Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767അഗ്രി - ഫുഡ് കോമൺ സർവീസ് സെന്ററുകൾ
സംരംഭക രംഗത്തെ മികവാർന്ന പ്രവർത്തനങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. കെ സ്വിഫ്റ്റ് ഏകജാലക സംവിധാനം വഴി ലൈസൻസിംഗ് നടപടിക്രമങ്ങൾ സുഗമമാക്കിയത് നവസംരംഭകർക്ക് കൂടുതൽ ആത്മവിശ്വാസം പകർന്നു. താലൂക്ക്- ജില്ലാ തലങ്ങളിൽ ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത് സംരംഭകർക്ക് കൂടുതൽ ഉപകാരപ്രദമായി. ഗ്രാമങ്ങളിൽ പോലും ഒരു സംരംഭക സൗഹൃദ അന്തരീക്ഷം രൂപീകൃതമായതിന്റെ പശ്‌ചാത്തലത്തിൽ നിരവധി ആളുകൾ ചെറിയ സംരംഭങ്ങൾ ആരംഭിക്കാൻ മുന്നോട്ട് വരുന്നു. ചെറിയ മുതൽ മുടക്കിൽ പ്രാദേശിക വിപണിയെ ലക്ഷ്യം വയ്‌ക്കുന്ന സംരംഭങ്ങളാണ് അധികവും. വനിതകളും ധാരാളമായി സംരംഭകത്വത്തിലേക്ക് കടന്നുവരുന്നു
സംരംഭക രംഗത്തെ മികവാർന്ന പ്രവർത്തനങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. കെ സ്വിഫ്റ്റ് ഏകജാലക സംവിധാനം വഴി ലൈസൻസിംഗ് നടപടിക്രമങ്ങൾ സുഗമമാക്കിയത് നവസംരംഭകർക്ക് കൂടുതൽ ആത്മവിശ്വാസം പകർന്നു. താലൂക്ക്- ജില്ലാ തലങ്ങളിൽ ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത് സംരംഭകർക്ക് കൂടുതൽ ഉപകാരപ്രദമായി. ഗ്രാമങ്ങളിൽ പോലും ഒരു സംരംഭക സൗഹൃദ അന്തരീക്ഷം രൂപീകൃതമായതിന്റെ പശ്‌ചാത്തലത്തിൽ നിരവധി ആളുകൾ ചെറിയ സംരംഭങ്ങൾ ആരംഭിക്കാൻ മുന്നോട്ട് വരുന്നു. ചെറിയ മുതൽ മുടക്കിൽ പ്രാദേശിക വിപണിയെ ലക്ഷ്യം വയ്‌ക്കുന്ന സംരംഭങ്ങളാണ് അധികവും. വനിതകളും ധാരാളമായി സംരംഭകത്വത്തിലേക്ക് കടന്നുവരുന്നു. ഗ്രാമ നഗര വ്യത്യാസമില്ലാതെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിൽ സേവന സംരംഭങ്ങൾക്കും വലിയ സാദ്ധ്യതയുണ്ട്. ദൈനം ദിന ജീവിതത്തിലെ ആവശ്യങ്ങൾ നിറവേറ്റുന്ന സേവന സംരംഭങ്ങൾക്ക് പ്രസക്‌തി ഏറെയാണ്. ഇത്തരത്തിൽ ആരംഭിക്കാൻ കഴിയുന്ന കാലിക പ്രസക്തിയുള്ള ഒരു സേവന സംരംഭമാണ് അഗ്രി - ഫുഡ് കോമൺ സർവീസ് സെന്റർ.
മനുഷ്യന്റെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട ഉല്പന്നങ്ങൾ ഗുണമേൻമ നഷ്ടപ്പെടാതെ സംസ്കരിച്ച് നല്‌കുന്ന സെന്ററുകളാണിവ. ഉണങ്ങുക, പൊടിക്കുക, അരയ്‌ക്കുക, പിഴിയുക, അരിയുക തുടങ്ങിയ പ്രക്രിയകളെ സഹായിക്കുന്ന യന്ത്രങ്ങളാണ് കോമൺ സർവീസ് സെന്ററിൽ ഉണ്ടാവുക . സർവീസ് ചാർജ് ഈടാക്കിക്കൊണ്ട് നാട്ടുകാർക്ക് ഇത്തരത്തിലുള്ള സേവനം പ്രദാനം ചെയ്‌യുക എന്നുള്ളതാണ് കോമൺ സർവീസ് സെന്ററിന്റെ പ്രവർത്തന മോഡൽ.
