തെർമൽ പ്രോസസിംഗ് പ്രക്രിയയിലൂടെ കെമിക്കൽ കോട്ടിങ് നടത്തിയട്ടുള്ള ഫൈൻ പേപ്പറുകളാണ് തെർമൽ പേപ്പർ. തെർമൽ പേപ്പർ റീലുകളെ ചെറിയ റോളുകളാക്കി മാറ്റിയാണ് തെർമൽ പേപ്പർ റോളുകൾ നിർമിക്കുന്നത്. ആധുനിക കാലത്ത് പോർട്ടബിൾ പ്രിന്ററുകളുടെ ഉപയോഗം വർധിച്ച് വരുകയാണ്.എ ടി എം കൗണ്ടറുകൾ,കാർഡ് സ്വിപ്പിങ് മെഷീനുകൾ പോർട്ടബിൾ ട്രിക്കറ്റിംഗ് യന്ത്രങ്ങൾ,പെട്രോൾ പന്പുകൾ,സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് പ്രിന്റിങ് യന്ത്രങ്ങളിൽ എല്ലാം തെർമൽ പേപ്പറുകളാണ് ഉപയോഗിക്കുന്നത്.സാധാരണ പേപ്പറിനെക്കാൾ വേഗത്തിൽ പ്രിന്റ് ചെയ്യാൻ കഴിയും എന്നുള്ളതാണ് തെർമൽ പേപ്പറിന്റെ പ്രത്യേകത.മഷി സാധാരണ പേപ്പറിനെക്കാൾ വേഗത്തിൽ ഉണങ്ങുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.വിവിധ ഗുണ നിലവാരത്തിലുള്ള തെർമൽ പേപ്പറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.