Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

New Projects

New Projects | ബേക്കറി - മെഡിസിൻ കവറുകളുടെ നിർമ്മാണം

ബേക്കറി - മെഡിസിൻ കവറുകളുടെ നിർമ്മാണം


വിപണിയിൽ പ്ലാസ്റ്റിക്ക് കവറുകൾക്ക് നിരോധനം വന്നതോടെ പേപ്പർ കവറുകൾക്ക് വലിയ ഡിമാന്റാണ്. ബേക്കറികളിൽ ഭക്ഷണ പദാർത്ഥങ്ങൾ പായ്‌ക്ക് ചെയ്‌ത്‌ നല്‌കുന്നതിനും മെഡിക്കൽ സ്റ്റോറുകളിലും ആശുപത്രികളിലും മരുന്ന് പായ്‌ക്ക് ചെയ്‌ത്‌ നല്‌കുന്നതിനും സ്റ്റേഷനറി കടകളിലും സൂപ്പർ മാർക്കറ്റുകളിലും പേപ്പർ കവറുകൾ ഉപയോഗിക്കുന്നു. ഇപ്പോൾ ക്രാഫ്റ്റി യന്ത്ര സഹായത്തോടെ പ്രതിദിനം നാല്പതിനായിരം കവർ വരെ നിർമ്മിക്കുന്ന യൂണിറ്റ് നാനോ - ഗാർഹിക സംരംഭമായി വീട്ടിൽ തന്നെ ആരംഭിക്കാം. വെള്ളനിറത്തിലും ബ്രൗൺ നിറത്തിലുമുള്ള കവറുകൾക്കാണ് വിപണിയിൽ കൂടുതൽ ഡിമാന്റുള്ളത്. സ്ഥാപനങ്ങളുടെ പേരുകൾ ലോഗോ സഹിതം പ്രിന്റ് ചെയ്‌ത കവറുകൾക്കും വലിയ വിപണിയുണ്ട്.

ബേക്കറി - മെഡിസിൻ കവറുകളുടെ നിർമ്മാണം 



കേരളത്തിൽ സംരംഭക രംഗത്ത് വലിയ മാറ്റങ്ങളുടെ കാലമാണ്. സംരംഭകത്വ വർഷാചരണം സമൂഹത്തിന്റെ താഴെ തട്ടിൽ വരെ ചലനങ്ങളുണ്ടാക്കി. തദ്ദേശ ഭരണ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുത്ത് കൊണ്ട് നടത്തിയ പ്രവർത്തനങ്ങൾ ഫലം കണ്ടു. സംരംഭകരും പ്രാദേശിക ഭരണ കൂടങ്ങളുമായി കാലങ്ങളായി നിലനിന്നിരുന്ന കലഹങ്ങൾക്ക് അറുതിയായി. ഗ്രാമങ്ങളിൽ അടക്കം സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സഹായങ്ങളുമായി ജനപ്രതിനിധികൾ മുന്നിൽ തന്നെ നില്‌ക്കുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംരംഭകത്വ സെമിനാറുകളും തൊഴിൽ സഭകളും സംഘടിപ്പിക്കപെടുന്നു. പൊതുവിൽ താഴെ തട്ടിലേക്ക് സംരംഭക സൗഹൃദ കേരളം എന്ന സന്ദേശം വേഗത്തിൽ കൈമാറപ്പെട്ടു. ലൈസൻസിംഗ് നടപടി ക്രമങ്ങൾ ലഘൂകരിക്കാൻ ആവിഷ്‌കരിച്ച ഏകജാലക സംവിധാനം സംരംഭങ്ങളുടെ വളർച്ചയ്‌ക്ക് കൂടുതൽ സഹായകമായി മുന്പ് ലൈസൻസിംഗ് നടപടി ക്രമങ്ങളിൽ കുടുങ്ങികിടന്നിരുന്ന സംരംഭകത്വ സ്വപ്‌നങ്ങൾക്ക് ചിറക് മുളയ്‌ക്കാൻ ഈ നടപടി കാരണമായി. താലൂക്ക് - ജില്ലാ തലങ്ങളിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകൾ ധാരാളം സംരംഭകർക്ക് സഹായം നല്‌കി. ചുരുക്കത്തിൽ കേരളം സംരംഭക രംഗത്ത് ഇന്ന് നടത്തുന്ന കുതിപ്പ് തുടർന്നാൽ 5 വർഷം കൊണ്ട് തദ്ദേശീയമായി നിരവധി സംരംഭകരെ വാർത്തെടുക്കുന്നതിനും ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും സാധിക്കും.


