Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767ഫ്രൂട്ട് പോപ്‌സിക്കിൾസ് ( Fruit Popsicles)
കേരളത്തിൽ സംരംഭക വർഷാചരണം സാമൂഹിക മുന്നേറ്റമായി മാറിക്കഴിഞ്ഞു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക പ്രസ്ഥാനങ്ങളും സഹകരണ ബാങ്കുകളുമെല്ലാം വ്യവസായ വകുപ്പിനോട് ചേർന്ന് നിന്നുകൊണ്ട് പുതിയ സംരംഭകത്വ ആവാസ വ്യവസ്ഥ രൂപപ്പെടുത്തുന്നതിന് ക്രിയാത്മകമായി പ്രവർത്തിച്ച് വരുകയാണ്. ഈ വ്യവസായിക മുന്നേറ്റം തുടർന്നാൽ നമ്മുടെ നാട്ടിൽ നിന്ന് യുവജനങ്ങൾ തൊഴിൽ നേടി അന്യനാടുകളിലേക്ക് ചേക്കേറുന്നതിന് പകരം കേരളത്തിൽ തന്നെ അവസരങ്ങൾ ലഭ്യമാകും.തൊഴിൽ അന്വേഷകരെ തൊഴിൽ ദാതാക്കളായി രൂപപ്പെടുത്താൻ കഴിയുന്നു എന്നുള്ളത് കേരളം കണ്ട വലിയ മാറ്റമാണ്.
ഫ്രൂട്ട് പോപ്‌സിക്കിൾസ്
-----------------------
കേരളത്തിൽ സംരംഭക വർഷാചരണം സാമൂഹിക മുന്നേറ്റമായി മാറിക്കഴിഞ്ഞു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക പ്രസ്ഥാനങ്ങളും സഹകരണ ബാങ്കുകളുമെല്ലാം വ്യവസായ വകുപ്പിനോട് ചേർന്ന് നിന്നുകൊണ്ട് പുതിയ സംരംഭകത്വ ആവാസ വ്യവസ്ഥ രൂപപ്പെടുത്തുന്നതിന് ക്രിയാത്മകമായി പ്രവർത്തിച്ച് വരുകയാണ്. ഈ വ്യവസായിക മുന്നേറ്റം തുടർന്നാൽ നമ്മുടെ നാട്ടിൽ നിന്ന് യുവജനങ്ങൾ തൊഴിൽ നേടി അന്യനാടുകളിലേക്ക് ചേക്കേറുന്നതിന് പകരം കേരളത്തിൽ തന്നെ അവസരങ്ങൾ ലഭ്യമാകും.തൊഴിൽ അന്വേഷകരെ തൊഴിൽ ദാതാക്കളായി രൂപപ്പെടുത്താൻ കഴിയുന്നു എന്നുള്ളത് കേരളം കണ്ട വലിയ മാറ്റമാണ്.
ചെറുകിട ഉൽപ്പാദന യൂണിറ്റുകൾക്ക് കേരളത്തിൽ വലിയ അവസരവും വിപണിയുമുണ്ട് എന്നുള്ളത് നാം തിരിച്ചറിയേണ്ട കാര്യമാണ്. ദൈനം ദിന ജീവിതത്തിന്റെ ഭാഗമായതും അന്യനാടുകളിൽ ഉൽപാദിപ്പിച്ച് നമ്മുടെ നാട്ടിലേക്കെത്തുന്നതും നമ്മുടെ നാട്ടിൽ തന്നെ ഉൽപാദിപ്പിക്കാൻ കഴിയുന്നതുമായ നിരവധി ഉൽപ്പന്നങ്ങളുണ്ട്. കുറഞ്ഞ മുതൽമുടക്കിൽ ഇവയിൽ പല വ്യവസായങ്ങളും കേരളത്തിൽ തന്നെ ആരംഭിക്കാൻ കഴിയും. ഇത് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുകയും കേരളത്തിന്റെ വ്യാപാര കമ്മി കുറച്ചുകൊണ്ട് വരുകയും ചെയ്‌യും .
