Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767അഗ്രോപാർക്ക് - ചെറുകിട സംരംഭകർക്ക് വഴികാട്ടി
കേരളത്തിൽ കാർഷിക-ഭക്ഷ്യ സംസ്‌കരണരംഗത്തും ചെറുകിട വ്യവസായരംഗത്തും സംരംഭകത്വ വികസനവും തൊഴിൽ വർദ്ധനവും ലക്ഷ്യമിട്ട് 2014 മുതൽ പ്രവർത്തിച്ച് വരുന്ന ഇൻക്യൂബേഷൻ സെന്റെറാണ് അഗ്രോപാർക്ക്.2018 മുതൽ കേരളം അഗ്രോപാർക്ക് ഇൻഡസ്‌ട്രിയൽ ഫൌണ്ടേഷൻ എന്ന പേരിൽ സെക്ഷൻ -8 നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനായാണ് നിലവിൽ പ്രവർത്തിച്ചു വരുന്നത്.
കേരളത്തിൽ സംരംഭകത്വ സൗഹൃദ ആവാസ വ്യവസ്‌ഥ വളർത്തുകയും ചെറുകിടാ സംരംഭങ്ങളിലൂടെയും കുടുംബസംരംഭങ്ങളിലൂടെയും സുസ്‌ഥിര സബദ് വ്യവസ്‌ഥയും തൊഴിൽ അവസരങ്ങളും ഒരുക്കി നൽകുന്നതിനുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് അഗ്രോപാർക്ക് നടപ്പിലാക്കി വരുന്നത്. 9 വർഷക്കാലത്തെ പ്രവർത്തനം പിന്നീടുബോൾ, കേരളം, ആന്ധ്രാപ്രദേശ്, കർണ്ണാടക, തമിഴ്‌നാട്,തെലുങ്കാനാ എന്നി സംസ്ഥാനങ്ങളിൽ നിന്നടക്കം 18000 ൽ അധികം സംരംഭകർക്ക് പരിശീലനം നൽകുന്നതിനും, കേരളത്തിൽ 3516 ചെറുകിട-കുടുംബ സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ഒരുക്കി നൽകുന്നതിനും സാധിച്ചു.സംരംഭകത്വ വികസനത്തിന് ഉതകുന്ന നിരവധി പ്രോഗ്രാമുകൾ അഗ്രോപാർക്ക് നടപ്പാക്കി വരുന്നു.
വ്യവസായ പരിശീലനങ്ങൾ
വ്യവസായങ്ങൾ ആരംഭിക്കുന്ന സംരംഭകക്ക് വ്യവസായിക അടിസ്ഥാനത്തിലുള്ള പരിശീലനം ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. ലൈസൻസുകൾ, നിർമ്മാണരീതികൾ, യന്ത്രങ്ങളുടെ പ്രവർത്തനം, പാക്കേജിംഗ് രീതികൾ, പായ്‌ക്കിംഗ് മെറ്റിരിയൽ, സംരംഭത്തിന്റെ മുതൽമുടക്ക്, വായ്‌പ സംവിധാനങ്ങൾ, പാക്കേജിംഗ് റൂൾസ്, ടാക്‌സ്, മാർക്കറ്റിങ് രീതികൾ, അസംസ്‌കൃത വസ്‌തുക്കൾ, അവയുടെ ലഭ്യത തുടങ്ങി ഒരു സംരഭം ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്നതാണ് അഗ്രോപാർക്കിലുള്ള വ്യവസായ പരിശീലനങ്ങൾ.
