Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767കോക്കനട്ട് ഹണി
വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ധാരാളം നാളികേര സംസ്‌കരണ കേന്ദ്രങ്ങൾ നിലവിലുണ്ട്. കൂടാതെ നാളികേര കർഷകരുടെ കൂട്ടായ്‌മകളിലൂടെ സംഘങ്ങളിലും ഫെഡറേഷനുകളുടെ നേതൃത്വത്തിലും കൊപ്ര യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഈ യൂണിറ്റുകളിലെല്ലാം നാളികേര വെള്ളം ലഭ്യമാണ്. നാളികേര സംസ്‌കരണം നടത്തുന്ന സംരംഭകർക്കും അതോടൊപ്പം ഈ നാളികേര വെള്ളം ശേഖരിച്ച് മറ്റ് സംരംഭകർക്കും കോക്കനട്ട് ഹണി നിർമ്മിക്കാവുന്നതാണ്.
നാളികേര വെള്ളത്തിൽ നിന്നും കോക്കനട്ട് ഹണി
കേരളത്തിന്റെ കാർഷിക സംസ്‌കാരത്തിന്റെ നേടുംതൂണായിരുന്നു നാളികേരം. ചുരുങ്ങിയ കാലത്ത് പിന്നോക്കം പോയെങ്കിലും മൂല്യവർദ്ധിത ഉല്പ്പന്നങ്ങളുടെ നിർമ്മാണത്തിലൂടെ തേങ്ങയ്‌ക്കും അനുബന്ധ ഉല്പന്നനങ്ങൾക്കും ന്യായമായ വിപണിവില ലഭിച്ചു വരുന്നു. നാളികേര അധിഷ്ഠിത വ്യവസായങ്ങളിലെല്ലാം ഉപ ഉല്പന്നമായി ലഭിക്കുന്ന ഒന്നാണ് തേങ്ങാവെള്ളം. നിലവിൽ വിനാഗിരിയ്‌ക്കായി മാർക്കറ്റ് ചെയപെടുന്നുണ്ടെങ്കിലും കൂടുതൽ ഭാഗവും നഷ്ടപ്പെടുകയാണ് പതിവ്. പ്രയോജനമില്ലാതെ പോകുന്ന ഈ നാളികേര വെള്ളത്തിൽ നിന്നും തേൻ ഉല്പാദിപ്പിക്കുന്നതിലൂടെ വൻതോതിലുള്ള വരുമാനം നേടാൻ സംരംഭകന് സാധിക്കും. ആരോഗ്യദായകമായ കോക്കനട്ട് ഹണി ഈ രംഗത്തെ പുതിയ ഉല്പന്നമാണ്.
വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ധാരാളം നാളികേര സംസ്‌കരണ കേന്ദ്രങ്ങൾ നിലവിലുണ്ട്. കൂടാതെ നാളികേര കർഷകരുടെ കൂട്ടായ്‌മകളിലൂടെ സംഘങ്ങളിലും ഫെഡറേഷനുകളുടെ നേതൃത്വത്തിലും കൊപ്ര യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഈ യൂണിറ്റുകളിലെല്ലാം നാളികേര വെള്ളം ലഭ്യമാണ്. നാളികേര സംസ്‌കരണം നടത്തുന്ന സംരംഭകർക്കും അതോടൊപ്പം ഈ നാളികേര വെള്ളം ശേഖരിച്ച് മറ്റ് സംരംഭകർക്കും കോക്കനട്ട് ഹണി നിർമ്മിക്കാവുന്നതാണ്.
