Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767കേരളത്തിൽ കാർഷിക-ഭക്ഷ്യ സംസ്‌കരണരംഗത്തും ചെറുകിട വ്യവസായരംഗത്തും സംരംഭകത്വ വികസനവും തൊഴിൽ വർദ്ധനവും ലക്ഷ്യമിട്ട് 2014 മുതൽ പ്രവർത്തിച്ച് വരുന്ന ഇൻക്യൂബേഷൻ സെന്റെറാണ് അഗ്രോപാർക്ക്. 2018 മുതൽ കേരളം അഗ്രോപാർക്ക് ഇൻഡസ്‌ട്രിയൽ ഫൌണ്ടേഷൻ എന്ന പേരിൽ സെക്ഷൻ -8 നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനായാണ് നിലവിൽ പ്രവർത്തിച്ചു വരുന്നത്.
കേരളത്തിൽ ചെറുകിടാ സംരംഭങ്ങളിലൂടെയും കുടുംബസംരംഭങ്ങളിലൂടെയും സുസ്‌ഥിര സബദ് വ്യവസ്‌ഥയും തൊഴിൽ അവസരങ്ങളും ഒരുക്കി നൽകുന്നതിനുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് അഗ്രോപാർക്ക് നടപ്പിലാക്കി വരുന്നത്.
" കേരളത്തിന്റെ വ്യവസായ രംഗം മുന്നേറ്റത്തിന്റെ പാതയിലാണ്. വീടുകളിൽ വ്യവസായം ആരംഭിക്കാൻ അനുമതി നല്കിയതും ലൈസൻസിംഗ് നടപടിക്രമങ്ങൾക്ക് ഏകജാലക സംവിധാനം ഒരുക്കിയതും വിപ്ലവകരമായ മാറ്റമാണ്. തദ്ദേശഭരണസ്ഥാപനങ്ങളെ അടക്കം പങ്കാളികളാക്കിക്കൊണ്ട് നടപ്പാക്കിയ സംരംഭക വർഷാചരണം സമൂഹത്തിന്റെ താഴെ തട്ടിൽ പോലും ഒരു സംരംഭക സൗഹൃദ അന്തരീക്ഷം രൂപപ്പെടുന്നതിന് ഇടയാക്കി. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ ട്രേഡ് ഡെഫിസിറ്റ് ഒരു ലക്ഷം കോടിക്ക് മുകളിലാണ് എന്നത് കേരളത്തിൽ നിരവധി ഉല്പന്നങ്ങളുടെ നിർമ്മാണത്തിന് ഇനിയും സാധ്യതയുണ്ട് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം ... തൊഴിൽ അന്വേഷകരിൽ നിന്ന് തൊഴിൽ ദാതാക്കളിലേക്കുള്ള നല്ല മാറ്റത്തിനായി..."
Chairman - Agropark
സംരംഭകർക്കായി അഗ്രോപാർക് സമർപ്പിക്കുന്ന 100 ലേറെ പ്രൊജെക്ടുകളെ കുറിച്ച് അറിയാം...
കുട്ടനാട്ടിലെ കൈനകരിയിൽ അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സുസ്ഥിര വികസന പദ്ധതി പൂർത്തീകരിച്ചു.വാഹന സൗകര്യം ഇനിയും ലഭ്യമല്ലാത്ത വെള്ളപൊക്കത്തിന്റെ കെടുതികൾ പേറുന്ന കൈനകരിയിലെ ജനത നേരിടുന്ന പ്രശ്നങ്ങൾ പൊതു സമൂഹം കാണാതെ പോകരുത് എന്നതുകൊണ്ടാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കിയത്.