Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

New Projects

New Projects | ശർക്കര നിർമ്മാണം ( Jaggery Manufacturing )

ശർക്കര നിർമ്മാണം ( Jaggery Manufacturing )


കാർഷിക ഉല്‌പന്നങ്ങളിൽ അധിഷ്ഠിതമായ ചെറുകിട സംരംഭങ്ങൾക്ക് കേരളത്തിൽ വലിയ സാധ്യത നിലനില്‌ക്കുന്നുണ്ട്. കാർഷിക വിളകളിൽ നിന്ന് മൂല്യവർദ്ധിത ഉല്‌പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭങ്ങൾ കൂടുതലായി ആരംഭിക്കാൻ കഴിഞ്ഞാൽ വിളകളുടെ വിലയിടിവ് തടയുന്നതിനും കർഷകർക്ക് ന്യായവില ഉറപ്പാക്കുന്നതിനും സാധിക്കും. വിപണിയിൽ പ്രിയമേറുന്ന ഉല്പന്നങ്ങളായി കാർഷിക വിളകളെ രൂപാന്തരപ്പെടുത്തണം. നാടൻ വിളകളുടെ ഗുണമേന്മയും രുചിയും നിലനിർത്തി നിർമ്മിക്കുന്ന ഏതൊരു ഉല്പന്നത്തിനും നാട്ടിൽ തന്നെ വലിയ വിപണിയുണ്ട്. ഇത്തരത്തിൽ നാട്ടിൽ ആവശ്യക്കാർ ധാരാളമുള്ള വേഗത്തിൽ വിറ്റഴിക്കാൻ കഴിയുന്ന ഉല്പന്നമാണ് ശർക്കര.

ശർക്കര നിർമ്മാണം 

ടൂറിസം - വാണിജ്യ രംഗത്തെ ലാഭ സംരംഭം 


കാർഷിക ഉല്‌പന്നങ്ങളിൽ അധിഷ്ഠിതമായ ചെറുകിട സംരംഭങ്ങൾക്ക് കേരളത്തിൽ വലിയ സാധ്യത നിലനില്‌ക്കുന്നുണ്ട്. കാർഷിക വിളകളിൽ നിന്ന് മൂല്യവർദ്ധിത ഉല്‌പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭങ്ങൾ കൂടുതലായി ആരംഭിക്കാൻ കഴിഞ്ഞാൽ വിളകളുടെ വിലയിടിവ് തടയുന്നതിനും കർഷകർക്ക് ന്യായവില ഉറപ്പാക്കുന്നതിനും സാധിക്കും. വിപണിയിൽ പ്രിയമേറുന്ന ഉല്പന്നങ്ങളായി കാർഷിക വിളകളെ രൂപാന്തരപ്പെടുത്തണം. നാടൻ വിളകളുടെ ഗുണമേന്മയും രുചിയും നിലനിർത്തി നിർമ്മിക്കുന്ന ഏതൊരു ഉല്പന്നത്തിനും നാട്ടിൽ തന്നെ വലിയ വിപണിയുണ്ട്. ഇത്തരത്തിൽ നാട്ടിൽ ആവശ്യക്കാർ ധാരാളമുള്ള വേഗത്തിൽ വിറ്റഴിക്കാൻ കഴിയുന്ന ഉല്പന്നമാണ് ശർക്കര.


ടൂറിസം - വ്യാപാര സാധ്യതകൾ 


മൂന്നാറിൽ വിനോദയാത്രയ്‌ക്ക് എത്തുന്ന ആഭ്യന്തര - വിദേശ ടൂറിസ്റ്റുകളിൽ നല്ലൊരു ശതമാനം മറയൂരിൽ എത്തുന്നത് ശർക്കര നിർമ്മാണം കാണുന്നതിനായാണ്. പ്രാദേശികമായി കൃഷി ചെയ്‌യുന്ന കരിന്പിൽ നിന്ന് ശർക്കര ഉല്പാദിപ്പിക്കുന്നത് നേരിട്ട് കാണുന്നതിന് ടൂറിസ്‌റ്റുകൾക്കും അവസരമുണ്ട്. ശർക്കര നിർമ്മാണം കാണുന്നതിന് മറയൂരിൽ എത്തുന്നവർ ഓരോരുത്തരും ഒരു കിലോ ശർക്കരയെങ്കിലും വാങ്ങിയാണ് മടങ്ങുന്നത്. ഉല്പാദന സ്ഥലത്തുതന്നെ ഉല്‌പന്നം പൂർണ്ണമായി വിറ്റഴിക്കുന്ന ലളിതമായ മാർക്കറ്റിംഗ്.


മലയാളികളുടെ ശർക്കര ഉപഭോഗത്തിന്റെ ചെറിയ അളവ് മാത്രമാണ് കേരളത്തിൽ നിർമ്മിക്കുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ശർക്കരയാണ് കൂടുതലായി വിപണി കൈയടക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കരിന്പ് കൃഷിയും ശർക്കര ഉല്പാദനവും വലിയ സാധ്യതയായി നിലനിൽക്കുന്നു. 


കാർഷിക സർവകലാശാലയുടെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത മാധുരി, മധുരിമ, തിരുമധുരം എന്നീ ഇനങ്ങളും കോയന്പത്തൂർ കരിന്പ് ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത CO86032 എന്ന കോയന്പത്തൂർ ഇനവുമാണ് പൊതുവെ ജ്യൂസ് കൂടുതൽ ലഭിക്കുന്ന ഇനങ്ങൾ. അതുകൊണ്ട് തന്നെ ശർക്കര നിർമ്മാണത്തിൽ പ്രയോജനപ്പെടുത്തുന്നതും ടി ഇനങ്ങളാണ്. കരിന്പ് കൃഷി ചെയ്‌ത്‌ 10 മാസം കൊണ്ട് വിളവ് എടുക്കാം. 80 മുതൽ 90 ടൺ വരെ ഒരു ഹെക്ടറിൽ നിന്നു വിളവെടുപ്പ് നടത്താം. കരിന്പിൻ തലക്കം നട്ട് പിടിപ്പിക്കുന്നതിനൊപ്പവും വളപ്രയോഗത്തിനൊപ്പവും ജലസേചനം ആവശ്യമാണ്. അധികം പരിചരണം ആവശ്യമില്ലാത്ത വിളയാണ് കരിന്പ് എന്നതുകൊണ്ടും  വിപണിക്ക് ആവശ്യമുള്ള വിള എന്ന നിലയിലും തരിശ് പ്രദേശങ്ങളിൽ ധാരാളമായി കരിന്പ് കൃഷി ചെയ്‌യാൻ സാധിക്കും. കർഷക ഗ്രൂപ്പുകൾക്കും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കും വാണിജ്യാടിസ്ഥാനത്തിൽ കരിന്പ് കൃഷി ചെയ്‌യാൻ വലിയ സാധ്യതയാണുള്ളത്.


സംരംഭം - ശർക്കര 


നദീതട പ്രദേശങ്ങളിൽ 4 മാസം വരെയും ഉയർന്ന പ്രദേശങ്ങളിൽ 7 മാസം വരെയും കരിന്പിൻറെ ലഭ്യത ഉറപ്പ് വരുത്താൻ സാധിക്കും. വ്യാവസായിക അടിസ്ഥാനത്തിൽ യൂണിറ്റ് പ്രവർത്തിപ്പിക്കുംന്പോൾ ആദ്യം ഉറപ്പാക്കേണ്ടത് കരിന്പിൻറെ ലഭ്യതയാണ്. കേരളത്തിൽ പല സ്ഥലങ്ങളിലും പ്രാദേശീക കൃഷി എന്ന നിലയിൽ കരിന്പ് കൃഷി നടന്നു വരുന്നുണ്ട്. പന്തളം, ഏറ്റുമാനൂർ, തിരുവല്ല, കിടങ്ങൂർ, പെരുന്പാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൃഷിയും ശർക്കര ഉല്പാദനവും നടന്നു വരുന്നു. ശർക്കര നിർമ്മാണം ആരംഭിക്കാൻ ഉദ്ദേശിക്കുംന്പോൾ  4-5 ഏക്കർ കരിന്പ് കൃഷി കൂടി ആരംഭിച്ചാൽ മുടക്കില്ലാതെ ഉല്‌പാദനം നടത്താൻ സാധിക്കും.


ടൂറിസ്റ്റുകൾക്കും പൊതുജനങ്ങൾക്കും എത്തിപെടാൻ കഴിയുന്ന സ്ഥലത്ത് യൂണിറ്റ് സ്ഥാപിക്കുക എന്നുള്ളതാണ് മറ്റൊരു പ്രധാന ഘടകം. ഉത്തരവാദിത്വ ടൂറിസം പോലുള്ള സംവിധാനങ്ങളുമായി സഹകരിച്ച് കൂടുതൽ ആളുകളെ എത്തിക്കുന്നതിനും സാധിക്കും. നിർമ്മാണ പ്രക്രിയകൾ  ഇപ്പോളും പരന്പരാഗത രീതിയിൽ തന്നെയാണ് തുടർന്ന് വരുന്നത്. വൃത്തിയുള്ള അന്തരീക്ഷത്തിൽ നിർമ്മാണം നടത്തി ആകർഷകമായി പായ്‌ക്ക് ചെയ്‌ത്‌ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ വിപണി പിടിക്കാൻ ബുദ്ധിമുട്ടുണ്ടാവുകയില്ല. പതിയൻ, ചുക്കുണ്ട, ഉണ്ട, വെല്ലം എന്നീ പേരുകളിൽ അറിയപ്പെടുന്ന വിവിധ രൂപത്തിലുള്ള ശർക്കരകളാണ് പ്രധാനമായും നിർമ്മിക്കുന്നത്. കൂടുതൽ മധുരം പ്രധാനം ചെയ്‌യുന്നതും ഉപയോഗിക്കാൻ  എളുപ്പമുള്ളതും പതിയൻ ശർക്കരയാണ്.  


