Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767ക്ലീനിംഗ് പ്രോഡക്ട്സ്(Cleaning Products)
കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷത്തിൽ ചെറിയ മുതൽ മുടക്കുള്ള സംരംഭങ്ങൾ കൂടുതൽ സുരക്ഷിതമാണ്. നമ്മുടെ നാട്ടിലെ ജനസാന്ദ്രതയും സാമൂഹിക അവബോധവും സ്ഥല ദൗർലഭ്യവും വൻകിട വ്യവസായങ്ങൾ ആരംഭിക്കുന്നത്തിനുള്ള സാധ്യതകൾക്ക് മങ്ങലേല്പിക്കുന്നുണ്ട്. പ്രകൃതി വിഭവങ്ങളുടെ ചൂഷണവും അന്തരീക്ഷ മലിനീകരണവും നടത്തിയുള്ള വ്യവസായ സ്ഥാപനങ്ങൾ ഇനി നമ്മുടെ നാട്ടിൽ ആരംഭിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ചെറുകിട വ്യവസായ മേഖലയുടെ സാധ്യതകൾ വർദ്ധിക്കുകയാണ്.
കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷത്തിൽ ചെറിയ മുതൽ മുടക്കുള്ള സംരംഭങ്ങൾ കൂടുതൽ സുരക്ഷിതമാണ്. നമ്മുടെ നാട്ടിലെ ജനസാന്ദ്രതയും സാമൂഹിക അവബോധവും സ്ഥല ദൗർലഭ്യവും വൻകിട വ്യവസായങ്ങൾ ആരംഭിക്കുന്നത്തിനുള്ള സാധ്യതകൾക്ക് മങ്ങലേല്പിക്കുന്നുണ്ട്. പ്രകൃതി വിഭവങ്ങളുടെ ചൂഷണവും അന്തരീക്ഷ മലിനീകരണവും നടത്തിയുള്ള വ്യവസായ സ്ഥാപനങ്ങൾ ഇനി നമ്മുടെ നാട്ടിൽ ആരംഭിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ചെറുകിട വ്യവസായ മേഖലയുടെ സാധ്യതകൾ വർദ്ധിക്കുകയാണ്. പ്രത്യകിച്ചും കുടുംബ സംരംഭങ്ങളുടെ ഗുണമേന്മയുള്ള എന്തും വിറ്റഴിക്കാൻ കഴിയുന്ന തരത്തിൽ ഒരു വിപണി കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. ഒറ്റ നഗരമായ മാറിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ശക്തമായ വിപണന സാദ്ധ്യതകൾ നിലനിൽക്കുന്ന എല്ലാത്തരം പുതിയ ഉത്പന്നങ്ങളെ കുറിച്ചും മലയാളിക്ക് അവബോധമുണ്ട്. അവ ഒരു തവണ വാങ്ങി പരീക്ഷിക്കാനുള്ള മനസുമുണ്ട്. സോഷ്യൽ മീഡിയ ഈ രംഗത്ത് വലിയ സ്വാധീനമാണ് ചെലുത്തുന്നത്.
വ്യക്തി ശുചിത്വം, ഭവന ശുചിത്വം എന്നിവയിൽ ആധുനിക സമൂഹത്തിന്റെ രീതികളാണ് മലയാളികൾ പിന്തുടരുന്നത്. അതുകൊണ്ട് തന്നെ എവിടെ വലിയ മാർക്കറ്റ് ഉണ്ട്. വളരെ കുറഞ്ഞ മുതൽ മുടക്കിൽ കുടുംബ സംരംഭമായി ക്ലീനിംഗ് ഉത്പന്നങ്ങളുടെ നിർമാണം ആരംഭിക്കാൻ കഴിയും. ദൈനംദിനം വീടുകളിലും ഹോസ്പിറ്റലുകളിലും ഹോട്ടലുകൾ ഓഫീസുകൾ തുടങ്ങി എല്ലായിടത്തും ക്ലീനിംഗ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഫിനോയിൽ, ടോയ്‌ലറ്റ് ക്ലീനെർ, ഹാൻഡ് വാഷ് തുടങ്ങിയ പ്രതിദിന ഉപയോഗത്തിലുള്ള ക്ലീനിംഗ് ഉത്പന്നങ്ങളുടെ ഡിമാൻഡ് വളരെ വലുതാണ്.
