Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767New Projects | ഇഡലി ദോശമാവ് നിർമ്മാണം
കേരളത്തിന്റെ ചെറുകിട വ്യവസായരംഗം 2020 ൽ കൂടുതൽ കുതിപ്പ് നേടും. വീടുകളിൽ വ്യവസായങ്ങൾക്ക് അനുമതി നൽകുന്ന നാനോ സംരംഭങ്ങൾക്കായുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കൂടി ഉത്തരവ് പുറത്തുവന്നു കഴിഞ്ഞു. വീടുകളിൽ ചെറുകിട വ്യവസായങ്ങളുടെ കേന്ദ്രങ്ങളായി വരുന്പോൾ ചെറുകിട ഉല്പാദന രംഗത്ത് അത് കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും.
ഇഡ്ഡലി-ദോശ മാവ് നിർമ്മാണം
ഇഡ്ഡലിയും ദോശയും നെയ്‌റോസ്‌റ്റും പാചകം ചെയ്‌തെടുക്കുന്നതിന് മുൻപ് അരിയും ഉഴുന്നും വാങ്ങി അരച്ച് മാവ് ഉണ്ടാക്കുന്നതുവരെയുള്ള ജോലിക്കായി ധാരാളം സമയം ആവശ്യമായി വരും. വീട്ടമ്മമാരും ജോലിക്കാരായതോടെ ഭക്ഷണം പാചകം ചെയ്യുന്നതിന് മുൻപ് അനുബന്ധ ജോലികൾക്കായി ഇത്രയും സമയം നീക്കിവയ്‌ക്കാൻ വീട്ടമ്മമാർക്ക് ആവില്ല. ഇഡ്‌ഡലിയും ദോശയും പാചകം ചെയ്‌യുന്നതിനുള്ള മാവ് റെഡിമെയ് ഡായി നൽകുന്ന ധാരാളം സംരംഭങ്ങൾ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. ഈ സംരംഭങ്ങളെയെല്ലാം നമ്മുടെ വീട്ടമ്മമാർ ഗ്രാമ-നഗര ഭേദമില്ലാതെ വിജയിപ്പിച്ചിട്ടുണ്ട്. ഒരു കുടുംബ സംരംഭം എന്ന നിലയിൽ ഇനിയും ധാരാളം യൂണിറ്റുകൾ ഈ രംഗത്ത് അവസരമുണ്ട്.
സാധ്യതകൾ
ദോശയും ഇഡ്‌ഡലിയും മലയാളി ഏറെ ഇഷ്ടപ്പെടുന്ന ഭക്ഷ്യ വിഭവങ്ങൾ തന്നെയാണ്. പ്രത്യേകിച്ചും പ്രഭാതഭക്ഷണത്തിന് മുൻകാലങ്ങളിൽ ഈ വ്യവസായം പ്രാദേശിക അടിസ്ഥാനത്തിലാണ് നടന്നിരുന്നെതെങ്കിൽ ഇപ്പോൾ ആധുനിക യന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച് ആകർഷകമായ പായ്‌ക്കിംഗിൽ ബ്രാൻഡിംഗ് നടത്തിയുള്ള വിപണനവും നടക്കുന്നുണ്ട്. ചെറുകിടക്കാരുടെ മാവുകൾക്കും ഡിമാൻഡുണ്ട്. പ്രാദേശികമായി 100 കേന്ദ്രങ്ങളെ കണ്ടെത്താൻ കഴിഞ്ഞാൽ തന്നെ ഈ സംരംഭം വിജയകരമായി നടപ്പാക്കാം. കുറഞ്ഞ മുതൽ മുടക്കും അസംസ്‌കൃത വസ്‌തുക്കളുടെ സുഗമമായ ലഭ്യതയും ഈ വ്യവസായത്തെ സംരംഭക സൗഹൃദമാക്കുന്നു. വലിയ ബ്രാൻഡിംഗോ മാർക്കറ്റിങോ ആവശ്യമില്ല. ഗുണമേന്മയ് ക്ക് പ്രാധാന്യം നൽകി ക്വാളിറ്റിയുള്ള അറിയും ഉഴുന്നും തിരഞ്ഞെടുത്ത് മാവ് നിർമ്മിച്ചാൽ ചുരുങ്ങിയ കാലം കൊണ്ട് വിപണി പിടിക്കാം. ചെറിയ പരിശീലനം നേടിയാൽ ഈ വ്യവസായം ആരംഭിക്കാവുന്നതാണ്.
ഈ പ്രൊജെക്റ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ:-https://www.bspace.co.in/documents/subscription/idly-dosa-manufacturing
Your email address will not be published.