സ്വന്തം പുരയിടത്തിൽ തേങ്ങ ഉള്ളവർ പോലും തേങ്ങ കുറഞ്ഞ വിലക്ക് വിറ്റിട്ട് പുറത്തുനിന്ന് ഗുണമേന്മയില്ലാത്ത വെളിച്ചെണ്ണ വാങ്ങി ഉപയോഗിക്കേണ്ടി വരുന്ന ആളുകളാണ് ഭൂരിഭാഗവും.തേങ്ങ പൊട്ടിച്ച് ഉണങ്ങിയെടുക്കാനുള്ള സാഹചര്യമില്ലാത്തതാണ് പ്രധാന കാരണം.തൊടിയിലെ കുടം പുളി പഴുത്ത് ചുവട്ടിൽ വീണ് ചീഞ്ഞുനശിക്കുന്പോഴും വരവ് പുളി വാങ്ങി ഉപയോഗിക്കേണ്ടി വരുന്നു.മാങ്ങയും ചക്കയും മൂപ്പെത്തുന്പോഴും ഭൂരിഭാഗവും നഷ്ടപ്പെട്ട് പോകുന്നു.സംസ്‌കരിച്ചെടുക്കുന്നതിനുള്ള സൗകര്യങ്ങളുടെ അഭാവമാണ് കാരണം.മുറ്റത്ത് കണ്ണൻ കായയും, നേന്ത്രക്കുലയും വിളഞ്ഞു നിൽക്കുന്പോഴും പായ്‌ക്കറ്റിൽ വരുന്ന കണ്ണൻ കായ പൊടിയോ നേന്ത്രക്കായ പൊടിയോ വാങ്ങി കുഞ്ഞുങ്ങൾക്ക് നൽകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സ്വന്തം പുരയിടത്തിലെ വിളകൾ വൃത്തിയോടെ അരിഞ്ഞുണക്കി പൊടിച്ച് പായ്‌ക്ക് ചെയ്‌ത് സൂക്ഷിക്കുന്നതിന് സൗകര്യമില്ലാത്തതാണ് പ്രതിസന്ധി.വിപണിയിൽ ലഭിക്കുന്ന കറിപ്പൊടികളുടെ ഗുണമേന്മ സംബന്ധിച്ച് ആശങ്കയുള്ളപ്പോൾ മുളകും മല്ലിയും മഞ്ഞളും വാങ്ങി കഴുകി ഉണങ്ങി പൊടിപ്പിച്ച് ഉപയോഗിക്കാം എന്ന് തീരുമാനിച്ചാൽ കഴുകാനും ഉണങ്ങാനും പൊടിക്കാനുമുള്ള കാര്യങ്ങൾ ഏറ്റെടുക്കാൻ വീട്ടിൽ ആളില്ലാത്ത അവസ്ഥ.സമൂഹം നേരിടുന്ന ഈ പ്രതിസന്ധിക്കുള്ള പരിഹാരമാണ് അഗ്രി ഫുഡ് കോമൺ സർവീസ് സെൻറർ. തേങ്ങ, കുടംപുളി, ഏത്തക്കായ് , ജാതിക്ക, ഇഞ്ചി, മഞ്ഞൾ, കുരുമുളക്, അടയ്‌ക്ക, കപ്പ, മാങ്ങ, ചക്ക, ഏലക്ക, പഴം തുടങ്ങിയവ ഉണക്കി നൽകുക, തേങ്ങാപ്പാൽ പിഴിഞ്ഞ് നൽകുക. ഇഡ്ഡലി, ദോശ, അപ്പം എന്നിവയ്‌ക്കുള്ള മാവും അരച്ച് നൽകുക, തേങ്ങ അരച്ച് നൽകുക,തേങ്ങ നല്‌കുന്നവർക്ക് ഉണക്കി കൊപ്ര ആട്ടി എണ്ണ നല്‌കുക തുടങ്ങിയ പ്രവർത്തികളെല്ലാം കോമൺ സർവീസ് സെന്ററിൽ ഏറ്റെടുക്കാം. ചെറിയ അളവിലുള്ള ഉല്പന്നങ്ങളും ഇത്തരത്തിൽ സംസ്‌കരിച്ച് നല്‌കാൻ കഴിയണം. ഉപഭോക്‌താക്കളുടെ സൗകര്യാർത്ഥം ഉല്പന്നങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുകയും സംസ്‌കരിച്ച് തിരിച്ച് വീട്ടിൽ എത്തിക്കുകയുമാകാം.
പ്രാദേശിക മാർക്കറ്റിംഗ് ലക്ഷ്യം വച്ചുള്ള സേവന സംരംഭം ആയതിനാൽ പ്രാദേശികമായുള്ള അറിയിപ്പുകൾക്കാണ് പ്രാഥമിക പരിഗണന. പ്രാദേശിക പത്രവിതരണക്കാർ വഴി നോട്ടീസ് വിതരണം ചെയ്‌തും പോസ്റ്ററുകൾ പതിപ്പിച്ചും വിവരങ്ങൾ ജനങ്ങളെ അറിയിക്കാം. കർഷക കൂട്ടായ്‌മയിലും അറിയിപ്പുകൾ നല്‌കാം.
