മരച്ചക്ക് ഉപയോഗിച്ച് എണ്ണകളുടെ നിർമ്മാണം 

കേരളത്തിന്റെ ഭക്ഷണശീലങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. മായം കലർന്ന ഭക്ഷ്യ വസ്തുക്കളെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വർദ്ധിച്ച് വരുന്നുണ്ട്.അതുകൊണ്ട് തന്നെ ഈ രംഗത്ത് ധാരാളം സംരംഭക  സാദ്യതകളും ഉയർന്ന്  വരുന്നുണ്ട്. അതോടൊപ്പം പുതിയ വ്യവസായ നയം ചെറുകിടവ്യവസായ  രംഗത്ത്‌ വലിയ മാറ്റങ്ങൾക് കളം ഒരുക്കുകയാണ്. നാനോസംരംഭങ്ങളെ കൂടുതലായി വർധിപ്പിച്ചുകൊണ്ട് വരുന്നതിനുള്ള നയപ്രഖ്യാപനങ്ങൾ കുടുംബസംരംഭകൾക് കരുത്തുപകരും . ചെറിയ യന്ത്രങ്ങൾ ഉപയോഗിച്ചു ഉപജീവനത്തിനായി ഇത്തരത്തിൽ നിരവധി ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ കഴിയും. ടി വ്യവസായങ്ങൾ പൊതുവിൽ കുടുംബങ്ങളുടെ വരുമാന വർദ്ധനവിനും കളമൊരുക്കും. മുൻപ് നമ്മുടെ നാട്ടിൽ ഇത്തരം യന്ത്രവത്‌കൃത കുടുംബസംരംഭങ്ങൾ ആരംഭിക്കുന്നതിന് നിരവധി കടബകൾ കടകേണ്ടതായുണ്ടായിരുന്നു. എന്നാൽ ഇന്ന് ഇത്തരം കടബക്കളെയെല്ലാം മാറ്റി പുതിയൊരു വ്യവസായ സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞു. ഈ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ആരംഭിക്കാൻ കഴിയുന്ന വ്യവസായ സംരംഭമാണ് മരച്ചക്ക് ഉപയോഗിച്ചുള്ള എണ്ണ നിർമ്മാണം.

തിന്നർ നിർമ്മാണം വൻ വിപണി സാധ്യതയുള്ള സംരംഭം

 

കേരളത്തിലെ നിർമ്മാണ മേഖലയിൽ ധാരാളമായി ഉപയോഗപ്പെടുന്ന ഒരു ഉല്പന്നമാണ് തിന്നർ. ചെറുകിട സംരംഭമായി കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാൻ കഴിയുന്നതും മികച്ച വരുമാനം പ്രദാനം ചെയ്‌യുന്നതുമായ തിന്നർ നിർമ്മാണം കേരളത്തിൽ എവിടേയും ആരംഭിക്കാൻ കഴിയുന്ന ഒരു വ്യവസായ സംരംഭമാണ്. ഉപകരണങ്ങൾ, ബ്രഷുകൾ എന്നിവ ക്ലീൻ ചെയ്‌യുന്നതിനും യൂണിറ്റിന്റെ വിസ്കോസിറ്റി കുറയ്ക്കുന്നതിനും പൊട്ടിച്ച പെയിന്റ് കേടുകൂടാതെ സൂക്ഷിക്കുന്നതിനും ഫർണീച്ചർ പോളിഷിംഗ് വാഹനങ്ങളുടെ പെയിന്റിംഗ് എപ്പോക്സി മിക്‌സിംഗ് തുടങ്ങിയ അനവധി മേഖലകളിൽ വിവിധ തരത്തിലുള്ള തിന്നാറുകൾ ഉപയോഗിക്കുന്നുണ്ട്. എൻ.സി തിന്നർ, ഇനാമൽ തിന്നർ, എപ്പോക്സി തിന്നർ, പി.യൂ തിന്നർ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും വിവിധ ക്വാളിറ്റിയിൽ ഉള്ളതുമായ തിന്നറുകൾ വിപണിയിൽ ലഭ്യമാണ്.

നാളീകേരത്തിൽ നിന്ന് കേരകൂൾ

 

കേരളം കൽപ്പവൃക്ഷങ്ങളുടെ നാടാണ് തെങ്ങുംനാളീകേരവും നാളീകേര ഉൽപന്നങ്ങളുമെല്ലാം നമ്മുടെ സംസ്‌കാരവുമായി ഇഴുകിച്ചേർന്നു കിടക്കുന്നവയാണ്. പരന്പരാഗത കൊപ്രാവ്യവസായത്തിലും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായ വെർജിൻ കോക്കനട്ട് ഓയിൽ ഡെസിക്കേറ്റഡ് കോക്കനട്ട് എന്നിവയിലെല്ലാം പൊതുവായി ബാക്കിയാവുന്ന ഒന്നാണ് നാളീകേര വെള്ളം. പാഴാക്കി കളയുന്ന നാളീകേര വെള്ളം സംസ്‌കരിച്ച് ശീതളപാനീയമാക്കി മാറ്റി വിപണിയിലെത്തിക്കുന്നതിന് സാദ്യതയുള്ള ഒരു സംരംഭമാണ്.

