Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

Projects

ഹൈപ്പോക്ലോറസ് ആസിഡ് നിർമ്മാണം

Project

ഹൈപ്പോക്ലോറസ് ആസിഡ് നിർമ്മാണം


വൈറസ് ബാധയോടൊപ്പം തന്നെ ജീവിക്കാൻ തീരുമാനമെടുത്ത സമൂഹം എല്ലാ മേഖലയും തുറന്ന് കൊടുക്കുന്പോളും അണുനശീകരണം വഴി വൈറസ് ബാധ പടരാതെ തടയുന്നതിനായുള്ള പ്രവർത്തനങ്ങൾക്കും പ്രാധാന്യം നല്‌കുന്നുണ്ട്. ശുചീകരണത്തിനായി പ്രോട്ടോകോളുകൾ രൂപപ്പെടുത്തിയിട്ടുണ്ട്. നിരന്തരമുള്ള അണുനശീകരണ പ്രവർത്തനങ്ങൾ വിജയകരമാക്കാൻ ചിലവ് കുറഞ്ഞ അണുനാശിനി ആവശ്യമാണ്. നിലവിൽ ആൽക്കഹോൾ അധിഷ്ടിതമായതും ഡിറ്റർജന്റ് അടിസ്ഥാനപ്പെടുത്തിയതുമായ അണുനാശിനികളാണ് ഉപയോഗപ്പെടുത്തുന്നത്. വ്യക്തിജീവിതത്തിനും കൂട്ടിച്ചേരലുകൾക്കും കൂടുതൽ ഇളവുകൾ ലഭ്യമായതോടെ വ്യക്തിഗത ഉപയോഗത്തിനുള്ള സാനിറ്റൈസറുകളുടെ ഉപഭോഗവും വർദ്ധിച്ചിട്ടുണ്ട്.

അണുനശീകരണത്തിന് നൂതന ഉല്‌പന്നം 

“ഹൈപ്പോക്ലോറസ് ആസിഡ് നിർമ്മാണം” 


ഉല്പാദന ചിലവ് ലിറ്ററിന് 10 പൈസ 


മഹാമാരിക്കാലം പുതിയ ബിസിനസ്സ് സാധ്യതകളെയും പുതിയ ഉല്പന്നങ്ങളെയും ലോകത്തിന് പരിചയപ്പെടുത്തിയ കാലം കൂടിയായിരുന്നു. അണുനശീകരണത്തിനും ശുചീകരണത്തിനും വലിയ പ്രാധാന്യം കൈവന്നു. ദീർഘകാലത്തേക്ക് ടി പ്രക്രിയ തുടരേണ്ടിയും വരുന്നതിനാൽ ചിലവ് കുറഞ്ഞ അണുനശീകരണ ഉല്‌പന്നങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. അണുനശീകരണത്തിനും ശുചീകരണത്തിനും ലോകാരോഗ്യ സംഘടനയും യൂറോപ്പ്യൻ യൂണിയനും ഡിഫൻസ് റിസേർച്ച് & ഡെവലപ്പ്മെന്റ് ഓർഗനൈസേഷനും അംഗീകരിച്ചതും ചിലവ് കുറഞ്ഞതുമായ അണുനാശിനിയാണ് ഹൈപ്പോക്ലോറസ് ആസിഡ്.


