Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767ചക്കിൽ ആട്ടിയ വെളിച്ചെണ്ണ
ഭക്ഷ്യ ഉല്പന്നങ്ങളിലെ മായം കലർത്തൽ എന്നും മനുഷ്യൻ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരുന്നു. കേരളത്തിൽ വിറ്റഴിക്കപ്പെടുന്ന വെളിച്ചെണ്ണകളിലെ മായം ചേർക്കൽ സംബന്ധിച്ച് മാധ്യമ വാർത്തകളും ടെസ്റ്റ് റിപ്പോർട്ടുകളും ആശങ്കാജനകമാണ്. ഒരു വീട്ടിൽ പ്രതിമാസം നാല് ലിറ്റർ മുതൽ മുകളിലോട്ട് വെളിച്ചെണ്ണ ഉപയോഗിക്കുന്നുണ്ട്. ടി വെളിച്ചെണ്ണ ഗണ്യമായി ഉപഭോക്താക്കളുടെ മുന്നിൽ വെച്ച് തന്നെ തയാറാക്കി വിൽപന നടത്തുന്ന പുതിയ ബിസിനസ്സ് മേഖലയാണ് ചക്കിൽ ആട്ടിയ വെളിച്ചെണ്ണ.
കേരളത്തിന്റെ ഉപഭോക്‌തൃ സംസ്‌കാരം വലിയ മാറ്റത്തിന്റെ പാതയിലാണ്. കുറച്ച് വർഷങ്ങൾക്ക് മുന്പ് ചൈനീസ് ഭക്ഷണ രീതിയിലേക്കും അറേബ്യൻ രുചികളിലേക്കുമുള്ള മാറ്റം വളരെ പെട്ടന്നായിരുന്നു. നമ്മുടെതനത് ഭക്ഷണങ്ങളും പാനീയങ്ങളും പിന്തള്ളപെട്ടുപോയി. അതോടൊപ്പം നമ്മുടെ പല പാരന്പര്യ സംസ്‌കാര രീതികളും അന്യം നിന്നുപോയി. കാളകളെ ഉപയോഗിച്ച് എണ്ണ ആട്ടുന്ന രീതികൾ നമ്മുടെ നാട്ടിൽ ധാരാളം ഉണ്ടായിരുന്നു. വ്യാവസായിക ഉൽപാദനം ലക്ഷ്യമിട്ട് നാം എക്സ്പെല്ലറുകളിലേക്ക് മാറിയപ്പോൾ നമുക്ക് നഷ്ടമായത് ഈ പാരന്പര്യ സംസ്‌കാര രീതിയും ഗുണമേന്മയുള്ള വെളിച്ചെണ്ണയുമായിരുന്നു.എന്നാൽ നഷ്ടപെട്ടുപോയ ഇത്തരം നന്മകളിലേക്കുള്ള തിരിച്ച്പോക്ക് മലയാളി ആരംഭിച്ചിട്ട് കുറച്ച് വർഷങ്ങളായി. പാരന്പര്യ ഭക്ഷണ രീതികളും പാരന്പര്യ സംസ്‌കരണ രീതികളും തിരിച്ച് കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായും മാറിക്കഴിഞ്ഞു.
ഭക്ഷ്യ ഉല്പന്നങ്ങളിലെ മായം കലർത്തൽ എന്നും മനുഷ്യൻ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരുന്നു. കേരളത്തിൽ വിറ്റഴിക്കപ്പെടുന്ന വെളിച്ചെണ്ണകളിലെ മായം ചേർക്കൽ സംബന്ധിച്ച് മാധ്യമ വാർത്തകളും ടെസ്റ്റ് റിപ്പോർട്ടുകളും ആശങ്കാജനകമാണ്. ഒരു വീട്ടിൽ പ്രതിമാസം നാല് ലിറ്റർ മുതൽ മുകളിലോട്ട് വെളിച്ചെണ്ണ ഉപയോഗിക്കുന്നുണ്ട്. ടി വെളിച്ചെണ്ണ ഗണ്യമായി ഉപഭോക്താക്കളുടെ മുന്നിൽ വെച്ച് തന്നെ തയാറാക്കി വിൽപന നടത്തുന്ന പുതിയ ബിസിനസ്സ് മേഖലയാണ് ചക്കിൽ ആട്ടിയ വെളിച്ചെണ്ണ.