പപ്പട നിർമ്മാണം

യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പപ്പട നിർമ്മാണം 

കേരള സംരംഭക സൗഹൃദമാക്കുകയാണ്. പുതിയ വ്യവസായ നയം വ്യവസായ സംബന്ധിയായ നിയമങ്ങളിൽ സമഗ്രമായ മാറ്റത്തിന് വഴിവെച്ചിരിക്കുന്നു. സംരംഭകനെ ശത്രുവായി കാണുന്ന സമീപനത്തിന് മാറ്റം വന്നു കഴിഞ്ഞു. ഗവൺമെന്റ് സംവിധാനങ്ങളും സമൂഹവും സംരംഭകന്റെ പ്രശ്നങ്ങളെ സഹാനുഭൂതിയോടെ വീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു.സാന്പത്തികരംഗത്തും വില് പനയിലും താൽകാലികമായ മാന്ദ്യം നിലനിൽക്കുന്നുണ്ടെങ്കിലും പുതിയ സംരംഭകർക്ക് ധാരാളം അവസരങ്ങൾ ഇപ്പോഴും നിലവിലുണ്ട്. മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ നിർമ്മാണം നവ സംരംഭകർക്ക് കടന്നു വരാനും എളുപ്പത്തിൽ വിജയം വരിക്കുവാനും കഴിയുന്ന മേഖലയാണ്. ഇത്തരത്തിൽ കുറഞ്ഞ മുതൽ മുടക്കിൽ ഉല്പാദിപ്പിച്ച് വിതരണം നടത്താൻ കഴിയുന്ന ഒരു സംരംഭമാണ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പപ്പട നിർമ്മാണം.

സാധ്യതകൾ 

പപ്പട നിർമ്മാണം മുൻപ് ഒരു  പാരന്പര്യ തൊഴിൽ ആയിരുന്നു. എന്നാൽ ഇന്ന് യന്ത്രവത്ക്കരണത്തിന്റെ ഭാഗമായി ധാരാളം സംരംഭകർ ഈ രംഗത്ത് വിജയം വരിച്ച് മുന്നേറുകയാണ്. കൈ തൊഴിലായി പപ്പട നിർമ്മാണം നടത്തിയിരുന്നപ്പോൾ  ഉല്പാദനത്തിനും വിതരണത്തിനും പരിമിതികൾ ഉണ്ടായിരുന്നു.എന്നാൽ മാവ് കുഴക്കുന്നതിനും മാവ് പരത്തുന്നതിനും കട്ട് ചെയ്‌ത്‌ ഉണക്കുന്നതിനുമെല്ലാം യന്ത്രങ്ങൾ ലഭ്യമായപ്പോൾ ഉല്പാദനത്തിനും വിതരണത്തിനും വലിയ പുരോഗതിയാണ് ഉണ്ടായത്. യന്ത്രവത്‌കൃത പപ്പട നിർമ്മാണം നമ്മുടെ സംസ്ഥാനത്ത് വിജയകരമായി നടന്നുവരുന്ന ഒരു വ്യവസായ സംരംഭമാണ്. 5 മുതൽ 7 ലക്ഷം രൂപ വരെ മുതൽ മുടക്കി ആരംഭിക്കാവുന്ന പപ്പടനിർമ്മാണം ഒരു സംരംഭക സൗഹൃദ വ്യവസായം കൂടിയാണ്. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനു പരിശീലനവും ആസ്വാദ്യകരമായ പപ്പടം നിർമ്മിക്കുന്നതിനുള്ള കോന്പിനേഷനും സ്വായത്തമാക്കിയാൽ ടി വ്യവസായം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. സാങ്കേതിക പരിജ്ഞാനം നേടിയ ജീവനക്കാർ ആവശ്യമില്ല എന്നതും ചുറ്റുവട്ടത്തുള്ള സ്‌ത്രീ തൊഴിലാളികളെ ഉപയോഗിച്ച് നിർമ്മാണം നടത്താം എന്നുള്ളതും ടി വ്യവസായത്തിന്റെ അനുകൂല ഘടകങ്ങളാണ്. അസംസ്‌കൃത വസ്തുക്കൾ നമ്മുടെ നാട്ടിൽ തന്നെ ലഭ്യമാണ്. യന്ത്രവത്‌കൃത നിർമ്മാണ രീതി പിന്തുടർന്നാലും പായ് ക്ക് ചെയ്‌യുന്നത്തിന് മുന്പ് പാരന്പര്യരീതിയിലുള്ള കൈ പ്രയോഗം നടത്തുന്നതിന് പപ്പടത്തിന് ആവശ്യകത വർദ്ധിപ്പിക്കും.   ഈ രംഗത്തെ കന്പനികൾക്കെല്ലാം തന്നെ ആവശ്യമുള്ളത്ര ഓർഡർ നൽകാൻ കഴിയുന്നില്ല എന്നുള്ളത് ഈ വ്യവസായത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു.

