വ്യവസായങ്ങൾ ആരംഭിക്കുന്ന സംരംഭകക്ക് വ്യവസായിക അടിസ്ഥാനത്തിലുള്ള പരിശീലനം ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. ലൈസൻസുകൾ, നിർമ്മാണരീതികൾ, യന്ത്രങ്ങളുടെ പ്രവർത്തനം, പാക്കേജിംഗ് രീതികൾ, പായ്‌ക്കിംഗ് മെറ്റിരിയൽ, സംരംഭത്തിന്റെ മുതൽമുടക്ക്, വായ്‌പ സംവിധാനങ്ങൾ, പാക്കേജിംഗ് റൂൾസ്, ടാക്‌സ്, മാർക്കറ്റിങ് രീതികൾ, അസംസ്‌കൃത വസ്‌തുക്കൾ, അവയുടെ ലഭ്യത തുടങ്ങി ഒരു സംരഭം ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്നതാണ് അഗ്രോപാർക്കിലുള്ള വ്യവസായ പരിശീലനങ്ങൾ.
വിദഗ്‌ധരായ 60 ൽ അധികം ഫാക്കൽറ്റികളാണ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത്. തുടർന്ന് ടി വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള യന്ത്രങ്ങൾക്കും ഒരു വർഷത്തോളം ബാക്ക് സപ്പോർട്ടും അഗ്രോപാർക്കിൽനിന്ന് ലഭിക്കും. ഒരു വ്യവസായം ആരംഭിച്ച് ശൈശവ ദിശ പിന്നിടുന്നതുവരെ അഗ്രോപാർക്കിലെ വിദഗ്‌ധരുടെ കൈത്താങ്ങലുകൾ സംരംഭകനു ലഭിക്കും. കേരളത്തിലെ വിവിധ ഗവേഷണ വികസന സ്ഥാപനങ്ങളുമായി സഹകരിച്ചും വ്യവസായ പരിശീലനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അഗ്രോപാർക്കിന്റെ സംരംഭകത്വ വികസന പരിപാടികളുടെ ഭാഗമായുള്ള സെമിനാറുകളും വർക്ക്ഷോപ്പുകളും എല്ലാ ജില്ലകളിലും സംഘടിപ്പിച്ചുവരുന്നു.