Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767New Projects | ബൗഫന്റ് ക്യാപ്പ് നിർമ്മാണം ( Bouffant Cap)
ഭക്ഷ്യ സംസ്‌ക്കരണ വ്യവസായങ്ങളിൽ പ്രവർത്തിക്കുന്നവർ പ്രോസസ്സിംഗ് ഏരിയയിൽ പ്രവേശിക്കുന്പോൾ തലമുടി മുഴുവനായി മറച്ചുകൊണ്ട് ധരിക്കുന്ന ഡിസ്പോസിബിൾ ഹെയർ ക്യാപ്പാണ് ബൗഫന്റ് ക്യാപ്പ്. കനം കുറഞ്ഞ പോളി പ്രൊപ്പലീൻ ഫാബ്രിക്കിൽ നിന്നാണ് ബൗഫന്റ് ക്യാപ്പുകൾ നിർമ്മിക്കുന്നത്. ഇതിനായി ഓട്ടോമാറ്റിക് യന്ത്രങ്ങൾ ലഭ്യമാണ്.
കേരളത്തിൽ ഭക്ഷ്യ സംസ്‌കരണ വ്യവസായം മുന്നേറ്റത്തിന്റെ പാതയിലാണ്. കേരളത്തിൽ അടുത്ത കാലത്തായി നിരവധി ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങൾ ആരംഭിച്ചുകഴിഞ്ഞു. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന കാർഷിക വിളകളുടെ സംസ്‌കരണവും മൂല്യവർദ്ധനവും മുൻനിർത്തിയാണ് ടി യൂണിറ്റുകളുടെ പ്രവർത്തനം. വീടുകളിൽ വ്യവസായം ആരംഭിക്കാൻ സർക്കാർ അനുമതി നല്‌കിയതോടുകൂടി ഉപജീവനസംരംഭം എന്ന നിലയിൽ നിരവധിയാളുകൾ ചെറുകിട ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങളും ആരംഭിച്ചു. കയറ്റുമതി ലക്ഷ്യമിട്ട് ലോകോത്തര സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന കന്പനികളും കേരളത്തിൽ പ്രവർത്തിച്ച് വരുന്നുണ്ട്. സമുദ്രോൽപന്ന കയറ്റുമതിയിലും കേരളത്തിന് നല്ലൊരു പങ്കാളിത്തമുണ്ട്.
അതുകൊണ്ട് തന്നെ ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രങ്ങളിലെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന ഉൽപ്പന്നങ്ങൾക്കും കേരളത്തിൽ നല്ല വിപണിയുണ്ട്. കേരളത്തിൽ ഭക്ഷ്യ സംസ്‌ക്കരണ വ്യവസായത്തിൽ ധാരാളമായി ആവശ്യമുള്ള ഉൽപ്പന്നമാണ് ബൗഫന്റ് ക്യാപ്പ് അഥവാ ഡിസ്പോസിബിൾ ഹെയർക്യാപ്പ്.
എന്താണ് ബൗഫന്റ് ക്യാപ്പ്
ഭക്ഷ്യ സംസ്‌ക്കരണ വ്യവസായങ്ങളിൽ പ്രവർത്തിക്കുന്നവർ പ്രോസസ്സിംഗ് ഏരിയയിൽ പ്രവേശിക്കുന്പോൾ തലമുടി മുഴുവനായി മറച്ചുകൊണ്ട് ധരിക്കുന്ന ഡിസ്പോസിബിൾ ഹെയർ ക്യാപ്പാണ് ബൗഫന്റ് ക്യാപ്പ്. കനം കുറഞ്ഞ പോളി പ്രൊപ്പലീൻ ഫാബ്രിക്കിൽ നിന്നാണ് ബൗഫന്റ് ക്യാപ്പുകൾ നിർമ്മിക്കുന്നത്. ഇതിനായി ഓട്ടോമാറ്റിക് യന്ത്രങ്ങൾ ലഭ്യമാണ്.
കേരളത്തിലെ സാധ്യതകൾ
ഭക്ഷ്യോല്പന്നങ്ങളുടെ സംസ്‌കരണശാലകൾ, കാറ്ററിംഗ് യൂണിറ്റുകൾ , ഹോട്ടലുകൾ, മത്സ്യ ഉല്‌പന്ന കയറ്റുമതി ശാലകൾ, ചെറുകിട ഭക്ഷ്യഉല്‌പന്ന നിർമ്മാതാക്കൾ, സുഗന്ധ വ്യജ്ഞന സംസ്‌കരണ കേന്ദ്രങ്ങൾ, ലബോറട്ടറികൾ, ഹോസ്പിറ്റലുകൾ തുടങ്ങി ഭക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിലെല്ലാം ബൗഫന്റ് ക്യാപ്പുകൾ ആവശ്യമുണ്ട് .ഒരു ഷിഫ്റ്റിൽ ഒരു തൊഴിലാളിക്ക് ഒന്ന് വീതം ബൗഫന്റ് ക്യാപ്പുകളാണ് ഉപയോഗിക്കുന്നത്.ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ബൗഫന്റ് ക്യാപ്പുകൾ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. കേരളത്തിൽ നിർമ്മിക്കാനായാൽ വലിയ അവസരം പ്രധാനം ചെയ്‌യുന്ന ഒരു സംരംഭമാണ് ബൗഫന്റ് ക്യാപ്പുകളുടെ നിർമ്മാണം.
ഈ പ്രൊജെക്റ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ:- https://www.bspace.co.in/documents/subscription/bouffant-cap-manufacturing
Your email address will not be published.