മാർക്കറ്റി൦ഗ്  

പപ്പടം മലയാളിയുടെ ഭക്ഷണശീലത്തിന്റെ ഒരു ഭാഗമാണ്. പപ്പടം മാർക്കറ്റ് ചെയ്യുന്നതിന് വലിയ മാർക്കറ്റി൦ഗ് സംവിധാനങ്ങൾ ഒന്നും ആവശ്യമില്ല. സൂപ്പർമാർക്കെറ്റുകളും ഹൈപ്പർ മാർക്കറ്റുകളും മുതൽ ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ വരെ വിറ്റഴിയുന്ന ഉല്‌പന്നമാണ് പപ്പടം. വിതരണക്കാരെ നിയമിച്ചും നേരിട്ടും വില്‌പന നടത്താം. ആകർഷകമായമൾട്ടി ലെയർ പായ്‌ക്കുകളിലും 1 kg,2 kg പായ്‌ക്കുകളിലും പപ്പടം വില്‌പനക്കെത്തുന്നുണ്ട്.

നിർമ്മാണരീതി 

പപ്പട നിർമ്മാണത്തിൽ പാരന്പര്യകൂട്ടുകൾക്ക് വലിയ പ്രസക്തിയുണ്ട്. മാവ് പാകപ്പെടുത്തിയെടുക്കുന്ന രീതിയാണ് രുചി പ്രധാനം ചെയ്‌യുന്ന മുഖ്യ ഘടകം കൂടുതൽ ആസ്വാദ്യകരമായ രുചിക്കൂട്ട് പിന്തുടരുന്ന ഏതെങ്കിലും പപ്പട നിർമ്മാണ വിദഗ്‌ധരുടെ കൂട്ടുകൾ പിന്തുടരുന്നത് ഈ വ്യവസായത്തിൽ നല്ലതായിരിക്കും.

പപ്പടം പല വലുപ്പത്തിൽ നിർമ്മിക്കുന്നുണ്ട്. ആനച്ചുവിടൻ പപ്പടം മുതൽ കുട്ടിപപ്പടം വരെ ഉപഭോക്താക്കളുടെ താല്‌പര്യം അറിഞ്ഞാണ് നിർമ്മാണം.സദ്യകൾക്കായി സ്‌പെഷ്യൽ പപ്പടങ്ങളും നിർമ്മിക്കുന്നുണ്ട്.

ഉഴുന്നുമാവ്, പപ്പടക്കാരം,ഉപ്പ് എന്നിവ വെള്ളം ചേർത്ത് കുഴച്ച് മിശ്രിതമാക്കി മാറ്റുന്നു. പിന്നീട് രണ്ടുവട്ടം എക്സ്ട്രൂഷൻ മെഷീനിലൂടെ കടത്തിവിട്ട് മാവ് മാർദ്ധവമുള്ളതാക്കി മാറ്റുന്നു. തുടർന്ന് പപ്പട മെഷീനിൽ പരത്തി റോട്ടറി ഡൈ ഉപയോഗിച്ച് കട്ട് ചെയ്‌തെടുക്കുന്ന പപ്പടം ഗുരുവായൂർ ശൈലിയിൽ കൈ പ്രയോഗവും  പൂർത്തിയാക്കി ഉണക്കിയെടുത്ത ശേഷം ഗുണമേന്മ നിലനിർത്തി ആവശ്യമുള്ള തൂക്കത്തിൽ പായ്‌ക്ക്‌ ചെയ്‌ത്‌ വിൽപ്പനയ്ക്ക് എത്തിക്കുന്നു.

മൂലധന നിക്ഷേപം 

1. മിക്‌സർ                           - 80,000.00

2. എക്സ്ട്രൂഷൻ                      - 85,000.00

3. പപ്പാട് മെഷീൻ                   - 3,85,000.00

4. പായ്ക്കി൦ഗ്  മെഷീൻ           - 30,000.0050.000.00

5 .അനുബന്ധ ഉപകരണങ്ങൾ - 50.000.00

6. പ്രവർത്തന മൂലധനം           - 1,00,000.00

ആകെ          =  7,30,000.00

വരവ് -ചിലവ് കണക്ക് 

(36 kg പപ്പടം നിർമ്മിക്കുന്നതിനുള്ള ചിലവ് )

