Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767ഐസ് ക്യൂബ് നിർമ്മാണം ( Ice Cube Manufacturing)
കേരളം മഹാമാരിയെ അതിജീവിച്ച് വരുകയാണ്.മഹാമാരിയെ ഫലപ്രദമായ രീതിയിൽ പ്രതിരോധിച്ചതിലൂടെ ലോകത്തിനു മുന്നിൽ അതിജീവനത്തിന്റെ പുതിയ വിജയ മാതൃക സൃഷ്ടിക്കാൻ കേരളത്തിനായി. കേരളം സുരക്ഷിതമാണ് എന്ന സന്ദേശം ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ നമ്മുക്കായി. ഗവൺമെന്റിന്റെ നേത്യത്വത്തിൽ ജനങ്ങളും ആരോഗ്യപ്രവർത്തകരും പോലീസും സന്നദ്ധപ്രവർത്തകരും ഒന്നുചേർന്ന് സൃഷ്‌ടിച്ചെടുത്ത ഈ വിജയം സംരംഭകത്വത്തിലും തൊഴിൽ മേഖലകളിലും മുതൽ കൂട്ടാവും.കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലെത്തുകയും തൊഴിൽ സാദ്ധ്യത വർദ്ധിക്കുകയും ചെയ്‌യും.
കേരളം മഹാമാരിയെ അതിജീവിച്ച് വരുകയാണ്.മഹാമാരിയെ ഫലപ്രദമായ രീതിയിൽ പ്രതിരോധിച്ചതിലൂടെ ലോകത്തിനു മുന്നിൽ അതിജീവനത്തിന്റെ പുതിയ വിജയ മാതൃക സൃഷ്ടിക്കാൻ കേരളത്തിനായി. കേരളം സുരക്ഷിതമാണ് എന്ന സന്ദേശം ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ നമ്മുക്കായി. ഗവൺമെന്റിന്റെ നേത്യത്വത്തിൽ ജനങ്ങളും ആരോഗ്യപ്രവർത്തകരും പോലീസും സന്നദ്ധപ്രവർത്തകരും ഒന്നുചേർന്ന് സൃഷ്‌ടിച്ചെടുത്ത ഈ വിജയം സംരംഭകത്വത്തിലും തൊഴിൽ മേഖലകളിലും മുതൽ കൂട്ടാവും.കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലെത്തുകയും തൊഴിൽ സാദ്ധ്യത വർദ്ധിക്കുകയും ചെയ്‌യും. അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും തൊഴിൽ നഷ്‌ടം നേരിട്ട് തിരിച്ചെത്തിയ ആളുകൾ ഉപജീവനമാർഗ്ഗമായി ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ തയാറെടുക്കുന്ന സമയം കൂടിയാണ് ഇത് .നാനോ -കുടുംബസംരംഭങ്ങളായിരിക്കും ഇത്തരം ആളുകൾക്ക് കൂടുതൽ പ്രയോജനപ്പെടുക.മുൻപേ തന്നെ വീടുകളിൽ വ്യവസായം ചെയുന്നതിന്ന് അനുമതി ലഭ്യമാക്കുകയും തദ്ദേശഭരണ സ്ഥാപനങ്ങളുടെ ലൈസൻസുകൾ ഒഴിവാക്കി നല്‌കുകയും ചെയ്‌തുകൊണ്ട് കേരളം സംരംഭക സൗഹൃദമായി കഴിഞ്ഞതാണ് .
കൂടാതെ മഹാമാരിയെ അതിജീവിക്കുന്നതിനായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പായ്‌ക്കേജുകളും വായ്‌പ പദ്ധതികളും ചെറുകിട സംരംഭകർക്ക്
പ്രയോജനപ്പെടുത്താം.വ്യവസായ ഭദ്രതാ പോലുള്ള സംസ്ഥാനാവിഷ്‌കൃത പദ്ധതികളും ഗുണം ചെയ്‌യും
ചെറിയ മുതൽ മുടക്കിൽ വീട്ടിൽ തന്നെ ആരംഭിക്കാൻ കഴിയുന്ന സംരംഭമാണ് ഐസ് ക്യൂബ് നിർമ്മാണം
കേരളത്തിന്റെ ശീതളപാനീയ വിപണിയും കേറ്ററിംഗ് രംഗത്തും ഹോട്ടലുകളിലും ധാരാളമായി ഉപയോഗിക്കുന്ന ഉല്പന്നമാണ് ഐസ് ക്യൂബ് വഴിയോര ശീതളപാനീയക്കടകൾ ധാരാളമായുള്ള സംസ്ഥാനമാണ് കേരളം. വിവിധ തരം സർബത്ത് കടകൾക്ക് മുന്നിൽ ജനം കാത്തുനിൽക്കുന്നു. വഴിയോര ശീതളപാനീയകടകൾക്ക് ഗുണമേൻമയുള്ള ഭക്ഷ്യയോഗ്യമായ ഐസ് ക്യൂബുകൾ നിലവിൽ ലഭിക്കുന്നില്ല. ഗുണമേന്മയുള്ള ഐസ് ക്യൂബുകൾ നിർമ്മിച്ച് ഇത്തരം വ്യപാരികൾക്ക് ലഭ്യമാക്കാൻ കഴിഞ്ഞാൽ വലിയ മാർക്കറ്റിംഗ് ബുദ്ധിമുട്ടില്ലാതെ ഒരു ചെറുകിട വ്യവസായത്തിന് തുടക്കമിടാൻ സാധിക്കും കേറ്ററിംഗ് ജോലിയുടെ ഭാഗമായി വെൽക്കം ഡ്രിങ്കുകൾ നല്‌കുന്പോഴും കോക്ക് ടെയിൽ പാർട്ടികൾക്കെല്ലാം ഐസ് ക്യൂബ് ആവശ്യമാണ് ന്യൂ ജനറേഷൻ ഹോട്ടലികളുംശീതളപാനീയങ്ങളുടെ നിർമ്മാണത്തിന് ഐസ് ക്യൂബുകൾ ഉപയോഗിക്കുന്നു. ചുരുക്കത്തിൽ ഓർഡർ അനുസരിച്ച് മാത്രം വിതരണം നടത്താവുന്ന ഉല്പന്നമാണ് ഐസ് ക്യൂബ്.
