Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767New Projects | എയർ ഫ്രഷ്‌നറുകളുടെ നിർമ്മാണം
കേരളത്തിൽ എയർ ഫ്രഷ്‌നർ നിർമ്മാണ കന്പനികൾ കുറവാണ്. പലതും അന്യ സംസ്ഥാനങ്ങളിൽ നിന്നും വാങ്ങി റീ ബ്രാൻഡ് ചെയ്‌ത് വിൽക്കുകയാണ് ചെയ്‌യുന്നത്. അന്യ സംസ്‌ഥാന നിർമ്മാതാക്കൾക്കാണ് ഈ രംഗത്തെ കുത്തക. എന്നാൽ കേരളത്തിൽ ധാരാളമായി വിറ്റഴിയുന്ന ഉല്പന്നമാണ് എയർ ഫ്രഷ്‌നറുകൾ.പ്രാദേശിക നിർമ്മാതാവ് എന്ന നിലയിൽ ബ്രാൻഡ് ചെയ്‌യാൻ കഴിഞ്ഞാൽ വളരെ വേഗം വിപണിയുടെ സ്വീകാര്യത നേടാൻ സാധിക്കും.
അന്യസംസ്ഥാനങ്ങൾക്ക് നിർമ്മാണ കുത്തകയുള്ളതും കേരത്തിൽ ധാരാളമായി വിറ്റഴിയുന്നതുമായ നിരവധി ഉല്പന്നങ്ങളുണ്ട്. ഇവയിൽ പലതും നാനോ കുടുംബ സംരംഭമായി ആരംഭിക്കാൻ കഴിയുന്നതാണ്. ഇത്തരം വ്യവസായങ്ങൾക്ക് ആവശ്യമായ സാങ്കേതിക വിദ്യകൾ ലഭ്യമാക്കി കേരളത്തിൽ തന്നെ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചാൽ വലിയ വ്യവായിക മുന്നേറ്റം തന്നെ സാദ്ധ്യമാകും.ഗുണമേന്മ നിലനിർത്തി നിർമ്മിക്കാൻ കഴിഞ്ഞാൽ ഇത്തരം ഉല്പന്നങ്ങൾക്ക് വളരെവേഗം വിപണി കീഴടക്കാൻ സാധിക്കും. ഇത്തരത്തിൽ നാനോ ഗാർഹിക സംരംഭമായി ആരംഭിക്കാൻ കഴിയുന്ന ഉല്പന്നമാണ് എയർ ഫ്രഷ്‌നറുകളുടെ നിർമ്മാണം.
വലിയ സാങ്കേതിക വിദ്യകൾ ഒന്നും ആവശ്യമില്ല എന്നതും സ്‌ത്രീകൾക്ക് പോലും യന്ത്രം പ്രവർത്തിപ്പിച്ച് നിർമ്മാണം നടത്താം എന്നതും ഈ വ്യവസായത്തിന് കൂടുതൽ സ്വീകാര്യത നൽകുന്നു. എല്ലാത്തിനും ഉപരി കേരളത്തിൽ വലിയ വിപണി നിലനിൽക്കുന്നു എന്നത് തന്നെയാണ് ഈ വ്യവസായത്തിൽ ഏറ്റവും വലിയ ആകർഷണീയത.
ഈ പ്രൊജെക്റ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ:-https://www.bspace.co.in/documents/subscription/air-freshener-cake-manufacturing
Your email address will not be published.