Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

New Projects

New Projects | സോൾവെന്റ് സിമിന്റ്

സോൾവെന്റ് സിമിന്റ്

പ്ലംബിംഗ് മേഖലയിൽ നിരന്തരം ഉപയോഗപ്പെടുത്തുന്ന ഉല്പന്നം എന്ന നിലയിൽ സോൾവെന്റ് സിമെന്റിന്റെ സാധ്യതകൾ അനന്തമാണ്. കുടിവെള്ള പൈപ്പുലൈനുകൾ, കുഴൽ കിണർ, കാർഷിക ആവശ്യത്തിനുള്ള പൈപ്പുലൈനുകൾ ചൂടുവെള്ളം വഹിക്കുന്ന പൈപ്പ് ലൈനുകൾ എന്നിവയുടെ എല്ലാം കൂട്ടിച്ചേർക്കലുകൾക്ക് സിമന്റ് സോൾവെന്റ് അവിഭാജ്യ ഘടകമാണ്. ബ്രാൻഡ് മാർക്കറ്റിങ് ആവശ്യമില്ല എന്നതും അനുകൂല ഘടകമാണ് .കൂടാതെ നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ എല്ലാം തന്നെ നമ്മുടെ നാട്ടിൽ ലഭ്യമാണ് . കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ ലാഭം നേടിത്തരുന്നതും ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നതുമായ ഉല്പന്നം എന്ന നിലയിൽ സോൾവെന്റ് നിർമ്മാണം ഒരു സംരംഭക സൗഹൃദ വ്യവസായമാണ് . മലിനീകരണമില്ലാത്തതിനാൽ വീടിനോട് ചേർന്ന് യൂണിറ്റ് ആരംഭിക്കാം. തുടക്കത്തിൽ കുടുംബ സംരംഭം ആയി ആരംഭിക്കുന്നതായിരിക്കും ഉത്തമം. പിന്നീട് വലിയ ആകാശങ്ങളിലേക്ക് മുന്നേറാം.

സോൾവെന്റ് സിമിന്റ്

കേരളത്തിൽ നിർമ്മാണ മേഖല കുതിപ്പിലാണ്. അത്കൊണ്ടുതന്നെ നിർമ്മാണ സാമഗ്രികൾ നിർമ്മിക്കുന്ന ചെറുകിട യൂണിറ്റുകൾക്ക് ഈ രംഗത്ത് വലിയ സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ട്. കുറഞ്ഞ മുതൽ മുടക്ക്കിൽ ആരംഭിക്കാവുന്ന ധാരാളം ആവശ്യമുള്ള ഒരു ഉല്പന്നമാണ് സോൾവെന്റ് സിമെന്റ്. കെട്ടിട നിർമ്മാണ രംഗത്തെ പ്ലംബിംഗ്, വയറിംഗ് എന്നിവയിൽ ഉപയോഗിക്കുന്ന പൈപ്പുകൾ കൂട്ടിച്ചേർക്കുന്നതിനാണ് സോൾവെന്റ് സിമെന്റ് ഉപയോഗിക്കുന്നത്. പി.വി.സി, സി.പി.വി.സി തുടങ്ങിയ പൈപ്പുകളുടെ കൂട്ടിച്ചേർക്കലുകൾക്കാണ് പ്രധാനമായും സോൾവെന്റ് സിമെന്റ് ഉപയോഗം. സോൾവെന്റ്  നിർമ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുക്കളെല്ലാം പെട്രോളിയം അധിഷ്‌ഠിത രാസ മിശ്രിതങ്ങളാണ്. പ്രധാനമായും നാം മനസ്സിലാക്കേണ്ടത് സോൾവെന്റ് ഒരു പശയല്ല. മറിച്ച് കൂട്ടികൂട്ടിച്ചേർക്കുന്ന ഭാഗത്തെ പൈപ്പിനെ ഉരുക്കി തമ്മിൽ ഒട്ടിച്ചേർത്ത് ബലവത്താകുന്നതിനു സഹായിക്കുകയാണ് സോൾവെന്റ് സിമെന്റ് ചെയ്‌യുന്നത്‌. വിവിധ സോൾവെന്റ് സിമന്റുകളുടെ ക്യൂറിങ് പീരീഡ് വ്യത്യസ്തമായിരിക്കും. രാസ സംയുക്തങ്ങളുടെ മിശ്രണത്തിലുള്ള വ്യത്യാസമാണ് ഇതിനു കാരണം. 

സോൾവെന്റ് സിമന്റ് നിർമ്മാണത്തിൽ ബ്രാൻഡിന് വലിയ പ്രാധാന്യം ഇല്ല. കോടികളുടെ വീട് നിർമ്മിക്കുന്ന ആൾപോലും ഉപയോഗിക്കുന്ന സോൾവെന്റ് ഏത്  കന്പനിയുടേതാണെന്ന് അന്വേഷിക്കാറില്ല. ഇവിടെ ഗുണമേന്മകൊണ്ടുമാത്രം ചെറുകിടക്കാർക്ക് വിപണി പിടിച്ചെടുക്കാൻ സാധിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ ക്യൂറിങ് നടക്കുന്ന സോൾവെന്റുകളോടായിരിക്കും പ്ലംബർമാർക്ക് കൂടുതൽ താല്പര്യം നിലവിൽ 8 സെക്കൻഡിൽ വരെ ക്യൂറിങ് നടക്കുന്ന സോൾവെന്റുകൾ ലഭ്യമാണ് . 

സാധ്യതകൾ

പ്ലംബിംഗ് മേഖലയിൽ നിരന്തരം ഉപയോഗപ്പെടുത്തുന്ന ഉല്പന്നം എന്ന നിലയിൽ സോൾവെന്റ് സിമെന്റിന്റെ സാധ്യതകൾ അനന്തമാണ്. കുടിവെള്ള പൈപ്പുലൈനുകൾ, കുഴൽ കിണർ, കാർഷിക ആവശ്യത്തിനുള്ള പൈപ്പുലൈനുകൾ ചൂടുവെള്ളം വഹിക്കുന്ന പൈപ്പ് ലൈനുകൾ എന്നിവയുടെ എല്ലാം കൂട്ടിച്ചേർക്കലുകൾക്ക് സിമന്റ് സോൾവെന്റ് അവിഭാജ്യ ഘടകമാണ്. ബ്രാൻഡ് മാർക്കറ്റിങ് ആവശ്യമില്ല എന്നതും അനുകൂല ഘടകമാണ് .കൂടാതെ നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ എല്ലാം തന്നെ നമ്മുടെ നാട്ടിൽ ലഭ്യമാണ് . കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ ലാഭം നേടിത്തരുന്നതും ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നതുമായ ഉല്പന്നം എന്ന നിലയിൽ സോൾവെന്റ് നിർമ്മാണം ഒരു സംരംഭക സൗഹൃദ വ്യവസായമാണ് . മലിനീകരണമില്ലാത്തതിനാൽ വീടിനോട് ചേർന്ന് യൂണിറ്റ് ആരംഭിക്കാം. തുടക്കത്തിൽ കുടുംബ സംരംഭം ആയി ആരംഭിക്കുന്നതായിരിക്കും ഉത്തമം. പിന്നീട് വലിയ ആകാശങ്ങളിലേക്ക് മുന്നേറാം.

ഈ പ്രൊജെക്റ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ:- https://www.bspace.co.in/documents/subscription/solvent-cement-manufacturing

Post your enquiry

Your email address will not be published.

Top