ഐസ് ക്യൂബ് നിർമ്മണത്തിലെ പ്രധാന യന്ത്രം ഐസ് ക്യൂബ് നിർമ്മാണ മെഷ്യനാണ്. അൾട്രാവയലറ്റ് റിവേഴ്‌സ് ഓസ്‌മോസിസ് പ്രിക്രീയയിലൂടെ ശുദ്ധീകരണം പൂർത്തിയാക്കിയ വെള്ളം ഐസ് ക്യൂബ് നിർമ്മാണയന്ത്രത്തിലൂടെ കടത്തിവിട്ടാണ് ഐസ് ക്യൂബ് നിർമ്മിക്കുന്നത്. 20 മിനിറ്റ് സമയം കൊണ്ട് സൈക്കിൾ പൂർത്തിയാക്കും. 26gm തൂക്കത്തിലാണ് സാധാരണ ഐസ് ക്യൂബുകൾ നിർമ്മിക്കുന്നത്. ചെറിയ യന്ത്രത്തിൽ ഒരു സമയം 75 ഐസ് ക്യൂബുകൾ നിർമ്മിക്കപെടും. നിർമ്മാണം പൂർത്തിയായ ഐസ് ക്യൂബുകൾയന്ത്രത്തിൽ തന്നെയുള്ള ഫ്രീസ് ചെയ്‌തിട്ടുള്ള സ്റ്റോറേജ് ടാങ്കിനുള്ളിലേക്ക് ഓട്ടോമാറ്റിക്കായി സ്റ്റോർ ചെയ്‌യപ്പെടും. ഈ സ്റ്റോറേജിനകത്തേക്ക് 12 മണിക്കൂർ വരെ ഐസ് ക്യൂബുകൾ സുരക്ഷിതമായിരിക്കും. ടോട്ടൽ ഡിസോൾവ്ഡ് സോളിഡ്‌സ്(TDS) 30 -40 വരെയുള്ള വെള്ളമാണ് സാധാരണയായി ഐസ് ക്യൂബ് നിർമ്മാണത്തിന് ഉത്തമം. സ്റ്റോറേജിൽ നിന്ന് ശേഖരിക്കുന്ന ഐസ് ക്യൂബുകൾ പിന്നീട് 1Kg വീതം പോളിത്തീൻ കവറുകളിലാക്കി ഇൻസുലേറ്റഡ് ബോക്സുകളിൽ നിറച്ച് വില്പനയ്‌ക്കെത്തിക്കാം. കൂടുതലായുള്ള ഉല്‌പാദനം ഫ്രീസറുകളിൽ സൂക്ഷിച്ച് വയ്‌ക്കാം. 500 സ്‌ക്വയർ ഫീറ്റ് സ്ഥലസൗകര്യം ഉപയോഗിച്ച് സിംഗിൾ ഫേസ് വൈദ്യുതിയിൽ നിർമ്മാണ യൂണിറ്റ് പ്രവർത്തനം ആരംഭിക്കാം.
(പ്രതിദിനം 120 Kg ഐസ് ക്യൂബുകൾ ഉൽപാദിപ്പിക്കാൻ വേണ്ട യന്ത്രങ്ങൾ)
1. ഐസ് ക്യൂബ് നിർമ്മാണയന്ത്രം. -1,80,000.00
2 .UVRO ഫിൽറ്റർ - 22,000.00
3. ടാങ്ക് - 4,000.00
4. ഫ്രീസർ - 25,000.00
5. സീലിംഗ് യന്ത്രം അനുബന്ധ സംവിധാനങ്ങൾ -5,000.00
ആകെ -2,31,000.00
(പ്രതിദിനം 120 kg ഐസ് ക്യൂബ് ഉൽപാദിപ്പിക്കുന്നതിനുള്ള ചിലവ് )
1. വൈദ്യുതി -150.00
2. പായ്‌ക്കിംഗ് ചാർജ് - 120.00
3. വിതരണം - 300.00
ആകെ -570.00
വരവ്
(പ്രതിദിനം 120 kg ഐസ് ക്യൂബുകൾ വില്‌പന നടത്തുന്പോൾ ലഭിക്കുന്നത് )
വില്‌പന വില - 25.00* 120 kg
ലാഭം
1. വരവ് -3000.00
2. ചിലവ് - 570.00
ലാഭം -2430.00
നാനോകുടുംബസംരംഭമായി വീട്ടിൽ തന്നെ ആരംഭിക്കാം. ഉദ്യോഗ് ആധാർ ,പായ്‌ക്കേജിംഗ് ലൈസൻസ് എന്നിവ നേടി വ്യവസായം ആരംഭിക്കാം
മൂലധന നിക്ഷേപത്തിന് അനുസരിച്ച് വ്യവസായ വകുപ്പിൽ നിന്ന് സബ് സിഡി ലഭിക്കും
Your email address will not be published.