Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

Projects

നാളികേര വെള്ളത്തിൽ നിന്നും നാറ്റ ഡി കൊക്കോ

Project

നാളികേര വെള്ളത്തിൽ നിന്നും നാറ്റ ഡി കൊക്കോ


നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന നാളികേരവെള്ളം നാളികേര ഉത്പന്ന നിർമ്മാതാക്കളെ സംബന്ധിച്ചു വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പുളിച്ചു തുടങ്ങുന്ന നാളികേരവെള്ളം ഫലപ്രദമായി സംസ്കരിക്കുന്നതിനു പലപ്പോളും കഴിയാറില്ല . വിനിഗറും കോകനട്ട് ഹണിയും സാധ്യതകളായി മുന്നിലുണ്ടെങ്കിലും വിപണിയിലെ സ്വീകാര്യത കുറവ് ഈ രംഗത് വലിയ സാദ്ധ്യതകൾ ബാക്കി വെക്കുന്നില്ല . ഇവിടെയാണ് നാറ്റ ഡി കൊക്കോ യുടെ പ്രസക്തി . പ്രകൃതിദത്ത ഭക്ഷണത്തിനു വിപണിയിലും പ്രസക്തി ഏറുകയാണ് .


നാളികേര വെള്ളത്തിൽ നിന്നും നാറ്റ ഡി കൊക്കോ

 

കേരളം നാളികേരത്തിന്റെ നാടായിരുന്നു. കവി വർണ്ണനകളിലും ഐതിഹ്യങ്ങളിലൂടെയും ചരിത്രത്തിലൂടെയുമെല്ലാം മലയാള നാടിന്റെ സംസ്കൃതിയിലേക്ക് ഇഴുകിച്ചേർന്ന വൃക്ഷം . കാലാന്തരത്തിൽ നാളികേര കൃഷിയിലെ പെരുമ നമുക്ക് നഷ്ടപ്പെട്ട്‌ തുടങ്ങി. നാളികേരത്തിന്റെ വിലയിടിവും വിപണിമൂല്യവുമുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യകളുടെ അഭാവവും കൃഷിയിലെ ഉയർന്ന കൂലിച്ചിലവും നാളികേര കൃഷിയെ പിന്നോട്ടടിച്ചു. നാളികേരത്തിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ  നിർമ്മിക്കുന്നതിലൂടെ നമുക്ക് നാളികേര കൃഷിയെ പുനർജീവിപ്പിക്കാൻ സാധിക്കും. അന്തർ ദേശിയ വിപണി കീഴടക്കാൻ പറ്റിയ ഉത്പന്നങ്ങൾ നമ്മുടെ നാട്ടിൽ അന്തർദേശിയ നിലവാരത്തോടെ നിർമിക്കാൻ കഴിഞ്ഞാൽ നാളികേര കൃഷിയുടെ ജാതകം തന്നെ മാറ്റി മറിക്കാൻ സാധിക്കും. ലോക ഭക്ഷ്യ വിപണിയിൽ ഏറെ പ്രാധാന്യമുള്ള ഒരു ഭക്ഷ്യ ഉല്പന്നമാണ് നട ഡി കൊക്കോ . നമ്മുടെ നാട്ടിലെ പാഴായിപ്പോകുന്ന നാളികേര വെള്ളത്തിൽ നിന്നും അന്തർദേശിയ നിലവാരമുള്ള ഉല്പന്നത്തിന്റെ സാധ്യത പരിചയപ്പെടുത്തുകയാണ് .


സാധ്യതകൾ 


നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന നാളികേരവെള്ളം നാളികേര ഉത്പന്ന നിർമ്മാതാക്കളെ സംബന്ധിച്ചു വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പുളിച്ചു തുടങ്ങുന്ന നാളികേരവെള്ളം ഫലപ്രദമായി സംസ്കരിക്കുന്നതിനു പലപ്പോളും കഴിയാറില്ല . വിനിഗറും കോകനട്ട് ഹണിയും സാധ്യതകളായി മുന്നിലുണ്ടെങ്കിലും വിപണിയിലെ സ്വീകാര്യത കുറവ് ഈ രംഗത് വലിയ സാദ്ധ്യതകൾ ബാക്കി വെക്കുന്നില്ല . ഇവിടെയാണ് നാറ്റ ഡി കൊക്കോ യുടെ പ്രസക്തി . പ്രകൃതിദത്ത ഭക്ഷണത്തിനു വിപണിയിലും പ്രസക്തി ഏറുകയാണ് . കയറ്റുമതിയെക്കാൾ നാട്ടിൽ തന്നെ വിപണി കണ്ടെത്താൻ കഴിയുന്ന ഉല്പന്നമാണ് നാറ്റ ഡി കൊക്കോ . 