ഹൈപ്പോക്ലോറസ് ആസിഡ്


വൈറസ് ബാധയോടൊപ്പം തന്നെ ജീവിക്കാൻ തീരുമാനമെടുത്ത സമൂഹം എല്ലാ മേഖലയും തുറന്ന് കൊടുക്കുന്പോളും അണുനശീകരണം വഴി വൈറസ് ബാധ പടരാതെ തടയുന്നതിനായുള്ള പ്രവർത്തനങ്ങൾക്കും പ്രാധാന്യം നല്‌കുന്നുണ്ട്. ശുചീകരണത്തിനായി പ്രോട്ടോകോളുകൾ രൂപപ്പെടുത്തിയിട്ടുണ്ട്. നിരന്തരമുള്ള അണുനശീകരണ പ്രവർത്തനങ്ങൾ വിജയകരമാക്കാൻ ചിലവ് കുറഞ്ഞ അണുനാശിനി ആവശ്യമാണ്. നിലവിൽ ആൽക്കഹോൾ അധിഷ്ടിതമായതും ഡിറ്റർജന്റ് അടിസ്ഥാനപ്പെടുത്തിയതുമായ അണുനാശിനികളാണ് ഉപയോഗപ്പെടുത്തുന്നത്. വ്യക്തിജീവിതത്തിനും കൂട്ടിച്ചേരലുകൾക്കും കൂടുതൽ ഇളവുകൾ ലഭ്യമായതോടെ വ്യക്തിഗത ഉപയോഗത്തിനുള്ള സാനിറ്റൈസറുകളുടെ ഉപഭോഗവും വർദ്ധിച്ചിട്ടുണ്ട്. നിലവിലുള്ള അണുനാശിനികളും സാനിറ്റൈസറുകളും പലവിധമായ പാർശ്വഫലങ്ങളും സൃഷ്ടിക്കുന്നവയാണ്. നിരന്തരമായ ഉപയോഗത്തിലൂടെ ത്വക്കിനും ശ്വസന സംവിധാനങ്ങൾക്കും തകരാറുണ്ടാക്കുകയും അണുനശീകരണ പ്രക്രിയകൾ ചിലവേറിയതുമാക്കുന്നു. പച്ചവെള്ളത്തിൽ ഉപ്പ് കലർത്തി തയാറാക്കുന്ന ലായനിയിൽ വൈദ്യുത വിശ്ലേഷണം നടത്തിയാണ് ഹൈപ്പോക്ലോറസ് ആസിഡ് നിർമ്മിക്കുന്നത്. പേരിനൊപ്പം ആസിഡ് നിലവിലുണ്ടെങ്കിലും പാർശ്വഫലങ്ങളില്ലാത്ത അണുനാശിനിയാണ്  ഹൈപ്പോക്ലോറസ് ആസിഡ്. മറ്റേതൊരു അണുനാശിനിയുംപോലെ ബാക്ടീരിയയ്‌ക്കൊപ്പം വൈറസുകളെയും നശിപ്പിക്കുന്ന കാര്യത്തിൽ 99.99% ഫലപ്രാപ്‌തിയും നല്‌കുന്നു. വളരെ കുറഞ്ഞ ഉല്പാദനചിലവും സുഗമമായ രീതിയിലുള്ള ഉല്പാദന പ്രക്രിയയും മൂലം വരും കാലത്തെ അണുനാശിനിയായി ഹൈപ്പോക്ലോറസ് ആസിഡിനെ വിശേഷിപ്പിക്കുന്നു.


ഉപയോഗം 


വൻതോതിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടക്കേണ്ട ഹോസ്പിറ്റലുകൾ, ഹോട്ടലുക, കല്യാണ മണ്ഡപങ്ങൾ, സിനിമ തീയറ്ററുകൾ, പബ്ലിക് ട്രാൻസ്‌പോർട്ട് സർവീസുകൾ, വിനോദ കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സർക്കാർ- സ്വകര്യ ഓഫീസുകൾ ബാങ്കുകൾ, വ്യാപാര- വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങി ജനങ്ങൾ കൂടിച്ചേരുന്ന ഇടങ്ങളിലൊക്കെ അണുനശീകരണം നടത്താൻ ഹൈപ്പോക്ലോറസ് ആസിഡ് ഉപയോഗിക്കാം. കൂടാതെ വ്യവസായ സ്ഥാപനങ്ങൾ, ഇറച്ചി വില്‌പന കേന്ദ്രങ്ങൾ, മത്സ്യ മാർക്കറ്റുകൾ, പൊതു ശൗചാലയങ്ങൾ പച്ചക്കറികടകൾ തുടങ്ങി മാലിന്യങ്ങൾ സൃഷ്ടിക്കപ്പെടുന്ന ഇടങ്ങളിൽ ബാക്ടീരിയയെയും വൈറസുകളെയും നശിപ്പിക്കുന്നതിനും ഹൈപ്പോക്ലോറസ് ആസിഡ് ഉപയോഗപ്പെടുത്താം.


വ്യക്തിഗത ഉപയോഗത്തിൽ കൈകൾ സാനിറ്റൈസ് ചെയ്‌യുന്നതിന് ഏറ്റവും സുരക്ഷിതമായ അണുനാശിനിയായും ഹൈപ്പോക്ലോറസ് ആസിഡ് ഉപയോഗപ്പെടുത്താം.


