Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

New Projects

New Projects | ഗ്രീസ് നിർമ്മാണം (Greese Manufacturing)

ഗ്രീസ് നിർമ്മാണം (Greese Manufacturing)


ചലിക്കുന്ന വസ്‌തുക്കൾ തമ്മിൽ ഉരസുന്പോൾ സൃഷ്ടിക്കപെടുന ഘർഷണവും താപവും നിയന്ത്രിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന അർദ്ധഖരാവസ്ഥയിലുള്ള ലൂബ്രിക്കന്റാണ് ഗ്രീസ് വാഹനങ്ങൾ ,യന്ത്രങ്ങൾ തുടങ്ങി ലോകത്തിന്റെ ചലനത്തിനൊപ്പം ലൂബ്രിക്കന്റുകളുമുണ്ട് ഖരാവസ്ഥയിലും അർദ്ധഖരാവസ്ഥയിലും എണ്ണകളുടെ രൂപത്തിലുമെല്ലാം ലൂബ്രിക്കന്റുകൾ ലഭ്യമാണ് .ഉപയോഗപ്പെടുത്തുന്ന യന്ത്രഭാഗത്തിന്റെ പ്രത്യേകതകൾകനുസരിച്ച് ലൂബ്രിക്കന്റുകൾ തിരഞ്ഞെടുക്കുന്നു.ആവണക്കെണ്ണ ,മൃഗക്കൊഴുപ്പ് ,പാം ഓയിൽ ,എന്നിവയെല്ലാം ലൂബ്രിക്കന്റുകളാണ് പെട്രോളിയം ഓയിലുകളെക്കാൾ വഴുവഴുപ്പ് ടി ഓയിലുകകൾക്കുണ്ട്.ടി ഓയിലുകൾ തനിയെ ഉപയോഗിക്കുന്പോഴുള്ള പോരായ്‌മകൾ പരിഹരിക്കാൻ മറ്റു ചില ചേരുവകൾ കൂടി ചേർത്താണ് ഗ്രീസ് നിർമ്മിക്കുന്നത് .

ഗ്രീസ് നിർമ്മാണം 


കേരളം വരുന്ന 5 വർഷത്തിനുള്ളിൽ ചെറുകിട ഉൽപാദന യൂണിറ്റുകളുടെ കേന്ദ്രമായി മാറും സംരംഭകത്വത്തിലേക്ക് കേരളത്തിന്റെ പരിവർത്തനം വളരെ വേഗത്തിലാണ് .തൊഴിലിടങ്ങളെല്ലാം അരക്ഷിതമായതോടെ പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കേണ്ടത് മലയാളിയുടെ നിലനില്‌പിന്റെ തന്നെ പ്രശ്‌നമായി മാറിക്കഴിഞ്ഞു. 

വ്യവസായം സുഗമമാക്കൽ നിയമം വഴിയും ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചും സംരംഭകത്വത്തെ കൂടുതൽ പ്രോൽസാഹിപ്പിക്കാൻ ഗവൺമെന്റും മുൻകൈയെടുക്കുന്നു.വൈജ്ഞാനിക കേരളം പോലുള്ള പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് നൈപുണ്യ വികസനത്തിനും കൂടുതൽ ഊന്നൽ നല്‌കുന്ന ബഡ്‌ജറ്റ്‌ പ്രഖ്യാപനങ്ങളും ‌നടന്നുകഴിഞ്ഞു. നൈപുണ്യം നേടുന്ന പുതിയ തലമുറ സംരംഭകർക്ക് മുതൽക്കൂട്ടാണ്. കൂടാതെ സംരഭത്വത്തിലേക്കുള്ള  മുന്നേറ്റവും സുഗമമാകും 

അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന ചെറുകിട ഉല്പന്നങ്ങളിൽ ഭൂരിഭാഗവും നമുക്ക് കേരളത്തിൽ തന്നെ നിർമ്മിക്കാൻ കഴിയുന്നവയാണ് .ചെറിയ നിർമ്മാണ യൂണിറ്റുകൾ വീടുകളിൽ പോലും ആരംഭിക്കാൻ അനുമതി ലഭിക്കുന്ന സാഹചര്യം പ്രയോജനപ്പെടുത്തി കൂടുതൽ പേർക്ക് ഉൽപാദന രംഗത്തേക്ക് കടന്ന് വരാൻ  അവസരങ്ങളുണ്ട് .കേരളത്തിൽ കൂടുതലായി വിറ്റഴിയപ്പെടുന്നതും എന്നാൽ അന്യസംസ്ഥാനത്ത് നിർമ്മിക്കപ്പെടുന്നതുമായ മറ്റൊരു ഉല്പന്നമാണ് ഗ്രീസ്.