പോപ്‌സിക്കിൾസ്
ഐസ്‌ക്രീമുകളും ഐസ് ക്യാൻഡികളും മധുരം കിനിയുന്ന അനുഭവമാണ്. ഇന്നത്തെ മുതിർന്നവരുടെ ചെറുപ്പകാലത്ത് ഗ്രാമ പ്രദേശങ്ങളിലും സ്കൂൾ പരിസരങ്ങളിലും ലഭിച്ചിരുന്ന സ്റ്റിക്ക് ഐസ് ഇന്ന് പോപ്‌സിക്കിൾസ് എന്ന പേരിൽ പഴച്ചാറുകൾ ചേർത്ത് ലഭ്യമായി തുടങ്ങി. വിവിധയിനം പഴച്ചാറുകൾ ചേർത്ത് വ്യത്യസ്ഥരുചികളാൽ രൂപപ്പെടുത്തിയ പോപ്‌സിക്കിൾസ് മാത്രം വിൽക്കാൻ നഗരങ്ങളിൽ പ്രത്യേകം ഷോപ്പുകൾ വരെ രൂപപ്പെട്ടുകഴിഞ്ഞു. ഗ്രാമ പ്രദേശങ്ങളിലെ ബേക്കറികളിലും സൂപ്പർ മാർക്കറ്റുകളിലും സിനിമാ തീയേറ്ററുകളിലും പാർക്കുകളിലും വിനോദ ഇടങ്ങളിലും എല്ലാം ഇന്ന് പോപ്‌സിക്കിൾ മാർക്കറ്റുണ്ട്. നമ്മുടെ നാട്ടിൽ ധാരാളമായി ലഭിക്കുന്ന പൈനാപ്പിൾ,പപ്പായ,ബനാന, ചക്കപ്പഴം,മാന്പഴം, ഷമാം ,പേരയ്ക്ക തുടങ്ങിയവയിൽ നിന്നെല്ലാം പോപ്‌സിക്കൾസ് നിർമ്മിക്കാം.പോപ്‌സിക്കൾസ് നിർമ്മാണം കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന ലാഭസംരംഭങ്ങളിൽ പെട്ട ഒന്നാണ്.
മാർക്കറ്റിങ്
------------
നഗരനാട്ടിൻ പുറ വിത്യാസമില്ലാതെ ബേക്കറികൾ; ഐസ്ക്രീം പാർലറുകൾ; സിനിമാ തീയേറ്ററുകൾ പലചരക്ക് കടകൾ; പാർക്കുകൾ തുടങ്ങിയ വിൽപ്പന കേന്ദ്രങ്ങളിലേക്ക് നേരിട്ടും വിതരണക്കാരെ നിയമിച്ചും എത്തിക്കാവുന്നതാണ്.
പാൽ പോലുള്ള ഫ്രോസൺ ഉൽപ്പന്നങ്ങൾ വിതരണം നടത്തുന്ന ഏജൻസികളുമായി ധാരണയിൽ ഏർപ്പെട്ടും വിപണനം നടത്താം.
നിർമ്മാണരീതി
----------------
പഴങ്ങളിൽ നിന്നുള്ള പൾപ്പ്; കണ്ടൻസ് മിൽക്ക്; പഞ്ചസാര; വെള്ളം എന്നിവ ഉപയോഗിച്ചാണ് പോപ്‌സിക്കിൾസ് നിർമ്മിക്കുന്നത്. ഡൈകളിൽ ആണ് മിക്സ് നിറക്കുക.
നിശ്ചിത അളവിൽ മിക്‌സ് തയ്‌യാറാക്കിക്കും. ആവശ്യമുള്ള ആകൃതി ലഭിക്കുന്നതിനായി ഡൈകളിൽ നിറച്ച് ബാംബൂ സ്റ്റിക്കും പാക്ക് ചെയ്‌യും . തുടർന്ന് ലോലി ടാങ്ക് മെഷീനിൽ വെച്ച് 20 മുതൽ 30 മിനിറ്റ് സമയം തണുപ്പിച്ചെടുക്കും. തുടർന്ന് റിലീസ് മെഷീനിൽ വെച്ച് പോപ്‌സിക്കിൾസ് വേർപ്പെടുത്തി എടുക്കും ഉടൻ തന്നെ ഹാർഡ് നർ മെഷീനിൽ വെച്ച് കട്ടയാക്കും. മറ്റൊരു സ്‌ഥലത്തേക്ക് കൊണ്ടുപോകു ന്പോഴും ഉരുകി ഒലിക്കാതിരിക്കുന്നതിന് വേണ്ടിയാണ് ഹാർഡൻ ചെയ്‌യുന്നത്. പിന്നീട് ഫ്രീസറുകളിൽ സൂക്ഷിക്കുകയും ഫ്രീസിംഗ് പാഡുള്ള ഐസ് ബോക്‌സുകളിൽ വിതരണത്തിന് കൊണ്ട് പോവുകയുമാകാം. ആകർഷകമായ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് ചെയ്‌യുന്നതും നല്ലതാണ്.
