Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767കൊപ്ര നിർമ്മാണം (Copra Manufacturing)
കേരളത്തിന്റെ പാരന്പര്യ വ്യവസായങ്ങളിൽപെട്ട ഒന്നാണ് കൊപ്ര നിർമ്മാണം. എന്നാൽ ഇടക്കാലം കൊണ്ട് ഉത്തരമലബാറിലെ അപൂർവം ചിലത് ഒഴിച്ച് ബാക്കി കൊപ്ര നിർമ്മാണ കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടപ്പെട്ടു. ഇതേ സമയം തമിഴ്‌നാട്ടിലെ കാങ്കയത്തും കർണ്ണാടകയിലെ തിപ്‌തൂരുമെല്ലാം കൊപ്ര നിർമ്മാണം വൻ വ്യവസായമായി വളർന്നു. കേരളത്തിൽ ചെറുകിട വെളിച്ചെണ്ണ നിർമ്മാണ വിപണന കേന്ദ്രങ്ങളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ചക്കിലാട്ടിയ വെളിച്ചെണ്ണ ഒരു ട്രെൻഡായി മാറിയതോടെ നിരവധി സംരംഭകർ ഈ രംഗത്തേക്ക് കടന്നുവന്നു. പ്രതിദിന കൊപ്ര ഉപഭോഗത്തിന്റെ 65% ഇന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. കേരളത്തിൽ തന്നെ ധാരാളം വിപണിയുള്ള കൊപ്ര നമ്മുടെ സംസ്ഥാനത്തുതന്നെ ഉല്പാദിപ്പിക്കുന്നതിനുള്ള അവസരമുണ്ട്.
കേരളം മഹാമാരിയുടെ രണ്ടാം വരവിനെ പ്രതിരോധിക്കാനുള്ള തീവ്രയജ്ഞത്തിലാണ്. സാന്പത്തിക വളർച്ചാനിരക്ക് മുരടിക്കുന്നതിനൊപ്പം തൊഴിൽ നഷ്‌ടം നേരിടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനും സാധ്യതയേറെയാണ്. ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തിന് ആവശ്യമുള്ളവയിൽ നമ്മുടെ സാഹചര്യങ്ങൾക്കിണങ്ങുന്നതും ഇവിടെ നിർമ്മാണം നടത്താൻ സാധിക്കുന്നതുമായ ഉല്‌പന്നങ്ങൾ കണ്ടെത്തി അവയുടെ ഉല്‌പാദനം സംസ്ഥാനത്ത് പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. ചെറുകിട മേഖലയിൽ കൂടുതൽ ഉല്പാദന യൂണിറ്റുകൾ ഉണ്ടാവുക വഴി തൊഴിൽ നഷ്‌ടം നേരിടുന്നവരുടെ പുനരധിവാസം ഒരു പരിധിവരെ സാധ്യമാക്കാൻ കഴിയും. അതോടൊപ്പം അന്യസംസ്ഥാനങ്ങളിലേക്കുള്ള പണമൊഴുക്ക് തടയുന്നതിനും സാധിക്കും. ഇത് കേരളത്തിന്റെ സന്പദ് വ്യവസ്ഥയ്‌ക്ക് കൂടുതൽ ഉണർവേകും. പൊതുജനത്തിന്റെ നിത്യ ജീവിതത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ഉല്പന്നങ്ങൾക്കും അവയുടെ അസംസ്‌കൃത വസ്‌തുക്കളുടെ നിർമ്മാണത്തിനും വലിയ പ്രസക്തിയുണ്ട്. പാരിസ്ഥിതിക സൗഹൃദ നിർമ്മാണ രീതികൾ പിന്തുടരുന്ന സംരംഭങ്ങൾക്കും സ്വീകാര്യത ലഭിക്കും.
