Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

New Projects

New Projects | തെർമൽ പേപ്പർ റോൾ നിർമാണം

തെർമൽ പേപ്പർ റോൾ നിർമാണം


തെർമൽ പ്രോസസിംഗ് പ്രക്രിയയിലൂടെ കെമിക്കൽ കോട്ടിങ് നടത്തിയട്ടുള്ള ഫൈൻ പേപ്പറുകളാണ് തെർമൽ പേപ്പർ. തെർമൽ പേപ്പർ റീലുകളെ ചെറിയ റോളുകളാക്കി മാറ്റിയാണ് തെർമൽ പേപ്പർ റോളുകൾ നിർമിക്കുന്നത്. ആധുനിക കാലത്ത് പോർട്ടബിൾ  പ്രിന്ററുകളുടെ ഉപയോഗം വർധിച്ച് വരുകയാണ്.എ ടി എം  കൗണ്ടറുകൾ,കാർഡ് സ്വിപ്പിങ് മെഷീനുകൾ പോർട്ടബിൾ ട്രിക്കറ്റിംഗ് യന്ത്രങ്ങൾ,പെട്രോൾ പന്പുകൾ,സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് പ്രിന്റിങ് യന്ത്രങ്ങളിൽ എല്ലാം തെർമൽ പേപ്പറുകളാണ് ഉപയോഗിക്കുന്നത്.സാധാരണ പേപ്പറിനെക്കാൾ വേഗത്തിൽ പ്രിന്റ് ചെയ്യാൻ കഴിയും എന്നുള്ളതാണ്  തെർമൽ പേപ്പറിന്റെ പ്രത്യേകത.മഷി സാധാരണ പേപ്പറിനെക്കാൾ വേഗത്തിൽ ഉണങ്ങുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.വിവിധ ഗുണ നിലവാരത്തിലുള്ള തെർമൽ പേപ്പറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

തെർമൽ പേപ്പർ റോൾ നിർമാണം 

കേരളത്തിന് ആവശ്യമുള്ള തെർമൽ പേപ്പർ റോളുകൾ ഭൂരിഭാഗവും അന്യ സംസ്ഥാനത്തുനിന്നാണ് കേരളത്തിലേക്കു എത്തുന്നത്.കേരളത്തിൽ നാനോ സംരംഭമായ തെർമൽ പേപ്പർ നിർമാണം ആരംഭിക്കാൻ കഴിയും.കേരളത്തിൽ നിലവിലുള്ള മാർക്കറ്റ് തന്നെയാണ് ഏറ്റവും വലിയ സാധ്യത.അസംസ്‌കൃത വസ്തുക്കളായ തെർമൽ പേപ്പർ റീൽ, പ്ലാസ്റ്റിക് കോർ എന്നിവ സുലഭമായി ലഭ്യമാണ്. കുറഞ്ഞ മുതൽ മുടക്കിൽ സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർക്ക് പോലും തെർമ്മൽ പേപ്പർ റോളുകളുടെ നിർമ്മാണം ആരംഭിക്കാവുന്നതാണ്. 

ഈ പ്രൊജെക്റ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ https://www.bspace.co.in/documents/subscription/thermal-paper-manufacturing

 

 

 

 

 

 

 

Post your enquiry

Your email address will not be published.

Top