വിദഗ്‌ധരായ 60 ൽ അധികം ഫാക്കൽറ്റികളാണ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത്. തുടർന്ന് ടി വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള യന്ത്രങ്ങൾക്കും ഒരു വർഷത്തോളം ബാക്ക് സപ്പോർട്ടും അഗ്രോപാർക്കിൽനിന്ന് ലഭിക്കും. ഒരു വ്യവസായം ആരംഭിച്ച് ശൈശവ ദിശ പിന്നിടുന്നതുവരെ അഗ്രോപാർക്കിലെ വിദഗ്‌ധരുടെ കൈത്താങ്ങലുകൾ സംരംഭകനു ലഭിക്കും. കേരളത്തിലെ വിവിധ ഗവേഷണ വികസന സ്ഥാപനങ്ങളുമായി സഹകരിച്ചും വ്യവസായ പരിശീലനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അഗ്രോപാർക്കിന്റെ സംരംഭകത്വ വികസന പരിപാടികളുടെ ഭാഗമായുള്ള സെമിനാറുകളും വർക്ക്ഷോപ്പുകളും എല്ലാ ജില്ലകളിലും സംഘടിപ്പിച്ചുവരുന്നു.
ട്രയൽ പ്രൊഡക്ഷൻ ഫെസിലിറ്റി
അഗ്രോപാർക്കിൽ ആശയങ്ങളുമായി എത്തുന്ന സംരംഭകർക്ക് സ്വന്തം നിലയിൽ വലിയ മുതൽ മുടക്ക് നടത്തി ഒരു സംരംഭം ആരംഭിക്കുന്നതിന് മുൻപ് സംരംഭകരുടെ ആശയങ്ങൾക്ക് വിപണിയിൽ സ്വീകരിതയുണ്ടോ,ഗുണമേന്മഗുണ്ടോ,ഉല്പാദനക്ഷമമാണോ, വയബിൾ പ്രൊജെക്ട് ആണോ,ബ്രേക്ക് ഈവൻ എത്താൻ എത്രനാൾ വേണ്ടിവരും, സാങ്കേതികവിദ്യ പര്യാപ്‌തമാണോ, അസംസ്‌കൃത വസ്‌തുക്കൾ ലഭ്യമാണോ,ഷെൽഫ് ലൈഫ് പര്യാപ്‌തമാണോ,തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുനത്തിനായി സംരംഭകർക്ക് "ട്രയൽ പ്രൊഡക്ഷൻ ഫെസിലിറ്റി"പാർക്കിൽ നിന്ന് ലഭിക്കുന്നതാണ്. ഇതും മൂലം വലിയ മുതൽ മുടക്ക് നടത്തിയതിനുശേഷം ഇത്തരത്തിലുള്ള പ്രതിസന്ധികളിൽ അകപ്പെടുന്നതിൽ നിന്നും സംരംഭകർക്ക് മോചനം ലഭിക്കുന്നു. അതോടൊപ്പം ട്രയൽ പ്രൊഡക്ഷനും വിപണനവും നടത്തുന്നതിലൂടെ ഗുണമേന്മയും,സ്വീകാര്യതയും,വില നിർണ്ണയവും പഠിച്ച് കൊമേഴ് സ്യ ൽ ഉല്പാദനവും വിപണനവും ക്രമപ്പെടുത്തുന്നതിന് സഹായിക്കുന്നു.സംരംഭകനെ സംബന്ധിച്ച് ആദ്യഘട്ടത്തിൽ തന്നെയുള്ളവൻ നഷ്‌ടങ്ങൾ ഒഴുവാക്കാനും ഇതുമൂലം സാധിക്കുന്നു.
