Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767കായം നിർമ്മാണം
കേരളത്തിന്റെ ചെറുകിട വ്യവസായ രംഗം പുതുവർഷത്തിൽ വലീയ പ്രതീക്ഷയിലാണ്. ആക്‌സെൻഡ് കേരള 2020 നിക്ഷേപക സംഗമം വഴി വ്യക്തവും ദൃഢവുമായ സന്ദേശം സമൂഹത്തിന് നൽകുകയാണ് ഗവൺമെൻറ് .തൊഴിലവസര സബ്‌സിഡിയും 10 കോടി രൂപ വരെ മുതൽ മുടക്കുള്ള വ്യവസായങ്ങൾക്കായി എം എസ് എം ഇ ഫെസിലിറ്റേഷൻ ആക്റ്റ് 2020 യാഥാർത്ഥമായി .ഉപഭോതാക്കളിലേക്കു ജില്ലാ ബോർഡിനു മുന്നിൽ ഒരു ഡിക്ലറേഷൻ ഫയൽ ചെയ്‌ത് അടുത്ത ദിവസം വ്യവസായം ആരംഭിക്കാൻ ഈ നിയമം സംരംഭകർക്ക് അവസരമൊരുക്കുന്നു. പ്രളയാനന്തര പുനർ സൃഷ്ടിയിലൂടെ നിർമ്മിക്കപ്പെടുന്ന നവ കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷവും സംരംഭക സൗഹൃദമാകും എന്നുതന്നെ കരുതാം. പുതിയ വ്യവസായ നയം കേരളത്തിന്റെ ചെറുകിട വ്യവസായ രംഗത്തിന് ഉണർവ് പകരുന്ന ഒന്നാണ് . പ്രത്യേകിച്ചും നാനോ സംരംഭങ്ങൾ വീടുകളിൽ തന്നെ ആരംഭിക്കാൻ അനുവദിക്കുന്ന നിയമം കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിൽ തങ്കലിപികളിൽ എഴുതേണ്ട ഒന്നാണ്.
പെരും കായം നിർമ്മാണത്തിന്റെ കുത്തക അന്യസംസ്ഥാനങ്ങൾക്കാണ്. നമ്മുടെ നാട്ടിലെ പല കന്പനികളും തമിഴ്‌നാട്ടിൽ നിന്ന് കായം വാങ്ങി സ്വന്തം ലേബൽ പതിച്ച് വിപണിയിലിറക്കുന്നുണ്ട്. കറികൾക്കും മസാലകൾക്കും അച്ചാർ നിർമ്മാണത്തിനും മരുന്ന് നിർമ്മാണത്തിനുമെല്ലാം കായം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കേരളത്തിൽ കായത്തിന്റെ ഉപഭോഗം ധാരാളമായുണ്ട്. ഈ മാർക്കറ്റ് പ്രയോജനപ്പെടുത്തി കേരളത്തിൽ തന്നെ കായം നിർമ്മാണം ആരംഭിക്കുന്നത് വഴി പുതുമയുള്ള ഒരു വ്യവസായത്തിന് തുടക്കം കുറിക്കാൻ സാധിക്കും. കേരളത്തിൽ ഉൽപാദകർ കുറവാണ് എന്നതുതന്നാണ് ഏറ്റവും വലിയ സാധ്യത. സാങ്കേതിക വിദ്യ ലഭിക്കേണ്ടതിനാൽ വളരെ പെട്ടന്ന് മറ്റൊരാൾക്ക് ആരംഭിക്കാൻ കഴിയുന്നതല്ല കായം നിർമ്മാണം. ചെറിയ മുതൽ മുടക്കും ടി വ്യവസായത്തിന്റെ സാധ്യത വർധിപ്പിക്കുന്നു.ശ്രീ തൊഴിലാളികളെ ഉപയോഗിച്ച് കായം നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാവുന്നതാണ്.
ഈ പ്രൊജെക്റ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ:- https://www.bspace.co.in/documents/subscription/asafoetida-manufacturing
Your email address will not be published.