പോപ്‌സിക്കിൾസ് കൗണ്ടറുകൾ
---------------------------------
പോപ്‌സിക്കുകളും വിവിധ ഐസ്‌ക്രീമുകളും മാത്രമായ സ്പെഷ്യൽ ഷോപ്പുകളും നിലവിലുള്ള ഷോപ്പുകളിൽ സ്പെഷ്യൽ കൗണ്ടറുകളും തുറക്കുന്നത് ഇന്ന് സാധ്യത ഉള്ള ബിസിനസ്സ് ആണ്. ഇത്തരം ഷോപ്പുകളിൽ പോപ്‌സിക്കിൾ നിർമ്മാണ യന്ത്രം മാത്രമാണ് ആവശ്യം.
സാങ്കേതികവിദ്യാ -പരിശീലനം
---------------------------------
പോപ്‌സിക്കൾ നിർമ്മാണത്തിന്റെ സാങ്കേതിക പരിശീലനം അഗ്രോപാർക്കിൽ ലഭിക്കും.
0485-2999990
മൂലധന നിക്ഷേപം
-------------------
(പ്രതിദിനം 1500 പോപ്‌സിക്കിൾ നിർമ്മിക്കുന്നതിനുള്ള യന്ത്രങ്ങൾ)
1 ) പോപ്‌സിക്കിൾ നിർമ്മാണയന്ത്രം-145000
2 ) ഹാർഡ് നർ -260000
3 )റിലീസിംഗ് ടാങ്ക്-30000
4 )ഇതര ചിലവുകൾ -20000
ആകെ 455000
പ്രവർത്തന മൂലധനം
-----------------------
പ്രവർത്തന മൂലധനം -100000
പ്രവർത്തന വരവ് ചിലവ് കണക്ക്
-----------------------------------
(പ്രതിദിനം 1500 പോപ്‌സിക്കിൾ നിർമ്മിക്കുന്നതിന്റെ ചിലവ്)
ചിലവ്
-------
പഴച്ചാറുകൾ;കണ്ടൻസ് മിൽക്ക് പഞ്ചസാര;തൊഴിലാളികളുടെ വേതനം; ഇലക്ട്രിസിറ്റി ചാർജ് എന്നിവ അടക്കം ഒരു പോപ്‌സിക്കളിന്റെ നിർമ്മാണ ചിലവ്
1500 എണ്ണം *7.00 =10500
വരവ്
------
(പ്രതിദിനം 1500 പോപ്‌സിക്കിൾ വിൽക്കുന്പോൾലഭിക്കുന്നത് )
MRP: 20.00
വിതരണക്കാരുടെ കമ്മീഷൻ കിഴി ച്ച് ഉൽപ്പാദകന് ലഭിക്കുന്നത് -15.00
1500 എണ്ണം*15.00=22500
ലാഭം
-----
22500-10500=12000 /-
ലൈസൻസുകൾ-സബ്സിഡി
-----------------------------
ഉദ്യം രജിസ്‌ട്രേഷൻ; ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ ലൈസൻസ്; പാക്കിങ് ലൈസൻസ്; ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് എന്നിവ നേടി വ്യവസായം ആരംഭിക്കാം.വ്യവസായിക പദ്ധതിക്ക് ആനുപാതികമായി സബ്സിഡിയും വ്യവസായ വകുപ്പ് വഴി ലഭിക്കും.
Your email address will not be published.