കേരളത്തിൽ വലിയ വിപണിയുള്ളതും നിലവിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തുന്നതും ചെറിയ മുതൽ മുടക്കിൽ ആരംഭിക്കാൻ കഴിയുന്നതുമായ ഉല്പന്നങ്ങളുടെ നിർമ്മാണം കേരളത്തിൽ തന്നെ ആരംഭിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ സംരംഭകത്വ രംഗത്തെ വിജയ മാതൃകയാണ്.


ബേക്കറി- മെഡിസിൻ കവറുകളുടെ നിർമ്മാണം 


വിപണിയിൽ പ്ലാസ്റ്റിക്ക് കവറുകൾക്ക് നിരോധനം വന്നതോടെ പേപ്പർ കവറുകൾക്ക് വലിയ ഡിമാന്റാണ്. ബേക്കറികളിൽ ഭക്ഷണ പദാർത്ഥങ്ങൾ പായ്‌ക്ക് ചെയ്‌ത്‌ നല്‌കുന്നതിനും മെഡിക്കൽ സ്റ്റോറുകളിലും ആശുപത്രികളിലും മരുന്ന് പായ്‌ക്ക് ചെയ്‌ത്‌ നല്‌കുന്നതിനും സ്റ്റേഷനറി കടകളിലും സൂപ്പർ മാർക്കറ്റുകളിലും പേപ്പർ കവറുകൾ ഉപയോഗിക്കുന്നു. ഇപ്പോൾ ക്രാഫ്റ്റി യന്ത്ര സഹായത്തോടെ പ്രതിദിനം നാല്പതിനായിരം കവർ വരെ നിർമ്മിക്കുന്ന യൂണിറ്റ് നാനോ - ഗാർഹിക സംരംഭമായി വീട്ടിൽ തന്നെ ആരംഭിക്കാം. വെള്ളനിറത്തിലും ബ്രൗൺ നിറത്തിലുമുള്ള കവറുകൾക്കാണ് വിപണിയിൽ കൂടുതൽ ഡിമാന്റുള്ളത്. സ്ഥാപനങ്ങളുടെ പേരുകൾ ലോഗോ സഹിതം പ്രിന്റ് ചെയ്‌ത കവറുകൾക്കും വലിയ വിപണിയുണ്ട്.


നാനോ - ഗാർഹിക സംരംഭം 


നാനോ ഗാർഹിക സംരംഭത്തിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് ഉള്ളിൽ വരുന്നതിനാൽ വീട്ടിൽ തന്നെ ടി വ്യവസായം ആരംഭിക്കാൻ കഴിയും. വീട്ടമ്മമാർക്ക് പോലും ഒഴിവ് സമയം പ്രയോജനപ്പെടുത്തി പേപ്പർ കവറുകളുടെ നിർമ്മാണം ആരംഭിക്കാം. വീടുകളിൽ തന്നെ വ്യവസായം ആരംഭിക്കുംന്പോൾ കുടുംബാംഗങ്ങളുടെ  സേവനം പ്രയോജനപ്പെടുത്താം. വാടകപോലുള്ള പ്രതിമാസ ചിലവുകൾ ഒഴിവാക്കുകയുമാകാം.


മാർക്കറ്റിംഗ് 


പ്രാദേശിക വിപണിയെ ലക്ഷ്യം വച്ച് സ്ഥാപനങ്ങൾക്ക് നേരിട്ട് വിതരണം നടത്താം. പ്രിന്റിംഗ് ഇല്ലാത്ത കവറുകൾ വിതരണക്കാരെ നിയമിച്ച് മറ്റ് സ്ഥലങ്ങളിലും എത്തിക്കാം. മൊത്ത വിതരക്കാർക്ക് നേരിട്ട് എത്തിച്ച് കൊടുക്കാം. പത്ര മാധ്യമങ്ങൾ വഴിയും ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിച്ചും വിതരണക്കാരെ കണ്ടെത്താം. 


