Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767നേച്ചർ വാഷ്
പഴങ്ങളും പച്ചക്കറികളും വളരെ ദിവസങ്ങൾ കേടുകൂടാതെ സൂക്ഷിക്കുക പ്രയാസമാണ്.ഇവ പെട്ടെന്ന് കേടാവാതിരിക്കുവാൻ ക്ലോറോഫിറോഫോസ്, പെർമെത്രിൻ, എൻഡ്രിൻ, ക്ലോർഡൻ മുതലായ കീടനാശിനികൾ പ്രയോഗിക്കുന്നു.ഈ കീടനാശിനികളുടെ അംശം കുട്ടികളിൽ എത്തപ്പെട്ടാൽ തലച്ചോറിന്റെ വളർച്ചയേയും ബൗദ്ധിക വളർച്ചയേയും ഹോർമോൺ സന്തുലിതാവസ്ഥയെയും സാരമായി ബാധിക്കും. ഇതിനു ജീവിച്ചിരിക്കുന്ന തെളിവാണ് കേരളത്തിലെ എൻഡോ സൾഫാൻ ദുരിത ബാധിതർ.
നേച്ചർ വാഷ് - നല്ല ഭക്ഷണം നല്ല സംരംഭം
കേരള ജനത വിഷലിപ്‌തമായ ഭക്ഷ്യ ഉല്പന്നങ്ങളെക്കുറിച്ച് അവബോധം നേടിയിരിക്കുന്നു.പ്രത്യേകിച്ചും അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്ന പഴം-പച്ചക്കറികളെക്കുറിച്ച് നിരന്തരം മാധ്യമങ്ങളിൽ വരുന്ന വർത്തകൾ ഭക്ഷ്യസുരക്ഷയെക്കുറിച്ച് കൂടുതൽ ചിന്തിക്കുവാൻ മലയാളിയെ പ്രേരിപ്പിക്കുന്നു. അന്യസംസ്ഥാനങ്ങളിലെ കർഷകർ വ്യാവസായിക അടിസ്ഥാനത്തിലാണ് പഴം-പച്ചക്കറികൾ കൃഷി ചെയ്‌യുന്നത്. കർഷക കൂട്ടായ്മകളിലൂടെ നടക്കുന്ന ഇത്തരം കൃഷി സന്പ്രദായത്തിൽ പരമാവധി വിളവ് ഉല്‌പാദിപ്പിക്കുകയും, അവ വിപണനം നടത്തുകയും ചെയ്‌യുക എന്നുള്ള ഒരു ലക്ഷ്യമേ അന്യസംസ്ഥാന കർഷകർക്ക് മുന്നിലുള്ളൂ. ടി വിളകൾ മണ്ണിൽ നടുന്ന സമയം മുതൽ വിള പായ്‌ക്ക് ചെയ്‌ത് വിപണിയിലെത്തുന്നതുവരെ മാരകമായ വിഷപ്രയോഗങ്ങളാണ് നടത്തുന്നത്. തുടക്കത്തിൽ ചെടിയുടെ വളർച്ചാ സമയത്ത് പ്രാണി, കീടങ്ങൾ എന്നിവയുടെ ശല്യം ഒഴിവാക്കുവാൻ ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള എൻഡോസൾഫാൻ, ഡി.ഡി.റ്റി തുടങ്ങിയ കീടനാശിനികൾ ഉപയോഗിക്കുന്നു.
പഴങ്ങളും പച്ചക്കറികളും വളരെ ദിവസങ്ങൾ കേടുകൂടാതെ സൂക്ഷിക്കുക പ്രയാസമാണ്.ഇവ പെട്ടെന്ന് കേടാവാതിരിക്കുവാൻ ക്ലോറോഫിറോഫോസ്, പെർമെത്രിൻ, എൻഡ്രിൻ, ക്ലോർഡൻ മുതലായ കീടനാശിനികൾ പ്രയോഗിക്കുന്നു.ഈ കീടനാശിനികളുടെ അംശം കുട്ടികളിൽ എത്തപ്പെട്ടാൽ തലച്ചോറിന്റെ വളർച്ചയേയും ബൗദ്ധിക വളർച്ചയേയും ഹോർമോൺ സന്തുലിതാവസ്ഥയെയും സാരമായി ബാധിക്കും. ഇതിനു ജീവിച്ചിരിക്കുന്ന തെളിവാണ് കേരളത്തിലെ എൻഡോ സൾഫാൻ ദുരിത ബാധിതർ.
