ഇൻസുലേഷൻ ടേപ്പ് നിർമ്മാണം 

ഇൻസുലേഷൻ ടേപ്പ് നിർമ്മാണം 

കേരളത്തെ കൂടുതൽ സംരംഭക സൗഹൃതമാക്കുന്നതിനുള്ള തീവ്രയത്‌ന പരിപാടികൾക്കാണ് സർക്കാർ രൂപം നൽകിയിട്ടുള്ളത്. ലൈസൻസിംഗ് രംഗത്തെ കാലതാമസം ഒഴിവാക്കി അനുമതികൾ വേഗത്തിൽ  ലഭ്യമാക്കുന്നതിന് വേണ്ടി കൈകൊണ്ട നടപടികൾ ഫലപ്രാപ്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള നടപടികൾ ഏറ്റവും കൂടുതൽ ഗുണം ചെയ്‌യുക ചെറുകിട വ്യവസായ മേഖലയിലാണ്. ഉപജീവനത്തിനായുള്ള വ്യവസായങ്ങൾ ആരംഭിക്കുന്നതിന് താല്പര്യമുള്ള നിരവധി ആളുകൾ നമ്മുടെ സംസ്ഥാനത്തുണ്ട്. വീടുകളിൽ ആരംഭിക്കാവുന്ന ചെറുകിട ഇടത്തരം കുടുംബ സംരംഭങ്ങൾ നമ്മുടെ സന്പത്ത് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ സൃഷിടിക്കുക തന്നെ ചെയ്‌യും. കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെടും.മാന്ദ്യ കാലത്തെ അതിജീവിക്കുന്നതിൽ ഇത്തരം സംരംഭങ്ങൾക്ക് വലിയ പങ്കു വഹിക്കാനാകും.

നമ്മൾ ധാരാളമായി ഉപയോഗിക്കുന്നതും എന്നാൽ ഉൽപാദക കുത്തക അന്യ സംസ്ഥാനങ്ങൾക്കുമായ നിരവധി ചെറുകിട ഉത്പന്നങ്ങളുണ്ട്. ഇത്തരം ഉത്പന്നങ്ങൾ  പലതും അന്യ സംസ്ഥാനങ്ങളിൽ കുടിൽ വ്യവസായങ്ങളായി നിർമ്മിക്കുന്നവയാണ്. ഇത്തരത്തിലുള്ള ഉൽപ്പനങ്ങളുടെ നിർമ്മാണം കുറഞ്ഞ മുതൽ മുടക്കിൽ നമ്മുടെ സംസ്ഥാനത്തും ആരംഭിക്കാൻ കഴിയും 

ഇൻസുലേഷൻ ടേപ്പ് 

ചെറുകിട വ്യവസായമായി ചെറിയ മുതൽ മുടക്കിൽ ആരംഭിക്കാൻ കഴിയുന്ന വ്യവസായ സംരംഭമാണ് ഇൻസുലേഷൻ ടേപ്പ് നിർമ്മാണം.

ഇലക്ട്രിക്കൽ മേഖലയിൽ ധാരാളമായി ഉപയോഗിക്കുന്ന ഉൽപന്നം എന്ന നിലയിൽ വലിയ വിപണിയാണ് ഇൻസുലേഷൻ ടേപ്പുകൾക്കുള്ളത് .  സംസ്ഥാനത്തും  അന്യസംസ്ഥാനങ്ങളിലും വിപണി നേടാൻ കഴിയുന്ന ഉൽപന്നം കൂടിയാണ് ഇൻസുലേഷൻ ടേപ്പ്. വളരെ ലളിതമായ ഉല്പാദന രീതിയും ചെറിയ മുതൽ മുടക്കും ഈ വ്യവസായത്തെ കൂടുതൽ ആകർഷകമാക്കുന്നു. വലിയ സാങ്കേതിക വൈദഗ്‌ധ്യവും ഒന്നും ആവശ്യമില്ലാത്ത നിർമ്മാണ രീതിയാണ് ഇൻസുലേഷൻ ടേപ്പുകളുടെ നിർമ്മാണത്തിന് അവലംബിക്കുന്നത്. ഇൻസുലേഷൻ ടേപ്പുകളിൽ ബ്രാൻഡുകൾക്ക് വലിയ പ്രസക്തി ഇല്ലാത്തതു കൊണ്ട് ചെറുകിട ഉല്പന്നങ്ങൾക്കും വളരെ വേഗം വിപണി നേടാൻ സാധിക്കും. 

