Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767പഴച്ചാർ നിർമ്മാണം ( Fruit Pulp )
കേരളത്തിന്റെ ഉപഭോക്‌തൃ സംസ്‌കാരം വലിയ മാറ്റത്തിന്റെ പാതയിലാണ്. ഗുണമേന്മക്ക് പ്രാധാന്യം നൽകാതെ വിലകുറഞ്ഞതെന്തും വാങ്ങിക്കൂട്ടുന്ന ശീലത്തിന് അറുതി വന്നുകഴിഞ്ഞു. പായ്‌ക്ക് ചെയ്‌ത ഭക്ഷണ പദാർത്ഥങ്ങളിലും, ശീതള പാനീയങ്ങളിലും, പഴം പച്ചക്കറികളിലും പാലിൽ പോലുമുള്ള മാരകമായ രാസ പദാർത്ഥങ്ങളെ സംബന്ധിച്ച് വലിയ അവബോധം മലയാളിയിലുണ്ടായിരുക്കുന്നു. ഉല്‌പന്നങ്ങളിലെ ചേരുവകളും, ഉപയോഗിച്ചിരിക്കുന്ന പ്രിസർവേറ്റിവുകളും, കാലാവധിയും, ന്യൂട്രിഷൻ ഫാക്ട് പോലും കൃത്യമായി മനസ്സിലാക്കാൻ ശ്രമിക്കുന്ന പുതിയ വാങ്ങൽ സംസ്‌കാരം രൂപപ്പെട്ടിരിക്കുന്നു.
കേരളത്തിന്റെ ഉപഭോക്‌തൃ സംസ്‌കാരം വലിയ മാറ്റത്തിന്റെ പാതയിലാണ്. ഗുണമേന്മക്ക് പ്രാധാന്യം നൽകാതെ വിലകുറഞ്ഞതെന്തും വാങ്ങിക്കൂട്ടുന്ന ശീലത്തിന് അറുതി വന്നുകഴിഞ്ഞു. പായ്‌ക്ക് ചെയ്‌ത ഭക്ഷണ പദാർത്ഥങ്ങളിലും, ശീതള പാനീയങ്ങളിലും, പഴം പച്ചക്കറികളിലും പാലിൽ പോലുമുള്ള മാരകമായ രാസ പദാർത്ഥങ്ങളെ സംബന്ധിച്ച് വലിയ അവബോധം മലയാളിയിലുണ്ടായിരുക്കുന്നു. ഉല്‌പന്നങ്ങളിലെ ചേരുവകളും, ഉപയോഗിച്ചിരിക്കുന്ന പ്രിസർവേറ്റിവുകളും, കാലാവധിയും, ന്യൂട്രിഷൻ ഫാക്ട് പോലും കൃത്യമായി മനസ്സിലാക്കാൻ ശ്രമിക്കുന്ന പുതിയ വാങ്ങൽ സംസ്‌കാരം രൂപപ്പെട്ടിരിക്കുന്നു. വഴിയോരങ്ങളിലുള്ള ചെറിയ നാടൻ ഭക്ഷണശാലകളുടെ മുന്നിൽ മുന്തിയ ആഡംബര വാഹനങ്ങളുടെ നീണ്ടനിരകൾ “വീട്ടിലെ ഊണ് “എന്ന ബോർഡ് കണ്ട് കയറിയാൽ സീറ്റ് കിട്ടാൻ പ്രയാസം. നാടൻ എന്ന വാക്ക് ഗുണമേന്മയുടെ പര്യായമായി മാറിക്കഴിഞ്ഞു. ഈ മാറ്റത്തിൽ നിന്നും പുതിയ നിരവധി സംരംഭക സാദ്ധ്യതകൾ ഉടലെടുക്കുന്നുണ്ട്.
കേരളത്തിലെ ശീതള പാനീയ വിപണി മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ വലുതാണ്. ഗ്രാമങ്ങളിലെ പെട്ടിക്കടകളിൽ പോലും തണുപ്പിച്ച പാനീയങ്ങൾ ലഭിക്കും. വലിയ പരസ്യങ്ങൾ കന്പനികൾ നൽകുന്നുണ്ടെങ്കിലും കടുത്ത നിറങ്ങളിൽ പായ്‌ക്ക് ചെയ്‌ത് വരുന്ന ശീതള പാനീയങ്ങളിൽ നിന്നും ജനങ്ങൾ അകന്നു കഴിഞ്ഞു. ഈ രംഗത്തെ പുതിയ തരംഗം പഴച്ചാറു കളാണ്, പ്രിസർവേറ്റീവുകൾ ചേർക്കാതെ തനത് രുചിയിൽ ലഭിക്കുന്ന പഴച്ചാറുകൾക്ക് വലിയ വിപണിയുണ്ട്. വളരെ കുറഞ്ഞ മുതൽ മുടക്കിൽ കുടുംബ സംരംഭമായി ആരംഭിക്കാവുന്ന ഹണി ഗ്രേപ്പ് എന്ന സംരംഭത്തെ പരിചയപ്പെടുത്തുകയാണ്.