ഇവക്കെല്ലാം പുറമെ പഴങ്ങൾക്കും പച്ചക്കറികൾക്കും വലിപ്പവും കളറും കിട്ടുവാൻ വേണ്ടി ഫാമുകളിലും, എന്തിന് സാധാരണ കർഷകർപോലും പച്ചക്കറികളിലും പഴങ്ങളിലും മസാല എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കാർബൈഡ് ഗ്യാസ് അഥവാ കാത്സ്യംകാർബൈഡ്, മുതലായ കീടനാശിനികളും തളിക്കുന്നു. ടി വിഷപ്രയോഗം കൊണ്ട് ഉപഭോക്താക്കൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചൊന്നും അന്യ സംസ്ഥാന കൃഷിക്കാർ ബോധവാന്മാരല്ല. കേരളം പഴം -പച്ചക്കറി രംഗത്ത് ഒരു ഉപഭോക്തൃ സംസ്ഥാനമായി നിലനിൽക്കുന്നിടത്തോളം കാലം ടി വിഷപ്രയോഗത്തിന്റെ ദുരിതഫലങ്ങൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കും. അടുത്ത കാലത്ത് സംസ്ഥാന ഭക്ഷ്യസുരക്ഷ വിഭാഗവും കൃഷിവകുപ്പും ചില പരിശോധനകൾ നടത്തുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുംചെയ്‌തതിന്റെ ഫലമായി മാറ്റത്തിന്റെ ചെറിയ സൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. എല്ലാക്കാലത്തും എല്ലാ പ്രശ്‍നങ്ങളിലും സംഭവിക്കുന്നപോലെ പരിശോധനാ സമയത്ത് മിതത്വം പാലിക്കുകയും പിന്നീട് പഴയപടി തന്നെ ആവർത്തിക്കുകയും ചെയ്തിട്ടുള്ളതാണ് ചരിത്രം. ഇവിടെ മലയാളിയുടെ മുന്നിലുള്ള മാർഗ്ഗങ്ങളിൽ ഒന്ന് സ്വന്തമായി കൃഷി ആരംഭിക്കുകയും സ്വയം പര്യാപ്‌തത നേടുകയും ചെയ്‌യുക എന്നുള്ളതാണ്. എന്നാൽ ഇത്തരത്തിൽ ഒരു സ്വയം പര്യാപ്‌തത സ്വപ്നം കാണുന്നതിനുപോലും വർഷങ്ങളുടെ ദൂരം ഇനിയുമുണ്ട് . മറ്റൊരു മാർഗ്ഗം പരിശോധനകൾ കർശനമാക്കുന്നതിനൊപ്പം പഴം പച്ചക്കറികളിൽ പുറമെയുള്ള വിഷപ്രയോഗം നീക്കം ചെയ്‌യുന്നതിന് ചിലവ് കുറഞ്ഞതും വിഷരഹിതവുമായ സൊല്യൂഷനുകൾ വികസിപ്പിക്കുകയും അവയെ ഒരു സംരംഭമായി മാറ്റിയെടുക്കുകയും ചെയ്‌യുക എന്നുള്ളതാണ്. ഇത്തരത്തിലുള്ള ഒരു സംരംഭമാണ് നേച്ചർ വാഷ്.
കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്നതും കാലിക പ്രസക്തവുമായ ഒന്നാണ് നേച്ചർ വാഷ് നിർമ്മാണം. കാലഘട്ടം ആവശ്യപ്പെടുന്ന സംരംഭങ്ങൾക്ക് അന്നും വിജയ സാധ്യത കൂടുതലാണ്. പഴം പച്ചക്കറികളിലെ വിഷാംശത്തെക്കുറിച്ചും അവ വരുത്തിവയ്‌ക്കുന്ന മാരക രോഗങ്ങളെക്കുറിച്ചുമുള്ള പേടി മലയാളി മനസ്സിന് നിലനിൽക്കുന്നിടത്തോളം കാലം നേച്ചർ വാഷിന് വിപണിയുണ്ടാകും.
മുൻപ് വാളം പുളിവെള്ളത്തിലും, മഞ്ഞൾപ്പൊടികലർത്തിയ വെള്ളത്തിലും വിനാഗിരിയിലുമെല്ലാം പഴം പച്ചക്കറികൾ മുക്കിവച്ചതിന് ശേഷം ഉപയോഗിക്കുന്ന ശീലം മലയാളി വീട്ടമ്മമാർക്കുണ്ടായിരുന്നു. എന്നാൽ വാളം പുളിവെള്ളത്തിലും, മഞ്ഞൾപ്പൊടിയിലും, വിനാഗിരിയിൽപ്പോലും മായം കലരാൻ തുടങ്ങിയതോടെ ആ സാധ്യതയും ഇല്ലാതായി.
കുടുംബസംരംഭമായി ആരംഭിക്കാൻ കഴിയുന്നതും കുറഞ്ഞ മുതൽ മുടക്കുള്ളതുമായ നേച്ചർ വാഷ് നിർമ്മാണം കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. ബയോ ഉൽപന്നങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന നേച്ചർ വാഷ് പ്രകൃതിക്കും മനുഷ്യർക്കും ഇണങ്ങുന്നതാണ്. പ്രതിദിനം 10 ലിറ്റർ നേച്ചർ വാഷ് വില്‌പന നടത്തിയാൽ പോലും ലാഭം നേടാൻ കഴിയുന്ന സംരംഭമാണ് നേച്ചർ വാഷ് നിർമ്മാണം.
പഴം പച്ചക്കറികളിൽ വിഷാംശം എത്തിച്ചേരുന്നത് വിവിധ ഘട്ടങ്ങളിലായി പല രൂപത്തിലാണ്. മണ്ണിൽ നിന്നും ചെടി വലിച്ചെടുത്ത് ഫലങ്ങളിൽ വിഷാംശം എത്തുന്ന രീതിയാണ് ഒന്ന്. മറ്റൊന്ന് നേരിട്ടുള്ള വിഷപ്രയോഗമാണ്. ചെടി മുളച്ചുവരുന്പോഴും, വളർച്ചയുടെ വിവിധ ഘട്ടങ്ങളിലും ഫലം ആകുംന്പോഴും വിഷപ്രയോഗം നടത്തുന്നുണ്ട്. പിന്നീട് വിളവ് പാകമായി വിപണിയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് കേടാവാതെ സൂക്ഷിക്കുന്നതിനുവേണ്ടിയുള്ള കെമിക്കൽ പ്രയോഗം. ഇതിൽ മണ്ണിൽ നിന്നും ആഗിരണം ചെയ്‌യപ്പെടുന്ന വിഷാംശം നീക്കം ചെയ്‌യാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ പുറമെനിന്നുള്ളവിഷപ്രയോഗം വഴി പഴം പച്ചക്കറികളിൽ എത്തിയിട്ടുള്ള വിഷാംശം നേച്ചർ വാഷ് ഉപയോഗിച്ച് കഴുകുന്നതുവഴി 90 ശതമാനം വരെ നീക്കം ചെയ്‌യാൻ സാധിക്കും.
