Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

Projects

മാറ്റ് - കാർപെറ്റ് നിർമ്മാണം

Project

മാറ്റ് - കാർപെറ്റ് നിർമ്മാണം


കേരളത്തിൽ വീട്ടുജോലികൾ കഴിഞ്ഞു ധാരാളം സമയം വെറുതെ ഇരിക്കുന്ന നിരവധി വീട്ടമ്മമാരുണ്ട്. ഇത്തരം കുടുംബങ്ങളിൽ കൂടുതലും ഭർത്താവിന്റെ വരുമാനത്തിനനുസരിച്ചു ജീവിതം ക്രമീകരിക്കുന്നവരായിരിക്കും. വീട്ടുജോലികൾക്ക് ശേഷം വീട്ടമ്മക്ക് ലഭിക്കുന്ന സമയത്തെ മറ്റു വരുമാനമാക്കി മാറ്റിയെടുക്കാൻ സാധിക്കുന്ന നിരവധി സംരംഭങ്ങളുണ്ട്. അത്തരത്തിൽ ഒരു സംരംഭമാണ് മാറ്റ്-കാർപെറ്റ് നിർമ്മാണം.

മാറ്റ് - കാർപെറ്റ് നിർമ്മാണം 



കേരളത്തിൽ വീട്ടുജോലികൾ കഴിഞ്ഞു ധാരാളം സമയം വെറുതെ ഇരിക്കുന്ന നിരവധി വീട്ടമ്മമാരുണ്ട്. ഇത്തരം കുടുംബങ്ങളിൽ കൂടുതലും ഭർത്താവിന്റെ വരുമാനത്തിനനുസരിച്ചു ജീവിതം ക്രമീകരിക്കുന്നവരായിരിക്കും. വീട്ടുജോലികൾക്ക് ശേഷം വീട്ടമ്മക്ക് ലഭിക്കുന്ന സമയത്തെ മറ്റു വരുമാനമാക്കി മാറ്റിയെടുക്കാൻ സാധിക്കുന്ന നിരവധി സംരംഭങ്ങളുണ്ട്. അത്തരത്തിൽ ഒരു സംരംഭമാണ് മാറ്റ്-കാർപെറ്റ് നിർമ്മാണം.


സാധ്യതകൾ 


ദീർഘകാലം ഈടുനിൽകുന്ന റബർ  പ്ലാസ്റ്റിക് മാറ്റുകൾ വിപണിയിലുണ്ടെങ്കിലും വില കൂടുതലും വീണ്ടും കഴുകി ഉപയോഗിക്കുന്പോൾ പുതുമ നഷ്ടപെടുന്ന ഇത്തരം മാറ്റുകളെ പിന്നോട്ടടിക്കുന്ന ഘടകങ്ങളാണ്. ഇവിടെയാണ് ബനിയനിൽ നിന്നും നിർമ്മിക്കുന്ന ഡിസ്പോസിബിൾ തുണി മാറ്റുകളുടെ പ്രസക്തി. കുറഞ്ഞ വിലയിൽ ആകർഷകമായ നിറത്തിലും ലഭിക്കുന്ന തുണി മാറ്റുകൾ എന്ന് എല്ലാ വീടുകളിലും സർവ സാധാരണമായി ഉപയോഗിക്കുന്നു. തൊട്ടടുത്ത കടകൾ വഴിപോലും വിറ്റഴിക്കാൻ സാധിക്കും എന്നതും ഈ സംരംഭത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. ചെറിയ മുതൽ മുടക്കിൽ വീട്ടിലെ സൗകര്യങ്ങളും ഒഴിവു സമയവും പ്രയോജനപ്പെടുത്തി വരുമാന ലഭ്യത ഉറപ്പാക്കാം.

ബനിയൻ കട്ടിംഗ് വേസ്റ്റ്, ബനിയൻ ക്ലോത്ത്, പഫ്, ഡമറു  ഷെനിൽ എന്നിവയാണ് മാറ്റിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ. അഹമ്മദാബാദ്, ഡൽഹി, തിരുപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ബനിയൻ വെസ്റ്ററും മറ്റ് നിർമ്മാണ വസ്തുക്കളും എത്തിച്ച്  തരുന്നതിന് ഏജൻസികളുണ്ട്. 