കോട്ടൺ വേസ്റ്റ് നിർമ്മാണം 

കോട്ടൺ വേസ്റ്റ് നിർമ്മാണം

        കേരളത്തിൽ ധാരാളമായി വിറ്റഴിയുന്ന പല ഉൽപന്നങ്ങളുടെയും നിർമ്മാണ കുത്തക ഇപ്പോഴും അന്യ സംസ്ഥാനങ്ങളിലെ ചെറുകിട വ്യവസായികളുടെ കൈയിലാണ്. ചെറിയ മുതൽമുടക്കിൽ കുടുംബസംരംഭമായി നടന്നുവരുന്ന ഇത്തരം വ്യവസായസംരംഭങ്ങൾ നമ്മുടെ നാട്ടിൽ ആരംഭിക്കാൻ കഴിഞ്ഞാൽ നമ്മുടെ നാടിന്റെ മുഖച്ഛായ തന്നെ മാറ്റാൻ സാധിക്കും .ചെറിയ ഒന്നോ രണ്ടോ യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇത്തരം വ്യവസായങ്ങളെലാം നിർമാണങ്ങൾ നടത്തുന്നത് .നമ്മുടെ നാട്ടിൽ നിന്നും അന്യരാജ്യങ്ങളിൽ തൊഴിൽതേടി പോരുന്നവർ വിശ്രമമില്ലാതെ പണിയെടുത്തു നേടുന്ന വരുമാനം ഇത്തരം ചെറുകിട സംരഭങ്ങളിലൂടെ സ്വന്തം നാട്ടിലും അവർ നേടുന്നുണ്ട് .വിദേശജോലി പ്രതേകിച്ചും ഗൾഫ് മേഖലകൾ ശ്വാശ്വതമല്ലാതായ ഇക്കാലത്തു ഉപജീവനത്തിനായി ഒരു വ്യവസായം എന്ന നിലയിൽ ചെറുകിട സംരംഭങ്ങളെ വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നാനോ കുടുംബ സംരംഭങ്ങൾക്ക് അനുമതി നൽകുക വഴി ഉപജീവനത്തിനായുള്ള സംരംഭങ്ങൾക്ക് പുതിയൊരു ദിശാബോധം നൽകാൻ ഗവൺമെന്റിനായി നാനോ കുടുംബ സംരംഭമായി കേരളത്തിൽ ആരംഭിക്കാൻ കഴിയുന്നതും കൂടുതൽ വിപണി സാധ്യതയുള്ളതുമായ സംരംഭമാണ് കോട്ടൺ വേസ്റ്റ് നിർമ്മാണം . 

കോട്ടൺ വേസ്റ്റ് സാധ്യതകൾ 

നിർമ്മാണ മേഖലയിൽ ഓട്ടോമൊബൈൽ രംഗത്ത് പെയിന്റിംഗ് , പോളിഷിംഗ്, വർക്ക്ഷോപ്പ് ജോലികൾ രാസവ്യവസായങ്ങൾ തുടങ്ങി കോട്ടൺ വേസ്റ്റിന്റെ ഉപഭോഗം നിരവധിയാണ്. കോട്ടൺ വേസ്റ്റിന്റെ  നിർമ്മാണ വിതരണ കുത്തക ഇപ്പോഴും തമിഴ്‌നാട്ടുകാരുടെ കൈയിലാണ്. നിലവിൽ പല ഇടങ്ങളിലും കോട്ടൺ വേസ്റ്റിന് ദൗർലഭ്യം നേരിടുന്ന സ്ഥിതിയാണ് ഉള്ളത്. ബ്രാൻറ്റിന് പ്രസക്തി ഇല്ലാത്തതിനാൽ നിർമ്മാണം പൂർത്തിയാക്കി പായ്ക്കിങ് നടത്തിയാൽ വിപണി ഉറപ്പാണ്. ചെറിയ മുതൽ മുടക്കും ഈ വ്യവസായത്തിന്റെ ആകർഷണീയം ഘടകം തന്നെയാണ്. ഹാർഡ് വെയർ ഷോപ്പുകൾ, വയറിംഗ് പ്ലംബിംഗ് ഷോപ്പുകൾ, പെട്രോൾ പന്പുകൾ, സ്പെയർ പാർട്‌സ് ഷോപ്പുകൾ, പെയിന്റ്റ് കടകൾ തുടങ്ങി കോട്ടൺ വേസ്റ്റിന്റെ വില്‌പന കേന്ദ്രങ്ങൾ പലതാണ്. തിരുപ്പൂർ ബനിയൻ കന്പനികളിൽ നിന്നാണ് അസംസ്‌കൃത വസ്തു എത്തുന്നത്.

