Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767ബാറ്ററി വാട്ടർ നിർമ്മാണം
കേരളത്തിൽ പുതിയൊരു വ്യാവസായിക അന്തരീക്ഷം നിലവിൽ വന്നുകഴിഞ്ഞു. നമ്മുടെ പൊതു സമൂഹവും ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു കഴിഞ്ഞു. പുതിയ വ്യവസായ നയം ഇത്തരം വ്യാവസായിക സൗഹൃദ അന്തരീക്ഷത്തിന് കൂടുതൽ കരുത്ത് പകരുന്നു. നാനോ കുടുംബ സംരംഭങ്ങൾ ധാരാളമായി പ്രോത്സാഹിപ്പിക്കുകവഴി പുതിയൊരു പാതകൂടി തുറന്നിട്ടിരിക്കുകയാണ്. സർക്കാർ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന ചെറുകിടക്കാർക്കും നാട്ടിൽ ഉപജീവനത്തതായി സ്വന്തം സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും നാനോ കുടുംബസംരംഭങ്ങൾ ഗുണകരമാണ്.
കേരളത്തിൽ പുതിയൊരു വ്യാവസായിക അന്തരീക്ഷം നിലവിൽ വന്നുകഴിഞ്ഞു. നമ്മുടെ പൊതു സമൂഹവും ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു കഴിഞ്ഞു. പുതിയ വ്യവസായ നയം ഇത്തരം വ്യാവസായിക സൗഹൃദ അന്തരീക്ഷത്തിന് കൂടുതൽ കരുത്ത് പകരുന്നു. നാനോ കുടുംബ സംരംഭങ്ങൾ ധാരാളമായി പ്രോത്സാഹിപ്പിക്കുകവഴി പുതിയൊരു പാതകൂടി തുറന്നിട്ടിരിക്കുകയാണ്. സർക്കാർ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന ചെറുകിടക്കാർക്കും നാട്ടിൽ ഉപജീവനത്തതായി സ്വന്തം സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും നാനോ കുടുംബസംരംഭങ്ങൾ ഗുണകരമാണ്. ഇത്തരത്തിലുള്ള ചെറികിടക്കാർക്ക് ആരംഭിക്കാൻ കഴിയുന്ന കുറഞ്ഞ മുതൽ മുടക്കിലുള്ള സംരംഭങ്ങളെ ഈ ലക്കം മുതൽ പരിചയപ്പെടുത്താം എന്നു വിചാരിക്കുന്നു. ഇത്തരത്തിലുള്ള കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാൻ കഴിയുന്ന സംരംഭമാണ് ബാറ്ററി വാട്ടർ നിർമ്മാണം.
ബാറ്ററികൾ ഇന്ന് ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇൻവെർട്ടറുകൾ, വാഹനങ്ങൾ എന്നിവയിലെല്ലാം ധാരാളമായി ഉപയോഗപ്പെടുത്തുന്നു. ഇൻവെർട്ടറുകളും യു. പി.എസ്സുകളും സർവസാധാരണമായി മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ടി ബാറ്ററികളിലെല്ലാം ഡിസ്‌നൽഡ് വാട്ടറുകളും ആവശ്യമുണ്ട്. ബാറ്ററി വാട്ടറുകൾ നിർമ്മിക്കുന്ന വളരെ ചുരുക്കം യൂണിറ്റുകളാണ് കേരളത്തിലുള്ളത്. കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന വിപണി സാദ്ധ്യതയുള്ള ഒരു സംരംഭമാണ് ബാറ്ററി വാട്ടർ നിർമ്മാണം. യന്ത്രസഹായത്തോടെ ലഭിക്കുന്ന പരിശീലനം വഴി സാധാരണക്കാർക്ക് പോലും ടി ഉല്പന്നത്തിന്റെ നിർമ്മാതാക്കളായി മാറാം. എല്ലായിടത്തും മാർക്കറ്റുള്ള ഉല്പന്നമാണ് ബാറ്ററി വാട്ടർ. അസംസ്‌കൃത വസ്‌തുവായി വെള്ളവും പായ്‌ക്കിംഗ് മെറ്റീരിയലുകളും മാത്രം മതിയാകും. ലിറ്ററിന് 12 പൈസ വരെയാണ് ഉല്പാദനച്ചിലവ്
വിതരണക്കാരെ നിയമിച്ചും നേരിട്ട് വിതരണം നടത്തിയും വില്പന ക്രമീകരിക്കാം. പ്രധാന വർക്ക്ഷോപ്പുകൾ, സർവീസ് സെന്ററുകൾ, ഓട്ടോപാർട്ട്സ് വില്പന കേന്ദ്രങ്ങൾ പെട്രോൾ പന്പുകൾ ബാറ്ററി സർവീസ് സെന്ററുകൾ ഇൻവെർട്ടർ സർവീസ് ഏജൻസികൾ എന്നിവർക്കെല്ലാം ബാറ്ററി വാട്ടർ ആവശ്യമുണ്ട്. എം. ആർ. പി. വിലയുടെ പകുതി ആയിരിക്കും പലപ്പോഴും ഉല്പാദകന് ലഭിക്കുന്നത്. 5 ലിറ്റർ , 10 ലിറ്റർ പായ്‌ക്കുകളും 1 ലിറ്റർ പായ്‌ക്കുകളും വില്പനയുള്ള അളവുകളാണ്.
