ഹോം മെയ്ഡ് ചോക്ലേറ്റ്

994217-chocolate

 

                 ഉപഭോക്താക്കൾക്ക് വൻകിട ബ്രാൻഡുകളുടെ ഉല്പന്നങ്ങളോട് തോന്നിത്തുടങ്ങിയ വിരക്തി ചെറുകിട കുടുംബ സംരംഭങ്ങൾക്ക് വലിയ വിപണിയാണ് തുറന്ന് തന്നിരിക്കുന്നത്. കുടുംബസംരംഭമായി 25000 രൂപയിൽ താഴെ മുതൽമുടക്കിൽ ആരംഭിക്കാവുന്ന വിപണിയിൽ വലിയ സ്വീകാര്യതയുള്ള ഒരു ഉല്പന്നമാണ് ഹോം മെയ്ഡ് ചോക്ലേറ്റ്. ഒരു ദിവസത്തെ പരിശീലനം നേടിയാൽ താല്പര്യമുള്ള ആർക്കും ഈ വ്യവസായത്തിലേക്കു കടന്നുവരാവുന്നതാണ്. മധുരം കാണിക്കുന്ന ഈ സംരംഭത്തിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന നിരവധി സംരംഭകർ ഇന്ന് കേരളത്തിലുണ്ട്. ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ, ഓർഗാനിക് ഷോപ്പുകൾ, റെസ്‌റ്റോറെന്റുകൾ, ജൂസ്‌ പാർലറുകൾ  തുടങ്ങിയ വില്പന നടത്താം. വളരെ കുറഞ്ഞ മുതൽ മുടക്കും  കുടുബ സംരംഭം എന്ന നിലയിൽ വീട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ആരംഭിക്കാം എന്നതും ഈ സംരംഭത്തെ ആകർഷകമാക്കുന്നു. അസംസ്‌കൃത വസ്തുക്കൾ സുലഭമായി ലഭിക്കും.

മൂലധന നിക്ഷേപം: Rs 17,500.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

ക്ലീനിംഗ്‌ ഉല്പന്നങ്ങളുടെ നിർമാണം

 

 

wcl

 

       ചെറുകിട വ്യവസായങ്ങളുടെ സാധ്യതകൾ ഇന്നത്തെ കാലഘട്ടത്തിൽ വർദ്ധിച്ചു വരികയാണ്. പ്രത്യേകിച്ച് കുടുംബ സംരംഭങ്ങളുടെ ഗുണമേന്മയുള്ള എന്തുംവിറ്റഴിക്കാൻ തരത്തിലുള്ള വിപണി കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. വളരെ കുറഞ്ഞ മുതൽമുടക്കിൽ കുടുംബസംരംഭമായി തുടകവുന്നതാണ് ക്ലീനിംഗ് ഉല്പന്നങ്ങളുടെ നിർമ്മാണം. വലിയ സാങ്കേതികവിദ്യയോ മെഷീനറികളോ ആവശ്യമില്ല. സാധാരണ സ്ത്രീകൾക്ക് പോലും നിർമ്മാണത്തിൽ ഏർപ്പെടാം എന്നത് ക്ലീനിംഗ് ഉല്പന്നങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു. ക്ലീനിംഗ് ഉല്പന്നങ്ങളുടെ നിർമ്മാണത്തിൽ ഗുണമേന്മ ഒരു പ്രധാനഘടകമാണ്. പ്രധാനമായും ഇവയുടെ കൂട്ട് രൂപപ്പെടുത്തുമ്പോൾ വിപണിയുടെ താല്പര്യംകൂടി കണക്കിലെടിക്കേണ്ടതുണ്ട്. പ്രധാനമായും വിപണിയിൽ വിറ്റഴിയുന്ന ക്ലീനിംഗ് ഉൽപന്നങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

  • ഡിഷ് വാഷ്
  • സോപ്പ് ഓയിൽ
  • ടോയ്‌ലറ്റ് ക്ലീനർ
  • ഹാൻഡ്‌ വാഷ്‌
  • കാർ വാഷ്
  • സോപ്പ് പൗഡർ
  • സ്റ്റാർച്

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

ഇളനീർ ക്രഞ്ച് – കോക്കനട്ട് ചിപ്സ്

 

