Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767നോൺ വ്യൂവൻ ഉല്‌പന്നങ്ങൾ ( Non Woven Bags )
കേരളത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഗുരുതരമായി പരിസ്ഥിതി പ്രശ്‌നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാലിന്യ സംസ്‌കരണ മേഖലയിൽ ഭരണകൂടങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിർമ്മാർജനമാണ്. നിത്യ ഉപയോഗ സാധനങ്ങൾ പായ്‌ക്ക് ചെയ്‌യുന്നതിലൂടെയും, ഗാർഹിക ,ഗാർഹികേതര ഉല്‌പന്നങ്ങളുടെ പായ്‌ക്കിംഗിലൂടെയും വീടുകളിലും, ഓഫീസുകളിലും, വ്യവസായ ശാലകളിൽ നിന്നും, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പുറം തള്ളുന്ന പ്ലാസ്റ്റിക്കിന്റെ തോത് കണക്കുകൾക്കപ്പുറത്താണ്. ഇവയിൽ 60% ൽ അധികവും റീസൈക്കിൾ ചെയാൻ സാധിക്കാത്തവയാണ്.
കേരളത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഗുരുതരമായി പരിസ്ഥിതി പ്രശ്‌നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാലിന്യ സംസ്‌കരണ മേഖലയിൽ ഭരണകൂടങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിർമ്മാർജനമാണ്. നിത്യ ഉപയോഗ സാധനങ്ങൾ പായ്‌ക്ക് ചെയ്‌യുന്നതിലൂടെയും, ഗാർഹിക ,ഗാർഹികേതര ഉല്‌പന്നങ്ങളുടെ പായ്‌ക്കിംഗിലൂടെയും വീടുകളിലും, ഓഫീസുകളിലും, വ്യവസായ ശാലകളിൽ നിന്നും, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പുറം തള്ളുന്ന പ്ലാസ്റ്റിക്കിന്റെ തോത് കണക്കുകൾക്കപ്പുറത്താണ്. ഇവയിൽ 60% ൽ അധികവും റീസൈക്കിൾ ചെയാൻ സാധിക്കാത്തവയാണ്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഭക്ഷ്യവസ്‌തുക്കൾ പായ്‌ക്ക് ചെയ്‌ത് നൽകുന്ന പ്ലാസ്റ്റിക് കവറുകൾ പലപ്പോഴും 15 പ്രാവശ്യത്തിലധിക റീസൈക്കിൾ ചെയ്‌ത പ്ലാസ്റ്റിക്കിൽ നിർമ്മിച്ചവയാണ്. ഭക്ഷ്യവസ്‌തുക്കൾ കൈകാര്യം ചെയ്‌യുന്നതിന് ഇത്തരത്തിലുള്ള കവറുകൾ ഉപയോഗിക്കുന്നത് അഭികാമ്യമല്ല.കനം കുറഞ്ഞ പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റ് പല നിരോധനങ്ങൾ പോലെ ഈ ഉത്തരവും ഫലം കാണാതെ പോവുകയാണ്. പ്ലാസ്റ്റിക് നിർമ്മാർജനത്തിന്നായി ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ധീരമായ നടപടികൾ ഉണ്ടായിവരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.
