Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767അലൂമിനിയം ഫോയിൽ & ക്ളിംഗ് ഫിലിം ( Aluminium Foil & Cling Film Roll Making )
മഹാമാരിക്കാലത്തിന്റെ അവസാന പാദത്തിൽ സംരംഭകത്വത്തിലൂടെ തൊഴിൽ വർദ്ധനവിനും സ്വാശ്രയത്തിനും ഊന്നൽ നൽകിയുള്ള പദ്ധതികൾ മികവോടെ നടപ്പാക്കി കേരളം സംരംഭകസൗഹൃദമായി മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതലായി ചെറുകിട സംരംഭങ്ങൾ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യം പൊതുസമൂഹവും മനസ്സിലാക്കിയിരിക്കുന്നു. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുക എന്നത് നിലനിൽപിന്റെ അനിവാര്യതയാണ്. തൊഴിൽ തേടിയുള്ള കുടിയേറ്റങ്ങൾക്ക് അറുതിയായിരിക്കുന്നു. സംരംഭങ്ങൾക്കൊപ്പം വൈഞ്ജാനിക കേരളം പോലുള്ള പദ്ധതികൾക്കും ഗവൺമെൻറ് തുടക്കം കുറിക്കുകയാണ്. ഇന്നവേഷൻ കൗൺസിലിന്റെ നേത്യത്വത്തിൽ വൺ ഡിസ്‌ട്രിക്റ്റ് വൺ ഐഡിയ പദ്ധതി വഴി, ചെറുകിട വ്യവസായ ക്ലസ്റ്ററുകളുടെ വളർച്ചയ്ക്കും വികസനത്തിനും വഴിയൊരുക്കു.
മഹാമാരിക്കാലത്തിന്റെ അവസാന പാദത്തിൽ സംരംഭകത്വത്തിലൂടെ തൊഴിൽ വർദ്ധനവിനും സ്വാശ്രയത്തിനും ഊന്നൽ നൽകിയുള്ള പദ്ധതികൾ മികവോടെ നടപ്പാക്കി കേരളം സംരംഭകസൗഹൃദമായി മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതലായി ചെറുകിട സംരംഭങ്ങൾ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യം പൊതുസമൂഹവും മനസ്സിലാക്കിയിരിക്കുന്നു. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുക എന്നത് നിലനിൽപിന്റെ അനിവാര്യതയാണ്. തൊഴിൽ തേടിയുള്ള കുടിയേറ്റങ്ങൾക്ക് അറുതിയായിരിക്കുന്നു. സംരംഭങ്ങൾക്കൊപ്പം വൈഞ്ജാനിക കേരളം പോലുള്ള പദ്ധതികൾക്കും ഗവൺമെൻറ് തുടക്കം കുറിക്കുകയാണ്. ഇന്നവേഷൻ കൗൺസിലിന്റെ നേത്യത്വത്തിൽ വൺ ഡിസ്‌ട്രിക്റ്റ് വൺ ഐഡിയ പദ്ധതി വഴി, ചെറുകിട വ്യവസായ ക്ലസ്റ്ററുകളുടെ വളർച്ചയ്ക്കും വികസനത്തിനും വഴിയൊരുക്കു. ഇവയൊക്കെ വ്യക്‌തിഗത സംരംഭങ്ങളുടെയും കൂട്ടായ സംരംഭങ്ങളുടെയും വളർച്ചയ്‌ക്ക് സഹായകരമാകും. വീടുകളിൽ ആരംഭിക്കാൻ കഴിയുന്നതും കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാൻ കഴിയുന്നതുമായ പായ്‌ക്കിംഗ് മെറ്റീരിയൽ റീവൈൻഡിംഗ് സംരംഭമാണ് അലൂമിനിയം ഫോയിൽ & ക്ളിംഗ് ഫിലിം ഫോയിൽ.