 

elaneer crunch

      കേരളം നാളികേര അധിഷ്ഠിത വ്യവസായങ്ങൾക്ക് വലിയ സാധ്യതയുള്ള നാടാണ് .നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങൾക്ക് പ്രാദേശിക വിപണിയിലും വിദേശ വിപണിയിലും ധാരാളം അവസരങ്ങൾ നിലവിലുണ്ട്. നാളികേരത്തിൽ നിന്ന് നിർമ്മിക്കാവുന്നതും വിപണി സാധ്യതയുള്ളതുമായ ഉല്പന്നമാണ് കോക്കനട്ട് ചിപ്സ്. വിപണിയിൽ ലഭ്യമായ സ്നാക്സുകളെല്ലാം എണ്ണയിൽ വറുത്തെടുക്കുന്നവയാണ്. രാസപദാർഥങ്ങൾ ചേർത്ത് നിർമ്മിക്കുന്ന ഇത്തരം സ്നാക്സുകൾ അമിതവണ്ണം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നു.ഇതിനൊരു പരിഹാരമാണ് കോക്കനട്ട് ചിപ്സ്. പൂർണ്ണമായും ഡ്രൈ സംസ്കരണത്തിലൂടെ നിമ്മിക്കാവുന്ന ഉല്പന്നം രാസപദാർഥങ്ങൾ ചേർക്കാതെ തന്നെ 8 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. നേരിട്ട്കഴിക്കുന്നതിനുംമറ്റ് ഉല്പന്നങ്ങളുടെ നിർമ്മാണത്തിലെ അസംസ്കൃത വസ്തുവായും കോക്കനട്ട് ചിപ്സ് ഉപയോഗിക്കുന്നു .

മൂലധന നിക്ഷേപം: Rs 5,00,000.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

അഗർബത്തി നിർമ്മാണം

 

 

agarbathi

         ചന്ദനത്തിരിയുടെ 80% മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവയാണ്. ആവശ്യമായ ബ്രാൻഡിഗും മാർക്കറ്റിഗും നടത്തി വ്യവസായടിസ്ഥാനത്തിൽ ഉല്പാദന യൂണിറ്റ് തുടങ്ങിയാൽ വളരെ വേഗം മുന്നേറാൻ കഴിയുന്ന ഒരു മേഖലയാണിത്. ഇത്തരത്തിലുളള വ്യവസായം കുറവായതിനാലും വളരെ വേഗം മുതൽ മുടക്ക് തിരിച്ച് പിടിക്കാവുന്നതുകൊണ്ടും കൂടുതൽ ടെക്‌നീഷ്യൻമാരെ ആവശ്യം ഇല്ലാത്തതു കൊണ്ടും ഈ വ്യവസായം തരംഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. മാർക്കറ്റിഗ് പായ്ക്കിംഗ് എന്നിവയെകുറിച്ച് കൃത്യമായ ധാരണ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഓട്ടോമാറ്റിക്ക് മെഷിൻ ഉപയോഗിച്ച് ഒരു ദിവസം 150 kg വരെ നിർമ്മിക്കാൻ സാധിക്കും.

മൂലധന നിക്ഷേപം: Rs 1,35,000.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

കോക്കനട്ട് ഹണി

നാളികേര വെള്ളത്തിൽ നിന്നും കോക്കനട്ട് ഹണി

coconut honey

                          നാളികേര അധിഷ്ഠിത വ്യവസായങ്ങളിലെല്ലാം ഉപഉല്പന്നമായി ഉപയോഗിക്കുന്ന ഒന്നാണ് തേങ്ങാവെള്ളം. ഈ നാളികേര വെള്ളത്തിൽ നിന്ന് തേൻ ഉല്പാദിപ്പിക്കുന്നതിലൂടെ വൻതോതിലുള്ള വരുമാനം നേടാൻ സംരംഭകന് സാധിക്കും. അസംസ്‌കൃത വസ്തുവിന്റെ ലഭ്യത ഈ വ്യവസായത്തെ സംരംഭക സൗഹൃദമാക്കുന്നു. വലിയ തോതിലുള്ള മുതൽ മുടക്കോ സാങ്കേതികവിദ്യയോ ഇതിനാവശ്യമില്ല. രണ്ട് സ്ത്രീ ജീവനക്കാരെ വച്ച് കോക്കനട്ട് ഹണീ ഉല്പാദനം ആരംഭിക്കുന്നവതാണ്. 2 വർഷത്തിൽ കൂടുതൽ കേടുകൂടാതെ ഇരിക്കും എന്നുള്ളതും ഇതിന്റെയോരു പ്രത്യേകതയാണ്.

