വിദേശമലയാളികളെ സംബന്ധിച്ച് നാട്ടിലെത്തി വ്യവസായം ആരംഭിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ലൈസൻസുകൾ നേടിയെടുക്കുന്നതിനും സാങ്കേതികവിദ്യ ആർജിക്കുന്നതിനും വളരെ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ പലരും വ്യവസ്‌തിഥിയെ പഴിപറഞ്ഞ് മടങ്ങിപോകുകയാണ് പതിവ്.വിദേശമലയാളികൾക്ക് വ്യവസായങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനോടൊപ്പം സാങ്കേതികവിദ്യ മുതൽ വിപണി വരെ ഒരു കുടക്കീഴിൽ ഒരുക്കി നൽകുന്നതിനാൽ എൻ.ആർ.ഐ.ഇൻകുബേഷൻ സെല്ലും പ്രവർത്തനമാരംഭിച്ചു .