ഗ്രീസ് നിർമ്മാണം


ചലിക്കുന്ന വസ്‌തുക്കൾ തമ്മിൽ ഉരസുന്പോൾ സൃഷ്ടിക്കപെടുന ഘർഷണവും താപവും നിയന്ത്രിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന അർദ്ധഖരാവസ്ഥയിലുള്ള ലൂബ്രിക്കന്റാണ് ഗ്രീസ്  വാഹനങ്ങൾ ,യന്ത്രങ്ങൾ തുടങ്ങി ലോകത്തിന്റെ ചലനത്തിനൊപ്പം ലൂബ്രിക്കന്റുകളുമുണ്ട്  ഖരാവസ്ഥയിലും അർദ്ധഖരാവസ്ഥയിലും എണ്ണകളുടെ രൂപത്തിലുമെല്ലാം ലൂബ്രിക്കന്റുകൾ ലഭ്യമാണ് .ഉപയോഗപ്പെടുത്തുന്ന യന്ത്രഭാഗത്തിന്റെ പ്രത്യേകതകൾകനുസരിച്ച് ലൂബ്രിക്കന്റുകൾ തിരഞ്ഞെടുക്കുന്നു.ആവണക്കെണ്ണ ,മൃഗക്കൊഴുപ്പ് ,പാം ഓയിൽ ,എന്നിവയെല്ലാം ലൂബ്രിക്കന്റുകളാണ്  പെട്രോളിയം ഓയിലുകളെക്കാൾ വഴുവഴുപ്പ് ടി ഓയിലുകകൾക്കുണ്ട്.ടി ഓയിലുകൾ തനിയെ ഉപയോഗിക്കുന്പോഴുള്ള പോരായ്‌മകൾ പരിഹരിക്കാൻ മറ്റു ചില ചേരുവകൾ കൂടി ചേർത്താണ് ഗ്രീസ് നിർമ്മിക്കുന്നത് .


ഗ്രീസുകൾ പലവിധം

 

സോഡിയം ഗ്രീസ് ,കാൽസിയം ഗ്രീസ്, ഗ്രാഫൈറ്റ് ഗ്രീസ് ,ലിഥിയം ഗ്രീസ് ,സിലിക്കോൺ ഗ്രീസ് . ചേരുവകളുടെ വ്യത്യാസം അനുസരിച്ചാണ് ഈ വേർതിരിവ് .ഇവയിൽ സിലിക്കോൺ ഗ്രീസ് ഒഴികെ മറ്റെല്ലാം ഗ്രീസിലും ആവണക്കെണ്ണ ,മൃഗക്കൊഴുപ്പ് ,മിനറൽ ഓയിൽ എന്നിവയാണ് മുഖ്യ ചേരുവകൾ. സിലിക്കോൺ ഗ്രീസിൽ സിലിക്കോൺ ഓയിലാണ് പ്രധാനഘടകം.

യന്ത്രഭാഗങ്ങളുടെ വേഗം,താപം,മർദ്ദം എന്നിവയ്‌ക്ക് അനുസൃതമായാണ് ഗ്രീസുകൾ തിരഞ്ഞെടുക്കുന്നത് .ഈ രംഗത്തെ ദേശീയ സ്ഥാപനമാണ് നാഷണൽ ലൂബ്രിക്കേറ്റിങ് ഗ്രീസ് ഇൻസ്റ്റിറ്റ്യൂട്ട് (NLGI ).കാഠിന്യം അനുസരിച്ച് ഗ്രീസുകളെ 9 ആയി തരം തിരിച്ചിട്ടുണ്ട് .000 മുതൽ 6 വരെയുള്ള സൂചകങ്ങളായാണ്  ഈ വേർതിരിവ്.

(ഫ്ലൂയിഡ് മുതൽ വെരിഹാർഡ് വരെയുള്ള 9 സൂചകങ്ങൾ )



0 മുതൽ 3 വരെയുള്ള സൂചകങ്ങളിൽ ഉൾപ്പെടുന്ന ഗ്രീസുകളാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത് .