കൂളന്റ് നിർമ്മാണം 

കൂളന്റ് നിർമ്മാണം 

കേരളത്തിന്റെ വ്യവസായ ഭൂപടത്തിൽ ചെറുകിട വ്യവസായത്തിന് ചെറുതല്ലാത്ത സ്ഥാനമുണ്ട് . നാനോ കുടുംബ സംരംഭങ്ങൾക് അനുമതി ലഭ്യമാവുകയും; 40 ലക്ഷം രൂപവരെ വിറ്റുവരവുള്ള സ്ഥാപനങ്ങളെ നികുതി വലയിൽ നിന്ന് ഒഴുവാക്കുകയും ചെയ്തതോടെ ചെറുകിട വ്യവസായ രംഗം കൂടുതൽ ആകർഷകമാക്കി.വിദേശജോലികൾ ശാശ്വതമല്ലാതായി തീർന്നതോടെ അതിജീവനത്തിനായി പുതിയ മാർഗങ്ങൾ തേടേണ്ട സ്ഥിതിയിൽ ആണ് മലയാളി ഇന്ന് ; അയൽ സംസ്ഥാനങ്ങൾ ചെറുകിട ഉല്പാദന യൂണിറ്റുകൾ വഴി നിരവധി തൊഴിലവസരങ്ങളും സംരംഭകസാധ്യതകളും സൃഷ്ടിച്ചപ്പോൾ ഇത്തരം സംരഭങ്ങളെ ഭയപ്പാടോടെ നോക്കികണ്ട് ഒഴിഞ്ഞു നിൽക്കുന്ന സമൂഹമായി നാം മാറി.

ചെറുകിട വ്യവസായ മേഖലയുടെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞാണ് ഗവണ്മെന്റ് ഈ മേഖലയുടെ ശാക്തീകരണത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ച്‌ നടപ്പിലാക്കി വരുന്നുണ്ട് .

ഉപഭോക്ത്ര വിപണിയിലേക്ക് കണ്ണ് തുറന്നു നോക്കിയാൽ ഇത്തരത്തിൽ ആരംഭിക്കാവുന്ന നിരവധി വ്യവസായങ്ങൾ നമുക്ക് മുന്നിലേക്കു വന്നുചേരും.ചെറുകിട വ്യവസായമായി ആരംഭിക്കാൻ കഴിയുന്ന ഉല്പന്നമാണ് റേഡിയേറ്റർ കൂളന്റ്.

സാദ്ധ്യതകൾ 

വിവിധതരം എൻജിനുകൾ ; പന്പ്‌ സെറ്റുകൾ തുടങ്ങി കൂളന്റ് ഉപയോഗം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്.കൂടാതെ പുതിയ തലമുറ വാഹനങ്ങളെല്ലാം നിർബന്ധമായും കൂളന്റ് ഉപയോഗിക്കേണ്ടവയാണ് . ചെറിയ മുതൽ മുടക്കിൽ ആരംഭിക്കാം എന്നതും പ്രാദേശികമായിപോലും വിപണി നേടാം എന്നതും ഈ വ്യവസായത്തെ ആകർഷകമാക്കുന്നു.സംസ്ഥാനത്ത് കൂളന്റ് നിർമ്മാണ യൂണിറ്റുകൾ നിലവിലുണ്ടെങ്കിലും എൺപത് ശതമാനവും അന്യസംസ്ഥാനങ്ങളിൽ നിർമ്മിക്കുന്ന കൂളന്റുകളാണ്.അസംസ്‌കൃത വസ്തുക്കൾ പ്രാദേശികമായി ലഭിക്കും എന്നതും ആകർഷണീയമാണ് .