സൗജന്യ എം.എസ്.എം.ഇ ക്ലിനിക്
കേരളത്തിലെ ചെറുകിട വ്യവസായ മേഖലയിൽ സംരംഭകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൃത്യമായ മാർഗ്ഗനിർദേശങ്ങളുടെ അഭാവം. ഇതുമൂലം പലപ്പോഴും സംരംഭകർക്ക് ധാരാളം പണം അനാവശ്യമായി ചിലവഴിക്കേണ്ടി വരുന്നു. പുതിയ സംരംഭകർക്ക് അനാവശ്യമായ നഷ്ടങ്ങൾ ഒഴിവാക്കി ഒരു സംരംഭം പടുത്തുയർത്തുന്നതിനും നിലവിലുള്ള സംരംഭകർക്ക് സംരംഭകങ്ങളുടെ പോരായ്‌മകൾ പരിഹരിക്കുന്നതിനുമുള്ള വിദഗ്‌ധരുടെ സേവനമാണ് സൗജന്യ എം.എസ്.എം.ഇ ക്ലിനിക് വഴി ലഭിക്കുന്നത്. വ്യവസായത്തിന്റെ വിവിധ മേഖലകളിൽ വിദഗ്‌ധരായവരെ നേരിൽ കണ്ട് പ്രശ്നങ്ങൾ അവതരിപ്പിച്ച് പരിഹാരം തേടുന്നതിനുള്ള അവസരമാണ് എം.എസ്. എം.ഇ ക്ലിനിക്.പ്രധാനമായും സംസ്‌കരണം, പ്രിസർവേഷൻ, പാക്കേജിംഗ്, ടെസ്റ്റിംഗ്, ബ്രാന്റിംഗ് എന്നിവയിൽ നിലവിലുള്ള ചെറുകിട സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള പൊതുവേദിയാണ് MSME ക്ലിനിക്. പരിചയസന്പന്നരായ വിദഗ്ദ്ധരുടെ പാനലാണ് പരിഹാരങ്ങൾ നിർദ്ദേശിക്കുന്നത്. എല്ലാ മാസത്തിലും രണ്ടാം ശനിയാഴ്ച്ചകളിലാണ് MSME ക്ലിനിക് നടത്തുന്നത്. 10 ദിവസം മുൻപ് പരിഹാരം തേടുന്ന പ്രശ്നങ്ങൾ കത്ത് മുഖേനയോ ഇ-മെയിൽ വഴിയോ അഗ്രോപാർക്കിൽ രജിസ്റ്റർ ചെയ്‌യേണ്ടതാണ്. ഈ സേവനം പൂർണ്ണമായും സൗജന്യമാണ്.
യന്ത്രങ്ങൾ
കാർഷിക - ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കും ആവശ്യമായ മെഷിനറികൾ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഏറ്റവും പുതിയ മോഡലുകളിൽ നിർമ്മിച്ച് നല്‌കുന്നു. സർവീസുകൾ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കുന്നു.
എൻ.ആർ.ഐ.ഇൻകുബേഷൻ സെൽ
വിദേശമലയാളികളെ സംബന്ധിച്ച് നാട്ടിലെത്തി വ്യവസായം ആരംഭിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ലൈസൻസുകൾ നേടിയെടുക്കുന്നതിനും സാങ്കേതികവിദ്യ ആർജിക്കുന്നതിനും വളരെ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ പലരും വ്യവസ്‌തിഥിയെ പഴിപറഞ്ഞ് മടങ്ങിപോകുകയാണ് പതിവ്.വിദേശമലയാളികൾക്ക് വ്യവസായങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനോടൊപ്പം സാങ്കേതികവിദ്യ മുതൽ വിപണി വരെ ഒരു കുടക്കീഴിൽ ഒരുക്കി നൽകുന്നതിനാൽ എൻ.ആർ.ഐ.ഇൻകുബേഷൻ സെല്ലും പ്രവർത്തിച്ചുവരുന്നു.