വിപണിയിൽ പരസ്യ പിന്തുണയോടെ എത്തുന്ന ബ്രാൻഡ് ക്ലീനിംഗ് ഉത്പന്നങ്ങളുടെ വിഹിതം 60%മാണ്. ബാക്കിയുള്ള 40% ഉപാഭോക്താക്കൾ നാടൻ ഉല്‌പന്നങ്ങൾ വാങ്ങാൻ മനസുള്ളവരാണ്. പ്രധാനമായും ഗുണമേന്മ നിലനിർത്തി കുടുംബ ബഡ്ജറ്റിന് ഇണകുന്ന വിലക്ക് നല്കാൻ കഴിഞ്ഞാൽ നാടൻ ബ്രാൻഡുകൾക്കും വിപണിയിൽ മുന്നേറാൻ സാധിക്കും. വലിയ മെഷീനറികളോ വലിയ സാങ്കേതിക വിദ്യയും ആവശ്യമില്ല എന്നതും സാധാരണ സ്ത്രീകൾക്ക് പോലും നിർമ്മാണത്തിൽ ഏർപ്പെടാം എന്നതും ക്ലീനിംഗ് ഉത്പന്നങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു. അസംസ്കൃത വസ്തുക്കൾ എല്ലാം തന്നെ പ്രാദേശികമായി ലഭ്യമാണ്. നാടൻ ഉത്പന്നങ്ങൾ ആണെങ്കിലും ഇന്ന് ലഭ്യമായ ഏറ്റവും ആകർഷകമായ പാക്കിങ്ങുകളിൽ വിപണിയിൽ എത്തിക്കാൻ ശ്രദ്ധിക്കണം. ബാർകോഡ്, വെബ് സൈറ്റ് തുടങ്ങി സ്ഥാപനത്തിന്റെ വിശ്വാസ്യത വർധിപ്പിക്കുന്നതിനുള്ള ചിഹ്നങ്ങൾ എല്ലാം ലേബലിലും പോസ്റ്റുകളിലും ഉൾപ്പെടുത്തണം.
പ്രാദേശിക വിപണി പിടിച്ചെടുക്കുകയാണ് ആദ്യപടി. ഉല്പാദന കേന്ദ്രത്തിൽ നിന്നും നേരിട്ട് വിതരണം ചെയ്‌യാവുന്ന 50 കി.ഗ്രാം ചുറ്റളവിൽ റീറ്റെയ്ൽ ഔട്‍ലെറ്റുകൾ വഴി വിപണി കണ്ടെത്താം. നേരിട്ടുള്ള വിതരണമാണ് അഭികാമ്യം. കൂടാതെ ഹോട്ടലുകൾ ഹോസ്പിറ്റലുകൾ വ്യവസായ വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം ബൾക്ക് പാക്കുകൾ ഓഫർ വിലയിൽ നേരിട്ട് വിൽക്കുകയുമാവാം. കൂടാതെ വീടുകളിൽ ഡയറക്റ്റ് മാർക്കറ്റിംഗ് നടത്തുന്നതിന് ജോലിക്കാരെ നിയമിച്ചും മാർക്കറ്റിംഗ് കണ്ടെത്താം നിലവിൽ ഡയറക്റ്റ് മാർക്കറ്റിംഗ് നടത്തുന്ന സ്ഥാപനങ്ങൾക്ക് ഉല്‌പന്നങ്ങൾ നിർമ്മിച്ച് നല്‌കുകയുമാകാം. നേരിട്ട് മാനേജ് ചെയ്‌യാൻ കഴിയുന്ന സ്ഥലങ്ങളിൽ ചെറിയ വാടകയ്ക്ക് മുറികൾ കിട്ടുമെങ്കിൽ സ്വന്തം വില്പനകേന്ദ്രങ്ങൾ തുറക്കാം. കുടുംബശ്രീ പോലുള്ള സംവീധാനങ്ങളുടെ മാസച്ചന്തകളും ഹോം ഷോപ്പുകളും വിപണനത്തിന് പ്രയോജനപ്പെടുത്താം. നേരിട്ടുള്ള മാർക്കറ്റിംഗ് സാധ്യമല്ലാത്ത സ്ഥലങ്ങളിൽ വിതരണക്കാരെ നിയമിച്ചും വിപണി കണ്ടെത്താവുന്നതാണ്. വില്പന കേന്ദ്രങ്ങളിലെല്ലാം കമ്മീഷൻ ഒരു പ്രധാന ഘടകമാണ്. പ്രാദേശിക ഉല്‌പന്നം എന്ന നിലയിൽ കമ്മീഷൻ കൂടുതൽ നൽകുന്നത് വില്പനക്കാർക്ക് ആകർഷകമായിരിക്കും.