എയർ ഫ്രഷ്‌നറുകളുടെ നിർമ്മാണം 

എയർ ഫ്രഷ്‌നറുകളുടെ നിർമ്മാണം 

കേരളത്തിൽ ചെറുകിട വ്യവസായ രംഗത്ത് വലിയ മുന്നേറ്റം നടക്കുന്ന കാലമാണിത്. നാനോ കുടുംബ സംരംഭങ്ങൾക്ക് അനുമതി ലഭ്യമാക്കിയതുവഴി ഗവൺമെന്റ് പുതിയ ഒരു വ്യാവസായിക അന്തരീക്ഷം സൃഷ്‌ടിക്കുക കൂടി ചെയ്‌തിരിക്കുന്നു. വ്യവസായങ്ങൾക്ക് അനുമതി നൽകുന്നതിനായി ഏകജാലക സംവിധാനം രൂപ കൽപ്പന ചെയ്‌തതുവഴി കേരളം സംരംഭക സൗഹൃതമാകുന്നു എന്ന സന്ദേശം കൂടി നൽകുകയാണ്. ഇത് കേരളീയ യുവത്വത്തെ തൊഴിൽ അന്വേഷകർ എന്ന നിലയിൽ നിന്നും തൊഴിൽ ഉടമകളും തൊഴിൽ ദാതാക്കളും എന്ന നിലയിലേക്കുള്ള മാറ്റത്തിനു കളമൊരുക്കും.

അന്യസംസ്ഥാനങ്ങൾക്ക് നിർമ്മാണ കുത്തകയുള്ളതും കേരത്തിൽ ധാരാളമായി വിറ്റഴിയുന്നതുമായ നിരവധി ഉല്പന്നങ്ങളുണ്ട്. ഇവയിൽ പലതും നാനോ കുടുംബ  സംരംഭമായി ആരംഭിക്കാൻ കഴിയുന്നതാണ്. ഇത്തരം വ്യവസായങ്ങൾക്ക് ആവശ്യമായ സാങ്കേതിക വിദ്യകൾ ലഭ്യമാക്കി കേരളത്തിൽ തന്നെ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചാൽ വലിയ വ്യവായിക മുന്നേറ്റം തന്നെ സാദ്ധ്യമാകും.ഗുണമേന്മ നിലനിർത്തി നിർമ്മിക്കാൻ കഴിഞ്ഞാൽ ഇത്തരം ഉല്പന്നങ്ങൾക്ക് വളരെവേഗം  വിപണി കീഴടക്കാൻ സാധിക്കും. ഇത്തരത്തിൽ നാനോ ഗാർഹിക സംരംഭമായി ആരംഭിക്കാൻ കഴിയുന്ന ഉല്പന്നമാണ് എയർ ഫ്രഷ്‌നറുകളുടെ നിർമ്മാണം.

സാധ്യത 

കേരളത്തിൽ എയർ ഫ്രഷ്‌നർ നിർമ്മാണ കന്പനികൾ കുറവാണ്. പലതും അന്യ സംസ്ഥാനങ്ങളിൽ നിന്നും വാങ്ങി റീ ബ്രാൻഡ് ചെയ്‌ത്‌ വിൽക്കുകയാണ് ചെയ്‌യുന്നത്‌. അന്യ സംസ്‌ഥാന നിർമ്മാതാക്കൾക്കാണ് ഈ രംഗത്തെ കുത്തക. എന്നാൽ കേരളത്തിൽ ധാരാളമായി വിറ്റഴിയുന്ന ഉല്പന്നമാണ് എയർ ഫ്രഷ്‌നറുകൾ.പ്രാദേശിക നിർമ്മാതാവ് എന്ന നിലയിൽ ബ്രാൻഡ് ചെയ്‌യാൻ കഴിഞ്ഞാൽ വളരെ വേഗം വിപണിയുടെ സ്വീകാര്യത നേടാൻ സാധിക്കും.

വലിയ സാങ്കേതിക വിദ്യകൾ ഒന്നും ആവശ്യമില്ല എന്നതും സ്‌ത്രീകൾക്ക് പോലും യന്ത്രം പ്രവർത്തിപ്പിച്ച് നിർമ്മാണം നടത്താം എന്നതും ഈ വ്യവസായത്തിന് കൂടുതൽ സ്വീകാര്യത നൽകുന്നു. എല്ലാത്തിനും ഉപരി കേരളത്തിൽ വലിയ വിപണി നിലനിൽക്കുന്നു  എന്നത് തന്നെയാണ് ഈ വ്യവസായത്തിൽ ഏറ്റവും വലിയ ആകർഷണീയത.