ടെക്നോളോജി കോമേഴ്‌സലൈസേഷൻ പ്ലാറ്റ്‌ഫോം
സാങ്കേതിക വിദ്യകളുടെ കൈമാറ്റത്തിന് വേണ്ടിയുള്ള പൊതുവേദിയാണ് ടെക്നോളോജി കോമേഴ്‌സലൈസേഷൻ പ്ലാറ്റ്‌ഫോം. വ്യവസായങ്ങളുടെ വിജയത്തിൽ സാങ്കേതിക വിദ്യയ്ക്ക് പ്രധാന പങ്കുണ്ട്. പ്രാദേശികമായി വിപണനം ചെയ്‌യപ്പെടുന്നതുമായ ഉത്പന്നങ്ങളുടെ സാങ്കേതികവിദ്യകൾ മറ്റു പ്രദേശങ്ങളിൽ സമാന വ്യവസായം ആരംഭിക്കാൻ താൽപര്യപ്പെടുന്ന സംരംഭകർക്ക് കൈമാറുന്നത് വഴി പുതിയ സംരംഭകർ പിറവിയെടുക്കുകയും അതുവഴി തൊഴിലവസരങ്ങൾ അടക്കമുള്ള സാന്പത്തിക മാറ്റം സൃഷ്ഠിക്കപ്പെടുകയും സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത സംരംഭകർക്ക് അവരുടെ സാങ്കേതികവിദ്യക്ക് വിലയും ലഭിക്കുന്നു. വ്യവസായം ആരംഭിക്കുന്നതിനു സാങ്കേതിക വിദ്യകൾ അന്യോഷിച്ചു നടക്കുന്നവർക്ക് എളുപ്പത്തിൽ വിജയസാധ്യതയുള്ള വ്യവസായത്തിന്റെ ഉടമയാവാനും സാധിക്കുന്നു. വിദഗ്‌ദ്ധ സമിതി സാങ്കേതികവിദ്യയുടെ വിവിധ വശങ്ങൾ വിലയിരുത്തി വിജയ സാധ്യത ഉറപ്പുവരുത്തിയതിനു ശേഷമാണ് മറ്റു സംഭരംഭകർക്ക് കൈമാറുന്നത്. ഇൻസ്റ്റിട്യൂട്ടുകളിൽ നിന്നും വ്യവസായ സംരംഭങ്ങളുടെ സാങ്കേതിക വിദ്യകൾ വാങ്ങിയവർക്ക് പിന്നീട് ആവശ്യമായി വരുന്ന പായ്ക്കിങ്, മാർക്കറ്റിംഗ്, ബ്രാൻഡിംഗ് തുടങ്ങിയ അനുബന്ധ സേവനങ്ങളും അഗ്രോപാർക്കിൽ നിന്നും ലഭിക്കുന്നു.
സംരംഭകത്വ സഹായ പദ്ധതികൾ
സംരംഭകത്വത്തോട് പുറം തിരിഞ്ഞ് നിൽക്കുന്ന മനോഭാവം മാറി വരുന്ന സമയത്ത് യുവ തലമുറയെ കാർഷിക മൂല്യവർദ്ധിത-ഭക്ഷ്യ സംസ്‌ക്കരണ രംഗങ്ങളിലേക്ക് ആകർഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് വിവിധ ഗവേഷണ-വികസന പ്രസ്ഥാനങ്ങൾ വികസിപ്പിച്ചെടുത്ത വിവിധ മേഖലകളിലുള്ള ടെക്‌നോളജികൾ കാര്യക്ഷമമായും ഫലപ്രദമായും യുവസംരംഭകരിലേക്ക് എത്തിക്കുകയും വ്യാവസായിക അടിസ്ഥാനത്തിലുളള ഉത്പാദനത്തിന് പ്രാപ്‌തമാക്കുകയും ചെയ്യുനത്തിനുള്ള "ടെക്നോളജി ട്രാൻസ്ഫർ പ്ലാറ്റ്‌ഫോ"മായും അഗ്രോപാർക്ക് പ്രവർത്തിക്കുന്നു.വിവിധ റിസർച്ച് ഓർഗനൈസേഷനുകൾ വികസിപ്പിച്ചെടുത്ത 40 ൽ അധികം ടെക്നോളജികൾ ഇത്തരത്തിൽ കൈമാറ്റത്തിന് തയാറായിട്ടുണ്ട്.സംരംഭകരെ സംബന്ധിച്ച് ഉല്പന്നങ്ങളുടെ നിർമാണത്തിന് സാങ്കേതിക വിദ്യയും പരിശീലനവും അന്വേഷിച്ച് അലയേണ്ടതില്ല എന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്.
