Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

Projects

അഗർബത്തി നിർമ്മാണം

Project

അഗർബത്തി നിർമ്മാണം


കേരളത്തിൽ ചന്ദനത്തിരി ധാരാളമായി ഉപയോഗിക്കുന്നു .ഈ ചന്ദനത്തിരിയുടെ 80 % മറ്റ് ഉൽപന്നങ്ങൾ പോലെ തന്നെ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവയാണ്‌ .കേരളത്തിൽ ചന്ദനത്തിരി ഉല് പാദനം ഇപ്പോഴും കുടിൽ വ്യവസായമാണ് .ആവശ്യമായ ബ്രാൻഡിംഗും മാർക്കറ്റിങ്ങും നടത്തി വ്യവസായിക അടിസ്ഥാനത്തിലുള്ള ഉല്പാദ യൂണിറ്റുകൾ ആരംഭിച്ചാൽ വളരെ വേഗം മുന്നേറാൻ കഴിയുന്ന ഒരു മേഖലയാണിത് .വിവിധങ്ങളായ പൂജാദി കർമ്മങ്ങളിലെല്ലാം ചന്ദനത്തിരി കൂടുതലായി ഉപയോഗിക്കുന്നുണ്ട് ,വീടുകളിലും പലവിധങ്ങളായ ഉപയോഗങ്ങൾ ചന്ദനത്തിരിക്കുണ്ട് .


അഗർബത്തി നിർമ്മാണം സുഗന്ധം പരത്തുന്ന സംരംഭം 


 കേരളത്തിൽ ചന്ദനത്തിരി ധാരാളമായി ഉപയോഗിക്കുന്നു .ഈ ചന്ദനത്തിരിയുടെ  80 % മറ്റ് ഉൽപന്നങ്ങൾ പോലെ തന്നെ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവയാണ്‌ .കേരളത്തിൽ ചന്ദനത്തിരി  ഉല് പാദനം  ഇപ്പോഴും കുടിൽ വ്യവസായമാണ് .ആവശ്യമായ ബ്രാൻഡിംഗും മാർക്കറ്റിങ്ങും നടത്തി വ്യവസായിക അടിസ്ഥാനത്തിലുള്ള  ഉല്പാദ യൂണിറ്റുകൾ  ആരംഭിച്ചാൽ വളരെ വേഗം മുന്നേറാൻ കഴിയുന്ന ഒരു മേഖലയാണിത് .വിവിധങ്ങളായ പൂജാദി കർമ്മങ്ങളിലെല്ലാം ചന്ദനത്തിരി കൂടുതലായി ഉപയോഗിക്കുന്നുണ്ട് ,വീടുകളിലും പലവിധങ്ങളായ ഉപയോഗങ്ങൾ  ചന്ദനത്തിരിക്കുണ്ട് .ചെറിയ തുകയ്‌ക്ക്  വാങ്ങാൻ കഴിയുന്ന  ഉല് പന്നം  ആണെങ്കിലും വലിയ വിപണി വിഹിതം ഈ  ഉല് പന്നം നേടിയെടുക്കുന്നുണ്ട്‌ .ലോക അഗർബത്തിവിപണിയുടെ പകുതിയിലധികം കൈയടക്കി വെച്ചിരിക്കുന്നത് ഭാരതമാണ് .ലോകത്തിലെ പ്രധാനപ്പെട്ട രാജ്യങ്ങളിലെല്ലാം അഗർബത്തികൾ  കയറ്റി അയക്കുന്നത് ഭാരതത്തിൽ നിന്നാണ് .ഇത്രയധികം സാധ്യതകളുള്ള  ഈ വ്യവസായത്തിൽ കേരളത്തിന്റെ പങ്ക് വളരെ ചെറുതാണ് .


സാധ്യതകൾ 


കേരളത്തിൽ കൈതൊഴിലായി പരിശീലിച്ചുപോന്ന അഗർബത്തി നിർമ്മാണത്തിൽ പ്രൊഫഷണലിസവും മാനേജ്‌മെന്റും സംയോജിപ്പിച്ച് അത്യന്താധുനിക യന്ത്രങ്ങൾ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി പുതിയ ഒരു നിർമ്മാണ സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും .കേരളത്തിൽ  ഇത്തരത്തിലുള്ള യൂണിറ്റുകൾ വിരളമാണെന്നതും ഈ വ്യവസായത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു .5 ലക്ഷം രൂപയിൽ താഴെ മുതൽ മുടക്കുള്ള ഒരു വേറിട്ട വ്യവസായം എന്ന നിലയിൽ വളരെ വേഗം മുടക്ക് മുതൽ തിരിച്ച് പിടിക്കുന്നതിനും സാധിക്കും .വലിയ സങ്കീർണ്ണമായ സാങ്കേതിക വിദ്യകളോ ,  ടെക്‌നീഷ്യൻമാരോ ആവശ്യമില്ല എന്നുള്ളതും ഈ വ്യവസായത്തെ കൂടുതൽ സംരംഭക സൗഹൃദ വ്യവസായ  രംഗമാക്കി  മാറ്റുന്നു .