അസംസ്‌കൃത വസ്‌തുക്കൾ 


ക്രാഫ്റ്റ് പേപ്പറുകളും ബ്രൗൺ പേപ്പറുകളുമാണ് പ്രധാന അസംസ്‌കൃത വസ്‌തുക്കൾ കൂടാതെ സ്‌പെഷ്യൽ പശയും ഉപയോഗപ്പെടുത്തുന്നു. 44 ജി.എസ്.എം. മുതൽ മുകളിലേക്കുള്ള പേപ്പറുകളാണ് കവർ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. പേപ്പറുകൾ വലിയ റീലുകളായാണ് ലഭിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ധാരാളം വിതരക്കാറുണ്ട്. 


പേപ്പർ കവർ അളവുകൾ 


വിപണിയിൽ കൂടുതലായി ഉപയോഗിക്കുന്ന കവറുകളുടെ അളവുകൾ 6cm*10cm,  7cm*12cm, 9cm*13cm, 10 cm*16cm, 12 cm*19cm, 14 cm*18cm, 18 cm*24cm, 18 cm*26cm, 22cm*30cm



മൂലധന നിക്ഷേപം 

(പ്രതിദിനം 40000 കവർ വരെ നിർമ്മിക്കാൻ ശേഷിയുള്ള യന്ത്രം)


1. ക്രാഫ്റ്റി കവർ നിർമ്മാണ യന്ത്രം - 3,50,000.00

2. അനുബന്ധ സൗകര്യങ്ങൾ - 25,000.00

ആകെ- 3,75,000.00 


പ്രവർത്തന മൂലധനം -2,00,000.00


ആകെ മുതൽമുടക്ക് - 5,75,000.00


നിർമ്മാണ രീതി 


നിശ്ചിത ജി.എസ്.എം. കനമുള്ള പേപ്പർ റീൽ ക്രാഫ്റ്റി കവർ നിർമ്മാണ യന്ത്രത്തിൽ ലോഡ് ചെയ്‌യണം. ആവശ്യമുള്ള കവറിന്റെ അളവുകൾക്ക് അനുസരിച്ച് യന്ത്രം ക്രമീകരിക്കണം. തുടർന്ന് യന്ത്രത്തിൽ പശ നിറയ്‌ക്കും. പ്രിന്റിംഗ് ആവശ്യമുണ്ടെങ്കിൽ മഷിയും ഫ്ലക്‌സോ ….ബോക്‌സും ലോഡ് ചെയ്‌യും. യന്ത്രം പ്രവർത്തിപ്പിച്ച് തുടങ്ങാം. നിശ്ചിത എണ്ണം സെറ്റ് ചെയ്‌താൽ അത്രയും എണ്ണം നിർമ്മിച്ച് കഴിയുന്പോൾ യന്ത്രം അലാറം മുഴക്കി പ്രവർത്തനം നിലയ്‌ക്കും. കവറുകളെ കെട്ടുകളിലാക്കി മാറ്റുന്നതിനാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. തുടർന്ന് ബണ്ടിലുകളാക്കി പായ്‌ക്ക് ചെയ്‌ത്‌ വിപണിയിലെത്തിക്കാം. 2 ജോലിക്കാരുണ്ടെങ്കിൽ യന്ത്രം സുഗമായി പ്രവർത്തിപ്പിക്കാം. ക്രാഫ്റ്റി യന്ത്രത്തിന് 2HP യാണ് മോട്ടർ ഉപയോഗിക്കുന്നത്. 


വായ്‌പ - സബ്‌സിഡി 


പേപ്പർ കവർ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതിന് വിവിധ പദ്ധതികളിൽ ഈട് രഹിത വായ്‌പകൾ ലഭിക്കും. മുതൽ മുടക്കിന് ആനുപാതികമായി സബ്‌സിഡിയും ലഭിക്കും.


യന്ത്രം - പരിശീലനം 


പേപ്പർ കവർ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതിന് ആവശ്യമായ പരിശീലനവും യന്ത്രവും പിറവം അഗ്രോപാർക്കിൽ ലഭിക്കും.0485-2999990


ലൈസൻസുകൾ 


ഉദ്യം രജിസ്‌ട്രേഷൻ, ഗുഡ്‌സ് & സർവീസ് ടാക്‌സ്, കെ- സ്വിഫ്റ്റ് എന്നിവ നേടി വ്യവസായം ആരംഭിക്കാം.




Post your enquiry

Your email address will not be published.

Top