Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

New Projects

New Projects | മരച്ചക്ക് ഉപയോഗിച്ച് എണ്ണകളുടെ നിർമ്മാണം

മരച്ചക്ക് ഉപയോഗിച്ച് എണ്ണകളുടെ നിർമ്മാണം


കേരളത്തിന്റെ ഭക്ഷണശീലങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. മായം കലർന്ന ഭക്ഷ്യ വസ്തുക്കളെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വർദ്ധിച്ച് വരുന്നുണ്ട്.അതുകൊണ്ട് തന്നെ ഈ രംഗത്ത് ധാരാളം സംരംഭക സാദ്യതകളും ഉയർന്ന് വരുന്നുണ്ട്. അതോടൊപ്പം പുതിയ വ്യവസായ നയം ചെറുകിടവ്യവസായ രംഗത്ത്‌ വലിയ മാറ്റങ്ങൾക് കളം ഒരുക്കുകയാണ്. നാനോസംരംഭങ്ങളെ കൂടുതലായി വർധിപ്പിച്ചുകൊണ്ട് വരുന്നതിനുള്ള നയപ്രഖ്യാപനങ്ങൾ കുടുംബസംരംഭകൾക് കരുത്തുപകരും. ചെറിയ യന്ത്രങ്ങൾ ഉപയോഗിച്ചു ഉപജീവനത്തിനായി ഇത്തരത്തിൽ നിരവധി ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ കഴിയും. ടി വ്യവസായങ്ങൾ പൊതുവിൽ കുടുംബങ്ങളുടെ വരുമാന വർദ്ധനവിനും കളമൊരുക്കും.

മരച്ചക്ക് ഉപയോഗിച്ച് എണ്ണകളുടെ നിർമ്മാണം



കേരളത്തിന്റെ ഭക്ഷണശീലങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. മായം കലർന്ന ഭക്ഷ്യ വസ്തുക്കളെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വർദ്ധിച്ച് വരുന്നുണ്ട്.അതുകൊണ്ട് തന്നെ ഈ രംഗത്ത് ധാരാളം സംരംഭക  സാദ്യതകളും ഉയർന്ന്  വരുന്നുണ്ട്. അതോടൊപ്പം പുതിയ വ്യവസായ നയം ചെറുകിടവ്യവസായ  രംഗത്ത്‌ വലിയ മാറ്റങ്ങൾക് കളം ഒരുക്കുകയാണ്. നാനോസംരംഭങ്ങളെ കൂടുതലായി വർധിപ്പിച്ചുകൊണ്ട് വരുന്നതിനുള്ള നയപ്രഖ്യാപനങ്ങൾ കുടുംബസംരംഭകൾക് കരുത്തുപകരും. ചെറിയ യന്ത്രങ്ങൾ ഉപയോഗിച്ചു ഉപജീവനത്തിനായി ഇത്തരത്തിൽ നിരവധി ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ കഴിയും. ടി വ്യവസായങ്ങൾ പൊതുവിൽ കുടുംബങ്ങളുടെ വരുമാന വർദ്ധനവിനും കളമൊരുക്കും. മുൻപ് നമ്മുടെ നാട്ടിൽ ഇത്തരം യന്ത്രവത്‌കൃത കുടുംബസംരംഭങ്ങൾ ആരംഭിക്കുന്നതിന് നിരവധി കടബകൾ കടകേണ്ട- തായുണ്ടായിരുന്നു. എന്നാൽ ഇന്ന് ഇത്തരം കടബക്കളെയെല്ലാം മാറ്റി പുതിയൊരു വ്യവസായസംസ്‌കാരം രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞു. ഈ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ആരംഭിക്കാൻ കഴിയുന്ന വ്യവസായ സംരംഭമാണ് മരച്ചക്ക് ഉപയോഗിച്ചുള്ള എണ്ണ നിർമ്മാണം.


സാദ്ധ്യതകൾ 


         നമ്മുടെ നാട്ടിൽ ധാരാളമായി വെളിച്ചെണ്ണ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട് ; വിറ്റഴിയപ്പെടുന്നുമുണ്ട്. എന്നാൽ എണ്ണയിലുള്ള മായം കലർത്തലിനെപ്പറ്റി ധാരാളം അനുഭവങ്ങൾ നമ്മുടെ മുൻപിലുണ്ട്. അതുകൊണ്ടുതന്നെ നല്ല എണ്ണ ഗുണമേന്മയോടെ നൽകിയാൽ ആവശ്യക്കാർ ഏറെയാണ്. മരച്ചക്ക് ഉപയോഗിച്ചുള്ള എണ്ണ നിർമാണം നമ്മുട പാരബര്യരീതിയാണ്. എന്നാൽ പിന്നീട് എക്‌സ്പെല്ലറുകൾ ആസ്ഥാനം കൈയടക്കി; എന്നാൽ വീണ്ടും മോട്ടോറൈസ്‌ഡ് മരച്ചക്കുകൾ ഇപ്പോൾ ലഭ്യമാണ്. നമ്മുടെ പരിസരത്തുള്ള പാതയോരങ്ങളിൽ ഒരു മരച്ചക്ക് സ്ഥാപിച്ച് എണ്ണ നിർമ്മിച്ച് വില്‌പന നടത്താം .ഉപഭോക്താവിന്റെ മുന്നിൽ വെച്ച് എണ്ണ നിർമ്മിച്ച് നൽകുന്നതിനാൽ വിശ്വാസ്ഥത നിലനിർത്താം. ഗുണമേന്മയുള്ള എണ്ണ നൽകുന്നതിനാൽ അല്‌പം വില കൂടുതൽ വാങ്ങിയാലും ഉപഭോക്താക്കൾ എതിർപ്പ് ഉണ്ടാവില്ല .ചെറുകിട രീതിയാൽ കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാൻ കഴിയുന്ന ഒരു സംരഭമാണ് മരച്ചക്ക് ഉപയോഗിച്ചുള്ള എണ്ണ നിർമ്മാണം . അസംസ്‌കൃത വസ്തുവായ കൊപ്രാ നമ്മുടെ നാട്ടിൽ യഥേഷ്ടം ലഭ്യമാണ് . 2HP വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മരച്ചക്കാണ് പ്രധാന യന്ത്രം. സംരംഭകന് തന്നെ ജോലിക്കാരനുമാകാം. ചെറിയ പരിശീലത്തിലൂടെ യന്ത്രത്തിന്റെ പ്രവർത്തനം പഠിക്കാൻ സാധിക്കും.