1.ഉഴുന്ന് 30 kg x 70 .00                      = 2,100.00

2.പപ്പടക്കാരം 1.800 x 59.00                =106.00

3. ഉപ്പ്  1 kg x 20.00 =20.00

4. അനുബന്ധ ചേരുവകകൾ               =20.00

5. പായ്ക്കി൦ഗ് മെറ്റിരിയൽസ്                =600.00

6. ജീവനക്കാരുടെ ശന്പളം                   =400.00

7.വൈദ്യുതി +അനുബന്ധ ചിലവുകൾ =30.00

ആകെ      = 3276.00

വരവ് 

(36 kg പപ്പടം വില്‌പന നടത്തുന്പോൾ ലഭിക്കുന്നത് )

1. 1kg MRP                                                           -250.00

2. 35 % കമ്മീഷൻ കിഴിച്ച് ഉല്‌പാദകന് ലഭിക്കുന്നത് =162.50

3. 36 kg x 162.50 = 5850.00

ലാഭം =5840 - 3276 =2574.00

പ്രതിദിനം 100kg പപ്പടം ഉല്‌പാദിപ്പിച്ച് വിതരണം നടത്തിയാൽ ലഭിക്കുന്നത്

100 x 71.50 =7050.00

ഓണം പപ്പടം 

പിറവം കേന്ദ്രീകരിച്ച് ശ്രീ പി.ൻ തങ്കപ്പൻ തുടക്കമിട്ട പ്രസ്ഥാനമാണ് ഓണം പപ്പടം എന്ന് പ്രസിദ്ധിയാർജിച്ച പപ്പട നിർമ്മാണ യൂണിറ്റ്. കാംകോ ജീവനക്കാരനായിരുന്ന അദ്ദേഹംജോലിയിലെ ഒഴിവ് സമയം പ്രയോജനപ്പെടുത്തി കുടുംബ സംരംഭമായി നടത്തിവന്ന പപ്പട നിർമ്മാണ യൂണിറ്റ് ജോലിയിൽ നിന്ന് വിരമിച്ചതിനുശേഷം മുഴുവൻ സമയവും ടി വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിയ്‌ക്കുകയും മകൻ സിമിൽ ഭാര്യ ശ്രീജു എന്നിവർക്കൂടി ഒപ്പം ചേർന്നതോടെ ഓണം പപ്പടം വിജയത്തിന്റെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറി. നിലവിൽ കേരളത്തിൽ പ്രധാന കേന്ദ്രങ്ങളിലെല്ലാം വിതരണക്കാരുണ്ട്.യന്ത്രവത്കൃത പപ്പട നിർമ്മാണത്തോടൊപ്പം പപ്പട നിർമ്മാണ അസോസിയേഷന്റെ സംസ്ഥാന ട്രഷറർ കൂടിയാണ് സിമിൽ.

ലൈസൻസുകൾ 

ഭക്ഷ്യ സുരക്ഷാ ലൈസൻസ്, ഉദ്യോഗ് ആധാർ , ജി. എസ്. ടി  രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സംരംഭകൻ നേടിയിരിക്കണം.

വായ്‌പ, സബ്‌സിഡി 

സർക്കാർ സ്കീമുകളിൽ ടി വ്യവസായത്തിന്‌ വായ്പ ലഭ്യമാണ്. മുദ്ര യോജന പോലുള്ള സ്കീമുകൾ ബാങ്കുകൾ മുഖേനയും ലഭിക്കും . വ്യവസായ വകുപ്പിൽ നിന്ന് മുതൽ മുടക്കിന് ആനുപാതികമായി സബ്‌സിഡിയും ലഭിക്കും.

ലോൺട്രി

ലോൺട്രി -കാലഘട്ടം ആവശ്യപ്പെടുന്ന വ്യവസായം

കേരളത്തിന്റെ അതിവേഗ വളർച്ചക്കൊപ്പം ജനങ്ങളുടെ ജീവിതക്രമത്തിൽ വന്ന മാറ്റത്തിന് അനുസൃതമായി ആരംഭിക്കാവുന്ന നിരവധി വ്യവസായങ്ങളിൽ ഒന്നാണ് ലോൺട്രി.കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളാവുകയും അണുകുടുംബങ്ങൾ ഫ്ളാറ്റുകളിലേക്ക് ചേക്കേറുകയും കുടുംബത്തിലെ ഭാര്യയും ഭർത്താവും ജോലിക്കാരാവുകയും ഈ ജോലിത്തിരക്ക് 24*7  ജോലി സമയത്തെ ഓവർ ടൈമുകളിലേക്ക് നീളുകയും വീട്ടു ജോലിക്ക് തൊഴിലാളികളെ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മറ്റ് പല വ്യവസായങ്ങളെയും പോലെ ലോൺട്രിക്കും പ്രസക്തി ഏറുന്നത്. അടുത്തകാലം വരെ ലോൺട്രി വ്യവസായത്തെ സ്റ്റാറ്റസിനു ചേരുന്ന വ്യവസായമല്ല എന്നുള്ള പേരു പറഞ്ഞ് അകറ്റി നിർത്തിയിരുന്ന മലയാളി തന്നെ വിദേശ രാജ്യങ്ങളിൽ പോയി ലോൺട്രി കളിൽ ജോലി ചെയ്ത് പരിചയ സന്പത്തുമായി നാട്ടിൽ വന്ന് ഈ വ്യവസായത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.

