Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

സംരംഭകത്വ സഹായ പദ്ധതികൾ

Our Services

സംരംഭകത്വത്തോട് പുറം തിരിഞ്ഞ് നിൽക്കുന്ന മനോഭാവം മാറി വരുന്ന സമയത്ത് യുവ തലമുറയെ കാർഷിക മൂല്യവർദ്ധിത-ഭക്ഷ്യ സംസ്‌ക്കരണ രംഗങ്ങളിലേക്ക് ആകർഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് വിവിധ ഗവേഷണ-വികസന പ്രസ്ഥാനങ്ങൾ വികസിപ്പിച്ചെടുത്ത വിവിധ മേഖലകളിലുള്ള ടെക്‌നോളജികൾ കാര്യക്ഷമമായും ഫലപ്രദമായും യുവസംരംഭകരിലേക്ക് എത്തിക്കുകയും വ്യാവസായിക അടിസ്ഥാനത്തിലുളള ഉത്പാദനത്തിന് പ്രാപ്‌തമാക്കുകയും ചെയ്യുനത്തിനുള്ള "ടെക്നോളജി ട്രാൻസ്ഫർ പ്ലാറ്റ്‌ഫോ"മായും അഗ്രോപാർക്ക്  പ്രവർത്തിക്കുന്നു.വിവിധ റിസർച്ച് ഓർഗനൈസേഷനുകൾ വികസിപ്പിച്ചെടുത്ത 40 ൽ അധികം ടെക്നോളജികൾ ഇത്തരത്തിൽ കൈമാറ്റത്തിന് തയാറായിട്ടുണ്ട്‌.സംരംഭകരെ സംബന്ധിച്ച് ഉല്പന്നങ്ങളുടെ നിർമാണത്തിന് സാങ്കേതിക വിദ്യയും പരിശീലനവും അന്വേഷിച്ച് അലയേണ്ടതില്ല എന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്.

സാങ്കേതിക വിദ്യയും പരിശീലനവും സ്വായത്തമാക്കിയവർക്ക് വ്യവസായം ആരംഭിക്കുന്നതിനുള്ള സ്ഥലസൗകര്യവും,അടിസ്ഥാന സൗകര്യങ്ങളായ വെള്ളം,വൈദ്യുതി എന്നിവയും അഗ്രോപാർക്കിന്റെ മൈക്രോ ഇൻഡസ്‌ട്രിയൽ ഹബ്ബുകളിൽ ലഭിക്കും. 16,000 ചതുരശ്ര അടി സ്ഥലം തളിക്കുളത്ത് ഇത്തരത്തിൽ സംരംഭകർക്കായി തയാറാക്കിട്ടുണ്ട്.

മെഷീനറികൾ ,പായ്ക്ക്കിംങ് മെറ്റിരിയൽസ് എന്നിവ സുഗമമായി നേടിയെടുക്കുന്നതിനും ആവശ്യമായ സഹായം അഗ്രോപാർക്ക് എംപാനൽ ചെയ്‌തിട്ടുള്ള സർവീസ് പ്രൊപ്രൈറ്റർമാരായ കന്പനികൾ വഴി സംരംഭകർക്ക് നേരിട്ട് ലഭിക്കുന്നതാണ്.ഇതുമൂലം ഇടനിലക്കാരെ ഒഴിവാക്കുന്നതിനും വിപണി വിലയിലും കുറഞ്ഞ നിരക്കിൽ മെഷീനറികളും സർവീസിങ്ങും നേടിയെടുക്കുന്നതിനും നവസംരംഭകർക്ക് സാധിക്കുന്നു.വിവിധ ബാങ്കുകളിൽ നിന്നും വ്യവസായത്തിന് ആവശ്യമായ പ്രൊജക്റ്റ് റിപ്പോർട്ടുകളും സാങ്കേതിക സഹായവും അഗ്രോപാർക്ക് നൽകുന്നതാണ്.അഗ്രോപാർക്ക് വഴി ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുന്നതിലൂടെ അപരിചിതത്വവും വിവിധ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിലെ കാലതാമസവും ഒഴിവാക്കി വളരെ എളുപ്പത്തിൽ വായ്പ നേടിയെടുക്കുന്നതിന് സംരംഭകന് സാധിക്കുന്നു.വായ്പകളുടെ വിനിയോഗം സംബന്ധിച്ച് അഗ്രോപാർക്കിന്റെ കർശന മേൽനോട്ടം ഉള്ളതിനാൽ പണം വകമാറ്റി ചിലവഴിക്കപ്പെടുന്നത് ഒഴിവാകുകയും കൃത്യമായ തിരിച്ചടവിന്‌ സംരഭകനെ പ്രാപ്തനാക്കുകയും ചെയ്‌യുന്നു.

വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ ലൈസൻസുകൾ,രജിസ്‌ട്രേഷനുകൾ എന്നിവയെ സംബന്ധിച്ചും,അവ നേടിയെടുക്കേണ്ട  വിവിധ ഡിപ്പാർട്മെന്റുകളെക്കുറിച്ചും ലൈസൻസുകൾ ലഭിക്കാൻ സമർപ്പിക്കേണ്ട രേഖകളെക്കുറിച്ചും ആവശ്യമായ പൂർണ്ണ 

വിവരങ്ങൾ സംരംഭകന് അഗ്രോപാർക്കിൽ നിന്ന് ലഭിക്കുന്നതിനോടൊപ്പം ഇത്തരം എജൻസികളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനവും ലഭിക്കുന്നു. ഇത്തരത്തിൽ ഒരു സംരംഭം ആരംഭിക്കുന്നതിന് വേണ്ടി അടിസ്ഥാന ഘടകങ്ങളെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി നൽകുന്നതിനാൽ സംരംഭകരെ സംബന്ധിച്ച് പല വാതിലുകൾ തേടി അലയേണ്ടതില്ല.ഇതിലൊക്കെ തന്നെ അഗ്രോപാർക്ക് കാർഷിക-ഭക്ഷ്യ സംസ്‌ക്കരണ സംരംഭകത്വത്തിലെ ഒരു വിസ്മയമാണ്‌.

നവ സംരംഭകർ നേരിടുന്ന പ്രധാന വെല്ലുവിളി ഉല്പന്നങ്ങളുടെ മാർക്കറ്റി൦ഗ്  ആണ്. അഗ്രോപാർക്കിൽ ഒരുക്കിയിട്ടുള്ള പൊതുവായ മാർക്കറ്റിങ് സംവിധാനം ചെറുകിട സംരംഭകർക്ക് ആരംഭദിശയിൽ വലിയ അനുഗ്രഹമാണ്.കൂടാതെ പത്രമാധ്യമങ്ങൾ,ചാനലുകളിലെ കാർഷിക അധിഷ്ഠിത പരിപാടികൾ എന്നിവ വഴിയും നവ സംരംഭകർക്ക് പ്രൊമോഷനുകൾ നൽകുന്നു.വലിയ എക്സിബിഷനുകളിൽ പങ്കെടുക്കുന്നത് സാധാരണ സംരംഭകനെ സംബന്ധിച്ച് വളരെ ചിലവേറിയതാണ്. എന്നാൽ അഗ്രോപാർക്ക് സ്റ്റാളുകൾ വഴി കുറഞ്ഞ ചിലവിൽ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും, വിറ്റഴിക്കുന്നതിനും ചെറുകിട സംരംഭകർക്ക് പോലും സാധ്യമാകുന്നു.കൂടാതെ അഗ്രോപാർക്കിലുള്ള വിവിധ ബയർ-സെല്ലർ മീറ്റിങ്ങുകൾ  വഴി ഉത്പാദകന് വ്യാപാരിയുമയി നേരിട്ട് ഇടപഴകുന്നതിനും വിലനിർണ്ണയം സുതാര്യമാക്കുന്നതിനും കഴിയുന്നു. കാർഷിക മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിലും ഭക്ഷ്യ സംസ്കരണത്തിലും വളരെ പ്രാധാന്യം അർഹിക്കുന്ന ഉത്പന്നങ്ങളുടെ ക്വാളിറ്റി ടെസ്റ്റിംഗ്,ഷെൽഫ് ലൈഫ്,ന്യൂട്രിഷൻസ്, മൈക്രോബിയോളജി അടക്കം ഗുണമേന്മ ടെസ്റ്റുകൾ പലതും ചിലവേറിയാതെയാണെങ്കിലും കൃത്യമായ ഗൈഡിലൈനുകളോടൊപ്പം അഗ്രോപാർക്കുമായി കരാറിലേർപ്പെട്ടിട്ടുള്ള അക്രഡിറ്റഡ് ടെസ്റ്റിംഗ് ലാബുകൾ വഴി കുറഞ്ഞ ചിലവിൽ ഗുണമേന്മയേറെസ്റ്റുകൾ നടത്തുന്നതിനുള്ള  സൗകര്യം അഗ്രോപാർക്കിൽ ഒരുക്കിയിട്ടുണ്ട്.

