Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

Projects

ബിസ്‌കറ്റ് കപ്പ് (Edible Tea Cup)

Project

ബിസ്‌കറ്റ് കപ്പ് (Edible Tea Cup)


ധാന്യപൊടികളിൽ നിന്നാണ് എഡിബിൾ കപ്പുകൾ നിർമ്മിക്കുന്നത്. ചായ, കാപ്പി, ശീതളപാനീയങ്ങൾ, വെള്ളം എന്നിവ കുടിച്ച ശേഷം ഇഷ്ടമുള്ളവർക്ക് കപ്പ് കഴിക്കാം എന്നുള്ളതാണ് ടി കപ്പിന്റെ പ്രത്യേകത. ധാന്യങ്ങൾ ഉപയോഗിച്ച് നിമ്മിക്കുന്നതാകയാൽ വളരെ വേഗം മണ്ണിലും ലയിച്ച് ചേരും. 60 മില്ലി, 90 മില്ലി തുടങ്ങിയ അളവുകളിലാണ് സാധാരണ ഇത്തരം കപ്പുകൾ നിർമ്മിക്കുന്നത്. ഐസ് ക്രീം നിറയ്‍ക്കുന്നതിനുള്ള കോണും ഇതേ രീതിയിൽ തന്നെ നിർമ്മിച്ചെടുക്കാം. യന്ത്രസഹായത്തോടെയാണ് ധാന്യപൊടിയിൽ നിന്നും കപ്പ് നിർമ്മിക്കുന്നത്.

ചായ കുടിക്കാം - കപ്പ് കഴിക്കാം 

പ്രകൃതി സൗഹൃത ബിസ്‌കറ്റ് കപ്പ് 



കേരളത്തിൽ സംരംഭകത്വ രംഗത്ത് വലിയ കുതിപ്പിന്റെ കാലമാണ്. ഒരു വർഷംകൊണ്ട് 1 ലക്ഷം സംരംഭങ്ങൾ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് വളരെ വേഗം നാം മുന്നേറിക്കൊണ്ടിരിക്കുകായാണ്. സംരഭകത്വ വർഷാചരണം കൊണ്ടുണ്ടായ ഗുണപ്രദമായ മാറ്റങ്ങളിൽ ഒന്ന് തദ്ദേശ ഭരണസ്ഥാപനങ്ങൾ സംരംഭകത്വത്തിന്റെ  പതാക വാഹകരായി എന്നുള്ളതാണ്. സംരംഭക സൗഹൃദ സംസ്ഥാനവും സംരംഭക സൗഹൃദ ആവാസ വ്യവസ്ഥയും സൃഷ്ടിക്കുന്നതിൽ വരും നാളുകളിലും ടി മാറ്റം ഗുണകരമാകും. സംരംഭകരെ ചേർത്തുപിടിക്കുന്ന ഒരു സാമൂഹിക അന്തരീക്ഷം രൂപപ്പെട്ടു എന്നുള്ളതാണ് എടുത്തുപറയേണ്ട സംഗതി.


ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിരോധനം പ്രകൃതി സൗഹൃദ ഉല്പന്നങ്ങളുടെ നിർമ്മാണ സംരംഭങ്ങൾക്ക് വലിയ അവസരമാണ് സൃഷ്ടിച്ചിരിക്കുന്നത്.


പേപ്പർ കപ്പ് നിരോധിച്ചതോടെ ഹോട്ടലുകളും ശീതളപാനീയ വില്പനക്കാരും, കേറ്ററിംഗുകാരും അടക്കം പേപ്പർകപ്പിന്  പകരക്കാരെ തിരയുകയാണ്.

മഹാമാരിയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ ഒറ്റത്തവണ ഉപയോഗിക്കുന്ന കപ്പുകൾക്ക് വലിയ ഡിമാന്റാണ്.


ടി ആവശ്യകത പരിഹരിക്കുന്നതിനുള്ള ഏറ്റവും പുതിയ പരിഹാരമാണ്  ധാന്യപൊടികൾ  ഉപയോഗിച്ച്  നിർമ്മിക്കുന്ന ചായകപ്പുകൾ.