നിർമ്മാണരീതി 


ബണ്ടിലുകളായി വലിയ പായ്‌ക്കിൽ  എത്തുന്ന ബനിയൻ വേസ്റ്റ് നീളത്തിലും വീതിക്കും അനുസരിച്ചു കാർപെറ്റിനും മാറ്റിനുമായി തരം  തിരിക്കുന്നു. നീളവും വീതിയും കൂടിയവ കാർപെറ്റിനു ഉപയോഗിക്കുന്പോൾ ചെറുതെല്ലാം മാറ്റ് നിർമിക്കുന്നതിന് ഉപയോഗപ്പെടുത്തും. തുടർന്ന് 16": 22", 13":17", 14":20 " തുടങ്ങിയ അളവുകളിലാണ് തറികളിൽ നൂൽ സെറ്റ് ചെയ്‌യും. തുടർന്ന് മാറ്റ് നിർമ്മാണത്തിനായി നീക്കിവെച്ച ബനിയൻ വേസ്റ്റുകൾ തറിയിൽ വച്ച് നൂലുകൾക്കിടയിലായി ലോക്ക് ചെയ്‌യും. കാർപെറ്റ് നിർമ്മാണവും ഇതേ രീതിയിൽ തന്നെയാണ് ചെയുന്നത്. 2": 3", 2":6", 3" : 6"  തുടങ്ങിയ അളവുകളിലാണ് കാർപെറ്റ് നിർമിക്കുന്നത്.

മറ്റ്  നിർമ്മാണത്തിന് 23" വരെ വീതിയുള്ള ചെറിയ തറികളും കാർപെറ്റ് നിർമ്മാണത്തിന് വലിയ തറികളുമാണ് ഉപയോഗിക്കുന്നത്. തുടർന്ന് ബ്രാൻഡ് ടാഗ് ചെയ്ത് ക്വാളിറ്റി ചെക്കിംഗ്  നടത്തിയ ശേഷം വില്പനയ്ക്കായി നൽകാം.


മാർക്കറ്റിംഗ് 


സൂപ്പർ മാർക്കറ്റുകൾ, ഹോസ്പിറ്റലുകൾ, ടെസ്റ്റിൽസ് ഷോപ്പുകൾ തുടങ്ങി പലചരക്ക് സ്റ്റേഷനറി കടകൾ വരെ തുണിമാറ്റു വിൽക്കുന്നുണ്ട്. നിർമ്മാണ യൂണിറ്റിന് ചുറ്റുമുള്ള 50 വില്പനകേന്ദ്രങ്ങൾ കണ്ടെത്തി മുടങ്ങാതെയുള്ള സപ്ലൈ  നൽകിയാൽ ഒരു ചെറിയ യൂണിറ്റ് നടത്തികൊണ്ടുപോകാം. വലിയ പരസ്യങ്ങളോ ആധുനിക ബിസിനസ് തന്ത്രങ്ങളോ ഒന്നും തന്നെ മാറ്റ് വിപണനത്തിന് ആവശ്യമില്ല. സ്വന്തം ഉത്പന്നം വില്പനക്കാർക്ക് പരിചയപെടുത്തുന്നതിനുള്ള ഒരു മനോഭാവം നമ്മളിൽ സൃഷ്ടിച്ചെടുക്കണം ആദ്യം തന്നെ. ഇത്തരം സംരംഭങ്ങളിലെ  വിജയഘടകവും ഇതുതന്നെ.