സാങ്കേതിക വിദ്യയും പരിശീലനവും സ്വായത്തമാക്കിയവർക്ക് വ്യവസായം ആരംഭിക്കുന്നതിനുള്ള സ്ഥലസൗകര്യവും,അടിസ്ഥാന സൗകര്യങ്ങളായ വെള്ളം,വൈദ്യുതി എന്നിവയും അഗ്രോപാർക്കിന്റെ മൈക്രോ ഇൻഡസ്‌ട്രിയൽ ഹബ്ബുകളിൽ ലഭിക്കും. 16,000 ചതുരശ്ര അടി സ്ഥലം തളിക്കുളത്ത് ഇത്തരത്തിൽ സംരംഭകർക്കായി തയാറാക്കിട്ടുണ്ട്.
മെഷീനറികൾ ,പായ്ക്ക്കിംങ് മെറ്റിരിയൽസ് എന്നിവ സുഗമമായി നേടിയെടുക്കുന്നതിനും ആവശ്യമായ സഹായം അഗ്രോപാർക്ക് എംപാനൽ ചെയ്‌തിട്ടുള്ള സർവീസ് പ്രൊപ്രൈറ്റർമാരായ കന്പനികൾ വഴി സംരംഭകർക്ക് നേരിട്ട് ലഭിക്കുന്നതാണ്.ഇതുമൂലം ഇടനിലക്കാരെ ഒഴിവാക്കുന്നതിനും വിപണി വിലയിലും കുറഞ്ഞ നിരക്കിൽ മെഷീനറികളും സർവീസിങ്ങും നേടിയെടുക്കുന്നതിനും നവസംരംഭകർക്ക് സാധിക്കുന്നു.വിവിധ ബാങ്കുകളിൽ നിന്നും വ്യവസായത്തിന് ആവശ്യമായ പ്രൊജക്റ്റ് റിപ്പോർട്ടുകളും സാങ്കേതിക സഹായവും അഗ്രോപാർക്ക് നൽകുന്നതാണ്.അഗ്രോപാർക്ക് വഴി ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുന്നതിലൂടെ അപരിചിതത്വവും വിവിധ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിലെ കാലതാമസവും ഒഴിവാക്കി വളരെ എളുപ്പത്തിൽ വായ്പ നേടിയെടുക്കുന്നതിന് സംരംഭകന് സാധിക്കുന്നു.വായ്പകളുടെ വിനിയോഗം സംബന്ധിച്ച് അഗ്രോപാർക്കിന്റെ കർശന മേൽനോട്ടം ഉള്ളതിനാൽ പണം വകമാറ്റി ചിലവഴിക്കപ്പെടുന്നത് ഒഴിവാകുകയും കൃത്യമായ തിരിച്ചടവിന് സംരഭകനെ പ്രാപ്തനാക്കുകയും ചെയ്‌യുന്നു.
വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ ലൈസൻസുകൾ,രജിസ്‌ട്രേഷനുകൾ എന്നിവയെ സംബന്ധിച്ചും,അവ നേടിയെടുക്കേണ്ട വിവിധ ഡിപ്പാർട്മെന്റുകളെക്കുറിച്ചും ലൈസൻസുകൾ ലഭിക്കാൻ സമർപ്പിക്കേണ്ട രേഖകളെക്കുറിച്ചും ആവശ്യമായ പൂർണ്ണ
വിവരങ്ങൾ സംരംഭകന് അഗ്രോപാർക്കിൽ നിന്ന് ലഭിക്കുന്നതിനോടൊപ്പം ഇത്തരം എജൻസികളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനവും ലഭിക്കുന്നു. ഇത്തരത്തിൽ ഒരു സംരംഭം ആരംഭിക്കുന്നതിന് വേണ്ടി അടിസ്ഥാന ഘടകങ്ങളെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി നൽകുന്നതിനാൽ സംരംഭകരെ സംബന്ധിച്ച് പല വാതിലുകൾ തേടി അലയേണ്ടതില്ല.ഇതിലൊക്കെ തന്നെ അഗ്രോപാർക്ക് കാർഷിക-ഭക്ഷ്യ സംസ്‌ക്കരണ സംരംഭകത്വത്തിലെ ഒരു വിസ്മയമാണ്.
