Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

Projects

പാൽക്കായ നിർമ്മാണം

Project

പാൽക്കായ നിർമ്മാണം

ദഹന പക്രിയയെ സുഗമമാക്കുന്ന ഉൽപ്പന്നമാണ് പാൽക്കായം.ആയുർവേദ മരുന്ന് കന്പനികൾ കുട്ടികൾക്കുള്ള ഉരമരുന്ന് തുടങ്ങിയവക്കെല്ലാം പാൽക്കായം ഉപയോഗിക്കുന്നു.പാൽക്കായം നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളെല്ലാം അന്യരാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്‌യുന്നത്‌.അഫ്ഗാനിസ്ഥാൻ,ഇറാൻ,നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് കായത്തിന്റെ അസംസ്‌കൃത വസ്‌തുക്കളുടെ പ്രധാന ഉൽപാദകർ.തെക്കേ ഇന്ത്യയിൽ തമിഴ്‌നാടാണ് പാൽക്കായത്തിന്റെ പ്രധാന ഉൽപാദന കേന്ദ്രം.പരന്പരാഗതമായി ഉപയോഗപ്പെടുത്തിയിരുന്ന കൂട്ടുകളാണ് പ്രധാനമായും ഇപ്പോഴും നിലവിലുള്ളത്.

പാൽക്കായ നിർമ്മാണം 

സംരംഭകത്വ വർഷാചരണം കേരളത്തിൽ പുതിയൊരു സംരംഭകത്വ സംസ്‌ക്കാരം രൂപപ്പെടുത്തി.ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ എന്ന ലക്ഷ്യം വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചു. നിരവധി ആളുകൾ സ്ഥിരം തൊഴിലിനൊപ്പം ഒഴിവ് സമയം പ്രയോജനപ്പെടുത്തി ഗാർഹിക സംരംഭങ്ങൾ ആരംഭിക്കുകയും അധിക വരുമാനം നേടുകയും ചെയ്‌യുന്നു.തൊഴിൽ അന്വേഷകരിൽ നിന്ന് തൊഴിൽ ധാതാക്കളിലേക്കുള്ള മാറ്റം സുഗമമാക്കുന്ന ഇടപെടൽ കൂടിയാണിത്.കേരളത്തിൽ അവസരങ്ങളും വിപണിയും ഉണ്ടെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു.സംരംഭകത്വ വർഷാചരണത്തിലൂടെ പകർന്ന് കിട്ടിയ ഊർജ്ജം വരും വർഷങ്ങളിലും മുന്നോട്ട് കൊണ്ടുപോയാൽ കേരളം ഒരു ഉല്പാദന ഹബ്ബായി മാറും എന്നതിന് സംശയമില്ല.കേരളത്തിൽ വിപണിയുള്ളതും അന്യസംസ്ഥാനക്കാർക്ക് നിർമ്മാണ കുത്തക ഉള്ളതുമായ  ഉൽപ്പന്നമാണ് കായം

പാൽക്കായം 

ദഹന പക്രിയയെ സുഗമമാക്കുന്ന ഉൽപ്പന്നമാണ് പാൽക്കായം.ആയുർവേദ മരുന്ന് കന്പനികൾ  കുട്ടികൾക്കുള്ള ഉരമരുന്ന്  തുടങ്ങിയവക്കെല്ലാം പാൽക്കായം ഉപയോഗിക്കുന്നു.പാൽക്കായം നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളെല്ലാം അന്യരാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്‌യുന്നത്‌.അഫ്ഗാനിസ്ഥാൻ,ഇറാൻ,നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് കായത്തിന്റെ അസംസ്‌കൃത വസ്‌തുക്കളുടെ പ്രധാന ഉൽപാദകർ.തെക്കേ ഇന്ത്യയിൽ തമിഴ്‌നാടാണ് പാൽക്കായത്തിന്റെ പ്രധാന ഉൽപാദന കേന്ദ്രം.പരന്പരാഗതമായി ഉപയോഗപ്പെടുത്തിയിരുന്ന കൂട്ടുകളാണ് പ്രധാനമായും ഇപ്പോഴും നിലവിലുള്ളത്.

മാർക്കറ്റിങ് 

ആയുർവേദ മരുന്ന് നിർമ്മാതാക്കൾ, ആയുർവേദ ഔഷധ ശാലകൾ, പച്ചമരുന്ന് കടകൾ, എന്നിവടങ്ങളിലെല്ലാം പാൽക്കായം വില്പനയുണ്ട്.വഴിയോരങ്ങളിൽ പാൽക്കായം വിൽപ്പന നടത്തുന്ന വണ്ടി കച്ചവടക്കാർക്കും നൽകാം.വിതരണക്കാരെ നിയമിച്ചും വിപണി പിടിക്കാം.

നിർമ്മാണ രീതി 

പാൽക്കായം നിർമ്മിക്കുന്ന അസംസ്‌കൃത വസ്‌തുക്കളെ പൊതുവേ അസഫോയിറ്റഡ  കോമ്പൗണ്ടസ്‌ എന്നാണ് വിളിക്കുന്നത്. നിശ്ചിത അളവിൽ അസഫോയിറ്റഡ  കോമ്പൗണ്ടുകളും ഗോതന്പ് പൊടിയും ഗ്ളൂക്കോസ് പൗഡറും ചേർത്ത് മിക്സ് ചെയ്‌താണ്‌ പാൽക്കായം നിർമ്മിക്കുന്നത്.1 kg മുതൽ 20 g വരെയുള്ള കട്ടകളാക്കിയാണ് വിപണനത്തിന് എത്തിക്കുന്നത്.

മൂലധന നിക്ഷേപം 

മിക്‌സിംഗ് യന്ത്രം-50000/-

ഇതര ചിലവുകൾ -20000/-

ആകെ 70000/-

വരവ് ചിലവ് കണക്ക് 

ചിലവ് 

  1. ഗോതന്പ് പൊടി-16.00 
  2. ഗ്ളൂക്കോസ്-80.00 
  3. അസഫോയിറ്റഡ കോമ്പൗണ്ട്-400.00 
  4. വേതനം  & ഇലക്ട്രിസിറ്റി-60.00 
  5. പാക്കിങ്-40.00 

ആകെ -596.00 

വരവ് 

 1 kg പാൽക്കായം-1400.00 

ലാഭം 

1400 -596 =804 

സാങ്കേതികവിദ്യ- പരിശീലനം 

പാൽക്കായം നിർമ്മാണത്തിന്റെ  സാങ്കേതിക വിദ്യ പരിശീലനം പിറവം അഗ്രോപാർക്കിൽ ലഭിക്കും.

ഫോൺ-0485-2999990

ലൈസൻസ് 

ഉദ്യം രജിസ്‌ട്രേഷൻ, ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷൻ, പാക്കിങ് ലൈസൻസ്,ഗുഡ് സർവീസ് ടാക്സ് എന്നിവ നേടണം 

വായ്‌പ്പാ സബ്‌സിഡി 

സംരംഭം ആരംഭിക്കുന്നതിന് സഹായിക്കുന്ന ഈടില്ലാത്ത നിരവധി വായ്‌പ്പാ പദ്ധതികളുണ്ട്.വായ്‌പ്പ നേടുന്നതിനും സബ്‌സിഡി ലഭിക്കുന്നതിനുമുള്ള സഹായങ്ങൾ  അഗ്രോപാർക്കിൽ നിന്ന് ലഭിക്കും.

Post your enquiry

Your email address will not be published.