നാപ്‌കിൻ നിർമ്മാണം 

നാപ്‌കിൻ നിർമ്മാണം 

കേരളം ആരോഗ്യ പരിപാലന രംഗത്ത് മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. പ്രത്യേകിച്ച് വനിത ശിശു ആരോഗ്യ രംഗത്ത് കേരളം കൈവരിച്ചിട്ടുള്ള പുരോഗതി അസൂയാർഹമാണ്. സ്വഛ്‌ ഭാരത് പ്രവർത്തനങ്ങൾ ഉടലെടുക്കുന്നതിന് മുൻപേ നടന്ന സംസ്ഥാനമാണ് കേരളം. സ്‌ത്രീകളുടെ വ്യക്തി ശുചിത്വം സംബന്ധിച്ച് പുരോഗമനാത്മകമായ നിലപാടുകൾ എടുക്കുകയും അനുകരണീയമായ മാതൃകകൾ സൃഷ്‌ടിക്കുകയും ചെയ്‌ത നമ്മുടെ നാട്ടിൽ ഈ വിഷയത്തോട് അനുബന്ധിച്ചുള്ള സംരംഭങ്ങൾക്കും വലിയ സാധ്യതയുണ്ട്. ഇത്തരത്തിൽ ആരംഭിക്കാൻ കഴിയുന്ന ചെറുകിട സംരംഭമാണ് സാനിറ്ററി നാപ്‌കിൻ നിർമ്മാണം.

സാധ്യതകൾ 

സാനിറ്ററി നാപ്കിനുകൾക്ക് കേരളത്തിൽ വൻ വിപണിയാണുള്ളത്. പരസ്യ പിൻബലത്തോടെ വൻകിട ഉല്പാദകരാണ് ടി വിപണി കൈയയടക്കി വച്ചിരിക്കുന്നത്. ഈ വിപണിയുടെ ചെറിയ ശതമാനം പിടിച്ചെടുക്കാൻ സാധിച്ചാൽ പോലും നാപ്‌കിൻ നിർമ്മാണത്തിന് വിജയം നേടാൻ സാധിക്കും. കുടുംബശ്രീ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംസ്ഥാനത്ത് ഹോം ഷോപ്പുകൾ വഴിയും വിൽപന നടത്താം. കൂടാതെ സ്വഛ്‌ ഭാരത് മിഷൻ സ്ര്തീകളുടെ വ്യക്തി ശുചിത്വം മുന്നിൽ കണ്ട് കൊണ്ട് സാനിറ്ററി നാപ്‌കിൻറെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കി വരുന്നു. 

 കായം നിർമ്മാണം 

 കായം നിർമ്മാണം 

കേരളത്തിന്റെ ചെറുകിട വ്യവസായ രംഗം പുതുവർഷത്തിൽ വലീയ പ്രതീക്ഷയിലാണ്. പ്രളയാനന്തര പുനർ സൃഷ്ടിയിലൂടെ നിർമ്മിക്കപ്പെടുന്ന നവ കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷവും സംരംഭക സൗഹൃദമാകും എന്നുതന്നെ കരുതാം. പുതിയ വ്യവസായ നയം കേരളത്തിന്റെ ചെറുകിട വ്യവസായ രംഗത്തിന് ഉണർവ് പകരുന്ന ഒന്നാണ് . പ്രത്യേകിച്ചും നാനോ സംരംഭങ്ങൾ വീടുകളിൽ തന്നെ ആരംഭിക്കാൻ അനുവദിക്കുന്ന നിയമം കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിൽ തങ്കലിപികളിൽ എഴുതേണ്ട ഒന്നാണ്. കുടുംബസംരംഭങ്ങൾ ആരംഭിക്കാൻ അവസരം ലഭിക്കുന്നത് വഴി വീട്ടമ്മമാർക്കും പാർട്ട് ടൈം ജോലിചെയ്‌യുന്നവർക്കുമെല്ലാം വീട്ടിൽ തന്നെ ലഘു സംരംഭങ്ങൾ ആരംഭിച്ച് കൂടുതൽ വരുമാനം ആർജ്ജിക്കാൻ സാധിക്കും. നമ്മുടെ സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന പല ഉല്പന്നങ്ങളും അന്യസംസ്ഥാനങ്ങളിലെ വീടുകളിൽ ഉല്പാദിപ്പിക്കുന്നവയാണ്. ഇത്തരം ഉല്പന്നങ്ങൾ കേരളത്തിലെ വീടുകളിൽ ഉല്പാദിപ്പിക്കുവാൻ കഴിയുന്നത് വഴി ചെറുകിട വ്യവസായ രംഗത്ത് അതൊരു കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കും. 