കേരളത്തിന്റെ പാരന്പര്യ വ്യവസായങ്ങളിൽപെട്ട ഒന്നാണ് കൊപ്ര നിർമ്മാണം. എന്നാൽ ഇടക്കാലം കൊണ്ട് ഉത്തരമലബാറിലെ അപൂർവം ചിലത് ഒഴിച്ച് ബാക്കി കൊപ്ര നിർമ്മാണ കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടപ്പെട്ടു. ഇതേ സമയം തമിഴ്‌നാട്ടിലെ കാങ്കയത്തും കർണ്ണാടകയിലെ തിപ്‌തൂരുമെല്ലാം കൊപ്ര നിർമ്മാണം വൻ വ്യവസായമായി വളർന്നു. കേരളത്തിൽ ചെറുകിട വെളിച്ചെണ്ണ നിർമ്മാണ വിപണന കേന്ദ്രങ്ങളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ചക്കിലാട്ടിയ വെളിച്ചെണ്ണ ഒരു ട്രെൻഡായി മാറിയതോടെ നിരവധി സംരംഭകർ ഈ രംഗത്തേക്ക് കടന്നുവന്നു. പ്രതിദിന കൊപ്ര ഉപഭോഗത്തിന്റെ 65% ഇന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. കേരളത്തിൽ തന്നെ ധാരാളം വിപണിയുള്ള കൊപ്ര നമ്മുടെ സംസ്ഥാനത്തുതന്നെ ഉല്പാദിപ്പിക്കുന്നതിനുള്ള അവസരമുണ്ട്.
കൊപ്ര നിർമ്മാണം ലാഭകരമായ വ്യവസായമാക്കി മാറ്റിയെടുക്കുന്നതിന് നവീകരിച്ച യന്ത്രങ്ങളും നിർമ്മാണരീതികളുമൊക്കെ ഇന്ന് ലഭ്യമാണ്. പരന്പരാഗതമായി വലിയ കളങ്ങൾ സ്ഥാപിച്ച് നടത്തിയിരുന്ന വ്യവസായം ഇന്ന് 500 - 1000 സ്‌ക്വയർ ഫീറ്റ് ഷെഡിനുളളിലേക്ക് ഒതുക്കാനാകും. സ്‌ത്രീ തൊഴിലാളികളെ മാത്രം ഉപയോഗിച്ച് കൊപ്ര നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കാനാകും. പ്രാദേശീകമായുള്ള 15-20 എണ്ണമില്ലുകൾക്ക് ഗുണമേന്മയുള്ള കൊപ്ര സപ്ലൈ ചെയ്‌തുകൊണ്ട് തന്നെ ചെറിയ ഉല്പാദനയൂണിറ്റുകൾക്ക് നിലനില്‌ക്കാൻ കഴിയും. കാരണം ചെറുകിട എണ്ണമില്ലുകളെല്ലാം തന്നെ അന്യസംസ്ഥാന കൊപ്രയാണ് ആശ്രയിക്കുന്നത്.ദോഷകരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന രാസപദാർഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ള അന്യസംസ്ഥാന കൊപ്ര മറ്റ് മാർഗ്ഗങ്ങളില്ലാത്തതുകൊണ്ടാണ് പലരും വാങ്ങി ഉപയോഗിക്കുന്നത്.
തൊഴിൽ വർദ്ധനവിനും ഗ്രാമീണ സാന്പത്തിക വളർച്ചയ്‌ക്കും ഇട നല്‌കുന്ന പരന്പരാഗതവ്യവസായത്തെ കാലഘട്ടത്തിനനുസരിച്ച് നവീകരിച്ച് തിരിച്ച് കൊണ്ടുവരുന്നത് സംരംഭകത്വ രംഗത്തിനും പുത്തനുണർവായിരിക്കും പ്രധാനം ചെയ്‌യുക.
പാഴായി പോകുന്ന തേങ്ങാവെള്ളം സ്വാദിഷ്ഠമായ "കേരകൂൾ" ശീതളപാനീയമാക്കി കൂടുതൽ വരുമാനം ആർജിക്കുന്നതിനുള്ള സാങ്കേതികവിദ്യയും ഇന്ന് ലഭ്യമാണ്.
1. കോക്കനട്ട് കട്ടർ
തേങ്ങ ഉടച്ചെടുക്കുന്നതിന് ഇന്ന് യന്ത്രം ലഭ്യമാണ്. മണിക്കൂറിൽ 700 തേങ്ങ ഉടച്ചെടുക്കുന്നതിന് ഒരു സ്‌ത്രീ തൊഴിലാളിയുടെ സേവനം മാത്രം മതിയാകും.
