Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767ജൈവ നേർവളങ്ങൾ
നമ്മുടെ നാട്ടിലെ ക്ഷീര കർഷകർ നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണ് ചാണകത്തിന്റെ സൂക്ഷിപ്പും വിപണനവും. വിപണിയിൽ ആവശ്യക്കാരും നല്ല വിലയുമുണ്ടെങ്കിലും അതിന്റെ സാന്പത്തിക നേട്ടം പലപ്പോഴും കർഷകർക്ക് ലഭിക്കുന്നില്ല. കൃത്യമായി സംസ്‌കരിച്ച് വിപണിയിലെത്തിക്കാൻ കഴിയുന്നില്ല എന്നുള്ളതാണ് പ്രധാന പ്രശ്‍നം. ജൈവ കൃഷിയിലേക്കുള്ള മാറ്റം പുരയിട കൃഷിയിലും വീട്ടുവളപ്പിലെ കൃഷിയിലും മട്ടുപ്പാവ് കൃഷിയിലും എല്ലാം വേഗത്തിൽ നടന്ന് കൊണ്ടിരിക്കുകയാണ്. ഉണക്കി പൊടിച്ച ചാണകം, ആട്ടിൻ കാഷ്ടം, ചാണക പാൽ, കോഴി കാഷ്ടം തുടങ്ങിയ തനത് നേർവളങ്ങൾക്ക് വിപണി വർദ്ധിച്ച് വരുകയാണ്. ഇപ്പോൾ പച്ച ചാണകവും ആട്ടിൻ കാഷ്ടവും എല്ലാം ജലാംശം വറ്റിച്ചെടുക്കുന്നതിനും പൊടിച്ച് എടുക്കുന്നതിനുമെല്ലാം ചിലവ് കുറഞ്ഞ യന്ത്രങ്ങൾ ലഭ്യമാണ്. ടി യന്ത്രങ്ങൾ വാങ്ങി വെച്ച് ആരംഭിക്കാൻ കഴിയുന്ന സംരംഭമാണ് ജൈവ നേർവളങ്ങളുടെ നിർമ്മാണം. ആവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ ചുറ്റുവട്ടത്തുള്ള കർഷകരിൽ നിന്ന് ശേഖരിക്കാം. ചെറിയ പായ്‌ക്കുകളും വലിയ പായ്‌ക്കുകളും ആയി വള വില്പന കേന്ദ്രങ്ങൾ മുതൽ ഹൈപ്പർ മാർക്കറ്റുകൾ വരെ വിൽക്കാം.
കേരളത്തിൽ സംരംഭകത്വ വികസനം ലഭ്യമിട്ടുള്ള തീവ്രയത്ന പ്രവർത്തനങ്ങൾ രണ്ടാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. നല്ല ജീവിതം കെട്ടി പെടുക്കാൻ അവസരം ഉള്ള ഗൗരവമുള്ള ഒരു മേഖലയായി സംരംഭകത്വത്തെ മലയാളികൾ സ്വീകരിച്ച് തുടങ്ങി. ഉല്പാദന സേവന മേഖലകളിൽ പാരാശ്രയത്വമുള്ള നമ്മുടെ സംസ്ഥാനത്ത് നിരവധി അവസരങ്ങൾ ഉണ്ടെന്നും നാം തിരിച്ചറിയുന്ന കാലം കൂടിയാണിത്. സംസ്ഥാന സർക്കാരും വ്യവസായ വകുപ്പും ഏറ്റെടുത്ത വലിയ ദൗത്യത്തിന് സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നും വലിയ സ്വീകാര്യത ലഭിച്ചു. വിവിധ വകുപ്പുകളും സഹായ സംഘടനകളും സർവീസ് സംഘടനകളും അടക്കം വലിയ പിന്തുണ നൽകി. ഭാവി കേരളത്തിന് തൊഴിലും വരുമാനവും ഉറപ്പ് വരുത്തുന്ന സംരംഭകത്വ വികസന ദൗത്യം സന്പൂർണ്ണ വിജയമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകത കൂടിയാണ്. ചാണകവും ആട്ടിൻ കാഷ്ടവും യന്ത്ര സഹായത്തോടെ ഉണക്കി പൊടിച്ച് പായ്‌ക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നത് മികച്ചൊരു സംരംഭക മാതൃകയാണ്.
