Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767ഫ്രഞ്ച് ഫ്രൈസ് ( French Fries )
കേരളീയരുടെ ഭക്ഷണ ക്രമത്തിലേക്ക് അന്യനാടുകളിൽ നിന്നുള്ള ഭക്ഷണങ്ങൾ വളരെ വേഗത്തിലാണ് ഇടം പിടിക്കുന്നത്.പുതിയ കാലഘട്ടത്തിന്റെ ചിഹ്നങ്ങളായി മാറിയ പല ഭക്ഷണങ്ങളും നമ്മുടെ നാട്ടിൻപുറങ്ങളിൽ പോലും ലഭ്യമാണ്.അന്താരാഷ്ട്ര ഭക്ഷണ ശൃംഖല കളുടെ വിൽപ്പന കേന്ദ്രങ്ങൾ പ്രധാന നഗരങ്ങളിൽ എല്ലാം തുറന്നിട്ടുണ്ട്.കുടുംബത്തോടൊപ്പം പുറത്ത് പോയി ഭക്ഷണം കഴിക്കുന്ന ശീലം ഇന്ന് സർവസാധാരണമായി കഴിഞ്ഞു.കുട്ടികളും മുതിർന്നവരും ഒരു മേശക്ക് ചുറ്റുമിരുന്ന് വർത്തമാനം പറഞ്ഞ് ദീർഘനേരമെടുത്ത് ആസ്വദിച്ച് പല വിഭവങ്ങളും രുചിക്കുന്നു.ആധുനിക കാലത്തെ ഭക്ഷണങ്ങളാണ് ഓർഡർ ചെയ്‌യുന്നത്.ഇത്തരം ഭക്ഷണ ശൃംഖലകളിൽ വിളന്പുന്ന പ്രധാന വിഭവമാണ് ഫ്രഞ്ച് ഫ്രൈസ്. കുട്ടികളും മുതിർന്നവരും ഒരുപോലെ ഫ്രഞ്ച് ഫ്രൈസ് ഇഷ്ടപ്പെടുന്നു.

ഫ്രഞ്ച് ഫ്രൈസ് ഇന്ന് മിക്കവാറും ഹോട്ടലുകളിലെയും റെസ്റ്റോറെന്റുകളിലെയും മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഭവമാണ്.പുതിയതായി നമ്മുടെ നാട്ടിൽ ആരംഭിച്ചിരിക്കുന്ന ബ്രോസ്റ് ചിക്കൻ സെന്ററുകൾക്കും ഫ്രഞ്ച് ഫ്രൈസ് ആവശ്യമാണ്. ആവശ്യകതക്ക് അനുസരിച്ച് ഫ്രഞ്ച് ഫ്രൈസ് നിർമ്മിച്ച് വിതരണം നടത്തുന്നത് അന്യസംസ്ഥാനക്കാരാണ്.നമ്മുടെ നാട്ടിൽ തന്നെ ഫ്രഞ്ച് ഫ്രൈസ് നിർമ്മിച്ച് വിപണനം നടത്തുന്നതിന് വലിയ സാധ്യതയുണ്ട്.അസംസ്‌കൃത വസ്തു നമ്മുടെ തൊട്ട് അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഊട്ടിയിൽ കൃഷി ചെയ്‌യുന്ന ഉരുളക്കിഴങ്ങാണ് (ഊട്ടി കിഴങ്ങ്).
ഹോട്ടലുകൾക്കും റസ്റ്റോറെന്റുകൾക്കും ഫ്രൈഡ് ചിക്കൻ സെന്ററുകൾക്കും നേരിട്ട് വിപണനം നടത്താം.സൂപ്പർ മാർക്കറ്റുകൾക്കുള്ള വിൽപ്പന വിതരണക്കാർവഴി ചെയ്‌യുന്നതാണ് ഗുണകരം.ശിതീകരിച്ച് സൂക്ഷിക്കണതിനാൽ ശിതീകരണ സംവിധാനമുള്ള വിൽപ്പന കേന്ദ്രങ്ങളെ തിരഞ്ഞെടുത്ത് മാർക്കറ്റിങ് നടത്തേണ്ടതാണ്.
ഉരുളക്കിഴങ്ങ് യന്ത്രസഹായത്തോടെ നന്നായി കഴുകി പുറമെയുള്ള അഴുക്ക് നീക്കം ചെയ്‌യും.തുടർന്ന് പീലർ യന്ത്രത്തിന്റെ സഹായത്തോടെ പുറംതോട് നീക്കം ചെയ്‌യും. പിന്നീട് സ്‌ലൈസർ ഉപയോഗിച്ച് ഫ്രഞ്ച് ഫ്രൈസിന്റെ ആകൃതിയിൽ ഉരുളക്കിഴങ്ങിനെ മുറിച്ചെടുക്കും.പച്ച വെള്ളത്തിൽ കഴുകി ഡീഹൈഡ്രേറ്റർ ഉപയോഗിച്ച് ജലാംശം നീക്കം ചെയ്‌യും.തുടർന്ന് ബ്ലാഞ്ചിങ്ങിന് വിധേയമാക്കും. ഡ്രയർ ഉപയോഗിച്ച് ജലാംശം പൂർണ്ണമായി നീക്കം ചെയ്‌ത ശേഷം 20 മിനിറ്റ് സമയം കൊണ്ട് -20 ഡിഗ്രി സെൽഷ്യസ് ൽ തണുപ്പിക്കും പാക്കുകളാക്കി ഫ്രീസറിൽ സൂക്ഷിക്കും.ശിതീകരിച്ച വണ്ടികളിലോ ഫ്രീസ് പാഡ് നിറച്ച ബോക്‌സുകളിലോ വിതരണം നടത്തും.വിൽപ്പനക്കാരും ഫ്രീസറിൽ തന്നെ സൂക്ഷിക്കും.
ആകെ 765000
പ്രതിദിനം 100 kg ഫ്രഞ്ച് ഫ്രൈസ് നിർമ്മിക്കുന്നതിനുള്ള ചിലവ്
ആകെ 16500
വരവ്
(പ്രതിദിനം 100 kg ഫ്രഞ്ച് ഫ്രൈസ് വിൽപ്പന നടത്തുന്പോൾ ലഭിക്കുന്നത്)
ലാഭം
23000-16500=6500
ഉദ്യം രജിസ്‌ട്രേഷൻ, ഫുഡ് സേഫ്റ്റി ലൈസൻസ്, പാക്കേജിംഗ് ലൈസൻസ്, ജി.എസ്.ടി എന്നിവ നേടി വ്യവസായം ആരംഭിക്കാം. പദ്ധതിക്ക് ആനുവാദികമായി വ്യവസായ വകുപ്പിൽ നിന്ന് സബ്‌സിഡി ലഭിക്കും.
Your email address will not be published.