മൂലധന നിക്ഷേപം: Rs 2,00,000.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

പൈനാപ്പിൾ ക്യാൻഡി നിർമാണം

പൈനാപ്പിൾ  ക്യാൻഡി

                                                                                            
pineapple

 

     കാർഷിക വിളകളിൽ നിന്നും മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിന് കേരളത്തിൽ വലിയ സാധ്യതയാണുള്ളത്. കുറഞ്ഞ മുതൽ മുടക്കും ലളിതമായ പരിശീലനവും നേടിയാൽ സാധാരണ കർഷകർക്ക് പൈനാപ്പിൾ ക്യാൻഡി നിർമ്മിക്കാം. അസംസ്കൃതവസ്തുവിന്റെ ലഭ്യതയും ഈ വ്യവസായത്തെ സംരംഭക സൗഹൃദമാക്കുന്നു. പൈനാപ്പിളിന്റെ കണ്ണ് പൂർണ്ണമായും നീക്കം ചെയ്ത് 6mm മുതൽ 8mm വരെയുള്ള വലിപ്പത്തിൽ ക്യൂബ് ആകൃതിയിൽ മുറിച്ചെടുത്ത്, ബ്ലാംഞ്ചിഗ് പ്രക്രീയയിലൂടെ പലതരം പ്രോസസ്സിങ്ങിന് വിധേയമാക്കി, 50°C മുതൽ 55°C വരെ ചൂടിൽ 4 മണിക്കൂർ ചെയ്താൽ പൈനാപ്പിൾ ക്യാൻഡി ലഭിക്കും.
മൂലധന നിക്ഷേപം: Rs 3,60,000.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

ബനാന ഫിഗ്

 

ബനാന ഫിഗ് 

 

bana

     കേരളത്തിൽ നിന്നുള്ള പഴം പച്ചക്കറികൾക്ക് മറ്റ് സുംസ്ഥാനങ്ങളിൽ ഉല്പാദിപ്പിക്കുന്ന പഴം പച്ചക്കറിയേക്കാൾ ഗുണമേന്മയും രുചിയും കൂടുതലാണ്. കാർഷിക വിളകൾ വിപണനം ചെയ്യുമ്പോൾ പല വെല്ലുവിളികളും നേരിടേണ്ടി വരും. ശാസ്ത്രീയ രീതിയിൽ ഗുണമേന്മ നഷ്ടപ്പെടാതെ സംസ്കരിച്ചെടുക്കുന്ന എത്തവാഴപ്പഴം ബനാനാഫിഗ് എന്ന പേരിൽ മാർക്കറ്റിൽ ലഭ്യമായി തുടങ്ങിയിരിക്കുന്നു. നാടൻ ഏത്തപ്പഴം സംസ്കരിച്ചു തയാറാക്കുന്ന ഡ്രൈ ഉല്‌പന്നം ആണ് ബനാന ഫിഗ്. ധാരാളമായി ലഭ്യമാകുന്ന അസംസ്ക്രത വസ്തു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സാധ്യത. കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാൻ സാധിക്കുന്നു എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്.

മൂലധന നിക്ഷേപം-Rs . 5,00,000 .00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

ELANEERCOOL

kavprad-agropark

The technology of extracting and packaging of ELANEERCOOL has been developed by KAVPRAD. This technology is based upon 3E Concept: Economical, Effective, Eco-friendly. The company offers 100% Natural Tender Coconut Water in a pet jar bottle. Tender Coconut Water or TCW has been billed "the world's safest natural soft drink" for being a nutritious thirst-quencher.

ELANEER CRUNCH

elaneer crunch

Elanear crunch is made from organic tender coconuts flaks. This air dried coconut contains no additives or preservatives. Unlike most dried chips on the market, our dried Elanear crunch is not oil fried .But it is air dried and it cholesterol free.