്തിനും വിതരണത്തിനും വലിയ പുരോഗതിയാണ് ഉണ്ടായത്. യന്ത്രവത്‌കൃത പപ്പട നിർമ്മാണം നമ്മുടെ സംസ്ഥാനത്ത് വിജയകരമായി നടന്നുവരുന്ന ഒരു വ്യവസായ സംരംഭമാണ്. 5 മുതൽ 7 ലക്ഷം രൂപ വരെ മുതൽ മുടക്കി ആരംഭിക്കാവുന്ന പപ്പടനിർമ്മാണം ഒരു സംരംഭക സൗഹൃദ വ്യവസായം കൂടിയാണ്. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനു പരിശീലനവും ആസ്വാദ്യകരമായ പപ്പടം നിർമ്മിക്കുന്നതിനുള്ള കോന്പിനേഷനും സ്വായത്തമാക്കിയാൽ ടി വ്യവസായം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. സാങ്കേതിക പരിജ്ഞാനം നേടിയ ജീവനക്കാർ ആവശ്യമില്ല എന്നതും ചുറ്റുവട്ടത്തുള്ള സ്‌ത്രീ തൊഴിലാളികളെ ഉപയോഗിച്ച് നിർമ്മാണം നടത്താം എന്നുള്ളതും ടി വ്യവസായത്തിന്റെ അനുകൂല ഘടകങ്ങളാണ്. അസംസ്‌കൃത വസ്തുക്കൾ നമ്മുടെ നാട്ടിൽ തന്നെ ലഭ്യമാണ്. യന്ത്രവത്‌കൃത നിർമ്മാണ രീതി പിന്തുടർന്നാലും പായ് ക്ക് ചെയ്‌യുന്നത്തിന് മുന്പ് പാരന്പര്യരീതിയിലുള്ള കൈ പ്രയോഗം നടത്തുന്നതിന് പപ്പടത്തിന് ആവശ്യകത വർദ്ധിപ്പിക്കും. ഈ രംഗത്തെ കന്പനികൾക്കെല്ലാം തന്നെ ആവശ്യമുള്ളത്ര ഓർഡർ നൽകാൻ കഴിയുന്നില്ല എന്നുള്ളത് ഈ വ്യവസായത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു.
പപ്പടം മലയാളിയുടെ ഭക്ഷണശീലത്തിന്റെ ഒരു ഭാഗമാണ്. പപ്പടം മാർക്കറ്റ് ചെയ്യുന്നതിന് വലിയ മാർക്കറ്റി൦ഗ് സംവിധാനങ്ങൾ ഒന്നും ആവശ്യമില്ല. സൂപ്പർമാർക്കെറ്റുകളും ഹൈപ്പർ മാർക്കറ്റുകളും മുതൽ ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ വരെ വിറ്റഴിയുന്ന ഉല്‌പന്നമാണ് പപ്പടം. വിതരണക്കാരെ നിയമിച്ചും നേരിട്ടും വില്‌പന നടത്താം. ആകർഷകമായമൾട്ടി ലെയർ പായ്‌ക്കുകളിലും 1 kg,2 kg പായ്‌ക്കുകളിലും പപ്പടം വില്‌പനക്കെത്തുന്നുണ്ട്.
പപ്പട നിർമ്മാണത്തിൽ പാരന്പര്യകൂട്ടുകൾക്ക് വലിയ പ്രസക്തിയുണ്ട്. മാവ് പാകപ്പെടുത്തിയെടുക്കുന്ന രീതിയാണ് രുചി പ്രധാനം ചെയ്‌യുന്ന മുഖ്യ ഘടകം കൂടുതൽ ആസ്വാദ്യകരമായ രുചിക്കൂട്ട് പിന്തുടരുന്ന ഏതെങ്കിലും പപ്പട നിർമ്മാണ വിദഗ്‌ധരുടെ കൂട്ടുകൾ പിന്തുടരുന്നത് ഈ വ്യവസായത്തിൽ നല്ലതായിരിക്കും.