ജെല്ലി രൂപത്തിലുള്ള നാറ്റ ഡി കൊക്കോ പൂർണമായും നാളികേര വെള്ളത്തിൽ നിന്നുമാണ് നിർമ്മിക്കുന്നത് . പൂർണമായും നാരുകൾ അടങ്ങിയ ഭക്ഷണം നേരിട്ടും ഐസ് ക്രീം , യോഗാർട്ട് ,ഫ്രൂട്ട് സാലഡ് എന്നിവയിലെ ചേരുവയായും  നാറ്റ  ഡി കൊക്കോ  ഉപയോഗിക്കുന്നു. ഉല്പാദകരില്ല എന്നതും ആവശ്യത്തിന് നാറ്റ  ഡി കൊക്കോ ലഭ്യമല്ല എന്നതുമാണ് ഈ രംഗത്ത് നിലവിലുള്ള പ്രശ്നം . ആവശ്യക്കാർ ഏറെ ഉണ്ട് താനും . 


നാറ്റ ഡി കോക്കോയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയയെ ഏറെ സഹായിക്കുന്നു . ഇതുമൂലം ശരീരത്തിന്റെ അമിത ഭാരം കുറക്കുന്നു. ഇന്ന് നമ്മളെ അകറ്റികൊണ്ടിരിക്കുന്ന കോൺസ്റ്റിപേഷൻ അപ്പെന്റിസൈറ്റിസ് ഡയബെറ്റിസ് കൊറോണറി ഹാർട്ട് ഡിസീസ് തുടങ്ങിയ രോഗങ്ങൾ തടയാൻ ഏറ്റവും ഫലപ്രദമായ ഒരു ഉത്പന്നം കൂടിയാണിത് . കാൽസ്യം , ഇരുന്പ്‌ ,ഫോസ്‌ഫോറസ് ,പ്രോട്ടീൻ വൈറ്റമിൻ ബി 1 ,വൈറ്റമിൻ ബി 2 , സി തുടങ്ങി പുഷ്ടിപ്രദമായ ആഹാരമാണ് നാടാ ഡി കൊക്കോ . മധുരംകൊണ്ട് കുട്ടികളെയും പോഷക സമൃദ്ധികൊണ്ട് മുതിർന്നവരെയും ഒരേപോലെ ആകർഷിക്കുന്നു. നാറ്റ ഡി കൊക്കോ യുടെ പി എച്ച് മൂല്യം 4  ആണ്  .ബ്രിക്സ് ലെവൽ 14 -16  ആണ് . 


ഉല്പാദന രീതി 


കൊപ്രാകളിൽ നിന്നും ശേഖരിക്കുന്ന നാളികേര വെള്ളം അരിച്ചെടുത്തുന്നതിന് ശേഷം മദർ കൾച്ചർ ചേർത്ത് പ്ലാസ്റ്റിക് ട്രേകളിൽ മൂടി സൂക്ഷിക്കുന്നു. 15 ദിവസം കഴിയുന്പോൾ ട്രേയ്‌കളിൽ സെല്ലുലോസുകൾ രൂപപ്പെട്ടുതുടങ്ങും . വളർച്ച എത്തിയ സെല്ലുലോസുകളെ  പച്ചവെള്ളത്തിൽ കഴുകി ശുദ്ധികരിക്കുന്നു. പിന്നീട് പുളിപ്പ് പൂർണമായും നീക്കുന്നത്തിനായി ദിവസം മുഴുവൻ ശുദ്ധജലത്തിൽ മുക്കി വെക്കുന്നു . ഇങ്ങനെ ലഭിക്കുന്ന നാറ്റ ഡി കൊക്കോ ജ്യൂസ് ആയും ജെല്ലി ആയും വീണ്ടും മൂല്യ വർദ്ധനവിന് വിധേയമാക്കും. കൂടാതെ നാറ്റ ഡി കൊക്കോ  അതെ രൂപത്തിൽ തന്നെയും വില്പന നടത്തം  . പോളി പ്രൊപ്പലീൻ കണ്ടെയ്നറുകളിൽ ഫ്‌ളേവറുകൾ ചേർത്ത ആകർഷകമാക്കി പായ്ക്ക് ചെയ്ത് ശേഷം വാട്ടർ സ്റ്റെറിലൈസഷൻ വിധേയമാക്കാം. സാധാരണ ഊഷ്‌മാവിൽ പോലും6 മാസത്തിൽ അധികം സൂക്ഷിപ്പ് കാലാവധി ലഭിക്കും. ഉല്പന്നതോടൊപ്പം മദർ കൾച്ചറും നിർമ്മിച്ചുകൊണ്ടിരിക്കണം 


സാങ്കേതിക വിദ്യ പരിശീലനം 


നാറ്റ ഡി കൊക്കോ നിർമ്മാണത്തിന്റെ സാങ്കേതിക വിദ്യയും പരിശീലനവും ആവശ്യത്തിനുള്ള മദർ കൾച്ചറും കേരളത്തിലെ ആദ്യ കാർഷിക ഭക്ഷ്യ സംസ്കരണ വ്യവസായ രംഗത്തെ സുസ്ഥിര സംരംഭകത്വ വികസന കേന്ദ്രമായ പിറവം അഗ്രോപാർക്കിൽ നിന്നും ലഭിക്കും 