നോൺ വ്യൂവൻ മെറ്റീരിയലുകൾ നിർമ്മിക്കുന്നത് പോളി പ്രോപ്പലിൻ എന്ന പെട്രോളിയം ഉല്‌പന്നത്തിൽ നിന്നാണ് . പി.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പോളി പ്രൊപ്പലിന് ലോകത്താകമാനം സ്വീകാര്യതയുണ്ട്. ഭക്ഷണ പദാർത്ഥങ്ങളടക്കം പായ്‌ക്ക് ചെയ്‌യുന്നതിന് താരതമ്യേന സുരക്ഷിതവും. ചിലവ് കുറഞ്ഞതുമായ മെറ്റീരിയലാണ് പോളി പ്രോപ്പലിൻ. പോളി പ്രോപ്പലിൻ ഗ്രാനുളൂകളെ നേർത്ത നാരുകളയായി പ്രസ്സ് ചെയ്‌താണ് നോൺ വ്യൂവൻ മെറ്റീരിയലുകൾ നിർമ്മിക്കുന്നത്. ഉപയോഗശേഷം കുറച്ചുനാളുകൾ കഴിയുന്പോൾ നോൺ വ്യൂവൻ മെറ്റീരിയലുകൾ നാരുകളായി തന്നെ വേർതിരിഞ്ഞ് അവശേഷിക്കും. വെള്ളത്തിന്റെയും വായുവിന്റെയും സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നില്ല. പ്ളാസ്റ്റിക് കവറുകളെ അപേക്ഷിച്ച് പരിസ്ഥിതി ആഘാതം കുറവാണ് എന്നതാണ് ടി ഉല്‌പനത്തെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നത്. സൂപ്പർ മാർക്കറ്റുകൾ, മറ്റ് വ്യാപാരസ്ഥാപനങ്ങൾ, ക്യാന്റീനുകൾ, വസ്‌ത്ര വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവരെല്ലാം നോൺ വ്യൂവൻ പായ്‌ക്കിംഗിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ആശുപത്രികളിൽ ഓപ്പറേഷൻ തീയറ്ററിലെ ഗൗൺ, ഫെയ്‌സ് മാസ്‌ക്ക് , ഹെയർ ക്യാപ് തുടങ്ങിയവയായും സ്റ്റെറിലൈസ് ചെയ്‌ത നോൺ വ്യൂവൻ മെറ്റീരിയലുകൾ ഉപയോഗിക്കുന്നുണ്ട്. പ്രധാന വ്യാപാരസ്ഥാപനങ്ങളെല്ലാം പ്രിന്റ് ചെയ്‌ത കവറുകളാണ് പായ്‌ക്കിംഗിനായി ഉപയോഗിക്കുന്നത് . ചെറുകിടയൂണിറ്റുകളിൽ പ്രധാനമായും സ്‌ക്രീൻ പ്രിന്റിംഗാണ് പ്രയോജനപ്പെടുത്തുന്നത് . ബെഡ് കവറുകളും നോൺ വ്യൂവൻ മെറ്റീരിയലുകളുപയോഗിച്ച് നിർമ്മിക്കാവുന്നതാണ് . കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്നതും കുടുംബ സംരംഭമായി മുന്നോട്ട് കൊണ്ടുപോകാവുന്നതുമായ വ്യവസായ സംരംഭമാണ് നോൺ വ്യൂവൻ ഉല്‌പന്നങ്ങളുടെ നിർമ്മാണം. പായ്‌ക്കിംഗ് കവർ മുതൽ ബിഗ് ഷോപ്പർ വരെയും, ഒ.ടി ഗൗൺ മുതൽ ബെഡ് കവർ വരെയുള്ള നിർമ്മാണത്തിന് വിവിധ കനത്തിലുള്ള മെറ്റീരിയലുകളാണ് ഉപയോഗിക്കുന്നത് .നോൺ വ്യൂവൻ മെറ്റീരിയലുകളും മറ്റ് നിർമ്മാണ സാമഗ്രികളും കേരളത്തിലുടനീളം ലഭ്യമാണ്. ചെറിയ ഒരു പരിശീലനവും നേടിയാൽ ഈ സംരംഭം ആരംഭിക്കാവുന്നതാണ്. ഇപ്പോൾ കേരളത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ളവയടക്കം
നിരവധി യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. എങ്കിലും പുതിയ സംരംഭകർക്കും വിപണിയിൽ ഇടം നേടാൻ സാധിക്കും. ഇപ്പോഴുള്ള ഡിമാന്റ് ഭാവിയിൽ വർദ്ധിക്കാനാണ് സാധ്യത
.