സാധ്യതകൾ
പെരും കായം നിർമ്മാണത്തിന്റെ കുത്തക അന്യസംസ്ഥാനങ്ങൾക്കാണ്. നമ്മുടെ നാട്ടിലെ പല കന്പനികളും തമിഴ്‌നാട്ടിൽ നിന്ന് കായം വാങ്ങി സ്വന്തം ലേബൽ പതിച്ച് വിപണിയിലിറക്കുന്നുണ്ട്. കറികൾക്കും മസാലകൾക്കും അച്ചാർ നിർമ്മാണത്തിനും മരുന്ന് നിർമ്മാണത്തിനുമെല്ലാം കായം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കേരളത്തിൽ കായത്തിന്റെ ഉപഭോഗം ധാരാളമായുണ്ട്. ഈ മാർക്കറ്റ് പ്രയോജനപ്പെടുത്തി കേരളത്തിൽ തന്നെ കായം നിർമ്മാണം ആരംഭിക്കുന്നത് വഴി പുതുമയുള്ള ഒരു വ്യവസായത്തിന് തുടക്കം കുറിക്കാൻ സാധിക്കും. കേരളത്തിൽ ഉൽപാദകർ കുറവാണ് എന്നതുതന്നാണ് ഏറ്റവും വലിയ സാധ്യത. സാങ്കേതിക വിദ്യ ലഭിക്കേണ്ടതിനാൽ വളരെ പെട്ടന്ന് മറ്റൊരാൾക്ക് ആരംഭിക്കാൻ കഴിയുന്നതല്ല കായം നിർമ്മാണം. ചെറിയ മുതൽ മുടക്കും ടി വ്യവസായത്തിന്റെ സാധ്യത വർധിപ്പിക്കുന്നു.ശ്രീ തൊഴിലാളികളെ ഉപയോഗിച്ച് കായം നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാവുന്നതാണ്.
നിർമ്മാണരീതി
അഫ്ഗാനിസ്ഥാനിൽ വളരുന്ന അസഫോയിടറ്റഡ എന്ന ചെടിയിൽ നിന്നാണ് കായം(അസഫോയിടറ്റഡ) ഉല്പാദിപ്പിക്കുന്നത്. അസഫോയിടറ്റഡ പേസ്റ്റ് രൂപത്തിലും ഖരരൂപത്തിലും ലഭിക്കും. കായം പൌഡർ നിർമ്മിക്കുന്നതിനായി വൃത്തിയാക്കിയ ഗോതന്പിൽ നിന്നും നിർമ്മിച്ചെടുത്ത ഗോതന്പ് പൌഡർ അറബിക് ഗം ചേർത്ത് പരുവപ്പെടുത്തും. തുടർന്ന് പൾവെറൈസർ ഉപയോഗിച്ച് പൊടിച്ച അസഫോയിടറ്റഡ നിശ്ചിത ശതമാനം ഗോതന്പ് മാവിൽ ചേർത്ത് ബ്ലെൻഡ് ചെയ്‌ത് അരോമ നഷ്ടപ്പെടാത്ത ബോട്ടിലുകളിൽ നിറച്ച് സൂക്ഷിക്കാം. കായം കേക്ക് നിർമ്മിക്കുന്നതിന് ഗോതന്പ് പൗഡറും അറബിക് ഗം ചേർത്ത് പരുവപ്പെടുത്തിയ ശേഷം നിശ്ചിത ശതമാനം അസഫോയിടറ്റഡ ചേർത്ത് മിക്സ് ചെയ്ത് കടുകെണ്ണ ചേർത്തുള്ള പ്രിക്രീയ കൂടി പൂർത്തീകരിച്ച് കേക്ക് രൂപത്തിലുള്ള കഷണങ്ങളാക്കി മാറ്റി പ്ലാസ്റ്റിക് കവറിൽ പായ്‌ക്ക് ചെയ്‌തതിനു ശേഷം മാർക്കറ്റിൽ എത്തിക്കും.
മൂലധന നിക്ഷേപം
പൾവെറൈസർ = 40,000.00 ബ്ലൻഡർ = 40,000.00 അനുബന്ധ സംവിധാനങ്ങൾ, പാത്രങ്ങൾ, കവർ = 25,000.00