സേവന മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായം എന്ന നിലയിലും വലിയ മൂലധന നിക്ഷേപം ആവശ്യമില്ല എന്നതും ഒറ്റത്തവണ മുതൽ മുടക്ക് നടത്തിക്കഴിഞ്ഞാൽ പിന്നീട് വലിയ തുക ആവശ്യമില്ല എന്നതും ചെറുകിട വ്യവസായ  മേഖലയിൽ   ലോൺട്രിയെ ആകർഷകമാക്കുന്നു. വീടുകളിൽ നിന്നുള്ള തുണിത്തരങ്ങൾ അലക്കി തേയ്ച്ച് നൽകുന്നതോടൊപ്പം ഹോട്ടലുകൾ ടൂറിസ്റ്റ് ഹോമുകൾ, കോളേജ് , സ്കൂൾ, ഹോസ്റ്റലുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ ജോലികളും ഏറ്റെടുക്കാവുന്നതാണ്. വീടുകളിൽ നിന്നും ലഭിക്കുന്ന തുണിത്തരങ്ങൾക്ക് താരതമ്യേന ഉയർന്ന പ്രതിഫലം ലഭിക്കും. പശകൂടി ചേർത്ത് നൽകുന്ന തുണിത്തരങ്ങൾക്ക് 30% അധിക തുകയും ലഭിക്കുന്നതാണ്. നിലവിൽ ഷർട്ട് മുണ്ട് ചുരിദാർ  തുടങ്ങിയവയ്ക്ക് 20 രൂപയാണ് നിരക്ക് . ബെഡ്ഷീറ്റ് പുതപ്പ് സാരി തുടങ്ങിയവയ്ക്ക് 30 രൂപവരെ ലഭിക്കും. എന്നാൽ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന ഓർഡറുകൾക്ക് 15 രൂപയെ ലഭിക്കുകയുള്ളു.

1 . അടിസ്ഥാന സൗകര്യങ്ങൾ

പ്രതിദിനം വിവിധയിനത്തിൽപെട്ട 400 തുണികൾ അലക്കി തേച്ച് നൽകുന്ന ഒരു ലോൺട്രി  യൂണിറ്റ് സ്ഥാപിക്കുന്നതിന് 600 സ്‌ക്വയർ ഫീറ്റ് വാഷിംഗ് ഏരിയയും  400 സ്‌ക്വയർ ഫീറ്റ്  ഡ്രയിങ്  ഏരിയയും അടക്കം 1000 സ്‌ക്വയർ ഫീറ്റ് കെട്ടിട സൗകര്യമാണ് ആവശ്യമുള്ളത്. 10 കിലോവാട്ട് കണക്ടഡ് ലോഡ്  ആവശ്യമുള്ളു എന്നതിനാൽ പവർ അലോക്കേഷന് ബുദ്ധിമുട്ടുണ്ടാവുകയില്ല. എന്നാൽ വ്യവസായം ആരംഭിക്കുന്ന സ്ഥലങ്ങളുടെ ത്രീ ഫേസ് ലൈൻ നിലവിലുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ത്രീ ഫേസ് ലൈനില്ലാത്ത സ്ഥലത്താണ് വ്യവസായം ആരംഭിക്കുന്നതെങ്കിൽ സ്വന്തം ചെലവിൽ ലൈൻ വലിക്കേണ്ടി വരും.

പ്രതിദിനം 400 തുണികൾ അളക്കുന്ന ജോലി പൂർത്തിയാക്കാൻ 2000 ലിറ്റർ വെള്ളം ആവശ്യമാണ്. ഈ വെള്ളം ഡിറ്റർജെന്റുകൾ കലർന്നതായതിനാൽ സേഫ്റ്റി ടാങ്കിൽ ശേഖരിക്കുന്നതാണ് നല്ലത്. ആവശ്യമെങ്കിൽ റീസൈക്ലിംഗ് പ്ലാന്റ് വെച്ച് ഈ  വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാവുന്നതാണ്.

2 . ജോലിക്കാർ

ഇന്ത്യയിലെ പ്രധാന ലോൺട്രികളെ എടുത്തു പരിശോധിച്ചാൽ അവിടെയെല്ലാം കൂടുതലായി ജോലി ചെയ്‌യുന്നത്‌ ഉത്തർ പ്രദേശുകാരായിരിക്കും. ഈ രംഗത്ത് അവർക്കുള്ള നൈപുണ്യമാണ് ഇത് വെളിവാക്കുന്നത്. തൊഴിലിൽ സംരംഭകന് പരിചയമുണ്ടെങ്കിൽ ഈ രംഗത്ത് പ്രവണ്യമുള്ള ഒരു യു പി കാരനെ തപ്പിപിടിക്കുന്നത് തുടക്കത്തിൽ ഗുണം ചെയ്‌യും. കൂടെ 3 സ്ത്രീ തൊഴിലാളികളും അടക്കം 4 ജീവനക്കാർ മതിയാകും.