ബാറ്ററി വാട്ടർ നിർമ്മാണത്തിലെ പ്രധാന യന്ത്രം ഡീമിനറലൈസിങ് യൂണീറ്റാണ്. കറ്റയോൺ ഒപ്പം റെസിനും നിറച്ച ട്യൂബും അടങ്ങുന്നതാണ് ഈ യന്ത്രത്തിന്റെ പ്രധാന ഭാഗം. ആഴ്ച്ചയിൽ ഒരു ദിവസം കറ്റയോൺ ട്യൂബ് ഹൈഡ്രോക്ലോറിക് ആസിഡിലും ആനയോൺ ക്ലാസിക് സോഡാ നേർപ്പിച്ച വെള്ളത്തിലും ഒഴുക്കി റീഫിറ്റ് ചെയ്‌യണം. തുടർന്ന് വെള്ളം കടത്തി വിറ്റാൽ ഡിസ്റ്റൽഡ് വാട്ടർ ലഭിക്കുന്നതാണ്. പി. എച്ച് ലെവൽ 6.5 ടു 7.5 ൽ നിലനിർത്തണം. ക്ലോറിൻ ടെസ്റ്റും നടത്തി ഗുണമേന്മ ഉറപ്പ് വരുത്താം. മണിക്കൂർ 200 ലിറ്റർ നിർമ്മിക്കുന്ന ചെറീയ പ്ലാന്ററുകൾ ലഭ്യമാണ്.
ബാറ്ററി വാട്ടർ നിർമ്മാണത്തിന്റെ സാങ്കേതിക വിദ്യയും പരിശീലനവും കാർഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായ രംഗത്തെ ഇൻകു ബേഷൻ സെന്ററായ പിറവം അഗ്രോപാർക്കിൽ ലഭിക്കും. ഫോൺ: 04852242310
1. ഡീമിനറലൈസിങ് യൂണീറ്റ് 200 ലിറ്റർ / മണിക്കൂർ = 1,00,000.00
2. ബാച്ച് കോഡിങ് യന്ത്രം = 11,000.00
3. ടാങ്കുകൾ പായ്ക്കിങ് ഉപകരണങ്ങൾ. = 10,000.00
ആകെ = 1,21,000.00
ചിലവ്
(പ്രതിദിനം 1000 ലിറ്റർ ബാറ്ററി വാട്ടർ ഉൽപാദിപ്പിച്ച് 5 ലിറ്റർ പായ്‌ക്ക് വിതരണം നടത്തുന്നതിന്റെ ചിലവ് )
1. ഡീമിനറലൈസിംഗ് യൂണിറ്റ് ചിലവ് 1000 * 0.12 =120.00
2. 5 ലിറ്റർ ക്യാൻ പായ്‌കിംഗ് ചാർജ് ഉൾപ്പെടെ 200 no.s * 12.00 =2,400.00
3. തൊഴിലാളികളുടെ വേതനം = 600.00
4. അനുബന്ധ ചിലവുകൾ = 500.00
5. ട്രാൻസ്പോർടിംഗ് = 1,000.00
6. ഇലക്ട്രിസിറ്റി, മറ്റ് ചിലവുകൾ = 300.00
ആകെ = 4,920.00
വരവ്
(5 ലിറ്റർ വീതം നിറച്ച് 200 ക്യാനുകൾ വിറ്റഴിക്കുംന്പോൾ ലഭിക്കുന്നത്.)
5 ലിറ്റർ MRP = 120.00
കമ്മീഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത്. = 60.00
200 x 60.00 = 12,000.00
പ്രതിദിന ലാഭം
വരവ് = 12,000.00
ചിലവ് = 4920.00
ലാഭം = 7080.00
ഉദ്യോഗ് ആധാർ, ഗുഡ്സ് സർവീസ് ടാക്‌സ് ലൈസെൻസ് എന്നിവ നേടിയിരിക്കണം.
Your email address will not be published.