ബയോകെമിക്കൽ ഉല്പന്നങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന നേച്ചർവാഷ് ഒരു ലിറ്റർ വെള്ളത്തിൽ 20 മി.ല്ലി. വീതം കലർത്തി ടി ലായനിയിൽ 20 മിനിറ്റ് പഴം-പച്ചക്കറികൾ മുക്കി വച്ചതിന് ശേഷം പച്ചവെള്ളത്തിൽ കഴുകി ഉപയോഗിക്കാവുന്നതാണ്.
നേച്ചർവാഷ് ഉപയോഗിച്ച് കഴുകുന്നതിനുമുൻപും ശേഷവും പഴം-പച്ചക്കറികറികളിലെ വിഷാംശത്തിന്റെ തോത് പരിശോധിച്ചതിൽ 90 % വരെ നീക്കിയതായി കണ്ടെത്തി.
ഫാറ്റിക് ആൽക്കഹോളിക് എത്തോക്‌സിലറ്റും, അനുബന്ധ അസംസ്‌കൃത വസ്‌തുക്കളും നിശ്ചിത അനുപാദത്തിൽ കലർത്തിയാണ് നേച്ചർവാഷ് നിർമ്മിക്കുന്നു. ടി ഉല്പന്നം 18 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.
കീടനാശിനിക്ക് പുറമെ പഴം-പച്ചക്കറികൾ നിന്നും ബാക്ടീരിയ, വൈറസ്,ഫംഗസ്,തുടങ്ങിയവയും നീക്കം ചെയ്‌യുന്നതിന് നേച്ചർവാഷിന് സാധിക്കും.
കേരളത്തിലെ വിവിധ സന്നദ്ധ സംഘടനകളും സർക്കാർ വകുപ്പുകളും, റെസിഡന്റ്‌സ് അസ്സോസിയേഷനുകളും രാഷ്ടീയ പ്രസ്ഥാനങ്ങളുമെല്ലാം വിഷരഹിത പഴം-പച്ചക്കറിയുടെ ഉല്പാദനത്തിലും വിപണനത്തിനും മുൻകൈയെടുത്ത് വരുകയാണ്. ടി ഘട്ടത്തിൽ പഴം-പച്ചക്കറികളിലെ വിഷാംശം നീക്കം ചെയ്‌യുന്നതിനായി വികസിപ്പിച്ചെടുത്തിട്ടുള്ള നേച്ചർവാഷ് നിർമ്മാണത്തിന്റെ സാങ്കേതിക വിദ്യ സംരംഭകർക്കും ലഭ്യമാണ്. കാർഷിക ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങൾക്കായുള്ള ഇൻക്യൂബേഷൻ സെന്ററായി പിറവം അഗ്രോപാർക്കിൽ നിന്നും നേച്ചർവാഷ് നിർമ്മാണത്തിനുള്ള സാങ്കേതിക വിദ്യ സംരംഭകർക്ക് ലഭിക്കുന്നതാണ്. ഫോൺ 0485-2242310. സാങ്കേതിക വിദ്യയോടൊപ്പം പരിശീലനവും, നേച്ചർവാഷ് നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യത, പായ്‌ക്കിംഗ്, ബ്രാന്റിംഗ് തുടങ്ങി സംരംഭം വളർത്തുന്നതിന് ആവശ്യമായ അനുബന്ധ സേവനങ്ങളും ലഭ്യമാണ്.
