Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

Projects

A4 പേപ്പർ നിർമ്മാണം ( A4 Paper Sheet Manufacturing )

Project

A4 പേപ്പർ നിർമ്മാണം ( A4 Paper Sheet Manufacturing )


ഓഫീസുകളിലുംഫോട്ടോ കോപ്പി സെന്ററുകളിലും എല്ലാം പ്രിൻറ് എടുക്കുന്നതിന് 80 GSM വരുന്ന A4 പേപ്പറുകളാണ് ഉപയോഗിക്കുന്നത്.ഉപയോഗം പരിഗണിച്ചാൽ കേരളത്തിൽ വലിയ വിപണിയാണ് A4 പേപ്പറിന്റേത്.ടി വിപണിയുടെ ഭൂരിഭാഗവും അന്യസംസ്ഥാന നിർമ്മാതാക്കളാണ് കൈയാളുന്നത്. വലിയ സാങ്കേതിക വിദ്യകൾ ആവശ്യമില്ലാത്ത ഈ വ്യവസായത്തിന് കേരളത്തിൽ വലിയ സാധ്യതയുണ്ട്.

5 ലക്ഷം രൂപയിൽ ആരംഭിക്കാം A4 പേപ്പർ നിർമ്മാണം 


സംരംഭക വാർഷാചരണത്തിലൂടെ രൂപപ്പെട്ട സംരംഭക സൗഹൃദ  സാമൂഹീക അന്തരീക്ഷം കേരളത്തിൽ ചെറുകിട വ്യവസായരംഗത്തിന് പുത്തൻ ഉണർവ് പകർന്നു. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനങ്ങളിൽ നിന്ന് നാം വാങ്ങി ഉപയോഗിക്കുന്ന ഉല്‌പന്നങ്ങളിൽ കേരളത്തിൽ തന്നെ നിർമ്മിക്കാവുന്ന നിരവധി ഉല്‌പന്നങ്ങളുണ്ട്. സംരംഭക വർഷത്തിൽ രൂപപ്പെട്ട സംരംഭകത്വ ഉണർവ് നിലനിർത്തിയാൽ ഇത്തരം പല ഉല്പന്നങ്ങളും കേരളത്തിൽ തന്നെ നിർമ്മിക്കാനാവും. ഉല്പാദനരംഗത്ത് കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്നത് തൊഴിൽ രംഗത്തും  സന്പദ് വ്യവസ്ഥയിലും കൂടുതൽ  ഉണർവ് പ്രധാനം ചെയ്‌യും. കേരളത്തിൽ ധാരാളമായി വിപണിയുള്ളതും അന്യസംസ്ഥാനങ്ങൾക്ക് നിർമ്മാണ കുത്തകയുള്ളതുമായ ചെറുകിട ഉൽപ്പാദന സംരംഭങ്ങൾ നവ സംരംഭകർക്ക് തിരഞ്ഞെടുക്കാനാകും.അവയിൽ അസംസ്‌കൃത വസ്‌തുക്കളുടെ സുലഭമായ ലഭ്യത ഉറപ്പാക്കണം.

കേരളത്തിൽ ഉല്‌പാദകർ കുറവുള്ള ഒരു ലാഭകരമായ വിപണിയിൽ ആവശ്യകതയുള്ള  സംരംഭമാണ് A4 പേപ്പറിന്റെ നിർമ്മാണം.


A4 പേപ്പർ

 

ഓഫീസുകളിലുംഫോട്ടോ കോപ്പി സെന്ററുകളിലും എല്ലാം പ്രിൻറ് എടുക്കുന്നതിന് 80 GSM വരുന്ന A4 പേപ്പറുകളാണ് ഉപയോഗിക്കുന്നത്.ഉപയോഗം പരിഗണിച്ചാൽ കേരളത്തിൽ വലിയ വിപണിയാണ് A4 പേപ്പറിന്റേത്.ടി വിപണിയുടെ ഭൂരിഭാഗവും അന്യസംസ്ഥാന നിർമ്മാതാക്കളാണ് കൈയാളുന്നത്. വലിയ സാങ്കേതിക വിദ്യകൾ ആവശ്യമില്ലാത്ത ഈ വ്യവസായത്തിന് കേരളത്തിൽ വലിയ സാധ്യതയുണ്ട്.

ബോണ്ട് പേപ്പറുകൾ എന്ന് പൊതുവേ അറിയപ്പെടുന്ന പേപ്പറുകൾ A4,A3 സൈസുകളിൽ ധാരാളമായി വിറ്റഴിയുന്നു.