ആകർഷകമായ മറ്റൊന്ന് കാർഷിക മൂല്യവർധിത ഉത്പന്നനിര്മാണ മേഖലയിലും ഭക്ഷ്യസംസ്കരണ രംഗത്തും അനുബന്ധ മേഖലകളിലും സാങ്കേതിക പരിജ്ഞാനം ആർജിച്ച വിദഗ്ധരുടെ സേവനം നവ സംരംഭകർക്ക് ആർജിക്കാൻ കഴിയുന്നു എന്നുള്ളതാണ്.കൂടാതെ വ്യവസായ-മാനേജ്മെന്റ് രംഗങ്ങളിൽ തിളക്കമാർന്ന വിജയം വരിച്ച വ്യക്തികളുടെ മെന്ററിംങും ലഭിക്കുന്നു.തുടക്കക്കാർ നടന്നു കയറുന്ന വഴികളിൽ കാലിടറാതിരിക്കാൻ മുൻപേ നടന്നവരുടെ കൈത്താങ്ങൽ  നൽകുന്നതിനും വിവിധ സ്ഥാപനങ്ങൾ വഴി ലഭ്യമാകുന്ന സബ്‌സിഡി സ്കീമുകൾ നേരിട്ട് നേടിയെടുക്കുന്നതിനുള്ള ഗൈഡ് ലൈനുകളും  അഗ്രോപാർക്  നൽകും. കൃത്യമായ വിവരങ്ങൾ വളരെ പെട്ടന്ന് ലഭ്യമാകുന്നതുമൂലം അഗ്രോപാർക്കിലെത്തുന്ന സംരംഭകർക്ക്   സാങ്കേതികവിദ്യ സാങ്കേതികവിദ്യ  ആർജ്ജിക്കൽ, വായ്‌പ, ലൈസൻസി൦ഗ്, സബ്‌സിഡി, രജിസ്‌ട്രേഷൻസ്  എന്നിവയ്ക്കെല്ലാമായി വേണ്ടി വരുന്ന  സമയനഷ്ടവും,  സാങ്കേതികവിദ്യ  ആർജ്ജിക്കൽ, വായ്‌പ, ലൈസൻസി൦ഗ്, സബ്‌സിഡി, രജിസ്‌ട്രേഷൻസ്  എന്നിവയ്ക്കെല്ലാമായി വേണ്ടി വരുന്ന  സമയനഷ്ടവും,  പണനഷ്ടവും കുറക്കുന്നതിനും ഫലപ്രദമായും വേഗത്തിലും വ്യവസായം ആരംഭിക്കുന്നതിനും കഴിയുന്നു.

ബാർക്കോഡ്,ക്യയൂ-ആർ കോഡ് തുടങ്ങിയ സ്റ്റാൻഡേഡൈസേഷൻ ചിഹ്നങ്ങളും അഗ്രോപാർക്ക് നൽകും.സംരംഭകന്റെ നൂതന കണ്ടുപിടുത്തങ്ങൾക്ക് പേറ്റന്റ് നേടുന്നതിനും ബ്രാൻഡ് നെയിമുള്ള ട്രേഡ് മാർക്ക് രജിസ്‌ട്രേഷൻ ലഭിക്കുന്നതിനുള്ള സർവീസുകളും അഗ്രോപാർക്ക് നൽകി വരുന്നു.

ഖാദി-കൈത്തറി,ടൂറിസം,ഫാമിംഗ്,ഹൈടെക് ഫാമിംഗ്,ജൈവവളങ്ങളുടേയും,ജൈവകീടനാശിനികളുടേയും,നിർമ്മാണം,കാർഷിക ഉപകരണങ്ങൾ,മത്സ്യ സംസ്‌ക്കരണം,നാളീകേര ഉല്‌പനങ്ങളുടെ നിർമ്മാണം,കയറും കയറുല്‌പ്പന്നങ്ങളും,കളിമൺ ഉപകരണങ്ങളുടെ നിർമ്മാണം ,മാംസ സംസ്‌ക്കരണം,നാടൻ കൈത്തൊഴിൽ,പരമ്പരാഗത തൊഴിൽ മേഖലകളുടെ വികസനം,സുഗന്ധ വ്യഞ്ജനങ്ങൾ,ഉല്‌പനങ്ങളുടെ റീ പായ്കിംഗ്  തുടങ്ങിയ മേഖലകളിൽ നിന്നെല്ലാം സംരംഭകരെ വളർത്തിയെടുക്കുന്നതിനുള്ള പദ്ധതികൾക്കും അഗ്രോപാർക്ക് രൂപം നൽകിയിട്ടുണ്ട് .

കേരളത്തിലെ ആദ്യ ഗ്രാമീണ ഐ.ടി പാർക്കായ ടെക്‌നോലോഡ്ജിൻറെ അഭൂതപൂർവമായ വിജയത്തിനു ശേഷമാണ് ടെക്‌നോലോഡ്ജ് മാനേജ്മെന്റിന്റെ നേതൃത്ത്വത്തിൽ തന്നെ പിറവത്ത് അഗ്രോപാർക്കിന് തുടക്കമിട്ടത്. ടെക്‌നോലോഡ്‌ജും അഗ്രോപാർക്കും ചേർന്ന് സംരംഭകത്വം നൂറുമേനി വിളയുന്ന മണ്ണായി പിറവത്തെ മാറ്റിയെടുക്കുന്നു. ഗ്രാമീണ മേഖലയിൽ ഈ പ്രസ്ഥാനങ്ങൾ സൃഷ്ടിച്ച തൊഴിൽ വർദ്ധനവ് 300 ൽ അധികമാണ്.

Top