Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767ബനാനാ ഫിഗ്ഗ്
കേരളത്തിൽ സുലഭമായി ലഭ്യമാകുന്ന എത്തക്കായ് ഉപയോഗിച്ച് നിലവിൽ ചിപ്‌സും ഏത്തക്കായ് പൊടിയുമാണ് നിർമ്മിക്കുന്നത്. കേരളത്തിലെ ഏത്തക്കായ ലോകവിപണി പിടിച്ചുപറ്റിയ ഒരു ഉല്പന്നമാണ്. വിദേശ നാടുകളിൽ നിന്ന് ധാരാളം ഡ്രൈ ചെയ്‌ത പഴങ്ങൾ ഇപ്പോൾ കേരളവിപണിയിൽ ലഭ്യമാണ്. അനാർ, കിവി, പിസ്ത തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സുകൾക്കെല്ലാം കേരളത്തിലും നല്ല വിപണിയുണ്ട്. കേരളത്തിൽ നിന്നുള്ള ഏത്തപ്പഴം ഡ്രൈ ചെയ്‌ത് ആഭ്യന്തര വിദേശവിപണികളെ ലക്ഷ്യം വച്ചുള്ള മാർക്കറ്റിങ്ആരംഭിക്കുന്നത് ഒരു പുതിയ ബിസിനസ്സിന്റെ തുടക്കമാവും.
കേരളത്തിൽ നിന്നുള്ള കാർഷിക ഉല്പന്നങ്ങൾക്ക് ഇന്ത്യയിലെ തന്നെ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും വലിയ ഡിമാൻഡാണുള്ളത്. കേരളത്തിൽ നിന്നുള്ള പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും മറ്റ് സംസ്ഥാനങ്ങളിൽ ഉല്പാദിപ്പിക്കുന്ന പഴം പച്ചക്കറികളെക്കാൾ രുചിയും ഗുണവും കൂടുതലാണ് എന്നുള്ളതാണ് ഇതിനു കാരണം. പലപ്പോഴും കാർഷിക വിളകൾ അതേ രൂപത്തിൽ തന്നെ വിപണനം നടത്തുംന്പോൾ പല വെല്ലുവിളികളും നേരിടേണ്ടതായി വരുന്നുണ്ട്. ഒന്ന് കുറഞ്ഞ കാലയളവിലെ പഴങ്ങളും പച്ചക്കറികളും തനത് രൂപത്തിൽ സൂക്ഷിച്ച് വയ്‌ക്കാൻ സാധിക്കുകയുള്ളു. രണ്ടാമത് ദീർഘദൂര ഗതാഗതത്തിന് സാധ്യമാവുകയില്ല. മൂന്നാമത് ഒരേ സമയം ധാരാളം വിളവ് മാർക്കറ്റിലെത്തുന്നതിനാൽ വിലകുറവ് നേരിടും. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാർഷിക വിളകളുടെ സംസ്‌കരണവും സംഭരണവുമാണ്.
ശാസ്‌ത്രീയ രീതിയിലൂടെ ഗുണമേന്മ നഷ്ടപ്പെടാതെ സംസ്‌കരിച്ചെടുക്കുന്ന എത്ത വാഴപ്പഴം ബനാന ഫിഗ് എന്ന പേരിൽ മാർക്കറ്റിൽ എത്തിതുടങ്ങിയിരിക്കുന്നു.
കേരളത്തിൽ സുലഭമായി ലഭ്യമാകുന്ന എത്തക്കായ് ഉപയോഗിച്ച് നിലവിൽ ചിപ്‌സും ഏത്തക്കായ് പൊടിയുമാണ് നിർമ്മിക്കുന്നത്. കേരളത്തിലെ ഏത്തക്കായ ലോകവിപണി പിടിച്ചുപറ്റിയ ഒരു ഉല്പന്നമാണ്. വിദേശ നാടുകളിൽ നിന്ന് ധാരാളം ഡ്രൈ ചെയ്‌ത പഴങ്ങൾ ഇപ്പോൾ കേരളവിപണിയിൽ ലഭ്യമാണ്. അനാർ, കിവി, പിസ്ത തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സുകൾക്കെല്ലാം കേരളത്തിലും നല്ല വിപണിയുണ്ട്. കേരളത്തിൽ നിന്നുള്ള ഏത്തപ്പഴം ഡ്രൈ ചെയ്‌ത് ആഭ്യന്തര വിദേശവിപണികളെ ലക്ഷ്യം വച്ചുള്ള മാർക്കറ്റിങ്ആരംഭിക്കുന്നത് ഒരു പുതിയ ബിസിനസ്സിന്റെ തുടക്കമാവും.