സാധ്യതകൾ 


കേരളത്തിൽ ഉല്‌പാദകരുടെ എണ്ണം കുറവാണ് എന്നതും എന്നാൽ ധാരാളം വിപണിയുണ്ട് എന്നതുമാണ് ടി വ്യവസായത്തിന്റെ സാധ്യത.കുറഞ്ഞ മുതൽമുടക്കിൽ 4.5 ലക്ഷം രൂപക്ക് യന്ത്രം സ്ഥാപിക്കാം.1000 സ്‌ക്വയർ ഫീറ്റ് സ്ഥല സൗകര്യത്തിൽ ടി വ്യവസായം ആരംഭിക്കാൻ കഴിയും.


മാർക്കറ്റിങ്


വിതരണക്കാരെ നിയമിച്ച് കേരളത്തിലാകെ മാർക്കറ്റ് ചെയ്‌യാൻ സാധിക്കും.നിലവിലുള്ള വിതരണക്കാർ പൂർണ്ണമായും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പേപ്പറുകളാണ് വില്പന നടത്തുന്നത്.കൂടുതൽ ഉപയോഗമുള്ള സ്ഥാപനങ്ങൾക്ക് നേരിട്ട് സപ്ലൈ ചെയ്‌യാവുന്നതുമാണ്.ടെണ്ടർ നടപടി ക്രമങ്ങൾ പാലിച്ച് സർക്കാർ സപ്പ്ലൈക്കും സാധ്യതയുണ്ട്.ചെറുകിട സംരംഭം ആയിരുന്നാലും വിപണി സാധ്യതകൾ വലുതാണ്.


നിർമ്മാണ രീതി


80  GSM വരുന്ന പേപ്പർ റോളുകൾ A4 ഷീറ്റ് കട്ടിംഗ് യന്ത്രത്തിൽ ലോഡ് ചെയ്‌യുന്ന ജോലിയാണ് ആദ്യം.പിന്നീട് യന്ത്രത്തിന്റെ സ്പീഡ് ക്രമീകരിക്കും.തുടർന്ന് യന്ത്രം സ്വമേധയാ പ്രവർത്തിച്ച് പേപ്പർ റോളിനെ A4 ഷീറ്റുകളാക്കി മാറ്റും.ഒപ്പം തന്നെ പേപ്പറുകൾ എണ്ണുന്ന പക്രിയയും നടക്കും.500 എണ്ണം വീതമാണ് ഒരു ബണ്ടിലിൽ ഉണ്ടാവുക.അതുകൊണ്ട് തന്നെ 500 എണ്ണം കട്ട് ചെയ്ത് കഴിയുന്പോൾ അലാറം മുഴങ്ങും.തുടർന്ന് 

ടി ബണ്ടിൽ ലാമിനേറ്റഡ് കവറിംഗ് പേപ്പറുകൊണ്ട് പൊതിഞ്ഞ് പശ ഉപയോഗിച്ച് ഒട്ടിക്കും.മനുഷ്യാധ്വാനം വളരെ കുറവുള്ള സംരംഭക രീതിയാണ് 

A4 പേപ്പർ നിർമ്മാണം.രണ്ട് ജീവനക്കാരാണ് ആവശ്യം.


മൂലധന നിക്ഷേപം



A4 പേപ്പർ നിർമ്മാണ യന്ത്രം - 450000/-

അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ചിലവ് - 50000/- 

ആകെ - 500000/-


പ്രവർത്തന വരവ് ചിലവ് കണക്ക് 



ചിലവ് 



( പ്രതിദിനം 300 ബണ്ടിലുകൾ നിർമ്മിക്കാനുള്ള ചിലവ് )

പേപ്പർ റോൾ 655 kg * 107 = 70085/-

തൊഴിലാളികളുടെ വേതനം = 1000/-

പാക്കിങ് ഷീറ്റ്; പശ = 2000/-

ഇലക്ട്രിസിറ്റി അനുബന്ധ ചിലവുകൾ = 200/-

മാർക്കറ്റിങ് - 1000/-

ആകെ 74285/-


വരവ് 



(300 ബണ്ടിൽ വില്പന നടത്തുന്പോൾ ലഭിക്കുന്നത്)

300 * 290 = 87000/-


 ലാഭം

-------

 

87000 - 74285 =12715/-


പരിശീലനം



A4 പേപ്പർ നിർമ്മാണത്തിൽ വിദഗ്‌ദ പരിശീലനവും അഗ്രോപാർക്കിൽ നിന്ന് ലഭിക്കും - 0485-2999990 


ലൈസൻസ് - സബ്‌സിഡി 


ഉദ്യം രജിസ്‌ട്രേഷൻ, ജി എസ് ടി, കെ സ്വിഫ്റ്റ് എന്നിവ നേടി വ്യവസായം ആരംഭിക്കാം.പദ്ധതിയുടെ മുതൽ മുടക്കിന് ആനുപാതികമായി സബ്‌സിഡി ലഭിക്കും.

Post your enquiry

Your email address will not be published.