നോൺ വ്യൂവൻ മെറ്റീരിയൽ റോളായി വാങ്ങി നിശ്ചിത അളവിൽ മുറിച്ചെടുത്ത് വേഗതയേറിയ തയ് യൽ മെഷിനിൽ തളിച്ചാണ് തയ്ച്ചാണ് നോൺ വ്യൂവൻ ഉല്‌പന്നങ്ങൾ നിർമ്മിക്കുന്നത്. ഇതിനായി പ്രത്യേകതരം നൂലുകളാണ് ഉപയോഗിക്കുന്നത്.നോൺ വ്യൂവൻ മെറ്റീരിയൽ മുറിച്ചെടുക്കുന്പോൾ കൂടുതൽ ശ്രദ്ധ പുലർത്തിയാൽ പാഴായിപ്പോവുന്നത് കുറയ്‌ക്കാൻ സാധിക്കും നോൺ വ്യൂവൻ
കൂടിയ മുതൽ മുടക്കിൽ ആരംഭിക്കുന്ന യൂണിറ്റുകളിൽ പഞ്ചിംഗ് മെഷിനുകളിലും ഉപയോഗിക്കുന്നുണ്ട്. വൻതോതിലുള്ള ഉല്‌പാദനവും വിപണനവും ലക്ഷ്യം വയ്‌ക്കുന്നവർക്ക് ഓട്ടോമാറ്റിക് മെഷിനുകളെ ആശ്രയിക്കാവുന്നതുമാണ് .
പ്രധാനമായും വിപണിക്ക് ആവശ്യമുള്ള പായ്‌ക്കിംഗ് ഡി കട്ട് ബാഗുകൾ 10 *14 ,19 *12, 16 *20, 12 *16 സെന്റിമീറ്റർ അളവുകളിലുള്ളതാണ് . യു കട്ട് ബാഗുകൾക്കും ഡിമാന്റുണ്ട്
ബാഗുകൾ തയ്ക്കുന്നതിന് മുൻപ് സ്‌ക്രീൻ പ്രിന്റിംഗ് നടത്തുന്നത് വെയിസ്റ്റേജ് കുറയ്‌ക്കുന്നതിന് സഹായിക്കും
വലിയ കന്പനികളിൽ നിന്ന് പീസ് വർക്കായി എടുത്ത് തയ്ച്ച് മടക്കി നൽകുന്ന രീതിയും നിലവിലുണ്ട്. ബിഗ്ഷോപ്പറുകൾ ,ബെഡ് കവറുകൾ,ആശുപത്രി ഉല്‌പന്നങ്ങൾ നിർമ്മിക്കുന്നത് ബാഗ് നിർമ്മാണത്തേക്കാൾ കുറച്ച് കൂടി ലാഭകരമാണ്.
ചെറുകിട യൂണിറ്റുകൾക്ക് പരിസരപ്രദേശങ്ങളിലെ സൂപ്പർ മാർക്കറ്റുകൾ, വ്യാപാരസ്ഥാപനങ്ങൾ, വസ്‌ത്രവ്യാപാരശാലകൾ, ആശുപത്രികൾ എന്നിവയെ ആശ്രയിച്ച് സംരംഭം മുന്നോട്ട് കൊണ്ടുപോകാവുന്നതാണ്. ഉല് പാദന ചിലവുകൾ പരമാവധി നിയന്ത്രിച്ച് താങ്ങാവുന്ന വിലയ്‌ക്ക് നൽകാൻ ശ്രദ്ധിക്കണം. കാരണം പകുതിയിലധികം വ്യാപാരസ്ഥാപനങ്ങളും വില വാങ്ങാതെയാണ് ഉപഭോക്താക്കൾക്ക് ബാഗുകൾ നൽകുന്നത്. ഈ രീതിയിൽ സ്ഥാപനത്തിന് അധിക ചിലവ് വരാതെ സ്ഥാപന ഉടമകൾ ശ്രദ്ധിക്കുന്നുണ്ടാവും. ചെറുകിട സ്ഥാപനങ്ങൾ നേരിട്ട് ഓർഡറുകൾ എടുക്കുന്നതും സമയബന്ധിതമായി നേരിട്ടു തന്നെ ഡെലിവറി നടത്തുന്നതിനും ടി സംരംഭത്തിൽ വലിയ സ്വാധീനമുണ്ട്