മാർക്കറ്റിങ് 


സ്ഥാപനത്തിൽ നിന്ന് നേരിട്ടും അടുത്ത പ്രദേശങ്ങളിൽ ഷോപ്പുകൾ വഴിയും വില്പന നടത്താം. നേരിട്ടുള്ള വിൽപന നടത്തുന്പോൾ കച്ചവടക്കാർക്ക് നൽകേണ്ട കമ്മീഷനും ഉല്പാദകന്  തന്നെ ലഭിക്കുന്നതിനാൽ ലാഭം വർദ്ധിക്കും. പ്രാദേശികമായി വിപണി ഉല്പാദിപ്പിക്കുന്നതാണ് കൂടുതൽ അഭികാമ്യം.



നിർമ്മാണ രീതി 


പാകത്തിന് ഉണക്കിയെടുത്ത കൊപ്ര മരചക്കിൽ 45 മിനിറ്റ് ആട്ടി പുറത്തെടുക്കാം. ഈ എണ്ണ  വെയിലത്ത് വച്ച് ജലാംശം നീക്കം ചെയ്ത് ആവശ്യാനുസരണം ഉപഭോക്താക്കൾക്ക് വിതരണം ചെയ്‌യാം. മരച്ചക്കിൽ  ആട്ടി എണ്ണ എടുക്കുന്പോൾ ചൂട് അധികമായി വരാത്തതിനാൽ എണ്ണയുടെ ഗുണമേന്മ നിലനിർത്താൻ സാധിക്കുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന പിണ്ണാക്കും വരുമാനം ലഭിക്കുന്ന മറ്റൊരു ഉല്പന്നമാണ്. എള്ള്, നിലക്കടല എന്നിവയിൽ നിന്നും ഈ യന്ത്രം ഉപയോഗിച്ച് എണ്ണ നിർമ്മിച്ചെടുക്കാവുന്നതാണ്.



മൂലധന നിക്ഷേപം 


മരച്ചക്ക്.                                              - 1,70,000.00 

അസംസ്‌കൃത ഉപകരണങ്ങൾ,പാത്രങ്ങൾ -        10,000 .00 

പ്രവർത്തനമൂലധനം                           -   15000 .00 

                                                                  _________                                                          

                                          

                 ആകെ                              = 1,95,000 .00  


പ്രവർത്തന വരവ് ചിലവ് കണക്ക് 


(പ്രതിദിനം 150 kg കൊപ്രയിൽ നിന്ന് വെളിച്ചെണ്ണ നിർമിക്കുന്നതിനുള്ള ചിലവ് )


1 . കൊപ്ര വില       122.00 *150 kg                 = 18300.00  

2 .ഇലക്‌ട്രിസിറ്റി & തൊഴിലാളികളുടെ വേതനം =    550.00 

3 .അനുബന്ധ ചിലവുകൾ = 15,000.00

                        _________

ആകെ =1,89,950.00


വരവ് 


(പ്രതിദിനം 150 kg കൊപ്രയിൽ നിന്ന് എണ്ണ ഉല്പാദിപ്പിച്ച് വില്പന നടത്തുന്പോൾ  ലഭിക്കുന്നത് )


A .150 kg കൊപ്രയിൽ നിന്ന് എണ്ണ ലഭിച്ചാൽ കിട്ടുന്നത്     90 Kg

B. 90 kg  * 241.00 = 21,690.00 

C. പിണ്ണാക്ക്  50 Kg  * 28.00 = 1400 


 ആകെ  =    23,090.00


പ്രതിദിന ലാഭം


വരവ് =23,090.00

ചിലവ് =18,950.00

ലാഭം =4,140.00


ലൈസൻസുകൾ , സബ്സീഡി 


ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ലൈസൻസുകൾ, ഉദ്യോഗ് ആധാർ എന്നിവ നേടി വ്യവസായം ആരംഭിക്കാം. നിലവിലുള്ള സ്കീം അനുസരിച്ചുള്ള സബ്സീഡി, വ്യവസായ വകുപ്പിൽനിന്നും ലഭിക്കും.




                

Post your enquiry

Your email address will not be published.

Top