നിലവിൽ ഉപയോഗിക്കുന്ന പഞ്ചസാരയേക്കാൾ ഗുണമേന്മയുള്ളതും പോഷക സമൃദ്ധവുമായ ശർക്കര, ഉപയോഗിക്കാൻ എളുപ്പമുള്ളതരം ചെറിയ പായ്‌ക്കുകളിൽ നല്‌കാൻ കഴിഞ്ഞാൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പോലും വിപണി സാധ്യതയുണ്ട്. കൂടുതൽ വില ലഭിക്കുന്ന നിന്നുള്ള ശർക്കരയിൽ  മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ വ്യത്യസ്‌ത ശ്രേണി തന്നെ രാജ്യത്തെ വിവിധ കരിന്പ് ഗവേഷണ കേന്ദ്രങ്ങൾ വികസിപ്പിച്ചിട്ടുമുണ്ട്.


നിർമ്മാണരീതി 


വിളവെടുപ്പിന് പാകമായ കരിന്പ് മുറിച്ചെടുത്ത് കരിന്പ് ചക്കിൽ കൂടി (ജ്യൂസ് എക്സ്ട്രാക്ടർ) കടത്തിവിട്ട് കരിന്പിൻ നീര് ശേഖരിക്കും. തുടർന്ന് വലിയ അടുപ്പിൽ സ്ഥാപിച്ചിട്ടുള്ള ചെന്പിലേക്ക് നീര് പകർത്തും. നീരെടുത്തതിന് ശേഷം പുറത്ത് കളയുന്ന കരിന്പിൻ ചണ്ടി ഉപയോഗിച്ചാണ് അടുപ്പ് കത്തിക്കുന്നത്. കരിന്പിൻ നീര് ചൂട് ക്രിമീകരിച്ച് ഇളക്കി വറ്റിച്ചെടുക്കുന്നതാണ് അടുത്ത പടി. ബ്രിക്‌സ് ലെവൽ 85ൽ എത്തിയതിന് ശേഷം കുറുക്കിയെടുത്ത കരിന്പിൻ നീര് മരവി(മാവിൽ പലകയിൽ നിർമ്മിച്ച ചതുരപാത്രം) ലേക്ക് പകർത്തും. തുടർന്ന് രണ്ട് മണിക്കൂർ സമയം തണുപ്പിക്കും. അതിനുശേഷം  ഈർപ്പം കടക്കാത്ത പായ്‌ക്കറ്റുകളിൽ നിറയ്‌ക്കും. ഏറ്റവും ചെറിയ യൂണിറ്റിൽ പോലും പ്രതിദിനം 3 ടൺ കരിന്പ് ശർക്കരയാക്കി മാറ്റാൻ സാധിക്കും.


മൂലധന നിക്ഷേപം 

(പ്രതിദിനം 400 കിലോ ശർക്കര ഉല്പാദിപ്പിക്കുന്നതിനാവശ്യമായ മൂലധന നിക്ഷേപം)


ചക്ക് - 1,50,000.00

ചെന്പ് - 80,000.00

അടുപ്പ് നിർമ്മാണം - 50,000.00

മരവി - 25,000.00

പായ്‌ക്കിംഗ് യന്ത്രങ്ങൾ - 10,000.00

      ആകെ = 3,15,000.00



പ്രവർത്തന വരവ് - ചിലവ് കണക്ക് 


പ്രവർത്തന ചിലവ്

(പ്രതിദിനം 400 കിലോ ശർക്കര ഉല്പാദിപ്പിക്കുന്നതിന്റെ ചിലവ് )


കരിന്പ് 3000kg*4 = 12,000.00

തൊഴിലാളികളുടെ വേതനം = 2,100.00

ഇതര ചിലവുകൾ  = 500.00

      ആകെ = 14,600.00



വരവ്

( 400 കിലോ ശർക്കര വിറ്റഴിക്കുംന്പോൾ ലഭിക്കുന്നത്)


1kg വില്‌പന വില = 100.00

ഉല്പാദകന് ലഭിക്കുന്നത് = 75.00

400kg*75.00= 30,000.00

ലാഭം = 30,000.00- 14,600.00= 15,400.00 


പരിശീലനം- യന്ത്രങ്ങൾ  


കാർഷിക സർവകലാശാലയുടെ തിരുവല്ല കല്ലിംഗലിലുള്ള കരിന്പ് ഗവേഷണ കേന്ദ്രത്തിലും പന്തളം കരിന്പ് വിത്തുല്പാദന കേന്ദ്രത്തിലും ശർക്കര നിർമ്മാണത്തിന്റെ വിവിധ ഘടകങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സൗകര്യമുണ്ട്. യന്ത്രങ്ങൾ  അഗ്രോപാർക്കിൽ ലഭ്യമാണ്. ഫോൺ നന്പർ: 0485- 2999990  

Post your enquiry

Your email address will not be published.

Top