ഫോൺ : 0485 - 2242310 


മാർക്കറ്റിംഗ് 


നാറ്റക്ക് ലോകവിപണിയിൽ വലിയ വ്യാപാര അന്യോഷണങ്ങൾ നിലനിൽക്കുന്നുണ്ട് . ഓൺലൈൻ മാർക്കറ്റിംഗ് സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയാൽ ടി അന്യോഷണങ്ങൾ വിരൽ തുന്പഇല്  ലഭിക്കും . കൂടാതെ ആഭ്യന്തര വിപണി കണ്ടെത്താൻ വളരെ സുഖമാണ് . കാരണം മത്സരിക്കാൻ മാറ്റ് കന്പനികൾ നിലവിലില്ല . നാളികേര ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥലങ്ങളിൽ നിന്നും മാത്രമേ നാളികേര വെള്ളം ലഭിക്കു എന്നതിനാൽ ചുരുക്കം സംസ്ഥാനങ്ങളിലെ ഉല്പാദനത്തിന് സാധ്യത ഉള്ളു . ഇതും വിപണി മത്സരം ഒഴിവാക്കുന്നതിന് സഹായിക്കും . കുറഞ്ഞ മുതൽ മുടക്കിൽ ഉല്പന്നത്തിന്റെ സ്വീകാര്യതയും അനുകൂല ഘടകങ്ങളാണ് . നാറ്റ ഡി കൊക്കോ  തുടങ്ങിയ ജ്യൂസ് കൾ എന്ന് വിപണിയിൽ ലഭ്യമായി കഴിഞ്ഞു . ടി ജ്യൂസ് നിർമ്മാതാക്കളും ആവശ്യക്കാരാണ് . ജെല്ലി രൂപത്തിലും പുറത്തിറക്കാം .


മൂലധന നിക്ഷേപം 


1 . വാട്ടർ സ്റ്റെറിലൈസഷൻ യന്ത്രങ്ങൾ പാക്കിങ് യന്ത്രങ്ങൾ - 200000 

2 . പ്ലാസ്റ്റിക് ട്രേ , പാത്രങ്ങൾ , ഫിൽട്രേഷൻ ഉപകരണങ്ങൾ - 150000 

3 . മദർ കൾച്ചർ സംസ്കരിക്കുന്നതിനുള്ള ടാങ്കും അനുബന്ധ സംവീധാനങ്ങളും -150000 

4 . സാങ്കേതിക വിദ്യ , പരിശീലനം - 100000 

5 . മദർ കൾച്ചർ (50  ലിറ്റർ ) - 125000 


ആകെ - 725000 


പ്രവർത്തന ചിലവുകൾ 


പ്രതിമാസം 300 കി ഗ്രാം  നാറ്റ ഡി കൊക്കോ നിർമിക്കുന്നതിനുള്ള ചിലവ് 


1 . നാളികേര വെളളം 6000 ലിറ്റർ *2 = 12000 

2 . മദർ കൾച്ചർ =40000 

3 .വേതനം 100000 

4 . പാക്കിങ് ,സ്റ്റെറിലൈസഷൻ ഇതര ചിലവുകൾ - 30000

ആകെ - 182000 


വരവ് 

പ്രതിമാസം 3000 കി ഗ്രാം നാറ്റ ഡി കൊക്കോ  വില്പന നടത്തുന്പോൾ ലഭിക്കുന്നത്.

നാറ്റ ഡി കൊക്കോ 3000 കെജി *200 = 600000 


ലാഭം 


വരവ് 600000 

ചിലവ് 182000 

ലാഭം 418000 


കണ്ണൂർ സ്വദേശി അബ്ദുല്ല ഇ രംഗത്ത് വിജയം നേടിയ വ്യക്തിയാണ് . പ്രതിമാസം 3 ടൺ നാറ്റ ഡി കൊക്കോ  ഉല്പാദിപ്പിക്കുന്ന അദ്ദേഹം തന്റെ ഉത്പാദനം പ്രതിമാസം 10 ടൺ അധികം വർധിപ്പിക്കാൻ ശ്രെമിക്കുകയാണ് . ദേശിയ അന്തർദേശിയ വിപണിയിലാണ് അദ്ദേഹത്തിന്റെ മുഖ്യ  വിപണനം . ജ്യൂസ് ഉം  ജെല്ലി യും സ്വന്തം ബ്രാൻഡിലും വിപണിയിലെത്തിക്കുന്നു .


ലൈസൻസ് , സബ്‌സിഡി 


ഉദ്യോഗ് ആധാർ , തദ്ദേശ സ്ഥാപനത്തിന്റെ ലൈസൻസ് വില്പന നികുതി വകുപ്പിന്റെ രജിസ്‌ട്രേഷൻ എന്നിവ സംരംഭകർ നേടിയിരിക്കണം . വ്യവസായ വകുപ്പ്‌ നാളികേര വികസന ബോർഡ് എന്നിവരുടെ സബ്‌സിഡി കളും ലഭിക്കും .

Post your enquiry

Your email address will not be published.

Top