കേരളത്തിൽ ധാരാളമായി എല്ലായിടത്തും ലഭിക്കുന്ന അസംസ്‌കൃത വസ്‌തു തന്നെയാണ് ഈ ബിസിനസ്സിന്റെ ഏറ്റവും വലിയ സാധ്യത.വലിയ സാങ്കേതിക വിദ്യയോ സാങ്കേതിക വിദഗ്‌ധരുടെ സേവനമോ ആവശ്യമില്ല. ചെറുകിട വ്യവസായം എന്ന നിലയിൽ കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാൻ സാധിക്കുന്ന ടി വ്യവസായത്തെ ഒരു കുടുംബ സംരംഭമായും മാറ്റിയെടുക്കാൻ സാധിക്കും.
അസംസ്‌കൃത വസ്‌തുവായ ഏത്തക്കായ കർഷകരിൽ നിന്ന് നേരിട്ടോ, കർഷക കൂട്ടായ്‌മകളിലൂടെയുള്ള സ്വാശ്രയ വിപണികളിൽ നിന്നോ സംഭരിക്കുവാൻ സാധിക്കും. ഇത്തരത്തിലുള്ള സംസ്‌കരണ യൂണിറ്റുകൾ സംഭരിക്കുന്നതുവഴി വിലയിടിവ് തടയുന്നതിനുള്ള ഒരു മാർഗം കൂടി തെളിയുകയായി.
കൂടാതെ ആരോഗ്യ രംഗത്തെ ജനങ്ങളിലുണ്ടാക്കിയ അവബോധം ഡ്രൈ ഉല്പന്നങ്ങൾക്ക് ഗുണകരമാണ്. കൂടുതൽ ആളുകൾ ഫ്രൈ ഉത്പന്നങ്ങളെ ഉപേക്ഷിച്ച് ഡ്രൈ ഉല്പന്നങ്ങളിലേക്ക് മാറുവാൻ തയാറെടുക്കുകയാണ്.
ബനാനാഫിഗ്ഗ് നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ തിരുച്ചിറപ്പള്ളി ബനാന റിസർച്ച് സ്റ്റേഷനിൽ ലഭ്യമാണ്. സംരംഭകൻ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം റിസർച്ച് സെന്ററുകളിൽ നിന്നും ലഭിക്കുന്ന സാങ്കേതിക വിദ്യകൾ പലതും ലാബ് വേർഷനിൽ ഉള്ളതാണ്. ടി സാങ്കേതിക വിദ്യകൾ വാങ്ങുന്ന സംരംഭകർ വ്യാവസായിക അടിസ്ഥാനത്തിൽ ഉല്പാദനം നടത്തി വിപണിയിലേക്കിറക്കുന്പോൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബുദ്ധിമുട്ടുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളെ നേരിടുന്നതിന് ഏതെങ്കിലും കാർഷിക ഭക്ഷ്യ സംസ്‌കരണ രംഗത്ത് പ്രവർത്തിക്കുന്ന ഇൻക്യൂബേഷൻ സെന്ററുകളുടെ സഹായം തേടുന്നത് നല്ലതായിരിക്കും.
ബനാന ഫിഗ്ഗ് കേരള വിപണിയിൽ ഒരു പുതിയ ഉല്പന്നമാണ്. പുതിയ ഉല്പന്നം എന്ന നിലയിൽ മാർക്കറ്റിൽ നിന്നും ഫീഡ് ബാക്കുകൾ ശേഖരിച്ച് ഉല്പന്നത്തിന്റെ ഗുണമേന്മയിലും പായ്‌ക്കിംഗിലും വിലനിർണ്ണയത്തിലുമെല്ലാം എല്ലാ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കണം. ആദ്യഘട്ടത്തിൽ സംരംഭകൻ നേരിട്ടുള്ള മാർക്കറ്റിഗിൽ ശ്രദ്ധിക്കുകയും വിപണി പിടിച്ച് പറ്റുന്നതോടെ വിതരണക്കാരെ നിയമിക്കുകയുമാവാം. പുതിയ ഉല്പന്നം എന്ന നിലയിൽ ചെറിയ അളവുകളിൽ പായ്‌ക്ക് ചെയ്‌ത് കുറഞ്ഞ വിലയ്‌ക്ക് വിൽക്കുന്നത് എളുപ്പത്തിൽ മാർക്കറ്റ് പിടിച്ചുപറ്റാൻ സഹായിക്കും.
