Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

New Projects

New Projects | പൊട്ടറ്റോ - ടപ്പിയോക്ക ചിപ്‌സ്

പൊട്ടറ്റോ - ടപ്പിയോക്ക ചിപ്‌സ്

ഉരുളകിഴങ്ങ് ലോകത്ത് ആകമാനം ഉപയോഗപ്പെടുത്തുന്ന കാർഷിക ഉല്പന്നമാണ്. ഇന്ത്യയിൽ ധാരാളമായി ഉരുളകിഴങ്ങ് കൃഷി ചെയ്‌യുകയും കേരളത്തിൽ സുലഭമായി ലഭ്യമാകുകയും ചെയ്യുന്നുണ്ട്. മരച്ചീനി കേരളത്തിൽ ധാരാളമായി കൃഷി ചെയ്‌യുന്നതും വർഷത്തിൽ എല്ലാ കാലത്തും ലഭ്യമായതുമായ കാർഷിക വിളയാണ്. ഉരുളക്കിഴങ്ങിൽ നിന്നും മരച്ചീനിയിൽ നിന്നും ആസ്വാദ്യകരമായ ചിപ്‌സുകൾ നിർമ്മിക്കാൻ സാധിക്കും. ടി ചിപ്‌സുകൾക്ക് കേരളത്തിൽ വലിയ വിപണിയുണ്ട്. ചെറിയ മുതൽ മുടക്കിൽ മികച്ച ലാഭം നേടിത്തരുന്ന സംരംഭം കൂടിയാണ് ചിപ്‌സുകളുടെ നിർമ്മാണം. പ്രാദേശിക വിപണി നേടിയാൽ തന്നെ സംരംഭം സുഗമമായി മുന്നോട്ട് കൊണ്ടുപോകാം.

പൊട്ടറ്റോ - ടപ്പിയോക്ക ചിപ്‌സ് 

(ഉരുളക്കിഴങ്ങും കപ്പയും വറുത്ത് വിൽക്കാം) 

കേരളം വ്യവസായ രംഗത്ത് പുതിയ ദിശാബോധത്തോടെ മുന്നേറുകയാണ്. വ്യവസായം ആരംഭിച്ചതിന് ശേഷം ലൈസൻസിംഗ് നടപടികൾ പൂർത്തീകരിക്കാൻ 3 വർഷക്കാലത്തെ സമയം സംരംഭകർക്ക് ലഭിക്കുകയാണ്. ലൈസൻസുകൾ ലഭിക്കുന്നതിന് നേരിട്ട കാലതാമസം പലപ്പോഴും പിന്നീട് ആരംഭിക്കുംന്പോൾ ആശയങ്ങളുടെ പ്രസക്‌തി തന്നെ നഷ്ടപെടുത്തുന്ന അവസ്‌ഥ സൃഷ്ടിച്ചിരിക്കുന്നു. സ്വപ്‌നങ്ങൾ ആശയങ്ങളായി മാറുന്നതിനൊപ്പം സംരംഭങ്ങൾക്ക് വിത്തുപാകാനും പുതിയ നിയമം സംരംഭകരെ പ്രാപ്‌തരാക്കുന്നു.

ലൈസൻസിംഗ് നടപടികൾ ഉദാരമാക്കിയതും അഭ്യസ്‌തരുടെ ലഭ്യതയും മികച്ച കാലാവസ്ഥയും സ്ഥലപരിമിതിയെ മറികടന്ന് കൊണ്ട് വരുന്ന 10 വർഷത്തിനുള്ളിൽ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കേരളത്തെ ഉയർത്തും എന്നുതന്നെ പ്രതീക്ഷിക്കാം.

ഉരുളകിഴങ്ങ് - കപ്പ  വറുത്ത് വിൽക്കുന്ന സംരംഭം 

ഉരുളകിഴങ്ങ് ലോകത്ത് ആകമാനം ഉപയോഗപ്പെടുത്തുന്ന കാർഷിക ഉല്പന്നമാണ്. ഇന്ത്യയിൽ ധാരാളമായി ഉരുളകിഴങ്ങ് കൃഷി ചെയ്‌യുകയും കേരളത്തിൽ സുലഭമായി ലഭ്യമാകുകയും ചെയ്യുന്നുണ്ട്. മരച്ചീനി കേരളത്തിൽ ധാരാളമായി കൃഷി ചെയ്‌യുന്നതും വർഷത്തിൽ എല്ലാ കാലത്തും ലഭ്യമായതുമായ കാർഷിക വിളയാണ്. ഉരുളക്കിഴങ്ങിൽ നിന്നും മരച്ചീനിയിൽ നിന്നും ആസ്വാദ്യകരമായ ചിപ്‌സുകൾ നിർമ്മിക്കാൻ സാധിക്കും. ടി ചിപ്‌സുകൾക്ക് കേരളത്തിൽ വലിയ വിപണിയുണ്ട്. ചെറിയ മുതൽ മുടക്കിൽ മികച്ച ലാഭം നേടിത്തരുന്ന സംരംഭം കൂടിയാണ് ചിപ്‌സുകളുടെ നിർമ്മാണം. പ്രാദേശിക വിപണി നേടിയാൽ തന്നെ സംരംഭം സുഗമമായി മുന്നോട്ട് കൊണ്ടുപോകാം.

നിർമ്മാണരീതി 

ഉരുളക്കിഴങ്ങ് പീലിംഗ് യന്ത്രം ഉപയോഗിച്ച് പുറം തൊലി നീക്കം ചെയ്‌ത്‌ വൃത്തിയാക്കിയെടുക്കും. തുടർന്ന്‌ ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കും. തുടർന്ന്‌ യന്ത്രം ഉപയോഗിച്ച് നിശ്ചിത കനത്തിൽ അരിഞ്ഞെടുക്കും .വീണ്ടും ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കും .പിന്നീട് ഉപ്പ് ലായനിയിൽ അരമണിക്കൂർ സമയം മുക്കിവെയ്ക്കും .ലായനിയിൽ നിന്ന് പുറത്തെടുക്കുന്ന ഉരുളക്കിഴങ്ങ് സ്‌ളൈസ്‌കുകൾ തിളച്ച എണ്ണയിൽ വറുത്തെടുക്കും .എണ്ണ നന്നായി വാർന്നുപോയതിനു ശേഷം നിശ്ചിത തൂക്കത്തിൽ പാക്ക് ചെയ്‌തു എടുക്കും .തെക്കേ ഇന്ത്യയിൽ ധാരാളമായി ലഭിക്കുന്ന ''ഊട്ടികിഴങ്ങ്''ചിപ്‌സ് നിർമാണത്തിന്‌ ഉത്തമമാണ് .സ്ലൈസറും അനു ബന്ധ സവിധാനങ്ങളും ഉപയോഗപ്പെടുത്തി മരച്ചീനി ചിപ്‌സും നിർമിക്കാവുന്നതാണ് .മസാലകൾ ചേർത്ത് വ്യതിസ്ത രൂചികളിലും വിപണിയിൽ എത്തിക്കാം.

ഈ പ്രൊജെക്റ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ:- https://www.bspace.co.in/documents/subscription/potato-tapioca-chips-manufacturing

Post your enquiry

Your email address will not be published.

Top