മൂലധന നിക്ഷേപം 


1. മാറ്റ് നിർമ്മാണത്തിനുള്ള തറി 2 എണ്ണം                =55,000.00 

2. അനുബന്ധ സംവിധാനങ്ങൾ                               = 5,000.00 

3 . പ്രവർത്തന മൂലധനം    = 20,000.00 

ആകെ    = 80,000.00 


വരവ്- ചിലവ് കണക്ക് 


ചിലവ് 

(250 ഗ്രാം തൂക്കമുള്ള 1000 ചവിട്ടികൾ നിർമ്മാണത്തിനുള്ള ചിലവ് )


1 . ബനിയൻ വേസ്റ്റ് 

          250 ഗ്രാം * 1000 * 30 = 8400.00 

2 . നൂൽ 2.5 * 1000 നന്പർ = 2500.00 

3. വേതനം           = 4000.00 

       ആകെ ചിലവ് = 14,900.00 


വരവ് 

(250 ഗ്രാം തൂക്കമുള്ള 1000 ചവിട്ടികൾ വിറ്റഴിക്കുന്പോൾ  ലഭിക്കുന്നത്) 


1 . മാറ്റ് എം.ആർ.പി. =40.00  

2 . 38 % കമ്മീഷൻ കിഴിച് ഉല്പാദകന് ലഭിക്കുന്നത് = 25.00 

3 . 1000 * 25 = 25000 .00


ലാഭം 


വരവ് = 25000 

ചിലവ് = 14900 

ലാഭം = 10,100.00


രണ്ട് തറികളിൽ നിന്ന് പ്രതിമാസം 3000 മാറ്റുകൾ വരെ നിർമ്മിക്കാൻ സാധിക്കും. മറ്റൊരു വീട്ടമ്മയെ ജോലിക്ക് ഒപ്പം കൂട്ടിയാൽ പ്രതിമാസം 9700 രൂപ വേതനമായി അവർക്ക് നല്കാൻ കഴിയും.ഒരു തറി  സ്വന്തമായി നെയ്താൽ  വേതനമായി ലഭിക്കുന്ന തുകയും ലാഭവും ചേർത്ത് താഴെപറയുന്ന വരുമാനം നേടാം. 



1. 3000 ചവിട്ടിക്ക് ലാഭം         3000 *5.60 = 16800 

2. വേതനം = 9700 

ആകെ = 26500 


പ്രതിമാസം ഒഴിവ് സമയം ചിലവഴിച്ചു നേടാവുന്ന വരുമാനമാണ്  26500 


വിജയ വീവിങ് 


എറണാകുളം ജില്ലയിലെ കാലടി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിജയ വീവിങ് ഈ രംഗത്ത് മുൻപേ പറന്ന  പക്ഷിയാണ്‌. മഹീന്ദ്ര എന്ന വാഹന നിർമ്മാണ കന്പനിയിൽ ജോലി ചെയ്‌തിരുന്ന കാലത്തു ഭാവി കാലത്തിന്റെ സാദ്ധ്യതകൾ കണ്ടറിഞ്ഞ ബനിയൻ വെസ്റ്റിൽ നിന്നും മാറ്റ് നിർമ്മാണം ആരംഭിക്കുന്നത്. 2015 ഇത് സംസ്ഥാന ഹാൻഡ്‌ലൂം ഡിപ്പാർട്മെന്റ് അവാർഡിനും ശ്രീ രാജേഷ് അർഹനായി. നിലവിൽ നമ്മുടെ സംസ്ഥാനത്ത 180 യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ശ്രീ രാജേഷ് പറയുന്നു. നിലവിൽ ഗവണ്മെന്റ് 5% മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. പരന്പരാഗത  രീതിയിലുള്ള കുടിൽ വ്യവസായം എന്ന നിലയിൽ ഈ ടാക്സ് ഒഴിവാക്കുന്നത് സംരംഭകർക്ക് ഗുണകരമാകുമെന്ന് ശ്രീ രാജേഷ് പറയുന്നു.



സബ്‌സിഡി 


വ്യവസായ വകുപ്പിൽ നിന്ന് 30% സബ്സിഡി ലഭിക്കും.


പരിശീലനം 


 പരിശീലനം  പിറവം അഗ്രോപാർക്കിൽ നിന്നും ലഭിക്കും. ഫോൺ : 0485-2242310, 2242410 







Post your enquiry

Your email address will not be published.