നവ സംരംഭകർ നേരിടുന്ന പ്രധാന വെല്ലുവിളി ഉല്പന്നങ്ങളുടെ മാർക്കറ്റി൦ഗ് ആണ്. അഗ്രോപാർക്കിൽ ഒരുക്കിയിട്ടുള്ള പൊതുവായ മാർക്കറ്റിങ് സംവിധാനം ചെറുകിട സംരംഭകർക്ക് ആരംഭദിശയിൽ വലിയ അനുഗ്രഹമാണ്.കൂടാതെ പത്രമാധ്യമങ്ങൾ,ചാനലുകളിലെ കാർഷിക അധിഷ്ഠിത പരിപാടികൾ എന്നിവ വഴിയും നവ സംരംഭകർക്ക് പ്രൊമോഷനുകൾ നൽകുന്നു.വലിയ എക്സിബിഷനുകളിൽ പങ്കെടുക്കുന്നത് സാധാരണ സംരംഭകനെ സംബന്ധിച്ച് വളരെ ചിലവേറിയതാണ്. എന്നാൽ അഗ്രോപാർക്ക് സ്റ്റാളുകൾ വഴി കുറഞ്ഞ ചിലവിൽ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും, വിറ്റഴിക്കുന്നതിനും ചെറുകിട സംരംഭകർക്ക് പോലും സാധ്യമാകുന്നു.കൂടാതെ അഗ്രോപാർക്കിലുള്ള വിവിധ ബയർ-സെല്ലർ മീറ്റിങ്ങുകൾ വഴി ഉത്പാദകന് വ്യാപാരിയുമയി നേരിട്ട് ഇടപഴകുന്നതിനും വിലനിർണ്ണയം സുതാര്യമാക്കുന്നതിനും കഴിയുന്നു. കാർഷിക മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിലും ഭക്ഷ്യ സംസ്കരണത്തിലും വളരെ പ്രാധാന്യം അർഹിക്കുന്ന ഉത്പന്നങ്ങളുടെ ക്വാളിറ്റി ടെസ്റ്റിംഗ്,ഷെൽഫ് ലൈഫ്,ന്യൂട്രിഷൻസ്, മൈക്രോബിയോളജി അടക്കം ഗുണമേന്മ ടെസ്റ്റുകൾ പലതും ചിലവേറിയാതെയാണെങ്കിലും കൃത്യമായ ഗൈഡിലൈനുകളോടൊപ്പം അഗ്രോപാർക്കുമായി കരാറിലേർപ്പെട്ടിട്ടുള്ള അക്രഡിറ്റഡ് ടെസ്റ്റിംഗ് ലാബുകൾ വഴി കുറഞ്ഞ ചിലവിൽ ഗുണമേന്മയേറെസ്റ്റുകൾ നടത്തുന്നതിനുള്ള സൗകര്യം അഗ്രോപാർക്കിൽ ഒരുക്കിയിട്ടുണ്ട്.