കേരളത്തിലെ ഭൂരിഭാഗം ഗുണങ്ങളും ഗുണമേന്മയുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വേണ്ടി പണം ചിലവഴിക്കാൻ തയാറുള്ളവരാണ്.സംസ്‌കരിച്ചതും പായ്‌ക്ക് ചെയ്‌തതുമായ ഭക്ഷ്യ ഉൽപന്നങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വസ്യത കുറയുകയും കുറഞ്ഞ സൂക്ഷിപ്പ് കാലാവധിയുള്ളതും നേരിട്ട് സംസ്‌കരണ രീതികൾ കണ്ട് വാങ്ങാൻ കഴിയുന്നതുമായ ഉൽപന്നങ്ങൾക്ക് ഇപ്പോൾ വൻ ഡിമാന്റാണ്. ഈ സാധ്യത വലിയ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഉല്പന്നമാണ് ചക്കിൽ ആട്ടിയ വെളിച്ചെണ്ണ. തിരക്കേറിയ പാതയോരത്ത് 200 സ്‌ക്വയർ ഫീറ്റ് കടമുറി വാടകക്കെടുത്ത് ചാക്ക് സ്ഥാപിച്ച് നേരിട്ട് വെളിച്ചെണ്ണ വിൽപ്പന നടത്താം. ഉപഭോക്താക്കൾക്ക് നിർമ്മാണരീതി നേരിൽ കണ്ട് ഗുണമേന്മ ഉറപ്പ് വരുത്തി വാങ്ങാം എന്നതാണ് ഈ മോഡലിന്റെ ബിസിനസ്സ് തന്ത്രം. മാർക്കറ്റിങ് അന്വേഷിച്ച് അലയേണ്ട ആവശ്യമില്ല. ഗുണമേന്മയുള്ള ഉൽപന്നം സ്ഥാപനങ്ങളിലേക്കെത്തും. പ്രതിദിനം 50 ലിറ്റർ വെളിച്ചെണ്ണ വിറ്റഴിക്കാൻ കഴിഞ്ഞാൽ പോലും സാമാന്യം നല്ല ലാഭം നേടിയെടുക്കാൻ സാധിക്കും. ഒപ്പം ഇതൊരു സാമൂഹിക മാറ്റത്തിന് ഉതകുന്ന ബിസിനെസ്സ് സംരംഭം കൂടിയാണ്, മായം ചേർക്കലിന് എതിരെയുള്ള ഒരു പ്രതിരോധം.
ആവശ്യത്തിന് ഉണങ്ങിയ കൊപ്ര വാങ്ങി സൂക്ഷിക്കാം. നന്നായി ക്ലീൻ ചെയ്ത് സൂക്ഷിച്ചിട്ടുള്ള മോട്ടോറൈസ്‌ഡ് ചക്കിൽ 20 കിലോ ഗ്രാം വീതം ലോഡ് ചെയ്‌ത് കൊടുക്കണം. 20 മിനിറ്റ് സമയം കൊണ്ട് 60 മുതൽ 62 ശതമാനംവരെ എണ്ണ ലഭിക്കും. ടി എന്ന രണ്ട് ദിവസം ബാരലിൽ സൂക്ഷിച്ച് വച്ചാൽ കരടുകൾ എല്ലാം താഴെ അടിഞ്ഞ് തെളിമയുള്ള എണ്ണ ലഭിക്കും. ഇത് ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം പായ്‌ക്ക് ചെയ്‌തോ പത്രങ്ങളിലോ നൽകാം. അനുബന്ധമായി ലഭിക്കുന്ന തേങ്ങാ പിണ്ണാക്ക് മറ്റൊരു വരുമാന മാർഗ്ഗമാണ്. കൊപ്ര പിണ്ണാക്കും വിറ്റഴിക്കാൻ സാധിക്കും.
ആകെ = 2,75,000.00
(പ്രതിദിനം 100 Kg വെളിച്ചെണ്ണ നിർമ്മിക്കുന്നതിനുള്ള ചിലവ് )
കൊപ്ര - 165kg * 90.00 = 14,850.00
ജീവനക്കാരുടെ വേതനം 2* 400.00 = 800.00
ഇലെക്ട്രിസിറ്റി ചാർജ്, അനുബന്ധ ചിലവും = 200.00
ആകെ = 15,850.00
വരവ്
(പ്രതിദിനം 100 Kg വെളിച്ചെണ്ണ വിൽപന നടത്തുംന്പോൾ ലഭിക്കുന്നത്)
വെളിച്ചെണ്ണ 100 Kg * 200 = 20,000.00
കൊപ്ര പിണ്ണാക്ക് 66Kg * 29.00 = 1914.00
ആകെ = 21,914.00
പ്രതിദിന ലാഭം
21,914.00-15,850.00= 6,064.00
വ്യവസായ വകുപ്പിൽ നിന്ന് മൂലധന നിക്ഷേപത്തിന് ആനുപാതികമായി സബ്‌സിഡി ലഭിക്കും. ഭക്ഷ്യ സുരക്ഷ ലൈസൻസ്, അനുബന്ധ ലൈസൻസുകളും നേടണം.
ചാക്കിലാട്ടിയ വെളിച്ചെണ്ണ നിർമിക്കുന്നതിനുള്ള യന്ത്രങ്ങളും പരിശീലനവും കാർഷിക - ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായ രംഗത്തെ ഇൻക്യൂബേഷൻ സെന്ററായ പിറവം അഗ്രോപാർക്കിൽ ലഭിക്കും.
Your email address will not be published.