മുന്തിരി ചേർത്തുള്ള ശീതളപാനീയങ്ങൾ പണ്ട് കാലം മുതൽക്കേ മലയാളികൾ ഉപയോഗിക്കുന്നുണ്ട്. ഫ്രഷ് ജ്യുസായും, ഫ്‌ളേവറുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന കോളകളിലും മുന്തിരിക്ക് പ്രഥമ സ്ഥാനം ലഭിച്ചിരിക്കുന്നു. നിലവിൽ ബേക്കറികളിലും ജ്യൂസ് കൗണ്ടറുകളിലും ജ്യൂസറുപയോഗിച്ചു മുന്തിരി ഫ്രഷായി ജ്യൂസ് അടിച്ചു നൽകുന്നതാണ് രീതി. ഈ രീതിയിൽ പല പോരായ്‌മകളും നേരിടുന്നുണ്ട്. കേരളത്തിൽ ലഭ്യമായ മുന്തിരിയിൽ മാരകമായ വിഷാംശങ്ങൾ അടങ്ങിയിരിക്കുന്നു എന്നുള്ളത് പഠനങ്ങളിൽ കണ്ടെത്തിയതാണ് . ഈച്ചകൾ പോലും മുന്തിരിങ്ങയിലേക്ക് അടുക്കുന്നില്ല. ഈ വിഷാംശം നീക്കം ചെയ് യുന്നതിന് ശാസ്‌ത്രീയമായ നിർമ്മിക്കുന്ന പെസ്റ്റിസൈഡ് റിമൂവിംഗ് രീതികൾ അവലംബിക്കേണ്ടതുണ്ട്. ഇതിനുള്ള സംവിധാനം ഫ്രഷ് ജ്യൂസ് കൗണ്ടറുകളിൽ ലഭ്യമല്ല. കൂടാതെ വൈദ്യുതി ലഭ്യമാകാത്ത സമയങ്ങളിലൊന്നും ഫ്രഷ് ജ്യൂസ് നിർമ്മാണം സാധ്യമാവുകയില്ല. മറ്റൊന്ന് ഇതിനായി ഒരു ജോലിക്കാരനെ നിയമിക്കേണ്ടിവരുന്നു എന്നുള്ളതാണ് .ഇത്തരം പോരായ്‌മകളെല്ലാം ശാസ്‌ത്രീയമായി നിർമ്മിക്കുന്ന പഴച്ചാറുകളിലൂടെ പരിഹരിക്കാൻ സാധിക്കും.
വിഷാംശം നീക്കം ചെയുന്നത്തിനുള്ള സംസ്‌കരണ പ്രക്രിയ പൂർത്തിയാക്കിയ ശേഷം തൊലിയും , കുരുവും നീക്കം ചെയ്‌ത് മുന്തിരിയിൽ നിശ്ചിത അളവ് പഞ്ചസാരയും തേനും ചേർത്താണ് ഹണി ഗ്രേപ്പ് നിർമ്മിക്കുന്നത്. 5 ലിറ്ററിന്റെ ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകളിൽ നിറച്ച് വില്‌പനകേന്ദ്രങ്ങളിൽ എത്തിക്കുന്നു. കച്ചവടക്കാർ 250 മി.ല്ലി വീതം ഗ്ലാസുകളിൽ പകർന്ന് ഉപഭോക്താവിന് നൽകുന്നു. അടുത്തദിവസം ടി കണ്ടെയ്‌നറുകൾ തിരിച്ചെടുത്ത് പുതിയ പഴച്ചാർ നിറച്ച കണ്ടെയ്‌നർ കച്ചവടക്കാർക്കും നൽകുകയും ചെയ് യും.