1.തയ് യൽ മെഷിനുകൾ 10 എണ്ണം =1,20,000.00
2.അനുബന്ധ ഉപകരണങ്ങൾ = 25,000.00
3.പ്രവർത്തന മൂലധനം = 75,000.00
ആകെ = 2,20000.00
ചിലവ്
( പ്രതിദിനം 50 ജി.എസ്.എം മെറ്റീരിയൽ ഉപയോഗിച്ച് 40 *50 സെന്റിമീറ്റർ വലിപ്പത്തിൽ 1000 ബിഗ്‌ഷോപ്പറുകൾ നിർമ്മിക്കുന്നത്തിനുള്ള ചിലവ് )
1.നോൺ വ്യൂവൻ മെറ്റീരിയൽ 250 മീ *10.00 = 2500.00
2.തയ് യൽ കൂലി 1000*2.00 = 2000.00
3.സ്‌ക്രീൻ പ്രിന്റിംഗ് 1000 *0 .60 = 600.00
4.നൂല്, വൈദ്യുതി 1000 *0.10 = 100.00
5.മാർക്കറ്റിംഗ് ,ട്രാൻസ് പോർട്ടേഷൻ 1000 * 0.30= 300.00
ആകെ =5500.00
വരവ്
(പ്രതിദിനം 1000 ബിഗ്‌ഷോപ്പറുകൾ വില്‌പന നടത്തുന്പോൾ ലഭിക്കുന്നത് )
1000 *9.00 = 9000.00
ലാഭം
വരവ് = 9000.00
ചിലവ്. = 5500.00
പ്രതിദിന ലാഭം = 3500.00
പ്രത്യേകതശ്രദ്ധക്ക്
പ്ലാസ്റ്റിക് ഉല്‌പന്നങ്ങളുടെ ഉപഭോഗം നിയന്ത്രിക്കുന്നതിനായി ബാഗുകളുടെ വില്‌പന നികുതി 20%മായി വർദ്ധിപ്പിച്ചിട്ടുണ്ട് .എങ്കിലും ചെറുകിട യൂണിറ്റുകൾക്ക് വില്‌പന നികുതി ഇളവ് ലഭ്യമാണെന്നതിനാൽ ഈ രംഗത്ത് ചെറുകിട നിർമ്മാതാക്കൾക്ക് സാധ്യതവർദ്ധിച്ചിരിക്കുകയാണ്. നോൺ വ്യൂവൻ മെറ്റീരിയലുകൾക്ക് 1% മാത്രമേ നികുതിയുള്ളൂ. 20 % നികുതി ഏർപ്പെടുത്തിയതുമൂലം വൻകിട ഉല്പാദന യൂണിറ്റുകൾ എല്ലാം തന്നെ പ്രതിസന്ധിയെ നേരിടുകയാണ് 2 % സി.എസ്.ടി നൽകി അന്യസംസ്ഥാനങ്ങളിൽ നിന്നും വാങ്ങുന്നതാണ് വൻകിട ഉപഭോകതാക്കൾക്ക് കൂടുതൽ ലാഭം. ഗവൺമെന്റിന്റെ വൻതോതിലുള്ള ടാക്‌സ് വർദ്ധനവ് ഈ രംഗത്തെ വലിയ ഉല്പാദകരെ പ്രതിസന്ധിയിലാക്കും
നോൺ വ്യൂവൻ ഉല്‌പന്നങ്ങളുടെ നിർമ്മാണത്തിന് ഏകദിന പരീശീലനം അഗ്രോപാർക്കിൽ ലഭ്യമാണ്. 0485 -2242310 പ്രാദേശികമായുള്ള സർക്കാർ സന്നദ്ധസംഘടനകളുടെ തൊഴിൽ പരിശീലന കേന്ദ്രങ്ങളും പരീശീലനം ലഭ്യമാണ്. വ്യവസായ വകുപ്പിന്റെ പ്രാദേശിക ഓഫീസുകളുമായി ബന്ധപെട്ടും ട്രെയിനിംഗുകൾ ലഭ്യമാണ്
Your email address will not be published.