ഉപഭോക്താക്കൾ എത്തിക്കുന്ന ഉല്പന്നത്തിന്റെ സംസ്‌കരണത്തിന് സർവീസ് ചാർജാണ് ഈടാക്കുന്നത്. എപ്പോഴും ഉപഭോക്താവിന് സ്വന്തം ഉല്‌പന്നം സംസ്‌കരിച്ച് ഉപയോഗിക്കുന്നതിന് വലിയ താല്പര്യമാണുള്ളത്. ഗുണമേൻമ നഷ്ടപ്പെടാതെ സംസ്കരിച്ച് നല്കാനായാൽ സേവനം തേടിയെത്തുന്ന ആളുകളുടെ എണ്ണം പെട്ടെന്ന് വർദ്ധിക്കും. സൂര്യപ്രകാശത്തെ ആശ്രയിച്ച് ഉണക്കിയെടുക്കുന്നതിന് ഒരുപാട് പ്രതിസന്ധികളുണ്ട്. പലപ്പോഴും ഉല്പന്നത്തിന്റെ ഗുണമേൻമയും നഷ്ടമാകും.
വിശ്വാസ്യത ആർജിച്ചെടുത്താൽ രണ്ടാം ഘട്ടത്തിൽ ഉല്പന്നങ്ങൾ വാങ്ങി സംസ്കരിച്ച് സൂക്ഷിക്കാം . ടി ഉല്പന്നങ്ങൾ ഉപഭോക്താവിന് നല്‌കുകയുമാകാം.
1) MCD-G ഡീഹൈഡ്രേറ്റർ വലുത് - 1,85,000 /-
2) MCD-G ഫ്രൂട്ട് & വെജിറ്റബിൾ ഡീഹൈഡ്രേറ്റർ - 1,20,000 /-
3) MCD-G ഫ്രൂട്ട് & വെജിറ്റബിൾ ഡ്രയർ (ചെറുത്) - 85,000/-
4) കോക്കനട്ട് മിൽക്കർ - 35,000/-
5) ഫ്രൂട്ട് & വെജിറ്റബിൾ സ്‌ലൈസർ - 45,000/-
6) അരവ് യന്ത്രം - 45,000/-
7) പാക്കിങ് യന്ത്രം - 29,000/-
8) പൊടി മില്ല് = 65,000/-
9) റോസ്‌റ്റർ = 40,000/-
10) പൊടിമില്ല് 2 = 38,000/-
11) ഓയിൽ എക്സ്ട്രാറ്റർ = 1,80,000
12) ത്രാസ്സ് = 15,000/-
ഉണക്കുന്നതിന്
തേങ്ങ - 4000 kg * 7 = 28000/-
മല്ലി + മുളക് - 150 kg * 20 = 3000/-
കപ്പ, ചക്ക, ജാതിക്ക,
ഇഞ്ചി, മഞ്ഞൾ എന്നിവ - 1000 * 10 = 10000/-
അരവ് - 300 kg *10 = 3000/-
എണ്ണ ആട്ടുന്നതിന് 500kg *25 = 12500/-
മുളക്, മല്ലി പൊടിക്കുന്നതിന് 100kg *25 = 2500/-
ആകെ 59,000/-
ചിലവ്
1) ഇലക്‌ട്രിസിറ്റി ചാർജ് - 8000/-
2) വേതനം - 10000/-
3) മറ്റ് ഇതര ചിലവുകൾ - 5000/-
ആകെ - 23000/-
ലാഭം - 59000 -23000 = 36000/-
മനുഷ്യാധ്വാനം ലഘൂകരിച്ച് താപസംരക്ഷക താപ നിയന്ത്രണ സംവിധാനങ്ങളുള്ള ആധുനിക സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന ഡി- ഹൈഡ്രേറ്ററുകൾ ഇന്ന് ലഭ്യമാണ്. ഈ യന്ത്രങ്ങൾക്ക് വൈദ്യുതി ചാർജ് നന്നെ കുറവാണ് . പൊടിക്കുന്നതിനും അരയ്‌ക്കുന്നതിനും പിഴിയുന്നതിനും അരിയുന്നതിനുമെല്ലാം ചിലവ് കുറഞ്ഞ യന്ത്രങ്ങൾ ഇന്ന് ലഭ്യമാണ്
പരിശീലനം
ഉല്‌പന്നങ്ങളുടെ ശാസ്‌ത്രീയ സംസ്‌കരണത്തിന് ആവശ്യമായ പരിശീലനം പിറവം അഗ്രോപാർക്കിൽ ലഭിക്കും . 0485-2999990
ഉദ്യം രജിസ്‌ട്രേഷൻ, ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷൻ, കെ സ്വിഫ്റ്റ് എന്നിവ നേടി വ്യവസായം ആരംഭിക്കാം.
വിവിധ സംരംഭകത്വ വികസന പദ്ധതികളെ ഉൾപ്പെടുത്തി വായ്‌പകൾ ലഭിക്കും. പദ്ധതിക്ക് ആനുപാതികമായി സബ്‌സിഡിയും ലഭിക്കും.
Your email address will not be published.