ഉപയോഗക്രമം 


കൈകൾ വൃത്തിയാക്കുന്നതിന് സ്‌പ്രേ രൂപത്തിലും ദ്രവകാവസ്ഥയിലും ബോട്ടിലുകളിൽ നിറച്ച് ഉപയോഗിക്കാം. വിസ്ത്രതമായ തറകളും ഇരിപ്പിടങ്ങളും അണുനശീകരണത്തിനായി നടത്തുന്ന ഫോഗിങ്ങിനും സ്‌പ്രേയിങ്ങിനും ഹൈപ്പോക്ലോറസ് ആസിഡ് ഉപയോഗിക്കാം. പ്രതലങ്ങൾ കഴുകിയും തുടച്ചും വൃത്തിയാക്കുന്നതിനും ഹൈപ്പോക്ലോറസ് ആസിഡ് ഉപയോഗപ്പെടുത്താം.


ഗാഡത 


വിവിധ ഉപഗോഗങ്ങൾക്ക് വ്യത്യസ്ഥ ഗാഡതയിലുള്ള ഹൈപ്പോക്ലോറസ് ആസിഡാണ് ഉപയോഗിക്കുന്നത്. പഠനങ്ങൾ നടത്തിയ ദേശീയ - അന്തർദേശീയ ഏജൻസികളുടെ ശുപാർശ ചെയ്‌യുന്ന 200ppm (പാർട്ട്സ്  പെർ മില്യൺ) ഗാഡതയിലുള്ള ഹൈപ്പോക്ലോറസ് ആസിഡ് 1 മിനിറ്റിനുള്ളിൽ വൈറസുകളെയും ബാക്ടീരിയകളെയും നശിപ്പിക്കും. ഹാൻഡ് സാനിറ്റൈസറുകൾക്ക് ശുപാർശ ചെയുന്നുണ്ട്. 100-200 ppm ഗാഡതയുള്ള ഹൈപ്പോക്ലോറസ് ആസിഡാണ്.


സംരംഭക സാധ്യത 


ഹൈപ്പോക്ലോറസ് ആസിഡ് നിർമ്മിക്കാൻ ലിറ്ററിന് 10 പൈസയിൽ താഴെ മാത്രമേ ചിലവുള്ളു. ഹൈപ്പോക്ലോറസ് ആസിഡ് ജനറേറ്റർ വീട്ടിൽ തന്നെ സ്ഥാപിച്ച് ഉല്‌പാദനം നടത്താം. വലിയ തോതിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് ഹൈപ്പോക്ലോറസ് ആസിഡ് നേരിട്ട് സപ്ലൈ ചെയ്‌യാം. 10 ലിറ്റർ - 50 ലിറ്റർ 200 ലിറ്റർ ക്യാനുകളിൽ വിതരണം നടത്താം. സൂര്യപ്രകാശം കടന്നുപോകാത്ത HDPE  കളർ ക്യാനുകളിൽ വായു സന്പർക്കം ഉണ്ടാക്കാത്തവിധം പായ്‌ക്ക് ചെയ്‌ത്‌ മുറിക്കുള്ളിൽ വേണം സൂക്ഷിക്കാൻ. വിതരണത്തിന് അയക്കുംന്പോളും കവറിംഗ് ബോഡിയുള്ള വാഹനങ്ങൾ ഉപയോഗപ്പെടുത്തണം. ആസിഡിന്റെ താപനില 25൦ C ന്  മുകളിലേക്ക് ഉയരാതെ സൂക്ഷിക്കാൻ ഇത് സഹായകരമാകും. 50 ml  മുതൽ 1000 ml  വരെയുള്ള HDPE  ബോട്ടിലുകളിൽ ഹൈപ്പോക്ലോറസ് ആസിഡ് നിറച്ച് എയർ ടൈറ്റ് ക്യാപ്പ് ഉപയോഗിച്ച് സീൽ ചെയ്‌ത്‌  ഹാർഡ് സാനിറ്റൈസറും വിപണിയിലെത്തിക്കാം. ആൽക്കഹോൾ അധിഷ്ഠിതമല്ലാത്തതിനാൽ ലൈസൻസുകൾ നേടുന്നതിനും എളുപ്പമാണ്. പ്രാദേശികമായി തന്നെ വിപണി കണ്ടെത്താം. ലളിതമായ ഉല്പാദന പ്രിക്രിയ, അസംസ്‌കൃത വസ്‌തുക്കളുടെ സുഗമമായ ലഭ്യത, പുതിയ ഉല്പന്നം എന്ന നിലയിൽ ആദ്യകാലത്ത് മത്സരം നേരിടേണ്ടി വരുന്നില്ല, വിലക്കുറവ് എന്നിവ ഈ വ്യവസായത്തെ കൂടുതൽ ആകർഷണീയമാക്കുന്നു.