ആകർഷകമായ മറ്റൊന്ന് കാർഷിക മൂല്യവർധിത ഉത്പന്നനിര്മാണ മേഖലയിലും ഭക്ഷ്യസംസ്കരണ രംഗത്തും അനുബന്ധ മേഖലകളിലും സാങ്കേതിക പരിജ്ഞാനം ആർജിച്ച വിദഗ്ധരുടെ സേവനം നവ സംരംഭകർക്ക് ആർജിക്കാൻ കഴിയുന്നു എന്നുള്ളതാണ്.കൂടാതെ വ്യവസായ-മാനേജ്മെന്റ് രംഗങ്ങളിൽ തിളക്കമാർന്ന വിജയം വരിച്ച വ്യക്തികളുടെ മെന്ററിംങും ലഭിക്കുന്നു.തുടക്കക്കാർ നടന്നു കയറുന്ന വഴികളിൽ കാലിടറാതിരിക്കാൻ മുൻപേ നടന്നവരുടെ കൈത്താങ്ങൽ നൽകുന്നതിനും വിവിധ സ്ഥാപനങ്ങൾ വഴി ലഭ്യമാകുന്ന സബ്‌സിഡി സ്കീമുകൾ നേരിട്ട് നേടിയെടുക്കുന്നതിനുള്ള ഗൈഡ് ലൈനുകളും അഗ്രോപാർക് നൽകും. കൃത്യമായ വിവരങ്ങൾ വളരെ പെട്ടന്ന് ലഭ്യമാകുന്നതുമൂലം അഗ്രോപാർക്കിലെത്തുന്ന സംരംഭകർക്ക് സാങ്കേതികവിദ്യ സാങ്കേതികവിദ്യ ആർജ്ജിക്കൽ, വായ്‌പ, ലൈസൻസി൦ഗ്, സബ്‌സിഡി, രജിസ്‌ട്രേഷൻസ് എന്നിവയ്ക്കെല്ലാമായി വേണ്ടി വരുന്ന സമയനഷ്ടവും, സാങ്കേതികവിദ്യ ആർജ്ജിക്കൽ, വായ്‌പ, ലൈസൻസി൦ഗ്, സബ്‌സിഡി, രജിസ്‌ട്രേഷൻസ് എന്നിവയ്ക്കെല്ലാമായി വേണ്ടി വരുന്ന സമയനഷ്ടവും, പണനഷ്ടവും കുറക്കുന്നതിനും ഫലപ്രദമായും വേഗത്തിലും വ്യവസായം ആരംഭിക്കുന്നതിനും കഴിയുന്നു.
ബാർക്കോഡ്,ക്യയൂ-ആർ കോഡ് തുടങ്ങിയ സ്റ്റാൻഡേഡൈസേഷൻ ചിഹ്നങ്ങളും അഗ്രോപാർക്ക് നൽകും.സംരംഭകന്റെ നൂതന കണ്ടുപിടുത്തങ്ങൾക്ക് പേറ്റന്റ് നേടുന്നതിനും ബ്രാൻഡ് നെയിമുള്ള ട്രേഡ് മാർക്ക് രജിസ്‌ട്രേഷൻ ലഭിക്കുന്നതിനുള്ള സർവീസുകളും അഗ്രോപാർക്ക് നൽകി വരുന്നു.
ഖാദി-കൈത്തറി,ടൂറിസം,ഫാമിംഗ്,ഹൈടെക് ഫാമിംഗ്,ജൈവവളങ്ങളുടേയും,ജൈവകീടനാശിനികളുടേയും,നിർമ്മാണം,കാർഷിക ഉപകരണങ്ങൾ,മത്സ്യ സംസ്‌ക്കരണം,നാളീകേര ഉല്‌പനങ്ങളുടെ നിർമ്മാണം,കയറും കയറുല്‌പ്പന്നങ്ങളും,കളിമൺ ഉപകരണങ്ങളുടെ നിർമ്മാണം ,മാംസ സംസ്‌ക്കരണം,നാടൻ കൈത്തൊഴിൽ,പരമ്പരാഗത തൊഴിൽ മേഖലകളുടെ വികസനം,സുഗന്ധ വ്യഞ്ജനങ്ങൾ,ഉല്‌പനങ്ങളുടെ റീ പായ്കിംഗ് തുടങ്ങിയ മേഖലകളിൽ നിന്നെല്ലാം സംരംഭകരെ വളർത്തിയെടുക്കുന്നതിനുള്ള പദ്ധതികൾക്കും അഗ്രോപാർക്ക് രൂപം നൽകിയിട്ടുണ്ട് .