3 . മൂലധന നിക്ഷേപം

ഹെവി ഡ്യൂട്ടി വാഷിങ് മെഷ്യൻ  40 Kg.                                        2,65,000.00

സെന്ററിഫ്യൂജ് ക്ലോത്ത് ഡ്രയർ  25 Kg.                                         1,55,000.00

സോക്കിങ് ടാങ്ക്     2 No.s                                                             27,000.00

റിൻസിംഗ് ടാങ്ക്                                                                             18,000.00

സ്‍റ്റി അയണിങ് ടേബിളും മിനി ബോയിലറും                                 91,000.00

അനുബന്ധ സൗകര്യങ്ങൾ വയറിങ്  പ്ലംബിംഗ്  തുടങ്ങിയവ          1,50,000.00

ആകെ                                                                                        7,06,000.00

4 . പ്രവർത്തന ചെലവുകൾ

(പ്രതിദിനം 400 തുണികൾ അലക്കി തേച്ച് ഡെലിവറി നൽകുന്നത് ഉൾപ്പെടെ)

ഡിറ്റർജന്റ്  4kg*Rs. 60.00                          240.00

ഇലക്ട്രിസിറ്റി ചാർജ് 40 unit Rs 5.80           232.00

വെള്ളം 2000  ലിറ്റർ                                 1200.00

ജീവനക്കാരുടെ വേതനം 1*575                  575.00

3*250.                 750.00

ട്രാൻസ്‌പോർട്ടേഷൻ ചാർജ്( ഡ്രൈവറുടെ വേതനം, ഡീസൽ )     1000.00

മറ്റ് ചെലവുകൾ                                           500.00

ആകെ                                                      4497.00

5. വരവ്

(പ്രതിദിനം 400 തുണികൾ അലക്കി തേയ്ച്ച് നൽകുന്പോൾ ലഭിക്കുന്നത്)

400*20.00 =  8000.00

6. ലാഭം

8000.00-4497.00  =    3503.00

7. ഒരു മാസത്തെ ലാഭ നഷ്ട കണക്ക്

(26 ദിവസം പ്രവർത്തനം നടക്കുന്പോൾ ലഭിക്കുന്നത്)

വരവ് 26*8000               2,08,000.00

ചെലവ് 26*4497.00       1,16,922.00

ലാഭം                                 91,078.00  

50 കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിലവിലുള്ള തയൽകടകളെയോ ചെറിയ റെക്സ്ടൈലുകളിലോ ഷോപ്പുകളെയോ കളക്ഷൻ സെന്ററുകളായി നിയമിക്കാവുന്നതും 10% വരെ കമ്മീഷൻ ഇത്തരം ഏജൻസികൾക്ക് നൽകാം. കൃത്യസമയത്ത് ശേഖരിക്കുന്നതും യഥാസമയം മടക്കി നൽകുന്നതും കൂടുതൽ കസ്റ്റമേഴ്‌സിനെ ആകർഷിക്കാൻ സഹായിക്കാം.