അസംസ്‌കൃത വസ്‌തുക്കൾ - യന്ത്രം 


പച്ചവെള്ളവും കല്ലുപ്പുമാണ് അസംസ്‌കൃതവസ്തുക്കൾ. കൊറിയൻ സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന ഹൈപ്പോക്ലോറാസ് ആസിഡ് ജനറേറ്ററാണ് പ്രധാന യന്ത്രം.


നിർമ്മാണ രീതി 


ആസിഡ് ജനറേറ്ററിൽ വാട്ടർ ഇൻലെറ്റ് ഘടിപ്പിക്കണം. 2 ലിറ്റർ വെള്ളത്തിൽ 400g  ഉപ്പ് ലയിപ്പിച്ച് ടി ലായനി ജനറേറ്റർ ടാങ്കിൽ ലോഡ് ചെയ്‌യണം. തുടർന്ന് വൈദ്യുത വിശ്ലേഷണം നടക്കുംന്പോൾ പുറത്തുവരുന്ന ഹൈപ്പോക്ലോറാസ് ആസിഡ്  HDPE  ക്യാനുകളിൽ നിറച്ച് സുരക്ഷിതമായി സൂക്ഷിച്ച് വയ്‌ക്കാം. പൊള്ളലോ മാറ്റ് പാർശ്വഫലങ്ങളോ ഇല്ലാത്തതിനാൽ നിർമ്മാണ പ്രക്രിയയിൽ അപകട സാധ്യതയില്ല. 50ppm  മുതൽ 400ppm  വരെ. വിവിധ ഗാഡതയിൽ നിർമ്മിച്ചെടുക്കാൻ സാധിക്കും.


മൂലധന നിക്ഷേപം

 

(പ്രതിദിനം 800 ലിറ്റർ നിർമ്മിക്കുന്ന പ്ലാന്റിന് ആവശ്യമായത്)


  1. ഹൈപ്പോക്ലോറാസ് ആസിഡ്  ജനറേറ്റർ = 1,40,000.00
  2. ക്യാനുകൾ, അനുബന്ധ സംവിധാങ്ങൾ  = 10,000.00

  ആകെ = 1,50,000.00 


പ്രവർത്തന വരവ് ചിലവ് കണക്ക് 


ചിലവ് 

(പ്രതിദിനം 800 ലിറ്റർ ഉല്പാദിപ്പിക്കുന്നതിനുള്ള ചിലവ്)


  1. ഉപ്പ് 3kg*15.00 = 90.00
  2. വേതനം = 500.00
  3. വിതരണചിലവ്, വൈദ്യുത ചാർജ് = 1500.00
  4. ഇതര ചിലവുകൾ = 150.00

ആകെ = 2,240.00


വരവ് 

(പ്രതിദിനം 800 ലിറ്റർ വിളക്കുംന്പോൾ ലഭിക്കുന്നത് )


ലിറ്റർവില = Rs 15.00

800 liter* 15.00= 12,000.00


[നിലവിൽ മാർക്കറ്റ് വില ലിറ്ററിന് 40 രൂപ വരെയുണ്ട്]


ലാഭം= 12,000.00- 2240.00= 9760.00


സാങ്കേതികവിദ്യ - പരിശീലനം 


ഹൈപ്പോക്ലോറാസ് ആസിഡ്  നിർമ്മാണ സാങ്കേതികവിദ്യയും പരിശീലനവും പിറവം അഗ്രോപാർക്കിൽ ലഭ്യമാണ്. 0485-2999990 


ലൈസൻസുകൾ 


ഉദ്യം രജിസ്‌ട്രേഷൻ, പായ്‌ക്കിംഗ് ലൈസൻസിംഗ്, ചരക്ക് സേവന നികുതി രജിസ്‌ട്രേഷൻ എന്നിവ നേടി വ്യവസായം ആരംഭിക്കാം.

Post your enquiry

Your email address will not be published.