 മാർക്കറ്റിങ് 


അഗർബത്തികൾ  നമ്മുടെ നാട്ടിലെ ചില്ലറ വില്‌പനശാലകൾ മുതൽ മാളുകളിലും ഹൈപ്പർ മാർക്കറ്റിൽ വരെ ലഭ്യമാണ് .ഈ രംഗത്ത് മുന്തിയ ബ്രാന്റുകൾ ഒന്നു തന്നെ ഇല്ലാത്തതിനാൽ വലിയ മത്സരം നേരിടാതെ തന്നെ വിപണിയുറപ്പിക്കാം . നേരിട്ടുള്ള വിതരണമോ ,വിതരണക്കാർ വഴിയുള്ള വില്‌പന രീതിയോ തിരഞ്ഞെടുക്കാം .വലിയ ക്ഷേത്രങ്ങളും മറ്റുമായി ഒരു സപ്ലൈ കരാർ ഉണ്ടാകുന്നതും മാർക്കറ്റിങ്ങിനെ സഹായിക്കും .പുതിയ ബ്രാന്റ്‌ എന്ന നിലയിൽ വില്‌പനക്കാരുടെ  കമ്മീഷൻ കൂടി നൽകിയും ,ഗുണമേന്മ ഉറപ്പുവരുത്തിയും മാർക്കറ്റ് പിടിച്ചെടുക്കാം ,

ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാം എന്നുള്ളത്‌ മാർക്കറ്റിങ് കൂടുതൽ എളുപ്പമാക്കുകയും ചെയുന്നു .


നിർമ്മാണരീതി

 

അഗർബത്തി നിർമ്മിക്കുന്നതിനുള്ള റെഡിമിക് സുകൾ  ഇന്ന് വിപണിയിൽ ലഭ്യമാണ് .ഓട്ടോമാറ്റിക് മെഷീൻ ഉപയോഗിച്ചുള്ള നിർമ്മാണത്തിൽ ഒരു ദിവസം 150 കി .ഗ്രാം വരെ നിർമ്മിക്കാൻ സാധിക്കും .മെഷീന്റെ ഹോപ്പറിൽ റെഡിമിക്‌സ് നിറച്ചതിനുശേഷം പ്രത്യേകമായുള്ള  ദ്വാരത്തിലൂടെ മുളചിന്തുകൾ  കടത്തിവിട്ടാണ് സെമിഓട്ടോമാറ്റിക് മെഷീനിൽ റെഡിമിക്‌സ് നിറച്ച്  പ്രത്യേകമുള്ള ട്രേയിൽ 

             മുളചിന്തുകൾ നിറച്ചാൽ തനിയെ അഗർബത്തികൾ പുറത്തുവരും .ഈ  അഗർബത്തികൾ ഉണക്കിയതിനുശേഷം സുഗന്ധം പകർന്ന് വില്‌പനയ്‌ക്ക്  തയാറാക്കാം .അറക്കപ്പൊടി ,കരിപ്പൊടി ,പശ തുടങ്ങിയവ ചേർത്താണ് റെഡിമിക്‌സുകൾൾ തയാറാക്കുന്നത് സ്വന്തം മിക്‌സർ     

മെഷീനുണ്ടെകിൽ  മിക്‌സുകളും സ്വന്തം യൂണിറ്റിൽ  തന്നെ തയാർ ചെയാം . മുളചിന്തുകൾ പുറമെ നിന്ന് വാങ്ങുന്നത്  തന്നെയാണ് ഉത്തമം .സുഗന്ധങ്ങൾ   തിരഞ്ഞെടുക്കുന്പോൾ  ജനങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന  സുഗന്ധം ഏതെന്ന്‌ മനസ്സിലാക്കി നിർമ്മാണം നടത്തുന്നത്ത് നന്നായിരിക്കും .  പ്രത്യേകതരം ആവശ്യങ്ങൾക്ക് അനുഗുണമായ സുഗന്ധം പകരുന്ന തരത്തിൽ തരം തിരിച്ചുള്ള നിർമാണവും   നന്നായിരിക്കും. വിപണിയിൽ ലഭ്യമായ സുഗന്ധങ്ങൾ നേർപ്പിച്ച് വേമം അഗർബത്തികളിൽ ഉപയോഗിക്കാൻ .