കർപ്പൂരം നിർമ്മാണം

കർപ്പൂരം നിർമ്മാണം ചെറുകിട വ്യവസായത്തിന്റെ വിജയ മാതൃക

കേരളം സംരംഭക രംഗത്ത് വലിയ മുന്നേറ്റത്തിന്റെ പാതയിണ്. സംസ്ഥാന ഗവൺമെന്റ് സ്റ്റാർട്ടപ്പ് പോളിസി പ്രഖ്യാപിച്ചിരിക്കുന്നു. നവ സംരംഭകർക്ക് അവസരങ്ങളുടെ വലിയ വാതായനമാണ് ഇതിലൂടെ തുറന്നിട്ടിരിക്കുന്നത്. ടെക്നോളജിയിൽ അധിഷ്ഠിതമായ സ്റ്റാർട്ടപ്പുകൾക്ക് നിരവധി പ്രോത്സാഹന പദ്ധതികളും നടപ്പാക്കിവരുന്നു. ടെക്നോളജി പലപ്പോളും വിവരസാങ്കേതിക വിദ്യയിലും അനുബന്ധ മേഖലയിലും സാങ്കേതിക വിദ്യക്ക് വലിയ സ്ഥാനമുണ്ട്. സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യ അധിഷ്ഠിതമാക്കി വിജയകരമായ പരിഹാരം തേടലാണ് സ്റ്റാർട്ടപ്പുകൾ ചെയേണ്ട. പരിഹരിക്കപ്പെടേണ്ടതും എന്നാൽ സാങ്കേതിക വിദ്യ വ്യാപനം അധികമായി നടന്നിട്ടില്ലാത്തതുമായ മേഖലകളാണ്  കാർഷിക-ഭക്ഷ്യ സംസ്കരണ രംഗം. നിലവിലുള്ള സംസ്കരണ രീതികളിലോ പായ്ക്കിംഗിലോ മാർക്കറ്റിഗിലോ സാങ്കേതിക വിദ്യകൾ പ്രജോജനപ്പെടുത്തി പുതു രീതികൾ സൃഷ്ടിക്കാൻ കഴിയും. ഇത്തരം സംരംഭകർക്ക് വിജയ സാദ്ധ്യത ഏറെ ആയിരിക്കും. നല്ല ആശയങ്ങൾ പോലും ഫണ്ട് ഫണ്ട് ചെയപെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. വീടും പറന്പും പ്രജോജനപ്പെടുത്തി സംരഭം ആരംഭിക്കുന്ന സ്ഥിതിയിൽ നിന്നും വെൻച്വർ ക്യാപിറ്റലുകളും എയ്ഞ്ചൽ ഇൻവെസ്റ്മെന്റുകളിലേക്കും നാം എത്തി. എല്ലാ രംഗത്തും ഇൻക്യൂബേഷൻ സെന്ററുകൾ നമ്മുടെ കൊച്ച് സംസ്ഥാനത്ത് ആരംഭിക്കാൻ പോകുന്നു. കേരള സ്റ്റാർട്ടപ്പ് മിഷൻ നവ സംരംഭകർക്ക് ആവശ്യമായ ഒരു ആവാസവ്യവസ്ഥ കേരളത്തിൽ രൂപപ്പെട്ടുകഴിഞ്ഞു. നവ സംരംഭകർക്ക് കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന കുടുംബ സംരംഭം കർപ്പൂര നിർമ്മാണത്തിന്റെ വിശദംശങ്ങളിലേക്കാണ് ഈ മാസത്തെ സംരംഭക യാത്ര.

നാഫ്തലീൻ ബോൾ – ഒരു സ്വച്ഛഭാരത് സംരംഭം

നാഫ്തലീൻ ബോൾ - ഒരു സ്വച്ഛഭാരത് സംരംഭം

കേരളത്തിലെ ജനങ്ങൾ ശുചിത്വത്തിന്റെ കാര്യത്തിൽ മുൻപന്തിയിലാണ്. അതുകൊണ്ട് തന്നെ ക്ലീനിംഗ് ഉല്പന്നങ്ങൾക്ക് വലിയ ഡിമാൻഡാണ് വിപണിയിൽ. ഫിനോയിലും ഹാൻഡ് വാഷും ടോയ്‌ലറ്റ് ക്ലീനറുമെല്ലാം വിപണിയിൽ കൂടുതലായി വിറ്റഴിക്കുന്നു. ഇത്തരത്തിൽ ധാരാളമായി ഉപയോഗിക്കുന്ന ഒരു ഉല്പന്നമാണ് നാഫ്തലീൻ ബോൾസ്. ടോയ്‌ലറ്റുകളിലും യൂറിനൽ കോംപ്ലക്സുകളിലും വാഷ് ബെയ്സനുകളിലുമെല്ലാം വസ്ത്രങ്ങൾ സൂക്ഷിക്കുന്ന അലമാരകളിലുമെല്ലാം ഉപയോഗിക്കുന്നു.

ടി ഉല്പന്നത്തിന്റെ നിർമ്മാണ കുത്തക  ഇപ്പോളും തമിഴ്‌നാട്ടുകാർക്കാണ്. തമിഴ് നാട്ടിലെ പ്രധാന കുടിൽ വ്യവസായത്തിൽ ഒന്നാണ് നാഫ്തലീൻ ബോൾ നിർമ്മാണം. തമിഴ് നാട്ടിൽ നിർമ്മിക്കുന്ന ഉല്പന്നം കൂടുതലായി വിറ്റഴിയുന്നത് കേരളത്തിലാണ്. എന്തുകൊണ്ട് നാഫ്തലീൻ ബോൾ നമുക്ക് കേരളത്തിൽ നിർമിച്ചുകൂടാ? പുതുതായി പ്രഖ്യാപിക്കുന്ന വ്യവസായ നയത്തിൽ 5 HP വരെയുള്ള ഗാർഹിക വ്യവസായങ്ങൾക്ക് അനുമതി നല്കാൻ ഗവൺമെന്റ് തയാറായി  കഴിഞ്ഞു. ഈ സാധ്യത മുതലെടുത്ത്‌ വീട്ടമ്മമാർക്ക് പോലും ആരംഭിക്കാവുന്ന ചെറുകിട വ്യവസായമാണ് നാഫ്തലീൻ.