വാഹനങ്ങളുടെ ടയർ പോളിഷ്, ഡാഷ് പോളിഷ് നിർമാണം 

വാഹനങ്ങളുടെ ടയർ പോളിഷ്, ഡാഷ് പോളിഷ് നിർമാണം 

കേരളത്തിന്റെ വാഹനവിപണി അനുദിനം കുതിച്ചുയരുകയാണ്. നാട്ടിൻ പുറങ്ങളിലെ വീടുകളിൽ പോലും ഇപ്പോൾ രണ്ടിലധികം വാഹനങ്ങൾ ഉണ്ട്. ഈ വാഹനപ്പെരുപ്പം സംരംഭകർക്ക് മുന്പിൽ തുറന്നു വെയ്‌ക്കുന്ന നിരവധി അവസരങ്ങളുണ്ട്. വാഹനങ്ങളുടെ സൗന്ദര്യ സംരക്ഷണമാണ് അതിൽ പ്രധാനപ്പെട്ട ഒരു മേഖല. പുതുമയും അഴകും നിലനിർത്താൻ സഹായിക്കുന്ന ധാരാളം ഉൽപന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. മുന്പ് നഗരങ്ങളിൽ മാത്രം ഉണ്ടായിരുന്ന കാർ ബ്യൂട്ടിഫിക്കേഷൻ ഷോപ്പുകൾ ഇന്ന് നാട്ടിൻ പുറങ്ങളിലേക്കും എത്തിയിരിക്കുന്നു. നിരവധി മൂല്യ വർധിത ഉൽപ്പന്നങ്ങളും സേവനങ്ങളും ഇത്തരം ഷോപ്പുകൾ വഴി ലഭ്യമാണ്. വാഹനങ്ങളുടെ ടയർ പോളിഷും ഡാഷ് പോളിഷും ഈ ഷോപ്പുകൾ വിറ്റഴിക്കാൻ കഴിയുന്ന ഉൽപന്നങ്ങളാണ്. 

സാധ്യതകൾ 

ടയർ പോളിഷ്, ഡാഷ് പോളിഷ് എന്നിവയുടെ നിർമ്മാണം ചെറിയ മുതൽ മുടക്കിൽ കുടുംബ സംരംഭമായി ആരംഭിക്കാൻ കഴിയും. ബോട്ടിലുകളിൽ പായ്‌ക്ക് ചെയ്‌ത്‌ ഷോപ്പുകൾ വഴി വിൽപ്പന നടത്തുന്നതിനൊപ്പം മൂല്യവർദ്ധിത സേവനങ്ങളായ ഇന്റീരിയർ ക്ലീനിംഗ്, സെർവീസിംഗ് തുടങ്ങിയ അനുബന്ധ സേവനങ്ങൾ പ്രധാനം ചെയ്യുന്ന സർവീസ് സെന്ററുകൾക്ക് വലിയ പായ്‌ക്കുകളിൽ സപ്ലൈ ചെയ്‌യുകയുമാവാം. ഈ രംഗത്ത് കേരളത്തിൽ ഉല്പാദകർ കുറവാണ് എന്നതും ബിസിനസ്സിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

അസംസ്‌കൃത വസ്തുക്കൾ പ്രാദേശികമായിത്തന്നെ ലഭ്യമാണ്, പ്രാദേശിക മാർക്കെറ്റിങ്ങിലൂടെയും ഉയർന്ന വരുമാനം നേടാൻ കഴിയുന്ന സംരംഭമാണ് വാഹനങ്ങളുടെ ടയർ പോളിഷ്, ഡാഷ് ബോർഡ് പോളിഷ് നിർമ്മാണം.

സ്റ്റീൽ സ്‌ക്രബർ നിർമ്മാണം 

സ്റ്റീൽ സ്‌ക്രബർ നിർമ്മാണം 

കേരളത്തിന്റെ പുതിയ വ്യവസായനയം ചെറുകിട വ്യവസായ മേഖലയ്‌ക്ക്‌ കരുത്ത് പകരുന്ന ഒന്നാണ്. നാനോ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നിയമങ്ങൾ നയത്തിൽ ഉൾപെടുത്തുക വഴി പുതിയ ഒരു വ്യവസായ സംസ്‌കാരത്തിനുകൂടി വഴി തുറന്നിരിക്കുകയാണ്. നിരവധി വ്യവസായങ്ങൾ ഇത്തരത്തിൽ നാനോ സംരംഭങ്ങളായി ആരംഭിക്കാൻ കഴിയും. നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളും അന്യസംസ്ഥാനങ്ങളിലെക്ക് ഒഴുകുന്നത് കോടിക്കണക്കിന് രൂപയാണ് ഇത്തരം കുടുംബ സംരംഭങ്ങൾക്ക് കേരളത്തിൽ അവസരം ഒരുക്കുക വഴി വലിയ വ്യവസായ കുതിച്ചു ചാട്ടത്തിന് കളമൊരുങ്ങും. കുടുംബങ്ങളുടെ സാന്പത്തിക ഭദ്രതയ്‌ക്കും  അതുവഴി വലിയ സാമൂഹ്യ മാറ്റത്തിനും ടി തീരുമാനം വഴിവയ്‌ക്കും കുടുംബ സംരംഭമായി ആരംഭിക്കാൻ കഴിയുന്ന കാര്യക്ഷമതയുള്ള ഒരു വ്യവസായമാണ് സ്റ്റീൽ സ്‌ക്രബറുകളുടെ നിർമ്മാണം. 