സാധ്യതകൾ
കോക്കനട്ട് ഹണി നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്‌തുവായ നാളികേരവെള്ളം വലിയ മുതൽ മുടക്കില്ലാതെ ലഭിക്കും എന്നുള്ളത് തന്നെയാണ് ഈ വ്യവസായത്തിന്റെ ഏറ്റവും വലിയ സാധ്യത. വലിയ തോതിലുള്ള മുതൽ മുടക്കോ സാങ്കേതിക വിദഗ്ദ്ധരുടെ പിന്തുണയോ ഇല്ലാതെ രണ്ട് സ്‌ത്രീ ജീവനക്കാരെ ഉപയോഗിച്ച് കോക്കനട്ട് ഹണി ഉത്പാദനം സാധ്യമാകും. ഇന്ത്യയിൽ കോക്കനട്ട് ഹണി ഉല്പാദനം ആരംഭിച്ചു വരുന്നതെയുള്ളൂ. അതുകൊണ്ട് തന്നെ ഉപഭോഗവും വ്യാപകമായിട്ടില്ല. ഫ്രൂട്ട് ജാമുകൾക്ക് പകരമായും സ്ലിമ്മിങ് ഏജന്റായും വീടുകളിൽ കോക്കനട്ട് ഹണി ഉപയോഗിക്കാൻ സാധിക്കും. കൂടുതലായി മിഠായികൾ, ഹൽവ, കേക്കുകൾ മറ്റ് ബേക്കറി ഉത്പന്നങ്ങൾ മരുന്ന് നിർമ്മാണം തുടങ്ങിയവയ്‌ക്കെല്ലാം കോക്കനട്ട് ഹണി ഉപയോഗപ്പെടുത്താം. രണ്ട് വർഷത്തിലധികം കേടാകാതെ ഇരിക്കും എന്നുള്ളതും ഈ ഉല്പന്നത്തിന്റെ മാർക്കറ്റിങ് സാധ്യത വർധിപ്പിക്കുന്നു.
മാർക്കറ്റിംഗ്
നൂതന ഉത്പന്നം എന്ന നിലയിൽ വിപണിയിൽ ഇടം നേടാൻ അൽപ സമയമെടുക്കും എങ്കിലും പ്രകൃതിദത്ത ഉത്പന്നം എന്ന നിലയിൽ കോക്കനട്ട് ഹണിക്ക് സ്ഥാനമുണ്ട്. റീറ്റെയ്ൽ പായ്ക്കുകൾ തയ്യാറാക്കുന്പോൾ 100 ഗ്രാം 250 ഗ്രാം 500 ഗ്രാം പായ്ക്കുകളായിരിക്കും നല്ലത്. പുതിയ ഉത്പന്നം എന്ന നിലയിൽ ഗുണഭോക്താവിന് വലിയ പായ്‌ക്കുക്കളോട് താല്പര്യം കുറവായിരിക്കും. രുചിയും ഗുണവും തിരിച്ചറിഞ്ഞു ആവശ്യക്കാരേറുന്നതോടെ വലിയ പായ്ക്കിങ്ങും ആലോചിക്കാവുന്നതാണ്. കോക്കനട്ട് ഹണിയിൽ ആയുർവേദ ചേരുവകൾ ചേർത്ത് അമിത വണ്ണത്തിനുള്ള ഔഷധമായും മാറ്റിയെടുക്കാം. കോക്കനട്ട് ഹണിയുടെ ജാം, ഫ്രൂട്ട് ജാമുകൾ കഴിച്ചു മടുത്ത ഉപാഫോക്താവിന് ഒരു വലിയ അനുഭവം ആയിരിക്കും. കെച്ചപ്പുകളിലും പേസ്റ്റുകളിലും ഉപയോഗിക്കുന്നതടക്കമുള്ള സാധ്യതകളുമുണ്ട്. വിദേശ വിപണിയെ ലക്ഷ്യം വെച്ചുള്ള ഓൺലൈൻ മാർക്കറ്റിംഗ് നു അനുകരിക്കാവുന്ന മോഡലുകൾ നിലവിലില്ലാത്തതിനാൽ സ്വന്തം പാത സ്വയം കണ്ടെത്തുന്നതാണ് നല്ലത്.