ശീതളപാനീയങ്ങൾ 

ശീതളപാനീയങ്ങൾ

കേരളത്തിൽ ശീതള പാനീയങ്ങൾക്ക് എന്നും നല്ല വിപണിയാണുള്ളത്. മൺസൂൺ കാലത്ത് വിൽപനയിൽ നേരിയ ഇടിവ് അനുഭവപ്പെടുന്നുണ്ടെങ്കിലും ബാക്കിയുള്ള ഒന്പത് മാസങ്ങൾ നല്ല വില്പന കാലമാണ്. ചെറിയ കടകൾ മുതൽ വലിയ ഷോപ്പിംഗ് മാളുകൾ വരെ വില്പന കേന്ദ്രങ്ങനു. പലപ്പോളും പ്രാദേശിക വിപണിയെ ആശ്രയിച്ച് തന്നെ മുന്നോട്ട് കൊണ്ടുപോകാവുന്ന ഓരോ ചെറുകിട സംരംഭ മാതൃക കൂടിയാണ് ശീതള പാനീയങ്ങളുടെ നിർമ്മാണം. ചെറിയ പരിശീലനത്തിലൂടെ ടി വ്യവസായ രംഗത്തേക്ക് ആർക്കും കടന്നു വരം. വലിയ സാങ്കേതിക പരിജ്ഞാനം ആവശ്യമില്ലാത്ത വ്യവസായ സംരംഭം കൂടിയാണ് ഇത്.

കപ്പലണ്ടി മിഠായി

വരുമാനം ഉറപ്പാക്കാൻ കപ്പലണ്ടി മിഠായി നിർമ്മാണം 

മലയാളികളുടെ നാവിൻ തുന്പിൽ എന്നും ഗൃഹാതുരത്വം പകരുന്ന ഒന്നാണ് കപ്പലണ്ടി മിഠായി. മുൻപ് കുടിൽ വ്യവസായമായിരുന്ന കപ്പലണ്ടി മിഠായി നിർമ്മാണം ഇന്ന് യന്ത്രസംവിധാനങ്ങളോടെയുള്ള  സംഘടിത വ്യവസായമായി മാറിക്കഴിഞ്ഞു. കപ്പലണ്ടി മിഠായിയുടെ സ്വീകാര്യത തന്നെയാണ് ഈ വ്യവസായത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നതും. ഗ്രാമങ്ങളിലും നഗരങ്ങളിലും വലുപ്പച്ചെറുപ്പ ഭേദമില്ലാതെ എല്ലാ വ്യാപാര ശാലകളിലും വില്പനയുണ്ട്. ടി വ്യവസായത്തിന്റെ എല്ലാ ഘടകങ്ങളിലും യന്ത്രവൽക്കരണം സാദ്ധ്യമായതുമൂലം ലാഭകരമായി നടപ്പിലാക്കാൻ കഴിയുന്ന ഒരു ചെറുകിട വ്യവസായമാണ് കപ്പലണ്ടി മിഠായി നിർമ്മാണം.

ഗ്രേപ്പോ മുന്തിരിച്ചാർ

Grape Juice And Grapes

 

                        മുന്തിരി ലോകത്ത് ആകമാനം അഗീകരിക്കപ്പെടുന്ന രുചിയാണ്. മുന്തിരി ജ്യൂസ് കേരളീയർ ഇഷ്ടപ്പെടുന്ന ഫ്രഷ് ജ്യുസുകളിൽ ഒന്നാണ്. എന്നാൽ മുന്തിരിയിൽ അടങ്ങിയിരിക്കുന്ന മാരകമായ വിഷാംശം നീക്കം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ അപൂർവ കടകളിലെ ഉള്ളു. മുന്തിരിയിലെ വിഷാംശം നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരിച്ച് മുന്തിരിച്ചാറും മുന്തിരി ബോളും ചേർന്നുള്ള ജ്യൂസാണ് ഗ്രേപ്പോ. ഇതിന് വിപണിയിൽ വലിയ ഡിമാന്റുണ്ട്. സാധാരണ മുന്തിരി ജ്യൂസ് 4 മണിക്കൂർ മാത്രമേ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുകയുള്ളു. എന്നാൽ ശാസ്ത്രീയമായി സംസ്കരിച്ച ഗ്രേപ്പോ 45 ദിവസം വരെ കേടുകൂടാതെ സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാൻ സാധിക്കും. ചെറിയ ശീതള പാനീയ വില്പന കേന്ദ്രങ്ങൾ മുതൽ സ്റ്റാർ ഹോട്ടലുകളിൽ  വരെ ഗ്രേപ്പോക്ക് നല്ല വിപണന സാധ്യതയുണ്ട്. ഫ്രഷ് ജ്യൂസ് ഇഷ്ടപെടുന്ന നമ്മുടെ മലയാളികൾക്ക് ഗ്രേപ്പോ ആസ്വാദ്യകരമാകുന്നതോടൊപ്പം വിപണി പിടിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ല പൂർണ്ണമായും ശുചിത്വം നിലനിർത്തിയാണ് ഗ്രേപ്പോ നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് ദൂഷ്യവശങ്ങൾ ഒന്നും തന്നെയില്ല.

മൂലധന നിക്ഷേപം: Rs 6,50,000.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330