നമ്മുടെ നാട്ടിലെ ക്ഷീര കർഷകർ നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണ് ചാണകത്തിന്റെ സൂക്ഷിപ്പും വിപണനവും. വിപണിയിൽ ആവശ്യക്കാരും നല്ല വിലയുമുണ്ടെങ്കിലും അതിന്റെ സാന്പത്തിക നേട്ടം പലപ്പോഴും കർഷകർക്ക് ലഭിക്കുന്നില്ല. കൃത്യമായി സംസ്‌കരിച്ച് വിപണിയിലെത്തിക്കാൻ കഴിയുന്നില്ല എന്നുള്ളതാണ് പ്രധാന പ്രശ്‍നം. ജൈവ കൃഷിയിലേക്കുള്ള മാറ്റം പുരയിട കൃഷിയിലും വീട്ടുവളപ്പിലെ കൃഷിയിലും മട്ടുപ്പാവ് കൃഷിയിലും എല്ലാം വേഗത്തിൽ നടന്ന് കൊണ്ടിരിക്കുകയാണ്. ഉണക്കി പൊടിച്ച ചാണകം, ആട്ടിൻ കാഷ്ടം, ചാണക പാൽ, കോഴി കാഷ്ടം തുടങ്ങിയ തനത് നേർവളങ്ങൾക്ക് വിപണി വർദ്ധിച്ച് വരുകയാണ്. ഇപ്പോൾ പച്ച ചാണകവും ആട്ടിൻ കാഷ്ടവും എല്ലാം ജലാംശം വറ്റിച്ചെടുക്കുന്നതിനും പൊടിച്ച് എടുക്കുന്നതിനുമെല്ലാം ചിലവ് കുറഞ്ഞ യന്ത്രങ്ങൾ ലഭ്യമാണ്. ടി യന്ത്രങ്ങൾ വാങ്ങി വെച്ച് ആരംഭിക്കാൻ കഴിയുന്ന സംരംഭമാണ് ജൈവ നേർവളങ്ങളുടെ നിർമ്മാണം. ആവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ ചുറ്റുവട്ടത്തുള്ള കർഷകരിൽ നിന്ന് ശേഖരിക്കാം. ചെറിയ പായ്‌ക്കുകളും വലിയ പായ്‌ക്കുകളും ആയി വള വില്പന കേന്ദ്രങ്ങൾ മുതൽ ഹൈപ്പർ മാർക്കറ്റുകൾ വരെ വിൽക്കാം.
പച്ച ചാണകം ഡ്രയിങ് യന്ത്രത്തിലൂടെ കടത്തിവിടും. യന്ത്രത്തിൽ വച്ച് ചാണകത്തിൽ നിന്നുള്ള ജലാംശം പുറത്തേക്കെടുക്കും. ടി ജലാംശം വീപ്പയിൽ ശേഖരിക്കും. പുറത്തേക്കെത്തുന്ന ചാണകത്തിൽ 20% ൽ താഴെയാണ് ജലാംശം ഉണ്ടാവുക. ജലാംശം നീക്കം ചെയ്‌ത് ചാണകം തണലത്ത് രണ്ട് ദിവസം ഉണക്കിയാൽ പൊടിക്കാൻ കഴിയുന്ന പരുവത്തിലാകും. തുടർന്ന് ചാണകവും ആട്ടിൻകാഷ്ടവുമൊക്കെ പൊടിക്കാൻ പ്രത്യേകം തയാറാക്കിയ പൾവറൈസറിൽ പൊടിച്ചെടുക്കും. തുടർന്ന് 1 kg, 2kg, 5kg പായ്‌ക്കുകളിലാക്കാം . ചാണകപ്പാൽ 1kg, 5kg ബോട്ടിലുകളിലുമാക്കി വിപണിയിൽ എത്തിക്കാം.
ഡീ വാട്ടറിംഗ് യന്ത്രം - 2,30,000.00
FLSR പൾവറൈസർ -1,20,000.00
പായ്‌ക്കിംഗ് & സീലിംഗ് -30,000.00
----------
ആകെ - 3,80,000.00
കോട്ടയം ജില്ലയിലെ വെളിയന്നൂർ ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേന അംഗങ്ങളുടെ നേതൃത്വത്തിൽ തനത് ജൈവവളങ്ങൾ നിർമ്മിക്കുന്ന സ്ഥാപനം പ്രവർത്തിച്ച് വരുന്നു . 5 പേർ ചേർന്നാണ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത് . പ്രാദേശികമായി ലഭ്യമായ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചാണ് വളങ്ങളുടെ നിർമ്മാണം. പ്രാദേശിക വിപണിയോടൊപ്പം പുറം വിപണിയും ലക്ഷ്യം വച്ചാണ് സംരംഭം പ്രവർത്തിക്കുന്നത്. കോട്ടയം ജില്ലാപഞ്ചായത്ത് നൽകിയ സബ്‌സിഡിയും വായ്പയും പ്രയോജനപ്പെടുത്തിയാണ് യൂണിറ്റ് ആരംഭിച്ചിട്ടുള്ളത് . പഞ്ചായത്ത് ഭരണസമിതിയും പൂർണ്ണ പിന്തുണ നൽകി വരുന്നു.
പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള യന്ത്രങ്ങളും പരിശീലനവും പിറവം അഗ്രോപാർക്കിൽ ലഭിക്കും. 0485 -2999990
തനത് ജൈവവളം ആയതിനാൽ വലിയ ലൈസൻസുകൾ ആവശ്യമില്ല. ഉദ്യം രജിസ്‌ട്രേഷൻ, പായ്‌ക്കിംഗ് ലൈസൻസ്, ജി.എസ്.ടി. ,കെ സ്വിഫ്റ്റ് എന്നിവ നേടി വ്യവസായം ആരംഭിക്കാം. മൂലധന നിക്ഷേപത്തിന് ആനുപാതികമായി സബ്‌സിഡി ലഭിക്കും.
Your email address will not be published.