എഡിബിൾ കപ്പുകൾ 


ധാന്യപൊടികളിൽ നിന്നാണ് എഡിബിൾ കപ്പുകൾ നിർമ്മിക്കുന്നത്. ചായ, കാപ്പി, ശീതളപാനീയങ്ങൾ, വെള്ളം  എന്നിവ കുടിച്ച ശേഷം ഇഷ്ടമുള്ളവർക്ക് കപ്പ് കഴിക്കാം എന്നുള്ളതാണ് ടി കപ്പിന്റെ പ്രത്യേകത. ധാന്യങ്ങൾ ഉപയോഗിച്ച് നിമ്മിക്കുന്നതാകയാൽ വളരെ വേഗം മണ്ണിലും ലയിച്ച് ചേരും. 60 മില്ലി, 90 മില്ലി തുടങ്ങിയ അളവുകളിലാണ് സാധാരണ ഇത്തരം കപ്പുകൾ നിർമ്മിക്കുന്നത്. ഐസ് ക്രീം നിറയ്‍ക്കുന്നതിനുള്ള കോണും ഇതേ രീതിയിൽ തന്നെ നിർമ്മിച്ചെടുക്കാം. യന്ത്രസഹായത്തോടെയാണ് ധാന്യപൊടിയിൽ നിന്നും കപ്പ് നിർമ്മിക്കുന്നത്.


സാധ്യതകൾ 


വിപണിയിൽ വലിയ ഡിമാൻഡ്‌ നിലനിൽക്കുന്നു എന്നത് തന്നെയാണ് ടി സംരംഭത്തിന്റെ ഏറ്റവും വലിയ സാധ്യത. പ്രാദേശികമായി ലഭ്യമായ ധാന്യപ്പൊടികളാണ് അസംസ്‌കൃതവസ്‌തുക്കൾ. വലിയ സങ്കീർണ്ണനതകളില്ലാത്ത നിർമ്മാണരീതി, ചെറിയ സൗകര്യത്തിലും ആരംഭിക്കാം എന്നീ സൗകര്യങ്ങളുണ്ട്. വിതരണക്കാരെ ലഭിക്കാനും ബുദ്ധിമുട്ടേണ്ടതില്ല.


നിർമ്മാണരീതി 


മൈദ, കോൺ പൌഡർ , ചെറുധാന്യങ്ങൾ പഞ്ചസാര  എന്നിവ യന്ത്ര സഹായത്താൽ മിക്‌സ് ചെയ്‌ത്‌ മാവ് പരുവത്തിലാകുന്നു. തുടർന്ന് കപ്പ് നിർമ്മാണ യന്ത്രത്തിന്റെ അച്ചുകളിൽ മാവ് നിറയ്‌ക്കും. തുടർന്ന് 3 മിനിറ്റ് സമയം അടച്ച് വയ്‌ക്കും. തുടർന്ന് ലോക്ക് തുറന്ന് അച്ചിന്റെ മുകൾ ഭാഗത്തുള്ള അവശിഷ്‌ടങ്ങൾ നീക്കം ചെയ്‌ത്‌ രൂപ ഭംഗി വരുത്തും. അച്ചിൽ നിന്ന് കപ്പ് പുറത്തെടുത്ത് അടക്കി പായ്‌ക്ക് ചെയ്‌യും.


കപ്പ് നിർമ്മാണ സമയത്ത് 30% വരെ വേസ്റ്റ് പോകാനുള്ള സാധ്യതയും ഉണ്ട്.


മൂലധന നിക്ഷേപം 


കപ്പ് നിർമ്മാണയന്ത്രം - 2,90,000.00

മിക്‌സിംഗ് യന്ത്രം - 50,000.00

പ്രവർത്തന മൂലധനം - 1,00,000.00 

  

ആകെ - 4,40,000.00


പ്രവർത്തന വരവ് -ചിലവ് കണക്ക് 


ചിലവ് 

(പ്രതിദിനം 2000 കപ്പുകൾ നിർമ്മിക്കുന്നതിന്റെ ചിലവ്) 


മൈദ, കോൺ പൌഡർ, പഞ്ചസാര, ധാന്യങ്ങൾ - 1500.00

വൈദ്യുതി, അനുബന്ധ ചിലവുകൾ - 500.00

തൊഴിലാളികളുടെ വേതനം - 600.00


ആകെ - 2600.00


വരവ് 

(പ്രതിദിനം 2000 കപ്പുകൾ വില്‌പന നടത്തുന്പോൾ ലഭിക്കുന്നത്) 


2000 nos  *4.00 = 8000.00


ലാഭം 


8000.00-2600.00= 5400.00


സാങ്കേതികവിദ്യ - പരിശീലനം  


ധാന്യകപ്പ് നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യയും പരിശീലനവും അഗ്രോപാർക്കിൽ ലഭിക്കും.0485 2999990, 9446713767


ലൈസൻസ് - സബ്‌സിഡി 


ഉദ്യം രജിസ്‌ട്രേഷൻ, ഫുഡ് സേഫ്റ്റി ലൈസൻസ്, കെ-സ്വിഫ്റ്റ് എന്നിവ നേടി വ്യവസായം ആരംഭിക്കാം. പദ്ധതി ചിലവിന് ആനുപാതികമായി സബ്‌സിഡി വ്യവസായ വകുപ്പിൽ നിന്ന് ലഭിക്കും.

Post your enquiry

Your email address will not be published.