Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767New Projects | ആണി നിർമാണം. ( Nail Manufacturing )
കേരളത്തിൽ ചെറുകിട വ്യവസായ രംഗത്ത് ധാരാളം അവസരങ്ങൾ നിലനിൽക്കുന്നുണ്ട്. ചെറുകിട ഉല്പന്നങ്ങളുടെ നിർമാണത്തിലും സേവന മേഖലയിലും അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചാണ് നിലവിൽ നാം മുന്നോട്ടു പോകുന്നത് .സംരംഭക സൗഹൃദ സംസ്ഥാനം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ലൈസൻസിങ് നടപടിക്രമങ്ങൾ ലഘൂകരിച്ചും ഏകജാലക സംവിധാനം ഏർപ്പെടുത്തിയും സാമൂഹിക അന്തരീക്ഷം വ്യവസായങ്ങൾക്ക് അനുകൂലമാകത്തക്ക വിധം നിരവധി പ്രവർത്തനങ്ങൾ ഗവണ്മെന്റ് തന്നെ മുൻകൈ എടുത്തു നടപ്പാക്കി വരുന്നുണ്ട് . സമയബന്ധിതമായ വായ്പകൾ ലഭ്യമാക്കുന്നതിന് ബാങ്കുകളും താല്പര്യപ്പെടുന്നുണ്ട് .
കേരളത്തിൽ ചെറുകിട വ്യവസായ രംഗത്ത് ധാരാളം അവസരങ്ങൾ നിലനിൽക്കുന്നുണ്ട്. ചെറുകിട ഉല്പന്നങ്ങളുടെ നിർമാണത്തിലും സേവന മേഖലയിലും അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചാണ് നിലവിൽ നാം മുന്നോട്ടു പോകുന്നത് .സംരംഭക സൗഹൃദ സംസ്ഥാനം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ലൈസൻസിങ് നടപടിക്രമങ്ങൾ ലഘൂകരിച്ചും ഏകജാലക സംവിധാനം ഏർപ്പെടുത്തിയും സാമൂഹിക അന്തരീക്ഷം വ്യവസായങ്ങൾക്ക് അനുകൂലമാകത്തക്ക വിധം നിരവധി പ്രവർത്തനങ്ങൾ ഗവണ്മെന്റ് തന്നെ മുൻകൈ എടുത്തു നടപ്പാക്കി വരുന്നുണ്ട് . സമയബന്ധിതമായ വായ്പകൾ ലഭ്യമാക്കുന്നതിന് ബാങ്കുകളും താല്പര്യപ്പെടുന്നുണ്ട് . വ്യവസായം ആരംഭിക്കാൻ ശ്രമിക്കുന്നവർക്ക് സഹായങ്ങളുമായി വ്യവസായവകുപ്പ് ഗ്രാമങ്ങളിൽ പോലും സജീവമായിരിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിൽ വ്യവസായ വകുപ്പിന്റെ ഇന്റേൺമാർ കൂടി എത്തിയതോടെ പ്രാദേശിക ഭരണകൂടത്തിന്റെ മനോഭാവങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടായി.
ഇന്ന് കേരളത്തിൽ വ്യവസായം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അനുകൂല ഘടകങ്ങൾ എല്ലാം തന്നെ പ്രയോജനപ്പെടുത്താൻ സാധിക്കും.കേരളത്തിൽ ധാരാളമായി ആവശ്യമുള്ളതും കേരളത്തിൽ ഉല്പാദനം കുറവുള്ളതും ആയ ഉല്പന്നങ്ങൾ കേരളത്തിൽ തന്നെ നിർമിച്ചു വിപണിയിൽ എത്തിക്കുന്നത് വിജയകരമായ ഒരു സംരംഭക മാതൃകയാണ്.കേരളത്തിൽ ആരംഭിക്കാൻ കഴിയുന്ന വിപണി സ്വീകാര്യതയുള്ള സംരംഭമാണ് ആണിയുടെ നിർമാണം.
നിർമാണ മേഖലയിൽ ധാരാളമായി ഉപയോഗപ്പെടുത്തുന്ന ഉല്പന്നമാണ് ആണി . ഹാർഡ്‌വെയർ ഷോപ്പുകളിലൂടെയാണ് ആണി വില്പനയുടെ പ്രധാന പങ്ക് നടക്കുന്നത്. 25 കിലോ ബാഗുകൾ ആയാണ് വിപണിയിൽ എത്തുന്നത്. അസംസ്കൃത വസ്തു ഹാർഡ് ബ്രൈറ്റ് വയർ ആണ്. ഭിലായിൽ നിന്നാണ് ഹാർഡ് ബ്രൈറ്റ് വയർ ലഭിക്കുക.