ഉപഭോക്താവിനെ സംബന്ധിച്ച് വിഷാംശം നീക്കം ചെയ്‌ത ഗുണമേന്മയുള്ള പ്രിസർവേറ്റിവുകൾ ചേർക്കാത്ത പഴച്ചാർ ശീതളപാനീയമായി ലഭിക്കുന്നതും, കച്ചവടക്കാരെ സംബന്ധിച്ച് ഒരു തൊഴിലാളിയെ കുറയ് ക്കാം എന്നതും, മുഴുവൻ സമയത്തും ജ്യൂസുകൾ ലഭ്യമാക്കാം എന്നതും, ഫ്രഷ് ജ്യൂസ് നിർമ്മിച്ച് വിൽക്കുന്പോൾ ലഭിക്കുന്നതിനേക്കാൾ ഉയർന്ന ആദായം ലഭിക്കുന്നതും ഈ സംരംഭത്തെ ആകർഷകമാക്കുന്നു.
മുന്തിരി , പപ്പായ,ഓറഞ്ച് , നെല്ലിക്ക, ചെങ്കദളി തുടങ്ങിയ പഴങ്ങളെല്ലാം പഴച്ചാറുകളായി മാർക്കറ്റ് ചെയ്‌യാം. ഇവയെല്ലാം നമ്മുടെ നാട്ടിൽ സുലഭമായി ലഭ്യമായ പഴങ്ങളാണ്.
പഴച്ചാറുകളുടെ നിർമ്മാണവും വിപണനവും കുടുംബ സംരംഭമായി മുന്നോട്ട് കൊണ്ടുപോകാവുന്ന ലാഭകരമായ ബിസിനസ്സാണ്. പരമാവധി മുതൽ മുടക്ക് 25000/- രൂപയിൽ താഴെ, വലിയ സാങ്കേതിക വിദ്യയോ, വലിയ മെഷീനറികളോ മാർക്കറ്റിംഗ് തന്ത്രങ്ങളോ ഒന്നും ഈ വ്യവസായത്തിന് ആവശ്യമില്ല. കുടുംബാംഗങ്ങളുടെയോ അയൽപക്കത്തുള്ള സ്‌ത്രീകളുടെയോ, സഹായത്തോടെ ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകാം.
സംരംഭകന്റെ താമസസ്ഥലത്തിന് തൊട്ടടുത്തുള്ള ചെറുനഗരങ്ങൾ കേന്ദ്രികരിച്ച് ബേക്കറികളും ജ്യൂസ് കടകളുമായി ഇരുപത്തിയഞ്ച് വില്‌പനകേന്ദ്രങ്ങൾ കണ്ടെത്തുക.. ടി സ്ഥാപനങ്ങൾക്ക് സാന്പിൾ ഉല് പന്നം നിർമ്മിച്ച് നൽകി സ്ഥിരമായി സപ്ലൈ ചെയ് യുന്നത്തിന് കരാറുണ്ടാക്കുക. എല്ലാ ദിവസവും വൈകുന്നേരം 8 മണിയോടെ ടി വില്‌പനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് അടുത്ത ദിവസം എത്ര ലിറ്റർ ആവശ്യമുണ്ട് എന്ന ഓർഡർ എടുക്കുക. ഓർഡറിനോട് അനുസൃതമായ പഴച്ചാർ പുലർച്ചെ നിർമ്മിച്ച് രാവിലെ 10 മണിക്ക് മുൻപായി വില്‌പനകേന്ദ്രങ്ങളിൽ എത്തിച്ചു നൽകുക കൂടാതെ കാറ്ററിംഗ് സർവീസുകൾ ഓഡിറ്റോറിയങ്ങളുള്ള ഹോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാന്റീനുകൾ തുടങ്ങിയവിടെല്ലാം മാർക്കറ്റിംഗ് സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഉല്‌പന്നത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയാൻ ചെറിയ പോസ്റ്റർ വില്‌പന കേന്ദ്രത്തിൽ പതിക്കുന്നത് നന്നായിരിക്കും.
