Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767ഡൈനിംഗ് പേപ്പർ റോൾ
സദ്യകൾക്ക് ഭക്ഷണം വിളമ്പുന്നതിനായി മേശ മേൽ വിരിക്കുന്ന പേപ്പറാണ് ഡൈനിംഗ് പേപ്പർ. റോളുകളായാണ് ഈ പേപ്പർ വിപണിയിലെത്തുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ സുരക്ഷിതമായി ഡിസ്പോസ് ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് പ്രധാനമായും ഡൈനിംഗ് പേപ്പർ ഉപയോഗിക്കുന്നത്. കല്യാണങ്ങൾ, വിവിധ സംഘടനകളുടെ ആഘോഷ പരിപാടികൾ, സമൂഹ സദ്യകൾ, അന്നദാനം തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ഡൈനിംഗ് പേപ്പർ ഉപയോഗിക്കുന്നുണ്ട്. വലിയ പണം മുടക്കി തുടങ്ങുന്ന ആഘോഷ പരിപാടികൾക്ക് സാറ്റിൽ ആണ് ഉപയോഗപ്പെടുത്തുന്നത്.
കേരളത്തിൽ ഡൈനിംഗ് പേപ്പർ റോൾ കൂടുതലായി ഉപയോഗിക്കുന്നത് കേറ്ററിംഗ് യൂണിറ്റുകളാണ്. നിലവിൽ ഏതെങ്കിലും ഒരു ഡിസൈൻ പ്രിന്റ് ചെയ്തിട്ടുള്ള പേപ്പറാണ് വിപണിയിൽ ലഭ്യമാകുന്നത്. അടുത്ത കാലത്ത് ബ്രാന്റിഗിനും മാർക്കറ്റിഗിനും കേറ്ററിംഗ് രംഗത്തും വലിയ പ്രാധാന്യം കൈവന്നു. ഉപയോഗിക്കുന്ന ഓരോ ഉപാധികളും ബ്രാന്റി൦ഗിന്റെ സാദ്ധ്യത തേടുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറി. അവിടെയാണ് പുതിയ ഒരു ബിസിനസ്സ് സാദ്ധ്യത തെളിയുന്നത്. കേറ്ററിംഗ് യൂണിറ്റുകളിൽ നിന്ന് ഓർഡർ എടുത്ത് അവരുടെ ബ്രാന്റും ലോഗോയും ഫോൺ നമ്പറും പ്രിന്റ് ചെയ്ത് ഡിസൈനിങ് ഡൈനിംഗ് പേപ്പർ റോൾ എത്തിച്ച് നൽകുക എന്നുള്ളതാണ് ഈ രംഗത്തെ സാദ്ധ്യത. കേറ്ററിംഗുകാർ പുറത്തു നിന്നു വാങ്ങുന്ന വിലക്ക് തന്നെ ഓരോരുത്തർക്കായി കസ്റ്റമൈസ് ചെയ്ത് പ്രിന്റ് ചെയ്ത പേപ്പർ നമുക്ക് ലഭ്യമാക്കാനാകും. കൂടാതെ ഓപ്പൺ മാർക്കെറ്റിൽ വിപണനം നടത്തുന്ന പേപ്പറിലും ചെറിയ പരസ്യങ്ങൾ ഉൾപ്പെടുത്തി പ്രിന്റ് ചെയ്ത് നൽകാനാകും.ഡൈനിംഗ് പേപ്പർ റോൾ നിർമ്മാണം ചെറിയ മുതൽ മുടക്കിൽ ആരംഭിക്കാൻ കഴിയും എന്നതും അസംസ്‌കൃത വസ്തുക്കൾ നാട്ടിൽ തന്നെ ലഭിക്കും എന്നതും ഗുണകരമാണ്. യന്ത്രത്തിന്റെ പ്രവർത്തനത്തിന് ഒരാളുടെ സഹായമാണ് ആവശ്യമായി വരുക. കേരളത്തിൽ എല്ലായിടത്തും വിപണി ഉണ്ട് എന്നുള്ളതും ഡൈനിംഗ് റോൾ നിർമ്മാണത്തിന്റെ ഗുണകരമായ സാധ്യതയാണ്.
ഈ പ്രൊജെക്റ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ:- https://www.bspace.co.in/documents/subscription/dining-%20paper-rolls
Your email address will not be published.