Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

New Projects

New Projects | ഹണി ഗ്രേപ്പ് ( Honey Grape )

ഹണി ഗ്രേപ്പ് ( Honey Grape )


കേരളത്തിന്റെ ഗാർഹിക സംരംഭ രംഗത്ത് ചെറുകിട വ്യവസായങ്ങൾക്ക് വലിയ സ്ഥാനമാണുള്ളത്. കുറഞ്ഞ മുതൽ മുടക്കിൽ കുടുംബാംഗങ്ങൾ ചേർന്ന് നിർമ്മാണവും വിപണനവും പൂർത്തീകരിക്കുന്ന പ്രാദേശിക സംരംഭക മേഖലയാണ് ഗാർഹിക സംരംഭങ്ങൾ. ഇത്തരം സംരംഭങ്ങളിൽ നിർമ്മിക്കുന്ന ഉല്പന്നങ്ങൾക്ക് ഗുണമേന്മയുടെ കാര്യത്തിൽ വലിയ വിശ്വാസ്യതയാണ്. നാടൻ പാനീയമായ ഹണിഗ്രേപ്പ് ഈ രംഗത്തെ ഒരു വിജയ മാതൃകയാണ്. മുന്തിരി പാനീയമായ ഹണിഗ്രേപ്പ് ഈ രംഗത്തെ ഒരു വിജയ മാതൃകയാണ്. മുന്തിരി പാനീയത്തോട് ജനങ്ങൾക്കുള്ള ഇഷ്‌ടം തന്നെയാണ് പ്രധാന കാരണം.


ഹണി ഗ്രേപ്പ് കുടുംബസംരഭം 



കേരളത്തിന്റെ ഗാർഹിക സംരംഭ രംഗത്ത് ചെറുകിട വ്യവസായങ്ങൾക്ക് വലിയ സ്ഥാനമാണുള്ളത്. കുറഞ്ഞ മുതൽ മുടക്കിൽ കുടുംബാംഗങ്ങൾ ചേർന്ന് നിർമ്മാണവും വിപണനവും പൂർത്തീകരിക്കുന്ന പ്രാദേശിക സംരംഭക മേഖലയാണ് ഗാർഹിക സംരംഭങ്ങൾ. ഇത്തരം സംരംഭങ്ങളിൽ നിർമ്മിക്കുന്ന ഉല്പന്നങ്ങൾക്ക് ഗുണമേന്മയുടെ കാര്യത്തിൽ വലിയ വിശ്വാസ്യതയാണ്. നാടൻ പാനീയമായ ഹണിഗ്രേപ്പ്  ഈ രംഗത്തെ ഒരു വിജയ മാതൃകയാണ്. മുന്തിരി പാനീയമായ ഹണിഗ്രേപ്പ് ഈ രംഗത്തെ ഒരു വിജയ മാതൃകയാണ്. മുന്തിരി പാനീയത്തോട് ജനങ്ങൾക്കുള്ള ഇഷ്‌ടം തന്നെയാണ് പ്രധാന കാരണം. ഗുണമേന്മ നഷ്ടപ്പെടാതെ തനത് രീതിയിൽ നല്‌കാൻ കഴിയുന്നു എന്നുള്ളതും ജനങ്ങളെ ആകർഷിക്കുന്ന ഘടകമാണ്.


നിർമ്മാണം 


മൊത്തവിലക്ക് വാങ്ങുന്ന ജ്യൂസ് മുന്തിരി ഉപ്പുവെള്ളത്തിൽ മുക്കി വച്ച് പുറമെയുള്ള വിഷാംശം നീക്കം ചെയ്‌തതിന്‌  ശേഷം പുഴുങ്ങി എടുത്ത് പുറംതൊലിയും കുരുവും നീക്കം ചെയ്ത് പഞ്ചസാരയും വെള്ളവും തേനും നിശ്ചിത അനുപാതത്തിൽ ചേർത്താണ്  ഹണി ഗ്രേപ്പിന്റെ നിർമ്മാണം. രാത്രിയിൽ ആരംഭിക്കുന്ന നിർമ്മാണം പുലർച്ചെ അവസാനിക്കും.  കുടുംബ സംരംഭം ആയിരുന്നാലും ഗ്ലൗസുകളും മാസ്കും ധരിച്ചും  ശുദ്ധികരിച്ച വെള്ളം ഉപയോഗിച്ചുമാണ്  നിർമ്മിക്കേണ്ടത്. 5 ലിറ്റർ പ്ലാസ്റ്റിക് ക്യാനുകളിൽ ഹണി ഗ്രേപ്പ് കടകളിൽ എത്തിക്കുന്നു. വെന്തമുന്തിരി ജ്യൂസ് എന്നും ടി ജ്യൂസിന് വിളിപ്പേരുണ്ട്.


വിപണനം 


പ്രാദേശികമായുള്ള ബേക്കറികൾ, ഹോട്ടലുകൾ ശീതളപാനീയ വില്‌പന കേന്ദ്രങ്ങൾ വഴി വില്‌പന സാധ്യമാക്കാം. പ്രതിദിനമുള്ള വിതരണമാണ് അഭികാമ്യം. 5 ലിറ്റർ, 10 ലിറ്റർ ക്യാനുകളിൽ ഹണി ഗ്രേപ്പ് നിറച്ച് രാവിലെ വില്‌പന കേന്ദ്രങ്ങളിൽ എത്തിക്കാം. തലേദിവസം ശേഖരിച്ച ഓർഡറുകൾക്കനുസരിച്ചാണ്  വിതരണം. മുൻപ് നല്‌കിയിരുന്ന കാലി ക്യാനുകളും അതോടൊപ്പം ശേഖരിക്കും. ക്യാനുകൾ  ഫ്രീസറിൽ സൂക്ഷിച്ച് വിൽപ്പനക്കാരൻ ആവശ്യത്തിന് ഗ്ലാസുകളിൽ നിറച്ച് ഉപഭോക്താവിന് നല്‌കും. 40 രൂപ മുതൽ മുകളിലേക്കാണ് വില്‌പന നിരക്ക്.


സാദ്ധ്യതകൾ 


വളരെ ചെറിയ മുതൽ മുടക്ക്.15000 രൂപയിൽ താഴെ മുതൽ മുടക്കുണ്ടെങ്കിൽ കുടുംബസംരംഭമായി ആരംഭിക്കാൻ കഴിയുന്നതും ലാഭം നേടിത്തരുന്നതുമായ സംരംഭമാണ് ഹണി ഗ്രേപ്പ് നിർമ്മാണം. 


ലാഭം 


പ്രതിദിനം ഉത്പാദനം -  50 ലിറ്റർ ഹണി ഗ്രേപ്പ് 

50 ലിറ്റർ ഉല്പാദനച്ചിലവ്         50 * 20 = 2,000 

വില്പന വില 50 * 80 = 4,000 

പ്രതിദിന ലാഭം = 2,000 

പ്രതിമാസ ലാഭം 25 * 2,000 = 50,000.00

Post your enquiry

Your email address will not be published.

Top