സാങ്കേതിക വിദ്യ പരിശീലനം
കാർഷിക ഉത്പന്നങ്ങളിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ വികസിപ്പിച്ചെടുക്കുന്ന കേരള അഗ്രിക്കൾച്ചർ വാല്യൂ ആഡെഡ് പ്രോഡക്ട് റിസർച്ച് & ഡവലപ്പിംഗ് സെന്ററിൽ നിന്നും കൊക്കനട്ട് ഹണി നിർമ്മാണത്തിനുള്ള സാങ്കേതിക വിദ്യയും പരിശീലനവും ലഭിക്കും. കൂടാതെ സാങ്കേതിക വിദ്യയെടുക്കുന്ന സംരംഭകർക്ക് ബാങ്ക് സപ്പോർട്ടും ടി സ്ഥാപനങ്ങളിൽ നിന്നും ലഭിക്കും. സ്വന്തമായി സംരംഭം ആരംഭിക്കുന്നതിന്ന് മുൻപ് കാവപ്രാഡിൽ നിന്നും കൊക്കനട്ട് ഹണി വാങ്ങി മാർക്കറ്റ് പഠിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ് . മാർക്കറ്റ് ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ സംരംഭം ആരംഭിക്കുകയുമാവാം.കാവപ്രാഡ് ഫോൺ :0485 -2242310
പായ്‌ക്കിംഗ്
ദീർഘകാലം കേടുകൂടാതെയും ഇരിക്കുന്ന ഉല്‌പന്നങ്ങൾ പായ്‌ക്ക് ചെയുന്പോൾ പായ്‍ക്കിംഗ് രീതി വളരെ പ്രധാനപ്പെട്ടതാണ് . പായ്‍ക്കിംഗ് മെറ്റീരിയലായി ചില്ലുകുപ്പികളാണ് ഉത്തമം. ചില്ലുകുപ്പി ലഭ്യമല്ലെങ്കിൽ പോളി പ്രോപ്പലിൻ ബോട്ടിലുകളെ ആശ്രയിക്കാം. ചില്ലുകുപ്പികൾക്ക് മെറ്റൽക്യാപും പോളി പ്രോപ്പ്പലിൻ ബോട്ടിലുകൾക്ക് ഇൻഡക്ഷൻ ക്യാപ്പ് സീലിംഗും നിർബന്ധമാണ് . സൂര്യപ്രകാശം നേരിട്ട് ഏൽക്കാതെ ഷെൽഫുകളിൽ സൂക്ഷിക്കണം
മൂലധന നിക്ഷേപം
1. സ്റ്റീം കെറ്റിൽ,അനുബന്ധ ഉപകരണങ്ങൾ - 2,00,000.00
2. പാത്രങ്ങൾ, അനുബന്ധ ചിലവുകൾ - 30,000.00
ആകെ - 2,30,000.00
പ്രവർത്തന ചിലവുകൾ
(പ്രതിദിനം 50 കിലോ തേൻ ഉല് പാദിപ്പിക്കുന്നതിന്റെ ചിലവ് )
1. നാളികേര വെള്ളം 500.00* 2.00 - 1000 .00
2. തൊഴിലാളികളുടെ വേതനം - 600.00
3. ഇലക് ട്രിസിറ്റി / വിറക് - 1000.00
4. പായ്‍ക്കിംഗ് മെറ്റീരിയൽ - 500.00
5. അനുബന്ധ ചിലവുകൾ - 250.00
ആകെ -3350.00
വരവ്
(50 കിലോ തേൻ വിൽക്കുന്പോൾ ലഭിക്കുന്നത് )
50 കിലോഗ്രാം * 300 .00 : 15,000.00
വരവ് : 15,000 .00
ചിലവ് : 3350 .00
ലാഭം : 11650 .00
ലൈസൻസുകൾ
പ്രധാനമായും സംരംഭകൻ നേടിയിരിക്കേണ്ട ലൈസൻസുകൾ ചുവടെ ചേർക്കുന്നു . ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ നിന്നുള്ള രജിസ്‌ട്രേഷൻ,ഉദ്യോഗ് ആധാർ എന്നിവ നേടണം.
സബ്സിഡി
മൂലധന നിക്ഷേപത്തിന്റെ 30 ശതമാനം വരെ സബ് സിഡി വിവിധ വകുപ്പുകളിൽ നിന്നും ലഭിക്കും.വ്യവസായ വകുപ്പിനെയോ ,സ്മാൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ് കൺസോഷ്യത്തെയോ സബ് സിഡിക്കായി സമീപിക്കാവുന്നതാണ്.
Your email address will not be published.