മഹാമാരിക്കാലത്ത് ഭക്ഷണങ്ങളുടെ പാഴ്‌സൽ വില്‌പന വളരെയധികം വർദ്ധിച്ചു. ഭക്ഷണങ്ങൾ പായ്‌ക്ക് ചെയുന്നതിന് അലുമിനിയം ഫോയിലുകൾ ധാരാളമായി ആവശ്യമുണ്ട്. ഹോട്ടലുകൾ ഈ രംഗത്തെ സംരംഭകർക്ക് വലിയ വിപണിയാണ്. നേരിട്ടുള്ള വില്പനയിലൂടെയും വിതരണക്കാരെ നിയമിച്ചും വിപണി കണ്ടെത്താം. അസംസ്‌കൃത വസ്‌തുക്കൾ ജംബോ റോൾ ആയി വാങ്ങാൻ കഴിയും.
അലൂമിനിയം ഫോയിലുകളുടെ ജംബോ റോളുകൾ 12000 മീറ്റർ നീളത്തിലും 100 കിലോ തൂക്കത്തിലുമാണ് ലഭിക്കുന്നത്. ടി റോളുകൾ റീവൈൻഡിംഗ് യന്ത്രം ഉപയോഗിച്ച് 9 മീറ്റർ , 72 മീറ്റർ ,1 kg അളവുകളിൽ ചെറിയ റോളുകളാക്കി മാറ്റും. ഇതിനാവശ്യമായ പേപ്പർ കോറുകൾ വിപണിയിൽ ലഭ്യമാണ്. തുടർന്ന് ഡ്യൂപ്ളെക്സ് ബോക്‌സുകളിൽ പായ്‌ക്ക് ചെയ്‌ത് വിപണിയിലെത്തിക്കും.
പ്രതിദിനം 600kg റോളുകൾ വരെ ടി യന്ത്രം ഉപയോഗിച്ച് റീവൈൻഡ് ചെയ്‌യാനാകും. ക്ളിംഗ് ഫിലിമും ഈ വിധം റീവൈൻഡ് ചെയാൻ ടി യന്ത്രം ഉപയോഗപ്പെടുത്താം.
അലൂമിനിയം ഫോയിൽ റീവൈൻഡ് യന്ത്രം :- 2,00,000.00
അനുബന്ധ സൗകര്യങ്ങൾ :- 20,000.00
ആകെ :- 2,20,000.00
പ്രവർത്തന മൂലധനം :- 2,00,000.00
ചിലവ്
(400kg റോൾ റീവൈൻഡ് ചെയുന്നതിനുള്ള ചിലവ് )
റോൾ വില 400*240 :- 96,000.00
പായ്‌ക്കിംഗ് ചാർജ് (കോറും ,കാർട്ടണും ഉൾപ്പെടെ ):- 5500.00
വേതനം :- 600.00
വൈദ്യുതി അനുബന്ധ ചിലവുകൾ :- 300.00
ട്രാൻസ് പോർട്ടേഷൻ & മാർക്കറ്റിംഗ്. :- 1000.00
ആകെ = 1,03,400.00
വരവ്
(400kg റോളിൽ നിന്നും 9m നീളമുള്ള 5383 ചെറിയ റോളുകൾ നിർമ്മിച്ച് വില്‌പന നടത്തുന്പോൾ ലഭിക്കുന്നത്)
9m റോൾ MRP :- 45.00
കമ്മീഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത് :- 25.00
5383*25.00 = 1,45,950.00
ലാഭം
വിറ്റുവരവ് :-145950.00
ഉല്പാദന ചിലവ് :- 103400.00
ലാഭം :- 42550.00j
അലൂമിനിയം ഫോയിൽ റീവൈൻഡിംഗ് ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള സാങ്കേതിക സഹായം പിറവം അഗ്രോപാർക്കിൽ ലഭിക്കും 0485 -2242310
ഉദ്യം രജിസ്‌ട്രേഷൻ , ചരക്ക് സേവന നികുതി രജിസ്‌ട്രേഷൻ, പായ്‌ക്കേജിംഗ് ലൈസൻസ് എന്നിവ നേടണം . മൂലധന നിക്ഷേപത്തിന് അനുപാതികമായി വ്യവസായ വകുപ്പിൽ നിന്നും സബ്സിഡി ലഭിക്കും
Your email address will not be published.