പപ്പടം പല വലുപ്പത്തിൽ നിർമ്മിക്കുന്നുണ്ട്. ആനച്ചുവിടൻ പപ്പടം മുതൽ കുട്ടിപപ്പടം വരെ ഉപഭോക്താക്കളുടെ താല്‌പര്യം അറിഞ്ഞാണ് നിർമ്മാണം.സദ്യകൾക്കായി സ്‌പെഷ്യൽ പപ്പടങ്ങളും നിർമ്മിക്കുന്നുണ്ട്.
ഉഴുന്നുമാവ്, പപ്പടക്കാരം,ഉപ്പ് എന്നിവ വെള്ളം ചേർത്ത് കുഴച്ച് മിശ്രിതമാക്കി മാറ്റുന്നു. പിന്നീട് രണ്ടുവട്ടം എക്സ്ട്രൂഷൻ മെഷീനിലൂടെ കടത്തിവിട്ട് മാവ് മാർദ്ധവമുള്ളതാക്കി മാറ്റുന്നു. തുടർന്ന് പപ്പട മെഷീനിൽ പരത്തി റോട്ടറി ഡൈ ഉപയോഗിച്ച് കട്ട് ചെയ്‌തെടുക്കുന്ന പപ്പടം ഗുരുവായൂർ ശൈലിയിൽ കൈ പ്രയോഗവും പൂർത്തിയാക്കി ഉണക്കിയെടുത്ത ശേഷം ഗുണമേന്മ നിലനിർത്തി ആവശ്യമുള്ള തൂക്കത്തിൽ പായ്‌ക്ക് ചെയ്‌ത് വിൽപ്പനയ്ക്ക് എത്തിക്കുന്നു.
1. മിക്‌സർ = 80,000.00
2. എക്സ്ട്രൂഷൻ = 85,000.00
3. പപ്പാട് മെഷീൻ = 3,85,000.00
4. പായ്ക്കി൦ഗ് മെഷീൻ =25,000.00
ആകെ = 5,75,000.00
(36 kg പപ്പടം നിർമ്മിക്കുന്നതിനുള്ള ചിലവ് )
1.ഉഴുന്ന് 30 kg x 70 .00 = 2,100.00
2.പപ്പടക്കാരം 1.800 x 59.00 =106.00
3. ഉപ്പ് 1 kg x 20.00 =20.00
4. അനുബന്ധ ചേരുവകകൾ =20.00
5. പായ്ക്കി൦ഗ് മെറ്റിരിയൽസ് =600.00
6. ജീവനക്കാരുടെ ശന്പളം =400.00
7.വൈദ്യുതി +അനുബന്ധ ചിലവുകൾ =30.00
ആകെ = 3276.00
വരവ്
(36 kg പപ്പടം വില്‌പന നടത്തുന്പോൾ ലഭിക്കുന്നത് )
1. 1kg MRP -250.00
2. 35 % കമ്മീഷൻ കിഴിച്ച് ഉല്‌പാദകന് ലഭിക്കുന്നത് =162.50
3. 36 kg x 162.50 = 5850.00
ലാഭം =5840 – 3276 =2574.00
പ്രതിദിനം 100kg പപ്പടം ഉല്‌പാദിപ്പിച്ച് വിതരണം നടത്തിയാൽ ലഭിക്കുന്നത്
100 x 71.50 =7050.00
ഭക്ഷ്യ സുരക്ഷാ ലൈസൻസ്, ഉദ്യോഗ് ആധാർ , ജി. എസ്. ടി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സംരംഭകൻ നേടിയിരിക്കണം.
സർക്കാർ സ്കീമുകളിൽ ടി വ്യവസായത്തിന് വായ്പ ലഭ്യമാണ്. മുദ്ര യോജന പോലുള്ള സ്കീമുകൾ ബാങ്കുകൾ മുഖേനയും ലഭിക്കും . വ്യവസായ വകുപ്പിൽ നിന്ന് മുതൽ മുടക്കിന് ആനുപാതികമായി സബ്‌സിഡിയും ലഭിക്കും.
Your email address will not be published.