വിതരണക്കാരെ നിയമിച്ചും നേരിട്ടുള്ള വിതരണത്തിലൂടെയും വില്പന കണ്ടെത്താം. നിലവിൽ ആണി നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന യൂണിറ്റുകൾ എല്ലാം മുഴുവൻ കപ്പാസിറ്റിയും ഉപയോഗിച്ചാണ് ഉല്പാദനം നടത്തുന്നത് .ഓർഡർ നൽകിയാൽ പത്തു ദിവസം വരെ സമയം എടുത്താണ് ആണി ലഭ്യമാകുന്നത് .
ഹാർഡ് ബ്രൈറ്റ് (എച്ഛ് ബി ) വയറാണ് പ്രധാന അസംസ്‌കൃത വസ്തു. 8 മുതൽ 14 വരെ ഗേജുകളിൽ ഉള്ള എച്ഛ് ബി വയറുകൾ ആണ് ആണി നിർമാണത്തിന് ഉപയോഗിക്കുന്നത്
2", 1", 3", 1.5", 1/ 2 ഇഞ്ച് തുടങ്ങിയ അളവുകളിൽ വലിപ്പം കൂടിയതും വലിപ്പം കുറഞ്ഞതും വില്പനക്കെത്തുന്നുണ്ട്.
2", 1", 1.5" ആണികൾക്കു ആണ് വിപണിയിൽ കൂടുതൽ ഡിമാന്റുള്ളത്.
ആണി നിര്മ്മാണ യന്ത്രത്തിൽ ഡൈ സെറ്റ് ചെയ്തതിന് ശേഷം യന്ത്രത്തിൽ ഹാർഡ് ബ്രൈറ്റ് വയർ റോൾ ലോഡ് ചെയ്‌യും . തുടർന്ന് യന്ത്രം തനിയെ പ്രവർത്തിച്ചു ആണിയുടെ ഉല്പാദനം നടത്തും. തുടർന്ന് അറക്കപ്പൊടിയോ ഉമിയോ ഉപയോഗിച്ച് പോളിഷിംഗ് മെഷീനിൽ പോളിഷ് ചെയ്തു എടുക്കും. പിന്നീട് 25 kg വീതമുള്ള ബാഗുകളിൽ നിറച്ചു വിപണനത്തിന് എത്തിക്കും. പ്രധാനമായും മെഷീൻ പ്രവർത്തിപ്പിക്കാൻ നൈപുണ്യം ഉള്ള ഒരു ഓപ്പറേറ്റർ ആവശ്യമാണ്. അസിസ്റ്റന്റ് ആയി പാക്കിങ്ങിനും മറ്റും ഒരു വനിതയെ നിയമിച്ചാലും കമ്പനി സുഗമമായി പ്രവർത്തിപ്പിക്കാം.
(പ്രതിദിനം 700 kg ആണി ഉല്പാദിപ്പിക്കുന്നതിന് )
ആണിനിർമാണയന്ത്രം 5,30,000/-
പോളിഷിംഗ് യന്ത്രം 1,00,000/-
അനുബന്ധ സൗകര്യങ്ങൾ 25,000/-
ആകെ 6,55,000/-
(പ്രതിദിനം 700 kg ആണി നിർമ്മിച്ച് വിപണിയിൽ എത്തിക്കുന്നതിന്റെ ചിലവ്)
വയർ 705 * 64.00 = 45120.00
തൊഴിലാളികളുടെ വേതനം = 1000.00
ഇലക്ട്രിസിറ്റി അനുബന്ധ ചിലവുകൾ = 300.00
പായ്‌ക്കിംഗ് & മാർക്കറ്റിംഗ് = 1500.00
ആകെ ചിലവ് = 47920.00
വരവ്
(700 kg വിറ്റഴിക്കുന്പോൾ ലഭിക്കുന്നത്)
700 * 79.00 = 55300.00
ലാഭം
55300 - 47920 = 7380.00
ആണി നിർമ്മാണത്തിന്റെ പരിശീലനവും യന്ത്രങ്ങളും അഗ്രോപാർക്കിൽ ലഭിക്കും. ഫോൺ - 0485 - 2999990
ഉദ്യം രജിസ്‌ട്രേഷൻ, ജി എസ് ടി, കെ സ്വിഫ്റ്റ് എന്നിവ നേടി വ്യവസായം ആരംഭിക്കാം. വിവിധ സ്‌കീമുകളിൽപ്പെടുത്തി വായ്‌പ്പയും സബ്‌സിഡിയും ലഭിക്കും.
Your email address will not be published.