ക്ലീനിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ഗുണമേന്മ ഒരു പ്രധാന ഘടകമാണ്. അതോടൊപ്പം കൈകാര്യം ചെയ്‌യുന്ന ഉപാഭോക്താക്കൾക്ക് ദോഷഫലങ്ങൾ ഉളവാക്കുകയും ചെയ്‌യരുത്. പ്രധാനമായും ഇവയുടെ കൂട്ട് രൂപപ്പെടുത്തുന്പോൾ വിപണിയുടെ താല്പര്യം കൂടി കണക്കിലെടുത്തുള്ള നിർമ്മാണമാണ് അഭികാമ്യം. കേരളത്തിന്റെ തന്നെ പലസ്ഥലങ്ങളിലും ഉപഭോക്താക്കളുടെ താല്പര്യങ്ങൾ വ്യത്യസ്തങ്ങളാണ് . ചില സ്ഥലങ്ങളിൽ ഹാൻഡ് വാഷിന് കൊഴുപ്പ് കൂടുതൽ വേണം. പതയുടെ കാര്യത്തിലും ഈ വ്യത്യസ്തതയുണ്ട്. നിലവിൽ വിപണനം നടത്തുന്ന സംരംഭങ്ങളുടെ സാങ്കേതിക വിദ്യ സ്വീകരിക്കുന്നത് കൂടുതൽ ഉചിതമായിരിക്കും. കാർഷിക ഭക്ഷ്യ സംസ്കരണ ചെറുകിട വ്യവസായങ്ങൾക്കുള്ള ഇൻക്യൂബേഷൻ സെന്ററായ അഗ്രോപാർക്കിൽ ഫിനോയിൽ, ഹാൻഡ് വാഷ്, ഡിഷ് വാഷ്, ടോയ്‌ലറ്റ് ക്ലീനർ തുടങ്ങിയവയുടെ നിർമാണത്തിന് ആവശ്യമായ സാങ്കേതിക വിദ്യയും പരിശീലനവും ലഭ്യമാണ്. 0485-2242310
ഡിഷ് വാഷ് : കാസ്റ്റിക് സോഡാ പച്ചവെള്ളത്തിൽ ലയിപ്പിച്ചു ആസിഡ് സ്ലറി മിക്സ് ചെയ്ത് PH ബാലൻസ് ചെയ്‌തശേഷം സർഫസ്റ്റന്റുകൾ ഒന്നൊന്നായി ചേർത്ത നന്നായി മിക്സ് ചെയ്‌യുന്നു . പിന്നീട് ആവശ്യമായ നിറവും സുഗന്ധവും പ്രിസർവേറ്റീവുകളും ചേർത്ത് പായ്‌ക്ക് ചെയ്‌യുന്നു.
ഹാൻഡ് വാഷ് : പച്ചവെള്ളത്തിൽ സോഡിയം ലോറൈയിൽ ഈതൈൽ സൾഫേറ്റ് (SLES), സോഡിയം ലോറൈൽ സൾഫേറ്റ്(SLS) എന്നിവ നിശ്ചിത അനുപാതത്തിൽ ചേർത്ത് തയാറാക്കുന്ന മിശ്രിതത്തിൽ ഗ്ലിസറിന് സുഗന്ധം, നിറം എന്നിവയും കൂടി ചേർത്താണ് ഹാൻഡ് വാഷ് നിർമ്മിക്കുന്നത്.