ടി സംരംഭത്തിന്റെ ഒരു ഘട്ടത്തിലും ലേബൽ ഒട്ടിച്ചുള്ള ബോട്ടിൽ പായ്‌ക്കിംഗിനെക്കുറിച്ച് ആലോചിക്കരുത് . ഉല് പാദനചിലവ് വർദ്ധിക്കുകയും, ടാക്‌സ് രെജിസ്‌ട്രേഷൻ അടക്കമുള്ള നിരവധി ലൈസൻസുകൾ നേടേണ്ടതായും വരും പായ്‌ക്കിംഗിലുള്ള വൻകിട കന്പനികളുമായി മത്സരിക്കേണ്ടി വരുകയും ചെയ്‌യും
ഹണി ഗ്രേപ്പ് , നെല്ലിക്ക സിറപ്പ് , പപ്പായ പൾപ്പി, തുടങ്ങിയ പഴച്ചാറുകൾ നിർമ്മിച്ചു വിപണനം നടത്തുന്നതിനുള്ള സാങ്കേതിക വിദ്യയും പരിശീലനവും കാർഷിക വിളകളിൽ നിന്നും മൂല്യവർദ്ധിത ഉല് പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനായി പ്രവർത്തിക്കുന്ന കേരള അഗ്രികൾച്ചർ ആൻഡ് വാല്യൂ ആഡഡ് പ്രോഡക്റ്റ് റിസർച്ച് ഡെവലപ്പിംഗ് സെന്റർ (കവ് പ്രാഡ് ) ൽ നിന്നും ലഭ്യമാണ്. നിർമ്മാണം , പായ്‌ക്കിംഗ് അസംസ്‌കൃത വസ്‌തുക്കൾ വില നിർണ്ണയം , സൂക്ഷിക്കുന്ന രീതി,എന്നി വിഷയങ്ങളിലെല്ലാം വിദഗ്‌ധമാ യ പരിശീലനം ലഭ്യമാണ്. ഫോൺ: 04852242310.
1.പാത്രങ്ങൾ, മിക്‌സി അനുബന്ധ ഉപകരണങ്ങൾ = 10,000.00
2.പരിശീലനം,സാങ്കേതിക വിദ്യ = 5,000.00
3.കണ്ടെയ്നർ മറ്റ് ഇതര ചിലവുകൾ = 5,000.00
ആകെ = 20,000
(പ്രതിദിനം 100 ലിറ്റർ ഹണി ഗ്രേപ്പ് നിർമിച്ചു വിതരണം നടത്തുന്നതിനുള്ള ചിലവ്)
1.അസംസ്‌കൃത വസ്‌തുക്കൾ മുന്തിരി,പഞ്ചസാര, തേൻ = 1500.00
2.തൊഴിലാളികളുടെ വേതനം = 900.00
3.എൽ. പി. ജി ഗ്യാസ് = 100.00
വിതരണ നടത്തുന്നതിനുള്ള ചിലവ് = 500.00
ആകെ = 3000 .00
വരവ്
(പ്രതിദിനം 100 ലിറ്റർ ഹണി ഗ്രേപ്പ് നിർമിച്ചു വിതരണം നടത്തുന്പോൾ ലഭിക്കുന്നത്.)
1 ലിറ്റർ ഹണി ഗ്രേപ്പ് 250 മി.ല്ലി വീതം 4 ഗ്ലാസ്സുകളിലാക്കി വില്‌പന നടത്തുന്പോൾ വില്‌പനക്കാർക്ക്
4 *30 =120.00
വില്‌പനക്കാർക്ക് നൽകുന്ന വില (1 ലിറ്റർ 60 രൂപ നിരക്കിൽ )100 *60.00 = 6000.00
പ്രതിദിന ലാഭം
വരവ് = 6000.00
ചിലവ് = 3000.00
ലാഭം = 3000.00
ഒരു മാസത്തെ ലാഭം
(24 ദിവസം പ്രവർത്തനം നടന്നാൽ ലഭിക്കുന്നത് )
24 * 3000 = 72,000
ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ രജിസ്‌ട്രേഷനാണ് ഈ സംരംഭത്തിന്ആവശ്യമായിട്ടുള്ളതാണ് . കണ്ടെയ്‌നറുകളും പാത്രങ്ങളും ക്ലീനാക്കി സൂക്ഷിക്കുന്നതിൽ നിതാന്ത ജാഗ്രത പുലർത്തണം..
അസംസ്‌കൃത വസ്‌തുക്കൾ സ്ഥിരമായി ലഭിക്കുന്നതിന് പഴങ്ങൾ സപ്ലൈ ചെയ്‌യുന്ന മൊത്ത വ്യപാരികളുമായി ഒരു കരാറുണ്ടാക്കുന്നത് നല്ലതായിരിക്കും. കേടായ പഴങ്ങൾ വിലകുറച്ച് നൽകാം എന്നുള്ള പ്രലോഭനങ്ങൾ ഉണ്ടാകും. യാതൊരു കാരണവശാലും അതിന് ഇരയാവരുത്. പഴച്ചാർ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പഴങ്ങളുടെ ഗുണനിലവാരം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഡിമാന്റിന് അനുസൃതമായി മാത്രമേ ഉല് പാദനം നടത്താവൂ.
കേടായതോ, രുചിവ്യത്യാസമുള്ളതോ ആയ ഉല് പന്നം വിതരണം നടത്തരുത്. കുടുംബസംരംഭം എന്ന നിലയിൽ ലാഭകരമായ മാതൃകയാണിത് .
Your email address will not be published.