ബനാന ഫിഗ്ഗ് വിപണിയിലെത്തിക്കുന്പോൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട വിഷയം പായ്‌ക്കിംഗാണ്. ഈർപ്പം കയറാത്ത പോളിപ്രൊപ്പലീൻ കണ്ടെയ്‌നറുകളോ മൾട്ടിലെയർ മെറ്റലൈസ്‌ഡ് കവറുകളിലോ വേണം പായ്‌ക്ക് ചെയ്‌യാൻ. പായ്‌ക്കിംഗിന്റെ ഉള്ളിൽ നിന്ന് വാക്വം ചെയ്‌ത് അന്തരീക്ഷ വായു നീക്കം ചെയ്‌ത് നൈട്രജൻ നിറയ്‌ക്കുന്നത് കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. പൂപ്പൽ ബാധ ഒഴിവാക്കുന്നതിനുള്ള എല്ലാ മുൻകരുതലുകളും എടുത്തിരിക്കണം.
ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ രെജിസ്‌ട്രേഷൻ, തൊഴിലാളികളുടെ ആരോഗ്യക്ഷമത സർട്ടിഫിക്കറ്റ്, ഉദ്യോഗ് ആധാർ, പഞ്ചായത്ത് ലൈസൻസ് എന്നിവയാണ് ആദ്യഘട്ടത്തിൽ ആവശ്യമുള്ളത്. ടി യൂണിറ്റിന് ത്രീ ഫേസ് കണക്ഷൻ ആവശ്യമാണ്. യൂണിറ്റിന് സ്ഥലം കണ്ടെത്തുന്പോൾ 10 കിലോവാട്ട് പവർ അലോക്കേഷൻ വൈദ്യുതി ബോർഡിൽ നിന്നും ഉറപ്പാക്കുക.
1. ഡ്രയർ, സ്ലൈസർ(പ്രതിദിനം 150kg കപ്പാസിറ്റി) = 2,80,000.00
2. വർക്കിംഗ് ടേബിൾ, പാത്രങ്ങൾ, അനുബന്ധ ഉപകരണങ്ങൾ = 25,000.00
3. വാക്വം + നൈട്രജൻ ഫില്ലിംഗ് മെഷീൻ = 60,000.00
4. വയറിംഗ്, പ്ലംബിംഗ് അനുബന്ധ ചെലവുകൾ = 25,000.00
പ്രവർത്തന മൂലധനം = 1,10,000.00
ആകെ = 5,00,000.00
(ഒരു ലോട്ട് ബനാന ഡ്രൈ ചെയ്‌ത് എടുക്കുന്നതിന് 18 മണിക്കൂർ വരെ വേണ്ടിവരും)
ആകെ = 7500.00
വരവ്
(150kg ബനാന ഡ്രൈ ചെയ്‌താൽ ലഭിക്കുന്നത് 45 kg ബനാന ഫിഗ്ഗ് ആയിരിക്കും)
MRP : 45kg * 400.00 = 18,000
വില്പനക്കാരുടെ കമ്മീഷൻ കഴിഞ്ഞ് കന്പനിക്ക് ലഭിക്കുന്നത് 45kg * 300.00= 13,500.00
ലാഭം
വരവ് = 13,500.00
ചിലവ് = 7500.00
ലാഭം = 6000.00
വ്യവസായ വകുപ്പിൽ നിന്നും സ്ഥിര നിക്ഷേപത്തിന്റെ 30% വരെ സബ്‌സിഡി നൽകുന്നുണ്ട്.
ടി വ്യവസായത്തിൽ വൻ മുതൽ മുടക്ക് നടത്തുന്നതിന് മുന്പ് വിപണി സാധ്യതകൾ പഠിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനുമായി ട്രയൽ പ്രൊഡക്ഷൻ യൂണിറ്റിലെത്തിച്ച് നിശ്ചിത ഫീസും അടച്ചാൽ സ്വന്തം കന്പനി സ്ഥാപിക്കുന്നതിന് മുന്പ് തന്നെ സ്വന്തം ബ്രാൻഡിൽ ഉല്‌പന്നം വിപണിയിലെത്തിക്കാൻ സാധിക്കും. സ്വന്തം കന്പനി സ്ഥാപിക്കുന്പോൾ അത്യാവശ്യത്തിന് മാത്രം പണം മുടക്കുന്നതിനും അനാവശ്യ ചിലവുകൾ ഒഴിവാക്കുന്നതിനും സംരംഭകന് സഹായകമാകും. സാങ്കേതികവിദ്യ പര്യാപ്‌തമാണോ, വില നിർണ്ണയം ശരിയാണോ, പായ്‌ക്കിംഗിൽ പാളിച്ചകളുണ്ടോ, ജനങ്ങളുടെ സ്വീകാര്യത എത്രത്തോളമുണ്ട് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുന്നതിനും ട്രയൽ പ്രൊഡക്ഷൻ സഹായിക്കും.
Your email address will not be published.