കേരളത്തിലെ ആദ്യ ഗ്രാമീണ ഐ.ടി പാർക്കായ ടെക്‌നോലോഡ്ജിൻറെ അഭൂതപൂർവമായ വിജയത്തിനു ശേഷമാണ് ടെക്‌നോലോഡ്ജ് മാനേജ്മെന്റിന്റെ നേതൃത്ത്വത്തിൽ തന്നെ പിറവത്ത് അഗ്രോപാർക്കിന് തുടക്കമിട്ടത്. ടെക്‌നോലോഡ്‌ജും അഗ്രോപാർക്കും ചേർന്ന് സംരംഭകത്വം നൂറുമേനി വിളയുന്ന മണ്ണായി പിറവത്തെ മാറ്റിയെടുക്കുന്നു. ഗ്രാമീണ മേഖലയിൽ ഈ പ്രസ്ഥാനങ്ങൾ സൃഷ്ടിച്ച തൊഴിൽ വർദ്ധനവ് 300 ൽ അധികമാണ്.
തീരം കൈനകരിക്ക് ഒരു കൈത്താങ്ങ്
കുട്ടനാട്ടിലെ കൈനകരിയിൽ അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സുസ്ഥിര വികസന പദ്ധതി പൂർത്തീകരിച്ചു.വാഹന സൗകര്യം ഇനിയും ലഭ്യമല്ലാത്ത വെള്ളപൊക്കത്തിന്റെ കെടുതികൾ പേറുന്ന കൈനകരിയിലെ ജനത നേരിടുന്ന പ്രശ്നങ്ങൾ പൊതു സമൂഹം കാണാതെ പോകരുത് എന്നതുകൊണ്ടാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കിയത്
ഗ്രാമ തീരം - നാട്ടുചന്ത (തനത് വ്യാപാരത്തിനായി ഒരിടം
പദ്ധതിയുടെ ഭാഗമായി അഗ്രോപാർക്ക് ചാവറ ഭവന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സുസ്ഥിര കൈനകരി വികസന പദ്ധതി ഗ്രാമതീരം എന്ന പേരിൽ നാട്ടുചന്ത ആരംഭിച്ചു.
എല്ലാ ശനിയാഴ്‌ച്ചകളിലും 9 മണി മുതൽ 12 മണിവരെയാണ് ചന്ത പ്രവർത്തിക്കുക.
സുസ്ഥിര കൈനകരി വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ത്രിദിന ശിൽപ്പശാലയിൽ ഉരുത്തിരിഞ്ഞ ആശയങ്ങളിൽ ഒന്നാണ് ഗ്രാമതീരം നാട്ടുചന്ത. പ്രാദേശികമായി വ്യക്തികളും സ്വയം സഹായ സംഘങ്ങളും ആക്റ്റിവിറ്റി ഗ്രൂപ്പുകളും ഉത്പാദിപ്പിക്കുന്ന തനത് ഉത്പ്പന്നങ്ങളും പ്രാദേശികമായുള്ള വ്യാപാരികളുടെ സഹകരണത്തോടെ പഴം, പച്ചക്കറി, പലവ്യജ്ഞനങ്ങൾ കരകൗശല വസ്തുക്കൾ, സുഗന്ധവ്യജ്ഞനങ്ങൾ, മീൻ തുടങ്ങിയ അവശ്യവസ്തുക്കളുടെ ക്രയ വിക്രയമാണ് ടി ചന്തയുടെ ലക്ഷ്യം. പ്രാദേശികമായുള്ള ചെറുകിട സംരംഭങ്ങൾക്ക് ഉള്ള വിപണികൂടിയാണ് നാട്ടുചന്ത ലക്ഷ്യം വയ്‌ക്കുന്നത്. വരും കാലങ്ങളിൽ പ്രാദേശിക വ്യാപാരത്തിന്റെ മുഖ്യ കേന്ദ്രം എന്ന നിലയിലേക്ക് ഈ നാട്ടുചന്ത ഉയർന്ന് വരുന്നു.