മാർക്കറ്റിംഗ് 


ചെറിയ മുതൽ മുടക്കിൽ സംരംഭം ആരംഭിച്ച് വിതരണക്കാർ വഴിയും നേരിട്ടും ഉൽപ്പന്നം വിറ്റഴിക്കാം. 

ഓട്ടോ മൊബൈൽ വർക്ക് ഷോപ്പുകൾ ,സർവീസ് സെന്ററുകൾ ,യന്ത്രങ്ങളുടെ നിർമ്മാണവും ,റിപ്പയറിംഗ് നടത്തുന്ന കേന്ദ്രങ്ങൾ ,ഫാക്ടറികൾ ,സ്‌പെയർ പാർട്ട് സ്  വില്‌പന കേന്ദ്രങ്ങൾ ,ഹാർഡ് വെയർ ഷോപ്പുകൾ തുടങ്ങിയ ഇടങ്ങളെല്ലാം വില്പനയ്‌ക്കായി തിരഞ്ഞെടുക്കാം. ജെസിബി ,ഹിറ്റാച്ചി ,ക്രയിനുകൾ തുടങ്ങി ഭാരയന്ത്രങ്ങൾ ദിവസവും ഗ്രീസിംഗ് ആവശ്യമുള്ളവയാണ്.ഇത്തരം യന്ത്രഉടമകൾക്ക്  നേരിട്ടുള്ള വിതരണവും ആവാം 


മൂലധനനിക്ഷേപം 


പ്രാദേശിക വിപണിയെ ലക്ഷ്യം വെച്ച് ചെറുകിട യന്ത്രങ്ങൾ ഉപയോഗിച്ച് പ്രതിദിനം 200kg ഗ്രീസ് നിർമ്മിക്കുന്ന യൂണിറ്റ് ആരംഭിക്കുന്നതിന് 5,00,000/ - രൂപ മൂലധന നിക്ഷേപമായി ആവശ്യം വരും.

500 സ്‌ക്വയർ ഫിറ്റ് സ്‌ഥലസൗകര്യവും സിംഗിൾ ഫേസ് കൺക്ഷനും ഉറപ്പാക്കണം. 

വരവ് ചിലവ് കണക്ക്

 

എല്ലാ അസംസ്‌കൃത വസ്‌തുക്കളും ,പായ്‌ക്കിംഗ് മെറ്റീരിയലുകളും തൊഴിലാളികളുടെ വേതനം,വൈദ്യുതി ചാർജ് ഉൾപ്പെടെ പ്രതിദിനം 200 kg ഉൽപാദിപ്പിക്കുന്നതിനുള്ള ചിലവ് 


ചിലവ് 


200 kg *100 = 20,000.00


വരവ് 

1 kg ഗ്രീസ് മാർക്കറ്റ് വില = 300 /-

കമ്മീഷൻ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത് =200/kg

        200kg*200kg =40000/-


ലാഭം

വരവ് = 40000/-

ചിലവ് = 20000/-

ലാഭം   =20000/- 


സാങ്കേതികവിദ്യ പരീശീലനം 


ഗ്രീസ് നിർമ്മാണം വിദഗ്‌ധ പരീശീലനം നേടി ആരംഭിക്കേണ്ട സംരംഭമാണ് ,വിദഗ്‌ദരുടെ കീഴിൽ ഗ്രീസ് നിർമ്മാണത്തിന്റെ സാങ്കേതിക വിദ്യ ആർജിക്കുന്നതിനും  പരീശീലനത്തിനുമുള്ള അവസരം പിറവം അഗ്രോപാർക്കിലുണ്ട്  0485-2242310 



വായ്‌പ -സബ്സിഡി

 

സംരംഭകത്വത്തിന് സഹായിക്കുന്ന വിവിധ വായ്‌പ പദ്ധതികൾ നേടിയെടുക്കുന്നതിന് വ്യവസായ വകുപ്പിന്റെ പ്രാദേശിക ഓഫീസുകൾ സന്ദർശിച്ച് സഹായങ്ങൾ നേടാം. പ്രൊജക്ടിന്റെ വ്യാപ്‌തിക്ക് അനുസൃതമായി സബ് സിഡികളും ലഭിക്കും 

Post your enquiry

Your email address will not be published.

Top