നിർമ്മാണം 

മലയാളികളുടെ അടുക്കളകൾ എന്നെ സ്മാർട്ടായി കഴിഞ്ഞു. ചാരവും പച്ചിലകളും ചകിരിയും ഉപയോഗിച്ച് പാത്രങ്ങൾ വൃത്തിയാക്കുന്ന ശീലം ഏകദേശം 15 വർഷങ്ങൾക്ക് മുൻപ് തന്നെ മലയാളി ഉപേക്ഷിച്ചതാണ്. ഡിഷ് വാഷ് ലിക്വിഡുകളും സ്റ്റീൽ സ്‌ക്രബറുകളും ആ സ്ഥാനം കൈയടക്കി. ഇത്തരത്തിലുള്ള സ്റ്റീൽ സ്‌ക്രബറുകൾ 90% ഉം നിർമ്മിക്കുന്നത് അന്യസംസ്ഥാനങ്ങളിലാണ് . എല്ലാം തന്നെ കുടിൽ വ്യവസായങ്ങളുമാണ്. യന്ത്ര സഹായത്തോടെയുള്ള സ്റ്റീൽ സ്‌ക്രബറുകളുടെ നിർമ്മാണം കേരളത്തിലും ആരംഭിക്കാൻ കഴിയുന്ന സംരംഭമാണ്. മനുഷ്യ അധ്വാനം തീരെ കുറവുള്ള ഓട്ടോമാറ്റിക് യന്ത്രം ഉപയോഗിച്ചാണ് സ്റ്റീൽ സ്‌ക്രബറുകളുടെ നിർമ്മാണം. പ്രാദേശിക പലചരക്ക് ഷോപ്പുകൾ മുതൽ മാളുകളിൽ വരെ വിപണിയുണ്ട്.അസംസ്‌കൃത വസ്തുവായ സ്റ്റീൽ വയറുകൾ സുലഭമായി വാങ്ങാൻ ലഭിക്കും. ചെറിയ പരിശീലനത്തിലൂടെ യന്ത്രം പ്രവർത്തിപ്പിക്കാനുള്ള പ്രാവണ്യം നേടുകയുമാകാം.5g വീതമുള്ള റോളുകളാക്കിയാണ് സ്‌ക്രബറുകൾ വിൽപനയ്ക്ക് എത്തിക്കുന്നത്.

പോപ്പ്‌കോൺ നിർമ്മാണം

പോപ്പ്‌കോൺ നിർമ്മാണം

കേരളത്തിലെ ചെറുകിട സംരംഭരംഗത്ത് ഉണർവിന്റെ കാലമാണ്. പ്രളയാനന്തരം പുതിയൊരു ജീവിതരീതിയും സംസ്‌കാരവും രൂപപ്പെടുകയാണ് കേരളത്തിൽ അതിനനുസൃതമായി നമ്മുടെ വ്യാവസായിക മനോഭാവത്തിലും മാറ്റങ്ങൾ ഉണ്ടാക്കേണ്ടിയിരിക്കുന്നു. വൻകിട ഫാക്ടറികളെക്കാൾ കേരളത്തിന് അനുയോജ്യം ചെറുകിട സംരംഭങ്ങളാണ്. നമ്മുടെ സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയും ജനവാസഘ ടനയും ചെറുകിട വ്യവസായ സൗഹൃദങ്ങളാണ്.

സംസ്ഥാന സർക്കാരിന്റെ 2017 ലെ വ്യവസായ നയം ചെറുകിട കുടുംബ സംരംഭങ്ങളെ വലിയ അളവിൽ പ്രോത്സാഹിപ്പിക്കുകയാണ്. ഒഴിവു സമയങ്ങൾ പ്രയോജനപ്പെടുത്തിയും കുറഞ്ഞ മുതൽ മുടക്കിലും ആരംഭിക്കാവുന്ന വ്യവസായങ്ങൾക്ക് വീട്ടിൽ തന്നെ അവസരം ഒരുക്കുകവഴി പുതിയ ഒരു ഉല്പാദനപ്രക്രീയയ്ക്ക് തുടക്കം കുറിക്കുവാനും അതുവഴി സാന്പത്തിക വർദ്ധനവിനും കാരണമാവും.