               സുഗന്ധം പകർന്ന  അഗർബത്തികൾ ബട്ടർപേപ്പർ കവറുകളിലാക്കി സീൽ ചെയ്‌ത്‌  സുഗന്ധം നഷ്ടപ്പെടാതെ സൂക്ഷിക്കാം .പിന്നീട് മൾട്ടികളറിൽ പ്രിന്റ് ചെയ്‌ത പേപ്പർ കവറുകളിലാക്കി വില്‌പന നടത്താം.

 

മൂലധന നിക്ഷേപം

 

 1.  അഗർബത്തി നിർമ്മാണ യന്ത്രം                                           =1,35,000.00

 2.പ്രവർത്തന ഉപകരണങ്ങൾ,  അനുബന്ധസ സാമഗ്രികൾ          = 25,000.00

 4.    പ്രവർത്തന മൂലധനം                                                           =50,000.00


           ആകെ                                                                          =2,10,000.00


പ്രവർത്തന ചെലവുകൾ 

(ഒരു  ദിവസം 100 കി .ഗ്രാം ചന്ദനത്തിരികൾ  ഉല് പാദിപ്പിക്കുന്നതിന്റെ  വരവ് ചിലവ് കണക്ക്‌ )


ചിലവ് 


1.റെഡിമിക്‌സ് 100 * 20 .00                   =        2000.00

2. മുളചിന്തുകൾ,പെർഫ്യൂം                    =.        1500.00

3. തൊഴിലാളീ വേതനം                          =.        1000.00

4. ഇലക്ട്രിസിറ്റി           =            100.00

5. പായ്‌ക്കിംഗ്  ചാർജ്ജ് 5000*2.50         =        12500.00

6. ഭരണചിലവുകൾ & മാർക്കറ്റിംഗ്            =            2000.00

            ആകെ ചിലവ്        =20,100.00

വരവ് 


(100 കിലോഗ്രാമിൽ നിന്നും 20 എണ്ണം വീതമുള്ള 5000 പായ്‌ക്കറ്റുകൾ ലഭിക്കും )

1.MRP 5000 *10 .00 =50,000.00

2.30 % കമ്മീഷൻ കിഴിച്ച്‌

         ഉല് പാദകന്  ലഭിക്കുന്നത്  5000 *7.00 =35,000.00


പ്രതിദിനലാഭം


വരവ്      =35,000.00

ചിലവ്    =20,100.00

ലാഭം      =14,900.00


പരിശീലനം 


 അഗർബത്തി നിർമ്മാണത്തിലും  സൂക്ഷിക്കുന്നതിലും മാർക്കറ്റിംഗിലും  പാരന്പര്യ രീതികളിൽ നിന്നും വ്യത്യസ്ഥമായി ശാസ്‌ത്രീയ പരിശീലനം നേടുന്നത് സംരംഭത്തിന്റെ വിജയത്തിനു സഹായിക്കും 

കാർഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായങ്ങൾക്കുള്ള ഇൻക്യൂബേഷൻ സെന്ററായി അഗ്രോപാർക്കിൽ   ശാസ്‌ത്രീയ  പരിശീലനം ലഭിക്കുന്നതാണ് .കൂടാതെ യന്ത്രസാമഗ്രികളുടെ നിർമ്മാതാക്കളെ ബന്ധപ്പെടുത്തുന്നതിനും അസംസ് കൃത  വസ്‌തുക്കൾ ശേഖരിക്കുന്നതിനുള്ള സഹായങ്ങളും ലഭ്യമാണ് 

  

ലൈസൻസ് - സബ്‌സിഡി 


ഉദ്യോഗ് ആധാർ, ഗുഡ്സ് സർവീസ് ടാക്‌സ് തുടങ്ങിയ ലൈസൻസുകൾ നേടണം.സ്ഥിര മൂലധന നിക്ഷേപത്തിന് അനുബന്ധമായി വ്യവസായ വകുപ്പിൽ നിന്ന് സബ്‌സിഡി ലഭിക്കും.               

  

   

Post your enquiry

Your email address will not be published.