ഫിനോയിൽ: സോഫ്റ്റ് സോപ്പിനോട് ഫൈനോയിൽ ചേർത്ത് ഫിനോയിൽ കോൺസെൻട്രേറ്റ് ഉണ്ടാക്കുന്നു. ടി കോൺസെൻട്രേറ്റിൽ സുഗന്ധം ചേർത്ത് 1L കോൺസെൻട്രേറ്റിൽ 20 മുതൽ 40 വരെ വെള്ളവും ചേർത്ത് നേർപ്പിചാണ് ഫിനോയിൽ നിർമ്മിക്കുന്നത്.
ടോയ്‌ലറ്റ് ക്ലീനർ: ആസിഡ് സ്ലറിയോടൊപ്പം ഫോസ്ഫോറിക് ആസിഡ്, ഓക്സലിക് ആസിഡ് എന്നി രാസവസ്തുക്കളും നിറവും സുഗന്ധവും ചേർത്താണ് ടോയ്‌ലറ്റ് ക്ലീനർ നിർമ്മിക്കുന്നത്.
1 മിക്സിങ് മെഷീൻ(സ്റ്റിറർ) = 5,000
2 . വിവിധ അളവുകളിലുള്ള പ്ലാസ്റ്റിക് ക്യാൻ (200L ,100L ,50L ) = 10,000
3 . അളവ് പപാത്രങ്ങൾ, അനുബന്ധ ഉപകരണങ്ങൾ = 3,000
4 . പായ്‌ക്കിംഗ് മെഷീൻ =2,000
ആകെ = 20,000
ചിലവ്
ഫിനോയിൽ ഹാൻഡ് വാഷ്, ഡിഷ് വാഷ്, ടോയ്‌ലറ്റ് ക്ലീനർ എന്നിവ 100 ലിറ്റർ വീതം നിർമ്മിച്ച് വിതരണം നടത്തുന്നതിന് ആവശ്യമായ ചിലവ്
(അസംസ്കൃത വസ്തുക്കൾ+പായ്‌ക്കിംഗ് മെറ്റീരിയൽ+തൊഴിലാളുകളുടെ വേതനം അടക്കം)
1. ഫിനോയിൽ 100L *13.00 = 1300
2. ഹാൻഡ് വാഷ് 100L * 88.00 = 8800
3. ഡിഷ് വാഷ് 100L * 62 .50 = 6250
4. ടോയ്‌ലറ്റ് ക്ലീനർ 100L * 80.00 = 8000
5. വിതരണത്തിനുള്ള ചിലവ് = 1500
6. ഭരണ ചെലവ് = 500
ആകെ = 26350
വരവ്
(MRP നിന്നും 30% തുക വില്പനക്കാരുടെ കമ്മീഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത് )
ആകെ വരവ് = 40670
പ്രതിദിന ലാഭം
വരവ് = 40,670.00
ചിലവ് = 26,350.00
ലാഭം= 14,320.00
തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്നുള്ള ലൈസൻസും ഉദ്യോഗ് ആധാർ രെജിസ്ട്രേഷനും നേടിയാൽ ഉത്പാദനം ആരംഭിക്കാം.
പ്രതേക ശ്രദ്ധക്ക്
ക്ലീനിങ് ഉത്പന്നങ്ങൾ നിർമാണത്തിനാവശ്യമായ രാസവസ്തുക്കൾ കൈകാര്യം ചെയ്‌യുന്പോൾ കണ്ണിൽ വീഴാതെയും ആസിഡുകളുമായി നേരിട് ബന്ധപ്പെടാതിരിക്കുന്നതിനും ശ്രദ്ധിക്കണം. കൂടാതെ ഉല്പന്നത്തിന്റെ പി.എച്ച്. കൃത്യതയോടെ നിലനിർത്തണം
Your email address will not be published.