വലിയ സാങ്കേതിക വിദ്യകളും യന്ത്രങ്ങളും മനുഷ്യപ്രയത്നവും ആവശ്യമില്ലാത്ത ചെറുകിട സംരംഭങ്ങളുടെ വളർച്ച പുതിയ ഒരു സംരംഭ സംസ്‌കാരത്തിന് വഴിതുറക്കും. പ്രത്യേകിച്ചും കാർഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായ മേഖലയിൽ കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാവുന്നതും വിപണി സാദ്യതയുള്ളതുമായ ഒരു സംരംഭമാണ് പോപ്പ്‌കോൺ നിർമ്മാണം. 

ബാറ്ററി വാട്ടർ നിർമ്മാണം

ബാറ്ററി വാട്ടർ നിർമ്മാണം

കേരളത്തിൽ പുതിയൊരു വ്യാവസായിക അന്തരീക്ഷം നിലവിൽ വന്നുകഴിഞ്ഞു. നമ്മുടെ പൊതു സമൂഹവും ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു കഴിഞ്ഞു. പുതിയ വ്യവസായ നയം ഇത്തരം വ്യാവസായിക സൗഹൃദ അന്തരീക്ഷത്തിന് കൂടുതൽ കരുത്ത് പകരുന്നു. നാനോ കുടുംബ സംരംഭങ്ങൾ ധാരാളമായി പ്രോത്സാഹിപ്പിക്കുകവഴി പുതിയൊരു പാതകൂടി തുറന്നിട്ടിരിക്കുകയാണ്. സർക്കാർ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന ചെറുകിടക്കാർക്കും നാട്ടിൽ ഉപജീവനത്തതായി സ്വന്തം സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും നാനോ കുടുംബസംരംഭങ്ങൾ ഗുണകരമാണ്. ഇത്തരത്തിലുള്ള ചെറികിടക്കാർക്ക് ആരംഭിക്കാൻ കഴിയുന്ന കുറഞ്ഞ മുതൽ മുടക്കിലുള്ള സംരംഭങ്ങളെ ഈ ലക്കം മുതൽ പരിചയപ്പെടുത്താം എന്നു വിചാരിക്കുന്നു. ഇത്തരത്തിലുള്ള കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാൻ കഴിയുന്ന സംരംഭമാണ് ബാറ്ററി വാട്ടർ നിർമ്മാണം.

സാദ്യതകൾ

ബാറ്ററികൾ ഇന്ന് ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇൻവെർട്ടറുകൾ, വാഹനങ്ങൾ എന്നിവയിലെല്ലാം ധാരാളമായി ഉപയോഗപ്പെടുത്തുന്നു. ഇൻവെർട്ടറുകളും യു. പി.എസ്സുകളും സർവസാധാരണമായി മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ടി ബാറ്ററികളിലെല്ലാം ഡിസ്‌നൽഡ് വാട്ടറുകളും ആവശ്യമുണ്ട്. ബാറ്ററി വാട്ടറുകൾ നിർമ്മിക്കുന്ന വളരെ ചുരുക്കം യൂണിറ്റുകളാണ് കേരളത്തിലുള്ളത്. കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന വിപണി സാദ്ധ്യതയുള്ള ഒരു സംരംഭമാണ് ബാറ്ററി വാട്ടർ നിർമ്മാണം. യന്ത്രസഹായത്തോടെ ലഭിക്കുന്ന പരിശീലനം വഴി സാധാരണക്കാർക്ക് പോലും ടി ഉല്പന്നത്തിന്റെ നിർമ്മാതാക്കളായി മാറാം. എല്ലായിടത്തും മാർക്കറ്റുള്ള ഉല്പന്നമാണ് ബാറ്ററി വാട്ടർ. അസംസ്‌കൃത വസ്‌തുവായി വെള്ളവും പായ്‌ക്കിംഗ്‌ മെറ്റീരിയലുകളും മാത്രം മതിയാകും. ലിറ്ററിന് 12 പൈസ വരെയാണ് ഉല്പാദനച്ചിലവ്