2. ഇലക്‌ട്രിക് ഡ്രയർ
ഊർജ്ജക്ഷമതയുള്ള ഇലക്ട്രിക് ഡ്രയറുകൾ കൊപ്രാനിർമ്മാണത്തിന് സ്‌പെഷ്യലായി രൂപകൽപ്പന ചെയ്തത് ലഭ്യമാണ്. വിറകും ചിരട്ടയും കത്തിച്ച് ഉണങ്ങിയെടുക്കുന്ന പാരന്പര്യ മോഡലിൽ നിന്ന് വിഭിന്നമായി മനുഷ്യ അധ്വാനം നന്നേ ലഘൂകരിക്കപ്പെടും. ഇലക്‌ട്രോണിക് താപനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതും താപ സംരക്ഷണങ്ങൾ(ഹീറ്റ് ഇൻസുലേഷൻ) കൊണ്ട് നിർമ്മിക്കപ്പെട്ടിട്ടുള്ളതുമായ ഡ്രയറുകൾ ഉപയോഗിച്ച് കൊപ്ര നിർമ്മാണം ലാഭകരമാക്കാം.
3. കൊപ്ര ടെസ്റ്റിംഗ് മീറ്റർ
6% ഈർപ്പണമാണ് കൊപ്രയിൽ അനുവദിക്കപ്പെട്ടിട്ടുള്ളത്. നിർമ്മിക്കുന്ന കൊപ്ര ഗുണമേന്മ നിലനിർത്താൻ ഈർപ്പം പരിശോധിക്കുന്നതിനും ആവശ്യാനുസരണം താപനില ക്രമീകരിക്കുന്നതിനും കൊപ്ര ടെസ്റ്റിംഗ് മീറ്ററുകൾ ഇന്ന് ലഭ്യമാണ്.
ഈ യന്ത്രങ്ങളൊക്കെ ലാഭകരമായി കൊപ്ര നിർമ്മാണം നടത്താൻ സംരംഭനെ സഹായിക്കും.
(പ്രതിദിനം 1000Kg ഉല്പാദനശേഷിയുള്ള കൊപ്ര നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ചിലവ്)
1. ഡ്രയർ - ഇലക്‌ട്രിക്കൽ ഡബിൾ ചേന്പർ മോഡൽ = 5,60,000.00
2. കൊപ്ര കട്ടർ = 75,000.00
3. ടെസ്റ്റിംഗ് മീറ്റർ അനുബന്ധ സംവിധാനങ്ങൾ = 25,000.00
ആകെ= 6,60,000.00
പ്രവർത്തന മൂലധനം = 2,50,000.00
(ആധാരം : 2021 ഏപ്രിൽ 15 ലെ വിലനിലവാരം )
ചിലവ്
(പ്രതിദിനം 1000 Kg കൊപ്ര ഉല്പാദിപ്പിക്കുന്നതിന് )
ആകെ= 1,29,800.00
വരവ്
(പ്രതിദിനം 1000Kg കൊപ്ര വിറ്റഴിക്കുന്പോൾ ലഭിക്കുന്നത് )
1000kg *Rs. 140.00= 1,40,000.00
ചിരട്ടയിൽ നിന്നുള്ള വരുമാനം 160* Rs.15.00= 2400.00
ആകെ = 1,42,400.00
ലാഭം
വരവ് = 1,42,400.00
ചിലവ് = 1,29,800.00
ലാഭം= 1,42,400.00-1,29,800.00=12,600.00
നവീകരിച്ച കൊപ്ര നിർമ്മാണ യന്ത്രങ്ങളും സാങ്കേതിക വിദ്യയും സൗജന്യ പരിശീലനവും പിറവം അഗ്രോപാർക്കിൽ നിന്നും സംരംഭകർക്ക് ലഭിക്കും. ഫോൺ നന്പർ: 0485 2242310
ഉദ്യം രജിസ്ട്രേഷൻ , ഫുഡ് സേഫ്റ്റി ലൈസൻസ്, ജി.എസ്.ടി. എന്നീ ലൈസൻസുകൾ നേടണം. മൂലധനനിക്ഷേപത്തിന് അനുപാദികമായി നാളികേര വികസന ബോർഡിൽ നിന്നോ വ്യവസായ വകുപ്പിൽ നിന്നോ സബ്‌സിഡി ലഭിക്കും.
Your email address will not be published.