കേരളത്തിൽ എല്ലായിടത്തും എല്ലാവരുടെ ഇടയിലും വിപണിയുണ്ട് എന്നുള്ളതാണ് നേച്ചർവാഷിന്റെ പ്രത്യേകത. പത്ര-ദൃശ്യമാധ്യമങ്ങൾക്ക് നന്നായി സ്വാധിനമുള്ള കേരളത്തിൽ ടി ഉല്പന്നത്തിന്റെ പ്രസക്തിയെക്കുറിച്ച് പ്രത്യേകം വർണ്ണിക്കേണ്ട ആവശ്യമില്ല. പച്ചക്കറി വില്പനശാലകൾ, സൂപ്പർമാർക്കറ്റുകൾ, മെഡിക്കൽസ്റ്റോറുകൾ, പലചരക്ക് വില്പനകേന്ദ്രങ്ങൾ തുടങ്ങി റെസിഡൻസ് അസ്സോസിയേഷനുകൾ, സ്വയം സഹായസംഘ കൂട്ടായ്മകൾ തുടങ്ങി മാർക്കറ്റിംഗിന് വലിയ സാധ്യതകൾ മുന്നിലുണ്ട്. നിലവിൽ വിപണിയിൽ ലഭ്യമായ വെജിറ്റബിൾ ഫ്രൂട്ട് വാഷുകൾക്ക് വില കൂടുതലാണ്. 100 രൂപയ്‌ക്ക് 500 മി.ല്ലി നേച്ചർ വാഷ് നൽകാൻ കഴിയും. സാധാരണ കൂടുതൽ ഒരുമാസത്തെ ഉപയോഗത്തിന് പ്രതിദിനം 3 രൂപയുടെ ചിലവ് അധികമാകുന്നില്ല. ഇത്തരത്തിൽ സാധാരണകർക്കുകൂടി പ്രാപ്യമായ നിരക്കിൽ ഉല്‌പന്നം വിപണിയിലെത്തിക്കുകയും കച്ചവടക്കാർക്ക് ന്യായമായ കമ്മീഷൻ നൽകാനും കഴിഞ്ഞാൽ നേച്ചർ വാഷിന്റെ വില്പന സുഗമമാക്കും.
എ. മൂലധന നിക്ഷേപം
1. മിക്സിംഗ് ഉപകരണങ്ങൾ, പാത്രങ്ങൾ = 5000 .00
2. പായ്‌ക്കിംഗ് യന്ത്രങ്ങൾ മറ്റുള്ളവ = 10,000 .00
3. സാങ്കേതിക വിദ്യ പരിശീലനം = 40,000 .00
4. പ്രവർത്തന മൂലധനം = 25,000.00
ആകെ =80,000.00
ബി . പ്രവർത്തന ചിലവുകൾ
(ഒരു ദിവസം 500 മില്ലി വീതമുള്ള 200 എണ്ണം നേച്ചർ വാഷ് നിർമിക്കുന്നതിനുള്ള ചിലവ് )
1. അസംസ്കൃതവസ്തുക്കൾ = 2000.00
2 . ബോട്ടിൽ, ലേസർ പായ്‌കിംഗ് സാമഗ്രികൾ = 2000.00
3 . തൊഴിലാളികളുടെ വേതനം (250x2) = 500.00
4. ഭരണചിലവുകൾ = 500.00
ആകെ ചിലവ് = 5000.00
500 മില്ലി നേച്ചർ വാഷ് ഉല്പാദനച്ചിലവ്
5000 / 200 = 25 .00
വരവ്
(ഒരു ദിവസം 500 മില്ലി വീതമുള്ള 200 എണ്ണം നേച്ചർ വാഷ് വിപണനം നടത്തുബോൾ ലഭിക്കുന്നത് )
500 മില്ലി ബോട്ടിലിന് എം .ആർ .പി = 100.00
വില്പനക്കാരുടെ കമ്മീഷൺ കിഴിച്ച് സംരംഭകന് ലഭിക്കുന്ന തുക = 70.00
500 മില്ലി ബോട്ടിലിന് ലാഭം 200x45.00 = 9000.00
പ്രതിമാസ ലാഭം
(20 ദിവസം ഉല്പാദനവും വിപണനവും നടന്നാൽ ലഭിക്കുന്നത് )
20x9000= 1,80,000.00
വ്യവസായ വകുപ്പിൽ നിന്നും ലഭിക്കുന്ന എന്റർപ്രണേഴ്‌സ് മെമ്മോറാണ്ടം പാർട്ട് 1 ,സെയിൽസ് ടാക്‌സ് വിഭാഗത്തിന്റെ ലൈസൻസ് എന്നിവ ഈ വ്യവസായത്തിനും ആവശ്യമാണ് .
Your email address will not be published.